തനിക്ക് വിവരമുണ്ടോ ? വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചയാളോട് സാമന്തയുടെ മറുപടി ഇങ്ങനെ…വീഡിയോ കാണാം…

സാമന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചൂടുള്ള സംസാര വിഷയം. ഒരു പഞ്ഞവുമില്ലാതെ അഭ്യൂഹങ്ങള്‍ പറപറക്കുകയാണ്. കഴിഞ്ഞ ദിവസം സാമന്ത തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് താരം അമ്പലത്തില്‍ എത്തിയത്. തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവര്‍ത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം താരത്തെ ചൊടിപ്പിച്ചു. സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ സംബന്ധിച്ച ചോദ്യമാണ് ഈ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’? എന്നായിരുന്നു സാമന്തയുടെ പ്രതികരണം. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Read More

വിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിയ്ക്കുന്നതിനിടെ സാമന്തയ്ക്കു നന്ദി പറഞ്ഞ് നാഗചൈതന്യ ! കാരണം ഇങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഏതാനും ദിവസമായി തെന്നിന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയം. ഇതിനിടെ നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ്‌സ്റ്റോറിയുടെ ട്രെയ്‌ലര്‍ സാമന്ത ട്വിറ്ററില്‍ പങ്കുവെച്ചത് ഏവരെയും വീണ്ടും സംശയാലുക്കളാക്കിയിരിക്കുകയാണ്. സാധാരണ നാഗചൈതന്യയുടെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രെയ്‌ലറുകളോ പുറത്തിറങ്ങുമ്പോള്‍ അഭിനന്ദങ്ങള്‍ നേര്‍ന്നുള്ള കുറിപ്പുകള്‍ പങ്കുവയ്ക്കാറുള്ള സാമന്ത പക്ഷേ ഇത്തവണ ചിത്രത്തിലെ നായികയായ സായ് പല്ലവിയെ മാത്രം ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സാമന്ത പങ്കുവച്ചത് നാഗചൈതന്യയുടെ ട്വീറ്റ് ആയതിനാലാണ് താരം അദ്ദേഹത്തെ ടാഗ് ചെയ്യാതിരുന്നതെന്ന് മറു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി…

Read More

സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഹീറോയിനായി സാമന്ത ! നടിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക മാത്രമല്ല വളരെ കരുണാര്‍ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് താന്‍ എന്നു തെളിയിച്ചിരിക്കുകയാണ് നടി സാമന്ത. ജീവിതം ദുരിതമായമായ ഒരു സ്ത്രീയ്ക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കി മാതൃകയായി മാറിയിരിക്കുകയാണ് നടി. മാസങ്ങള്‍ക്കു മുന്‍പ് സാമന്ത നടത്തിയ ചാറ്റ്‌ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. അമ്മയുടെ മരണത്തിന് ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക ആശ്രയമാണ് കവിത. കവിതയുടെ ഈ കഥകേട്ട് സാമന്ത ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാമ്പത്തി നേട്ടമുണ്ടാക്കി കുടുംബം പുലര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും, കാര്‍ വാങ്ങി നല്‍കാമെന്ന് പറയുകയുമായിരുന്നു. ഈ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ് സാമന്ത കവിതയ്ക്ക് ഇത്രയും വിലയുള്ള കാര്‍ വാങ്ങി നല്‍കിയത്.ഗുണശേഖരന്‍ സംവിധാനംചെയ്യുന്ന ശാകുന്തളമാണ് സാമന്തയുടെ ഏറ്റവും…

Read More

ട്രോളുകള്‍ വഴിതെറ്റിച്ചു ! ജീവിതത്തിലെടുത്ത പല തെറ്റായ തീരുമാനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ട്രോളുകള്‍ വേദനയോടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് നടി സാമന്ത…

