മനം നൊന്ത് ! മരുന്നുകള്‍ മാറി മാറി പരീക്ഷിച്ചിട്ടും മുടി കൊഴിച്ചില്‍ മാറിയില്ല; യുവ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

മധുര: മരുന്നുകള്‍ ഏറെ പരീക്ഷിച്ചിട്ടും മുടി കൊഴിച്ചില്‍ മാറാഞ്ഞതില്‍ മനം നൊന്ത് യുവാവ് തൂങ്ങി മരിച്ചു. ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്ന മധുര ജയ്ഹിന്ദ്പുരം സ്വദേശി ആര്‍ മിഥുന്‍ രാജിനെ(27)യാണ് ഞായറാഴ്ച്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്നുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും മുടി കൊഴിച്ചില്‍ മാറാത്തതിന്റെ നിരാശയിലായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു. ബംഗളുരുവില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ മിഥുന്‍ അമ്മ വാസന്തി അമ്പലത്തില്‍ പോയ സമയം നോക്കി മുറിയിലെ ഫാനില്‍ കെട്ടിതൂങ്ങുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ വാസന്തി മിഥുനെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ ജയ്ഹിന്ദ് പുരം പൊലീസ് കേസെടുത്തു.  

Read More

അവിവാഹിതയും പ്രധാനാധ്യാപികയുമായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അറസ്റ്റിലായ സഹ അധ്യാപകനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

പെരുന്തല്‍മണ്ണ: പുത്തനങ്ങാടിയില്‍ അധ്യാപികയായ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാനാധ്യാപിക കായലുംവക്കത്ത് മുഹമ്മദിന്റെ മകള്‍ ഫൗസിയ(29) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹ അധ്യാപകനെ അറസ്റ്റു ചെയ്തു. പുത്തനങ്ങാടി നെന്മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുള്‍ റഫീഖ് ഫൈസി(36)യാണ് അറസ്റ്റിലായത്. നവംബര്‍ അഞ്ചിനായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അബ്ദുള്‍ റഫീഖും ഫൗസിയയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഫൗസിയയെ വിവാഹം കഴിക്കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. മരണ ശേഷം യുവതിയുടെ ഡയറിയില്‍ നിന്നു ലഭിച്ച കത്തുകളില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. യുവതിയില്‍ നിന്നു ഇടക്കിടെ പണം വാങ്ങാറുണ്ടായിരുന്നെന്നും പ്രതി വെളിപ്പെടുത്തി. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം ഒക്ടോബര്‍ 26ന് ഇയാള്‍ സ്വയം വിരമിച്ചു പോയിരുന്നു.

Read More

ജിനിയെ ചതിച്ചത് മിനിയോ ? ബഹ്‌റിനിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ഗള്‍ഫില്‍ വഞ്ചിക്കപ്പെട്ടെന്നു സൂചന; അറസ്റ്റിലായ മിനിയ്ക്ക് സംഭവത്തില്‍ വ്യക്തമായ പങ്കുള്ളതായി സംശയം

കൊടുങ്ങല്ലൂര്‍;ബഹ്‌റിനിലെ ഫള്ാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തിലുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല. ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ച ബഹ്‌റിനില്‍ പ്രവാസിയായ ചാലക്കുടി കൊമ്പിടിഞ്ഞിമാക്കല്‍ സ്വദേശിനിയായ മിനിയെ നാട്ടുകാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പോലീസെത്തി അറസ്റ്റു ചെയ്തു. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യയും കാച്ചപ്പിള്ളി ജോസിന്റെ മകളുമായ ജിനിയാണ് (30) മരിച്ചത്. ബ്യൂട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞ് രണ്ടര ലക്ഷം രൂപ മിനിയ്ക്ക് നല്‍കി ഈ വര്‍ഷം ജൂലൈ 21 നാണ് ജിനി ബഹ്‌റിനിലേക്ക് പോയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള ജോലിയല്ല ജിനിയ്ക്ക് കിട്ടിയത്. ബ്യൂട്ടീഷന്‍ ജോലിക്കു പകരം ഹോട്ടലിലായിരുന്നു ജോലി.   ബന്ധുക്കളുടെ ആവശ്യപ്രകാരം മരണശേഷം ജിനിയുടെ മൃതദേഹവുമായി നാട്ടിലെത്തിയത് മിനിയാണ്. കഴിഞ്ഞ ദിവസം മൃതദേഹത്തോടൊപ്പം വന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് മുങ്ങാന്‍ ശ്രമിച്ച മിനിയെ ബന്ധുക്കള്‍ തന്ത്രപൂര്‍വ്വം മരണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ മിനിയെ ഒരു മുറിയില്‍…

