ഭര്‍ത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരേ കേസെടുക്കാന്‍ വകുപ്പില്ല; ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു…

ചെന്നൈ: ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയില്‍ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധം വരില്ലെന്ന് കോടതി ചൂണ്ടികാട്ടി. യുവാവിനു മേല്‍ കീഴ്ക്കോടതി ചുമത്തിയ 3 വര്‍ഷം തടവും മറ്റു വകുപ്പുകളും എടുത്തു കളഞ്ഞാണ് മേല്‍കോടതിയുടെ നിരീക്ഷണം. സേലം സ്വദേശിയായ മാണിക്യം എന്ന യുവാവാണ് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. അവിഹിത ബന്ധം ആരോപിച്ചാണ് മാണിക്യന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. ഇതോടെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് മാണിക്യനെതിരേ കേസ് വന്നത്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും വാദിഭാഗത്തിന് ഹാജരാക്കാനായില്ല. എല്ലാ സാഹചര്യങ്ങളിലും അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകില്ലെന്നും, എന്നാല്‍ വൈവാഹിക തര്‍ക്കങ്ങളില്‍ അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകാമെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന്റെ…

Read More

ബിഫാം വിദ്യാര്‍ഥി എംബിബിഎസ് വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ചത് പ്രണയിച്ച് ! വിവാഹശേഷം ഭാര്യയെ പഠിപ്പിക്കാന്‍ യുവാവ് പഠനം നിര്‍ത്തി; ഒടുവില്‍ ഭാര്യയുടെ മാനസിക പീഡനം 23കാരനെ കൊണ്ടെത്തിച്ചത് തീ കൊളുത്തിയുള്ള മരണത്തില്‍…

ഹൈദരാബാദ്: ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ച ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവാതെ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് എന്ന 23കാരനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ വീടിന് പുറത്തിറങ്ങി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങി. 2015ലാണ് ശ്രീകാന്തും ഭാര്യ ഹര്‍ഷയും പ്രണയിച്ചു വിവാഹിതരായത്. ശ്രീകാന്ത് ബിഫാം വിദ്യാര്‍ത്ഥിയും ഹര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. വിവാഹ ശേഷം ഭാര്യയെ പഠിപ്പിക്കാനായി ശ്രീകാന്ത് പഠനം നിര്‍ത്തി മറ്റു ജോലികള്‍ക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഷയും കുടുംബവും ഓരോ കാരണങ്ങളുണ്ടാക്കി ശ്രീകാന്തിനോട് വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയും കുടുംബവും പറഞ്ഞിട്ടാണ് അവളെ പഠിപ്പിക്കാന്‍ താന്‍ ജോലിക്ക് പോയത്. എന്നാല്‍ പിന്നീട് മോശം പെരുമാറ്റമായിരുന്നെന്ന് ശ്രീകാന്ത് പോലീസിന് മൊഴി നല്‍കി. ഹര്‍ഷ സ്വന്തം വീട്ടില്‍ പോയ സമയത്ത്…

Read More

ബഹ്‌റൈനില്‍ മലയാളി യുവഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിമുടി ദുരൂഹത; ആത്മസുഹൃത്തുക്കളും ബന്ധുക്കളുമായ ഇവരുടെ മരണം അമിതഡോസില്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്ന്; മരിച്ച വനിതാ ഡോക്ടര്‍ ഗര്‍ഭിണി…

ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ മലയാളികളുടെ മരണത്തില്‍ ഞെട്ടി ബഹ്‌റൈനിലെ മലയാള സമൂഹം. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്ലാറ്റില്‍ മാരകമായ ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഇരുവരും സഹപാഠികളും ബന്ധുക്കളുമായിരുന്നു. ഷംലീന വിവാഹിതയാണ്. അവരുടെ ഭര്‍ത്താവും ബഹ്‌റൈനില്‍ ഡോക്ടറാണ്. ഷംലീന ഗര്‍ഭിണിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സുഹൃത്തുക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷംലീനയുടെ ഭര്‍ത്താവിനേയും ബഹ്റൈന്‍ പൊലീസ് ചോദ്യം ചെയ്തു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നാണ് സൂചന. ഷംലീനയുടെ ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവാണ് റാവുത്തര്‍. പൊതുവേ ശാന്തശീലനും മൃദു സ്വഭാവക്കാരനുമായിരുന്നു ഡോക്ടര്‍. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തില്‍ ദുരൂഹത പലരും സംശയിക്കുന്നുണ്ട്. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയായ ബിഡിഎഫിലെ അനസ്‌തേഷ്യ…