പുതിയ കാലത്ത് ട്രോളുകള്‍ എന്നറിയപ്പെടുന്ന പരിഹാസങ്ങള്‍ ചിലപ്പോള്‍ ചിലരുടെയെങ്കിലും വ്യക്തിജീവിതത്തെ ദോഷകരമായി ബാധിക്കാറുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ ട്രോളുകള്‍ ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി സാമന്ത അക്കിനേനി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ട്രോളുകളെക്കുറിച്ചും അത്തരം ട്രോളുകള്‍ ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങളെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതിനെക്കുറിച്ചും സമാന്ത തുറന്നു പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ ട്രോളുകള്‍ തന്റെ മനസ്സിലെ വല്ലാതെ ബാധിച്ചിരുന്നെന്നും എന്നാലിപ്പോള്‍ ട്രോളുകളുണ്ടാക്കുന്ന മനോവേദനയെ അതിജീവിക്കാന്‍ താന്‍ പഠിച്ചുവെന്നും സമാന്ത പറയുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ചതോടു കൂടി ട്രോളുകളുടെ സ്വഭാവം മാറിയെന്നും ഇപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലാണ് ട്രോളുകള്‍ വരുന്നതെന്നും സമാന്ത പറയുന്നു. ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളെക്കുറിച്ച് സാമന്ത പറഞ്ഞതിങ്ങനെ… ” തുടക്കകാലത്ത് ഇത്തരം വാര്‍ത്തകള്‍ എന്നെ മോശമായി ബാധിച്ചിരുന്നു. യുക്തിബോധത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങള്‍ എന്നെ വല്ലാതെ…

Read More

കഴിഞ്ഞ ആഴ്ച ഒളിച്ചോടി കല്യാണം കഴിക്കുകയായിരുന്നു ! ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു അത്; വിവാഹ ഫോട്ടോയെക്കുറിച്ച് സാമന്ത പറയുന്നതിങ്ങനെ…

സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ള നിരവധി ആളുകള്‍ സമൂഹത്തിലുണ്ട്. പ്രത്യേകിച്ച് സിനിമാ നടികളോട്. ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടറിന്റെ പിറവിയോടെ ആരാധനയുടെ സ്വഭാവവും മാറിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ കളികളും ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ്. ആരാധകന്റെ അത്തരമൊരു സ്‌നേഹത്തില്‍ ഇത്തവണ പണികിട്ടിയിരിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്കാണ്. സാമന്തയോട് ആരാധന മൂത്തൊരാള്‍ താരത്തിന്റെ കല്യാണചിത്രത്തില്‍നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ ‘നിര്‍ദ്ദയം’ വെട്ടിമാറ്റി. എന്നിട്ട് സ്വന്തം ചിത്രം അതോടൊപ്പം ചേര്‍ത്തു. കല്യാണമായതിനാല്‍ വരണമാല്യമെല്ലാം അയാള്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. ആരാധകന്റെ ‘കലാവിരുത്’ കണ്ട് ദേഷ്യപ്പെടാനൊന്നും താരം മിനക്കെട്ടില്ല. കല്യാണ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച സാമന്ത ഇങ്ങനെ കുറിച്ചു.’കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങിനെ ചോര്‍ന്നുവെന്ന്…

Read More

ആരാധകനെ കരയിച്ച സാമന്ത! നടി ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചത് ആരാധകന് താങ്ങാനായില്ല, നടിയെ ചീത്ത പറഞ്ഞ് സ്വന്തം അക്കൗണ്ടും പൂട്ടിക്കെട്ടി അയാള്‍ എങ്ങോട്ടോ പോയി!

sമറ്റു നടീനടന്മാരെ പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. തന്റെ ഗ്ലാമര്‍ വേഷങ്ങളും നടി സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ നടി ഷെയര്‍ ചെയ്തിരുന്നു. ‘മിനിവെക്കേഷന്‍ തുടങ്ങി’എന്നായിരുന്നു നടി ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയത്. എന്നാല്‍ ഈ ചിത്രം കുറച്ച് കടന്നുപോയെന്നായിരുന്നു ചിലരുടെ വിമര്‍ശനം. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളില്‍ നിന്നാണ് പഠിക്കുന്നതെന്നും ഒരു വിമര്‍ശകന്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. എത്രനാള്‍ നാഗചൈതന്യ ഇത്തരം ബുദ്ധിശൂന്യതകള്‍ കണ്ട് മിണ്ടാതിരിക്കുമെന്നും ഈ ചിത്രത്തിന് താഴെ ആരാധകന്‍ കുറിച്ചു. ഈ കമന്റ് സമാന്തയ്ക്ക് അത്ര പിടിച്ചില്ല. ഉടന്‍ തന്നെ നടി ചുട്ടമറുപടിയുമായി രംഗത്തെത്തി. തലമുറ അവരുടെ കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്നുണ്ടെന്നും ഒരാളെ വിലയിരുത്തുന്നത് അവര്‍ ധരിക്കുന്ന വസ്ത്രം നോക്കിയാകരുതെന്നും സമാന്ത മറുപടിയായി പറഞ്ഞു. നിങ്ങളുടെ വില…

Read More