Read More

ചെകുത്താന്റെ അടുക്കള! രക്ഷപ്പെട്ടത് ഒരേയൊരാള്‍; ഒരു ദശാബ്ദത്തിനു ശേഷം ‘ഗുണ കേവ്’ വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു; സുബീഷിന് തുണയായത് ശശീന്ദ്രന്റെ ധൈര്യം…

കൊടൈക്കനാല്‍: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ‘ഗുണ കേവ്’ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു.വിനോദ സഞ്ചാരികളുടെ ദീര്‍ഘ നാളത്തെ ആവശ്യത്തെത്തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. കൊടൈക്കനാലില്‍നിന്നും 12 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 7000 അടി ഉയരത്തില്‍ ഇരുപതു കിലോമീറ്റര്‍ കളോളം വ്യാപിച്ചു കിടക്കുന്ന പൈന്‍ മരക്കാടിന്റെ നടുവിലാണ് ആരെയും പേടിപെടുത്തുന്ന ഈ ഗുഹ നിലകൊള്ളുന്നത്. ”ചെകുത്താന്റെ അടുക്കള” എന്നായിരുന്നു ഈ ഗുഹ മുമ്പ് അറിയപ്പെട്ടിരുന്നത്.1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായിരുന്നു. ചിത്രത്തിലെ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടുത്തെ ഗുഹയ്ക്കുളളില്‍വച്ചാണ്. ഇതിനുശേഷമാണ് ഇവിടം ‘ഗുണ ഗുഹ’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. കൊടൈക്കനാലില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. എന്നാല്‍ നിരവധി കമിതാക്കള്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതോടെ വനം വകുപ്പ്…

Read More

ആത്മഹത്യാ ഭീഷണി മുഴക്കി കെആര്‍കെ; ബാന്‍ ചെയ്ത അക്കൗണ്ട് തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ തന്നെ ശരണമെന്ന് കമാല്‍ ആര്‍ ഖാന്‍

നിരന്തരം മലയാളികളുടെ തെറിവിളിയ്ക്ക് പാത്രമായ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്.മോഹന്‍ലാലിനെ ചോട്ടാഭീം എന്നു വിളിച്ച കെആര്‍കെയെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പൊങ്കാലയില്‍ കുളിപ്പിച്ചിരുന്നു. ഈൗയടുത്ത് ബാന്‍ ചെയ്ത തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കെആര്‍കെയുടെ ഭീഷണി. വാര്‍ത്താക്കുറിപ്പിലൂടെയാണ് കെആര്‍കെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് കെആര്‍കെയുടെ ആക്ഷേപം. ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങള്‍ എന്റെ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ കയ്യില്‍ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. എന്നെ സഹായിച്ചില്ലെങ്കില്‍ ഞാന്‍ ജീവനൊടുക്കും. ട്വിറ്റര്‍ ഇന്ത്യ അധികൃതരായിരിക്കും എന്റെ മരണത്തിന് ഉത്തരവാദി. വാര്‍ത്താകുറിപ്പില്‍ കെആര്‍കെ പറയുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. തന്റെ…

