തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളും ചിത്രങ്ങളുമായി രംഗത്തെത്തി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഇന്നുരാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടങ്ങി. സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയിലെത്തി. കൂടാതെ ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.ഭരണപക്ഷം ഉണ്ണിക്കൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിച്ചു. ഇന്നലെ സഭയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വാച്ച് ആൻഡ് വാര്‍ഡിനെ…
Read MoreTag: sabarimala gold case
പോറ്റി നിരവധിതവണ വീട്ടിൽ വന്നിട്ടുണ്ട്; പരിചയപ്പെട്ടത് ശബരിമലയിൽ വച്ച്; ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാമിനെ സാക്ഷിയാക്കിയേക്കും; മനസ് തുറന്ന് ജയറാം
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി. പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
Read Moreതന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ എസ്ഐടി അന്വേഷിക്കുന്നു; രണ്ടര കോടി തട്ടിയെടുത്ത ധനകാര്യ സ്ഥാപനത്തിനെതിരേ പരാതി ഇല്ല
പത്തനംതിട്ട: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടി പ്രത്യേക അന്വേഷണസംഘം. ഇക്കാര്യത്തില്‍ തന്ത്രിയുടെ വിശദീകരണം എസ്ഐടി തേടിയെങ്കിലും വ്യക്തമായ മറുപടികള്‍ ലഭിച്ചിട്ടില്ല. മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്നതും സമീപകാലത്ത് അടച്ചുപൂട്ടിയതുമായ സ്വകാര്യ പണമിടപാട സ്ഥാപനത്തില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ടരകോടി രൂപയുടെ നിക്്ഷേപം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടിയിട്ടും തന്ത്രി പരാതി നല്‍കിയിരുന്നില്ല. പരാതി എന്തുകൊണ്ട് നല്‍കിയെന്ന ചോദ്യത്തിന് തന്ത്രി വ്യക്തമായ ഉത്തരവും നല്‍കിയിട്ടില്ല. ഇതാണ് എസ്ഐടി അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തന്ത്രി വെളിപ്പെടുത്തലിനു തയാറായിട്ടുമില്ല. ശബരിമലയില്‍ തന്ത്രി എന്ന നിലയില്‍ ലഭിച്ചിട്ടുള്ള ദക്ഷിണയാണോ ഇതെന്നതിലും അവ്യക്തത ഉണ്ട്. തന്ത്രിയും എംപിയും തമ്മില്‍ സാമ്പത്തിക ഇടപാടെന്ന് ഉദയഭാനുപത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരരും ആന്റോ ആന്റണി എംപിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എസ്ഐടി അന്വേഷിക്കണമെന്ന സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. ഉദയഭാനു. തന്ത്രി…
Read Moreഇനി സെൻട്രൽ ജയിലിൽ കിടക്കെട്ടെ…ശങ്കർദാസിന്റെ ആരോഗ്യസ്ഥിതി സർക്കാർ ഡോക്ടർമാർ പരിശോധിച്ചു; ആശുപത്രിയിൽ കിടക്കേണ്ട കാര്യമില്ലെന്ന് മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കെ.പി.ശങ്കർദാസിനെ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി. മെഡിക്കൽ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 17നാണ് ശങ്കർദാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇനി ആശുപത്രിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് നൽകിയതോടെയാണ് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ശങ്കർദാസിനെ ജയിലിലേക്ക് മാറ്റിയത് സംബന്ധിച്ച് 27 ന് കോടതിക്ക് റിപ്പോർട്ട് നൽകും. ശങ്കർദാസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നൽകാൻ ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.
