ഭാര്യയുടെ ആര്‍ഭാട ജീവിതത്തിലും ധൂര്‍ത്തിലും മനംനൊന്ത് ഐടി വിദഗ്ധന്‍ ആത്മഹത്യ ചെയ്തു. ബംഗളുരിലാണ് സംഭവം. 39 വയസുകാരനായ ശ്രീനാഥ് എന്ന യുവാവിനെയാണ് ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനാഥും ഭാര്യ രേഖയും സോഫ്റ്റ്വെയര്‍ എഞ്ചിനിയറുമാരാണ്. ലോണെടുത്താണ് ഇരുവരും ഫ്‌ളാറ്റ് വാങ്ങിയത്. ലോണിന്റെ തിരിച്ചടവിനും വീട്ടുചെലവിനുമായി മാസം നിശ്ചിത തുകയാകും. ഈ ചെലവുകള്‍ക്കിടയിലും ആഡംബരവും ധൂര്‍ത്തും കുറയ്ക്കാന്‍ ഭാര്യ തയാറായില്ല. സാമ്പത്തികമായി ശ്രീനാഥ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഇടയ്ക്ക് ഭാര്യ മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് ശ്രീനാഥിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ഫ്‌ളാറ്റ് രേഖയുടെ പിതാവിന്റെ പേരിലേക്ക് ആക്കാന്‍ ശ്രീനാഥിന്റെ മേല്‍ നിരന്തരം സമര്‍ദ്ദം ചെലുത്തിയിരുന്നു. ഈ മാനസികപീഡനങ്ങളും അതിരുകടന്നതോടെയാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. രേഖയ്ക്കും അച്ഛനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Read MoreTag: suicide
ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കിയത് അധ്യാപകന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന്; ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്…
ചെന്നെ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണം അധ്യാപകന്റെ മാനസിക പീഡനം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിനിയും കൊല്ലം കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173 കിലോംതറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെയും സബിതയുടെയും മകളുമായ ഫാത്തിമ ലത്തീഫാ(18)ണു ജീവനൊടുക്കിയത്. എട്ടാം തിയതി രാത്രി 11.30-നാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിളിച്ചിട്ട് ഫോണെടുക്കാഞ്ഞതിനെത്തുടര്‍ന്ന് സഹപാഠികള്‍ എത്തുമ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതനുസരിച്ച് ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തു ആത്മഹത്യ ചെയ്തെന്നാണു രക്ഷിതാക്കള്‍ക്കു വിവരം ലഭിച്ചത്. എന്നാല്‍ ഫാത്തിമ തന്റെ മൊെബെല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവറില്‍ ആത്മഹത്യാക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. തന്റെ…
Read Moreകണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി ! സംഭവത്തില്‍ ദുരൂഹത; ആത്മഹത്യക്കുറിപ്പില്‍ പറയുന്നത് നിര്‍ണായക വിവരങ്ങള്‍
കണ്ണൂര്‍ ചക്കരക്കല്ലില്‍ സഹപാഠികളായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലമുണ്ട സ്വദേശിനി അഞ്ജലി അശോക്, കാഞ്ഞിരോട് സ്വദേശിനി ആദിത്യ സതീശന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇരുവരും ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. അഞ്ജലിയുടെ വീട്ടിലെ കിടപ്പ് മുറിയിലാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ച വരെ ഇരുവരും സ്‌കൂളില്‍ ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ആദിത്യ അഞ്ജലിയുടെ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം ഇരുവരും മുകളിലെ മുറിയിലേക്ക് പോയി. എന്നാല്‍ മുറിയില്‍ കയറിയ ഇരുവരും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതകില്‍ മുട്ടി വിളിച്ചു. എന്നാല്‍ മുറി തുറക്കാതെ വന്നതോടെ വാതില്‍ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങി നില്‍ക്കുന്ന…
Read Moreഅഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയത് ലൈംഗികപീഡനത്തെത്തുടര്‍ന്നുണ്ടായ മനോവിഷമത്താല്‍ ! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ…
അഞ്ചലില്‍ ജീവനൊടുക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡനത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ചല്‍ ഇടയം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായി .സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
Read Moreഇടയാര്‍ ഹരിയുടെ മരണത്തിന് ഉത്തരം പറയേണ്ടത് ആര് ? തുറന്നു പറച്ചിലുമായി ഹരിയുടെ ഭാര്യസഹോദരി; ആര്യാ കൃഷ്ണയുടെ വാക്കുകള്‍ ഹരി പറഞ്ഞതിന് നേര്‍വിപരീതം…
ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരിയുടെ മരണത്തെത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. മരണം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം ഹരി ഭാര്യവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹരിയുടെ ഭാര്യ ആശാറാണിയ്ക്കും കുടുംബത്തിനുമെതിരേ പ്രതിഷേധം കനക്കുകയാണ്. ‘മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം’. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. മരണത്തിന്റെ മണമുള്ള ഈ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാര്‍ക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. എന്റെ പേരില്‍ സ്റ്റേഷനില്‍ കള്ള കേസ് കൊടുക്കുകയും ഞാന്‍ പരാതി പറഞ്ഞപ്പോള്‍ പെണ്ണുങ്ങള്‍ക്കാണ് മുന്‍ഗണന എന്ന്…
Read Moreആന്‍ലിയയുടെ മരണത്തിനു പിന്നിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നു ! തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്കു തന്നെയെന്ന് വിവരം; ഏറെ ദുരൂഹതയുണര്‍ത്തിയ സംഭവപരമ്പരകള്‍ക്ക് അന്ത്യമാകുന്നതിങ്ങനെ…
തൃശൂര്‍: ആന്‍ലിയയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നു. തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക് തന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍. കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, ആന്‍ലിയയുടെ ഭര്‍ത്താവ് മുല്ലശേരി അന്നകര സ്വദേശി ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യാ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പരിശോധിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി നസറേത്ത് പാറയ്ക്കല്‍ ഹൈജിനസിന്റെ മകളായ ആന്‍ലിയയെ ഓഗസ്റ്റ് 28ന് ആണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കര പൊലീസ് തുടങ്ങിയ അന്വേഷണം ഗുരുവായൂര്‍ എസിപി ഏറ്റെടുത്തു. ജസ്റ്റിനുമായി നിരന്തരം കലഹമുണ്ടാവുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നാതായും ആന്‍ലിയ ഡയറിയില്‍ കുറിച്ചിരുന്നു. മരണത്തിനു മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച എസ്എംഎസുകളാണ് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തിയത്.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്നു സന്ദേശത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഒരു പരീക്ഷയ്ക്കായി…
Read Moreആറുമാസത്തെ പ്രണയത്തിനിടെ അരുതാത്തതൊക്കെ ചെയ്തു ! കൗണ്‍സിലിംഗിനിടെ എല്ലാം വെളിപ്പെടുത്തിയതിന്റെ പിന്നാലെ ആത്മഹത്യയും; ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച യുവാക്കള്‍ കുടുങ്ങിയത് ഇങ്ങനെ…
കൊച്ചി: ആദ്യം ഒരാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചു. ആറു മാസത്തിനു ശേഷം മറ്റേയാളും. അതും പെണ്‍കുട്ടി ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍.അയല്‍വാസി പീഡിപ്പിച്ചതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒരു വര്‍ഷം മുന്‍പ് പീഡിപ്പിച്ച രണ്ട് കാമുകന്മാരെ അറസ്റ്റ് ചെയ്യുന്നത്. എറണാകുളം സ്വദേശി സിറില്‍ ജോബിസ് ജോര്‍ജ് (22), തൃപ്പൂണിത്തുറ സ്വദേശി നന്ദു (22) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇരുവരും പീഡനം നടത്തിയത്. പെണ്‍കുട്ടിയുമായി വിവിധ സമയങ്ങളില്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഈ സമയങ്ങളില്‍ പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് ഇരുവരും പെണ്‍കുട്ടിയില്‍ നിന്നും അകന്നിരുന്നു. ഇതിനിടയിലാണ് അയല്‍വാസിയായ ബിജു (43) പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. പ്രോജക്ട് വര്‍ക്കിനുവേണ്ടി അയല്‍വാസിയായ ബിജുവിന്റെ വീട്ടില്‍സ്ഥിരമായി സന്ദര്‍ശനം നടത്താറുള്ള പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന…
Read Moreഇടുക്കി കൗമാരക്കാരുടെ ശവപ്പറമ്പാകുന്നുവോ ? കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ജീവനൊടുക്കിയത് 16 വിദ്യാര്‍ഥികള്‍; പിന്നില്‍ സോഷ്യല്‍ മീഡിയയിലെ മരണ ഗ്രൂപ്പുകള്‍ ; കണക്കുകള്‍ ഇങ്ങനെ…