Read More

ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെട്ടു ജോലിയെടുക്കുമ്പോള്‍ ഭാര്യയ്ക്ക് നാട്ടില്‍ വേറെപണി; ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചറിഞ്ഞ ഭര്‍ത്താവ് ഉടന്‍ നാട്ടിലെത്തി; പിന്നീടു നടന്ന സംഭവം കണ്ട് ഞെട്ടിയത് നാട്ടുകാര്‍

ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെട്ടു ജോലിയെടുക്കുമ്പോള്‍ ഭാര്യ നാട്ടില്‍ അഴിഞ്ഞാടിയാല്‍ എന്താണ് അവസ്ഥ. ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് നാട്ടുകാര്‍ പലവുരു പറഞ്ഞിട്ടും ഭാര്യയെ വിശ്വാസമുള്ള ഭര്‍ത്താവ് അത് വിശ്വസിച്ചില്ല. എന്നാല്‍ നാട്ടുകാര്‍ തെളിവ് ഹാജരാക്കിയതോടെ ഭര്‍ത്താവ് തകര്‍ന്നു പോയി. ഒടുവില്‍ ലീവ് ലഭിച്ചപ്പോള്‍ ജോര്‍ദാനില്‍ നിന്നും നാട്ടിലെത്തിയ യുവാവ് ചെയ്ത പ്രവൃത്തി നാട്ടുകാരെയാകെ ഞെട്ടിച്ചു. ജോര്‍ദാനില്‍നിന്ന് യുവാവ് നാട്ടിലെത്തിയ ഉടന്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. പഞ്ചാബിലാണ് സംഭവം നടന്നത്. ഭാര്യയുടെ അവിഹിതം വിഷമമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോര്‍ദാനില്‍ ജോലി ചെയ്തുവന്ന വിദേശ ഇന്ത്യക്കാരനായ കുല്‍വീന്ദര്‍ സിംഗാണ് (35) ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

Read More

ഫേസ്ബുക്കിലൂടെ കടുത്ത പ്രണയത്തിലായി ! നേരില്‍ കണ്ടപ്പോള്‍ കാമുകന് കാമുകിയെ വേണ്ട; ഒടുവില്‍ ആത്മഹത്യക്കായി റെയില്‍പ്പാളത്തിലൂടെ നടന്ന പൊന്നാനി സ്വദേശിനിയായ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ സംഭവിച്ചത്…

കുറ്റിപ്പുറം: ഫേസ്ബുക്ക് പ്രണയം തകര്‍ന്നതിന്റെ നിരാശയില്‍ ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ചേര്‍ന്ന് രക്ഷപെടുത്തി. റെയില്‍വേ പാളത്തിന് തലവെച്ച് ആത്മഹത്യ ചെയ്യാനാണ് യുവതി ശ്രമം നടത്തിയത്. രക്ഷപെടുത്തിയ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പ്രണയനൈരാശ്യത്തിന്റെ കഥ പുറത്തു വന്നത്. പൊന്നാനി സ്വദേശിയായ 21കാരിയാണ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കൊരുങ്ങിയത്.. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. പ്രണയം കലശലായതോടെയാണ് ഇരുവരും നേരില്‍ കാണാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം ഇരുവരും കുറ്റിപ്പുറത്തെ പാര്‍ക്കില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഈ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.പ്രണയ ബന്ധത്തില്‍ നിന്ന് കാമുകന്‍ പിന്മാറുന്നതായി തോന്നിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ചെമ്പിക്കലിനടുത്താണ് യുവതി ജീവനൊടുക്കാന്‍ റെയില്‍പ്പാളത്തിലെത്തിയത്. റെയില്‍പ്പാളത്തിലൂടെ നടക്കുന്ന യുവതിയെക്കണ്ട് സംശയംതോന്നിയ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. എസ്‌ഐ. ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ചോദ്യംചെയ്തപ്പോഴാണ്…

Read More

സീരിയലിലെ ആത്മഹത്യാ രംഗം വിനയായി ! ജനപ്രിയ സീരിയലിലെ ആത്മഹത്യാ രംഗത്തിന്റെ പ്രേരണയില്‍ ഏഴു വയസുകാരി ആത്മഹത്യ ചെയ്തു…