Read Moreപോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ട്; നിരവധി തവണ കണ്ടിട്ടുണ്ട്; പോറ്റിയുടെ വീട്ടിൽ പോയതിന്റെ ചിത്രങ്ങൾ പുറത്ത്; മറുപടിയുമായി കടകംപള്ളി
തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പോയ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്.പോറ്റിയുടെ വീട്ടില്‍ ഒരു തവണ മാത്രമാണ് പോയതെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പങ്കെടുത്തത്. പോലീസ് അകമ്പടിയോടെയാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.പോറ്റിയുമായി അനാവശ്യമായ ഒരു ഇടപാടുമില്ല. ശബരിമലയില്‍ വച്ച് നിരവധി തവണ പോറ്റിയെ കണ്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കടകംപള്ളി സുരേന്ദ്രനും സിപിഎം നേതാവ് രാജു എബ്രഹാമും ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പോയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.m
Read Moreനിയമസഭയിലും പോറ്റിപ്പാട്ട്; സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്ന് ഭരണപക്ഷം പാടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കുക, എസ്ഐടിയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് അവസാനിപ്പിക്കുക എന്നി കാര്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ പറഞ്ഞു. പോറ്റിയേ കേറ്റിയേ പാരഡിഗാനം ആലപിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടങ്ങിയത്. സ്വര്ണംകട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്നു ഭരണപക്ഷം പാടിയത് വാക്കേറ്റത്തിനിടയാക്കി.പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധമാണു നടത്തിയത്. സഭാനടപടികള്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ശബരിമലയിലെ സ്വര്‍ണം സോണിയാഗാന്ധിയുടെ വീട്ടിലുണ്ടെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി സോണിയയെ ഡല്‍ഹിയില്‍ വച്ച്…
Read Moreശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും? സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി കണ്ടെടുത്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൂര്‍ത്തിയായി. ഇന്നലെ രാവിലെ ആറ് മണിയോടെ തുടങ്ങിയ പരിശോധന 22 മണിക്കൂറോളം സമയം നീണ്ടു. മരാമത്ത് പണികളുടെ കോണ്‍ട്രാക്ട് സംബന്ധിച്ച സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച തുകയുടെയും വഴിപാടിനത്തില്‍ ലഭിച്ച തുകയുടെയും രേഖകള്‍ ഇഡി പിടിച്ചെടുത്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ ഓരോ കാര്യങ്ങളും വിശദമായി ചോദിച്ച് മനസിലാക്കിയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ രേഖകള്‍ പിടിച്ചെടുത്തത്. ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി ഇന്നലത്തെ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഇഡി റെയ്ഡ് ഇനിയും തുടരുമെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടാപാടുകളുടെയും ബാങ്ക് ഇടപാടുകളുടെയും രേഖകള്‍ ഇഡി കണ്ടെടുത്തു. പ്രതികളുടെ ബാങ്ക്…
Read Moreശബരിമല സ്വര്‍ണക്കൊള്ളക്കേസ്; ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ 2024 ലെ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം അജികുമാറിനെയും എസ്ഐടി വീണ്ട ും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എസ്ഐടി ഇരുവർക്കും നോട്ടീസ് നൽകി.രണ്ട ു ദിവസത്തിനകം ഇരുവരെയും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. പ്രശാന്തിനെയും അജികുമാറിനെയും നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശിൽപം സ്വർണം പൂശിയ കേസിലും കട്ടിളപ്പാളി കേസിലും കുടുതൽ പേർ അറസ്റ്റിലാകുകയും കുടുതൽ പേരുടെ മൊഴികളും ലഭിച്ചതിനെത്തുടർന്നാണ് ഇരുവരെയും എസ്ഐടി വീണ്ട ും ചോദ്യം ചെയ്യുന്നത്. കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഇടനില നിന്ന് ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയത് പ്രശാന്ത് പ്രസിഡന്റായിരിക്കുന്ന കാലയളവിലാണ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് ശബരിമലയിലെ പാളികൾ കൊണ്ട ് പോയത് ഹൈക്കോടതി ദേവസ്വം…
Read Moreമോഷ്ടിച്ചതല്ല, സൂക്ഷിക്കാൻ വച്ചത്… അയ്യപ്പന്റെ വാഹനം തന്ത്രിയുടെ വീട്ടിൽ; സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11 കിലോ തൂക്കം; കണ്ടെത്തിയത് എസ്ഐടിയുടെ പരിശോധനയിൽ
തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. എസ്ഐടി തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെടുത്തത്. ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കൈവശം വച്ചിരിക്കുകയായിരുന്നു. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11കിലോഗ്രാം തൂക്കമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ശിൽപമാണിത്. 2017ൽ ആണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വാജിവാഹനം തന്ത്രിക്ക് കൈവശം സൂക്ഷിക്കാമെന്നായിരുന്നു കണ്ഠര് രാജീവരുടെ വാദം. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്കാൻ തയാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയ എസ്ഐടി വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ശബരിമല ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠര്…
Read Moreസ്വാമിയേ ശരണമയ്യപ്പാ…കട്ടിളയിൽ മാത്രമല്ല ചെമ്പിലും തന്ത്രി..! ദ്വാരപാലക ശിൽപ്പക്കേസിലും കണ്ഠര് രാജീവർക്ക് തിരിച്ചടി; അറസ്റ്റ് ചെയ്യാൻ അനുമതി നൽകി കോടതി
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതി അനുമതി നൽകി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.
Read More