ഇടുക്കി ജില്ല കൗമാരക്കാരുടെ ശവപ്പറമ്പാകുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ജില്ലയില്‍ 16 വിദ്യാര്‍ഥികളാണ് ജീവനൊരുക്കിയത്. ഇതിന് കാരണം അന്വേഷിക്കുകയാണ് പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും. 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2018 ജൂണ്‍ മാസം 1, ജൂലൈ-5, ഓഗസ്റ്റ്-2, സെപ്റ്റംബര്‍-1, ഒക്ടോബര്‍-1, നവംബര്‍-2, ഡിസംബര്‍-2, ഈ വര്‍ഷം ഇന്നലെ വരെ-2 എന്നിങ്ങനെയാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു സംബന്ധിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളും മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യയ്ക്ക് കാരണെമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ശ്രമങ്ങളുടെ പട്ടികയും വളരെ വലുതാണ്. മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവല്‍ക്കരിക്കുന്ന ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ നിരവധിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.സോഷ്യല്‍ മീഡിയകളിലെ മരണഗ്രൂപ്പുകള്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മരണ ഗ്രൂപ്പുകളെ കുറിച്ച് വ്യാപക പരാതികള്‍ ലഭിച്ചതോടെ ജില്ലാ സൈബര്‍ വിഭാഗം…
Read Moreഭാര്യാസഹോദരന്‍ വീട്ടില്‍ വന്നത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടില്ല ! കുഞ്ഞിനെ ഭിത്തിയിലടിച്ച ശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി; ഒടുവില്‍ ആശുപത്രിയില്‍ നിന്നെത്തി തീയില്‍ചാടി ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…
കുടുംബവഴക്കിനെത്തുടര്‍ന്ന് പിഞ്ചുബാലനെ ഭിത്തിയിലടിച്ച ശേഷം പിതാവ് തീയില്‍ചാടി ജീവനൊടുക്കി. പാലക്കാട് ചിറ്റൂര്‍ സ്വദേശി സത്യപാലനും(34) നാലുവയസുള്ള മകന്‍ സനിജത്തുമാണ് നാടിനെ ഞെട്ടിച്ച ദാരുണാന്ത്യത്തിനിരയായത്. മകനെ കൊല്ലാന്‍ നോക്കിയശേഷം നടത്തിയ ആത്മഹത്യാശ്രമം പാളിയതോടെ ആശുപ്രതിയില്‍നിന്നോടിപ്പോയി തീയില്‍ച്ചാടിയാണ് പിതാവ് ജീവനൊടുക്കിയത്. ഭാര്യ ജയപ്രദയുമായുള്ള വഴക്കിനിടെ സത്യപാലന്‍ മകനെ വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.മകനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റതോടെ കൈവിരല്‍ മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സത്യപാലനെ നാട്ടുകാര്‍ ഇതേ ആശുപത്രിയിലാക്കി. എന്നാല്‍ ചികിത്സയിലിരുന്ന സത്യപാലന്‍ ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ആശുപത്രിക്കു പിന്നിലെ പറമ്പില്‍ ചപ്പും ചവറും കൂട്ടിയിട്ടു കത്തിച്ച് അതിലേക്കു ചാടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ കുട്ടിയും മരിച്ചു. ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നതിനെച്ചൊല്ലിയാണ് മദ്യലഹരിയിലായിരുന്ന സത്യപാലന്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയതും ക്രൂരമായി മര്‍ദിച്ചതും. അമ്മയ്ക്കു കണ്ണിനു ഗുരുതരമായി പരുക്കേറ്റതു…
Read Moreനടി റിയാമിക്ക ജീവനൊടുക്കിയതിനു കാരണം ‘എക്‌സ് വീഡിയോസ്’ ! പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചത് ഒടുവില്‍ ദുരന്തമായി…
നടി റിയാമിക്ക ജീവനൊടുക്കിയതിനു കാരണം അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണെന്നു സൂചന. സജോ സുന്ദര്‍ സംവിധാനം ചെയ്ത എക്‌സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ റിയാമിക്ക ഏറെ പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതില്‍ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞെന്ന രീതിയിലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രചാരണങ്ങളെ തള്ളി സംവിധായകന്‍ സജോ സുന്ദര്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. റിയാമിക്കയുടെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ബുധനാഴ്ച സഹോദരന്റെ ഫ്‌ളാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടര്‍ന്ന് കാമുകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളുമുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയവും…
Read More