കോല്‍ക്കൊത്ത: സീരിയലുകള്‍ പലപ്പോഴും കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പറയാറുണ്ട്. സീരിയലില്‍ രംഗങ്ങള്‍ അനുകരിച്ച് പലരും അപകടത്തിലാകാറുമുണ്ട്. ജനപ്രിയ സീരിയലിലെ ആത്മഹത്യാ രംഗം അനുകരിച്ച ഏഴു വയസുകാരി ഒടുവില്‍ മരണത്തിനു കീഴടങ്ങി.കൊല്‍ക്കത്തയിലെ ഇച്ചാപൂര്‍ എന്ന സ്ഥലത്താണ് സംഭവം. ഈ സമയത്ത് പെണ്‍കുട്ടിയും രണ്ട് മാസം മാത്രം പ്രായമുള്ള അനിയനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥനായ അച്ഛന്‍ രാവിലെ ജോലിയ്ക്കു പോയിരുന്നതിനാല്‍ അമ്മയും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍. അമ്മ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നതിനു പോയപ്പോഴായിരുന്നു പെണ്‍കുട്ടി അവിവേകം കാണിച്ചത്. അമ്മ തിരികെ വീട്ടില്‍ വന്നപ്പോഴാണ് സ്ക്രാഫില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടികളെ ശ്രദ്ധിക്കണമെന്ന് അയല്‍വാസിയോട് പറഞ്ഞിട്ടാണ് അമ്മ പുറത്തുപോയത്. കുട്ടി സ്ഥിരമായി കണ്ടിരുന്ന ടിവി സീരിയലില്‍ ഇത്തരത്തില്‍ ഒരു രംഗമുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു സ്ക്രാഫ് എടുത്ത് കളിക്കുന്നതിനിടെയാണ് കഴുത്തില്‍ കുരുക്ക്…

Read More

പ്രണയം വീട്ടിലറിയിക്കുമെന്നു പറഞ്ഞത് കമിതാക്കളില്‍ വൈരാഗ്യമുണ്ടാക്കി; പിന്നീട് നിരന്തരം ഭീഷണിയായിരുന്നു; അനഘയെ മരണത്തിലേക്ക് തള്ളിയിട്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ…

തൃശൂര്‍: സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരിലുണ്ടായ നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യാണു കൂട്ടാലയിലെ അമ്മവീട്ടില്‍ തൂങ്ങിമരിച്ചത്. തലേന്ന് അമ്മയും അനുജത്തിയുമൊത്ത് വിഷു ആഘോഷിക്കാന്‍ വിരുന്നിനെത്തിയതായിരുന്നു. അവര്‍ പിറ്റേദിവസം വീട്ടിലേക്കു തിരിച്ചു പോയിട്ടും അനഘ അമ്മവീട്ടില്‍ തങ്ങുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് മുക്കാട്ടുകരയിലെ വീട്ടില്‍നിന്നു കണ്ടെത്തി. തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന സഹപാഠികളായ രണ്ടു പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും പേര്‍ ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്. തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന വിവരം  മൊബൈല്‍ ഫോണിന്റെ വോയ്സ് റെക്കോഡറില്‍ രേഖപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും. തൃശൂര്‍ ചെമ്പൂക്കാവില്‍ അക്കൗണ്ടന്‍സി കോഴ്സ് പഠിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അനഘ. ഒപ്പം പഠിക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഇത് എതിര്‍ത്തതും ആണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് മോശമായി…

Read More

പ്രമുഖ വാര്‍ത്താ അവതാരക കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു; ആത്മഹത്യക്കുറിപ്പില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരിക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തെലുങ്ക് വാര്‍ത്താ ചാനലായ വി6ന്റെ അവതാരികയായ വി. രാധിക റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ മോസപെട്ടിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് യുവതി ആത്മഹത്യ ചെയ്തത്. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ രാധിക കെട്ടിടത്തിനു മുകളിലേക്ക് കയറിപ്പോകുന്നതിനു മുമ്പ് ആത്മഹത്യക്കുറിപ്പ് എഴുതി വയ്ക്കുകയായിരുന്നു. കടുത്ത വിഷാദം മൂലം ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ഇതിന് ആരും ഉത്തരവാദികളല്ല. എന്റെ തലച്ചോറ് എന്റെ ശത്രുവാകുന്നു. എന്നാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയത്.രാത്രി 10.30ഓടെ വലിയൊരു ശബ്ദം കേട്ടുവെന്നും പിന്നീടാണ് ഇത് തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞതെന്നും രാധികയുടെ അച്ഛന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 14കാരനായ ഒരു മകനും ഇവര്‍ക്കുണ്ട്.  

Read More

വിപ്ലവം പാവപ്പെട്ടവന്റെ നെഞ്ചത്തല്ല വേണ്ടത് ! 35 വര്‍ഷം മണലാരണ്യത്തില്‍ പണിയെടുത്ത സുഗതന്‍ മടങ്ങിയെത്തിയത് വര്‍ക്ക്‌ഷോപ്പ് നടത്തി ജീവിക്കാന്‍; ഒടുവില്‍ പാര്‍ട്ടിക്കാരുടെ ഇടപെടലില്‍ മനം നൊന്ത് ആത്മഹത്യയും…

പത്തനാപുരം: ദീര്‍ഘമായ 35 വര്‍ഷങ്ങള്‍ മണലാരണ്യത്തില്‍ ചെലവഴിച്ച ശേഷം ശിഷ്ടകാലം ജന്മനാട്ടില്‍ കഴിയാനെത്തിയ പ്രവാസി തൂങ്ങി മരിച്ചു. മക്കളുമൊത്ത് വര്‍ക്ക് ഷോപ്പ് നടത്തി ജീവിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി നിര്‍മ്മിച്ച താത്കാലിക ഷെഡില്‍ തൂങ്ങിമരിച്ചത്. വയല്‍ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാനാകാത്ത സാഹചര്യം വന്നതാണ് സുഗതനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. വര്‍ക്ക്ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപത്തുള്ള ഷെഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതന്‍ തൂങ്ങി മരിച്ചത്. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹത്തിനുസമീപം മൂന്ന് കയറുകള്‍കൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് സുഗതന്‍ പലരോടും പറഞ്ഞിരുന്നു. ഗള്‍ഫില്‍ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം…

Read More

മേലുദ്യോഗസ്ഥനു വേണ്ടി അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നു; കടവന്ത്രയിലെ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യ ചെയ്ത പോലീസുകാരന്റെ ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

കൊച്ചി:”ഇല്ല തന്റെ ഭര്‍ത്താവ് അത് ചെയ്യില്ല, അദ്ദേഹത്തെ കുടുക്കുകയായിരുന്നു. എന്നോട് പറഞ്ഞിരുന്നുവെല്ലാം കടവന്ത്ര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തൂങ്ങിമരിച്ച എ.എസ്.ഐ. പി.എം. തോമസിന്റെ ഭാര്യ മര്‍ഫിയുടെ വാക്കുകളാണ്. ; ചുടുകണ്ണീര്‍ ഉതിര്‍ത്തു കൊണ്ടാണ് മര്‍ഫി ഇതു പറയുന്നത്. മേലുദ്യോഗസ്ഥനു വേണ്ടി തോമസ് ബലിയാടാകുകയായിരുന്നെന്നാണ് മര്‍ഫി പറയുന്നത്. തോമസിന്റെ വിയോഗം കുടുംബത്തെ മാനസികമായി തകര്‍ത്തിരിക്കുന്നു. വിദ്യാര്‍ഥികളായ രണ്ട് മക്കളും വീട്ടമ്മയായ മര്‍ഫിയും ഇനി എങ്ങനെ ജീവിക്കും എന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. ഒമ്പതു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്തെ ഒരു പ്രമുഖ പോലീസ് സ്റ്റേഷനില്‍ റൈറ്ററായി ജോലി ചെയ്യുകയായിരുന്നു തോമസ്. ഇതിനിടയില്‍ സാമ്പത്തിക കേസില്‍ അകപ്പെട്ട മുളന്തുരുത്തിക്കാരനായ ഒരു പ്രതി കേസില്‍ നിന്ന് ഊരിപ്പോകാന്‍ കൈക്കൂലി നല്‍കുകയും തോമസ് കൈപ്പറ്റിയതിനു ശേഷം വിജിലന്‍സ് പിടികൂടുകയുമായിരുന്നു. എന്നാല്‍ സംസാരിക്കുന്നതിനിടയില്‍ തോമസിന്റെ പാന്റ്‌സിന്റെ പോക്കറ്റിലേക്ക് പണം ഇടുകയായിരുന്നു. ഇതിനെപ്പറ്റി അദ്ദേഹത്തിന് അറിവില്ലായിരുന്നുവെന്ന്…

Read More