Read More

ഇതു താന്‍ടാ പോലീസ് ! പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മനംനൊന്ത് യുവാവ് കുടുംബവുമായി സ്‌റ്റേഷനിലെത്തി; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ടെമ്പോ ഡ്രൈവര്‍ പാലോട് സ്‌റ്റേഷനു മുമ്പിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യത്തില്‍ തലവഴി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നന്ദിയോട് ആലംപാറ സ്വദേശി സുനില്‍കുമാറിനെ ഒടുവില്‍ പൊലീസുകാര്‍ തന്നെ രക്ഷിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന് കേസുമെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്തു. സുനില്‍കുമാറും ഭാര്യാസഹോദരന്‍ പെരിങ്ങമ്മല സ്വദേശി കിച്ചുവും കാറിലിരുന്ന് മദ്യപിച്ചെന്നാരോപിച്ച് പാലോട് എസ്.ഐയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് പാപ്പനംകോട് മുണ്ടന്‍ പാലത്തിനടുത്തുള്ള വാഹന സര്‍വീസ് സെന്ററില്‍ കാര്‍ സര്‍വീസ് ചെയ്യാനാണ് സുനില്‍കുമാര്‍ വന്നത്. പൊലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച സുനില്‍കുമാറിനെയും കിച്ചുവിനെയും റോഡിലിട്ടും ജീപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു. പൊതുനിരത്തിലിരുന്ന് മദ്യപിച്ചെന്നും ചോദ്യം ചെയ്ത എസ്.ഐയെ അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് ജാമ്യത്തിലിറക്കിയത്. ക്രൂരമര്‍ദ്ദനത്തില്‍ അവശരായ സുനില്‍കുമാറും കിച്ചുവും പാലോട് ഗവ. ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. കിച്ചുവിനെ …

Read More

മകളുടെ വിവാഹം മുടക്കാന്‍ പിതാവ് കല്യാണപ്പന്തലില്‍ ആത്മഹത്യ ചെയ്തു; ഭാര്യയോടും മക്കളോടുമുള്ള വാശിപ്പുറത്ത് ചെയ്തത് എന്ന് നാട്ടുകാര്‍; കണ്‍ഫ്യൂഷനിലായി പോലീസ്

തിരുവനന്തപുരം: മക്കളുടെ വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്‌. എന്നാല്‍ മകളുടെ വിവാഹം മുടക്കാന്‍ പിതാവ് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് മുളന്തുരുത്തിക്കാര്‍. മകളുടെ വിവാഹം മുടക്കാന്‍ കല്യാണത്തലേന്ന്‌ എറണാകുളത്തെ മുളന്തുരുത്തി കാരിക്കോട് സ്വദേശി കെ.പി വര്‍ഗീസാണ് ആത്മഹത്യ ചെയ്തത്. അതും വിവാഹപ്പന്തലില്‍.വര്‍ഗീസ് രണ്ടു വര്‍ഷത്തോളമായി ഭാര്യയും മക്കളുമായി പിണക്കത്തിലായിരുന്നു . ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നതും. ഇതിനിടെയാണ് മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. മകളുടെ വിവാഹം ഉറപ്പിച്ചതില്‍ വര്‍ഗീസിന് അസ്വസ്ഥതയുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. എങ്ങനെയും മകളുടെ വിവാഹം മുടക്കുമെന്നó് ഇതിനിടെ വര്‍ഗീസ് പലരോടും പറഞ്ഞതായും അവര്‍ പറയുന്നു. മക്കളോടും ഭാര്യയോടും ഇയാള്‍ക്കുണ്ടായിരുന്നുó  ദേഷ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വര്‍ഗീസിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും മകളുടെ വിവാഹം മുടക്കാന്‍ മനപൂര്‍വം ആത്മഹത്യ ചെയ്തതാണെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്.

Read More

സിസേറിയന്‍ മതിയെന്ന് ഗര്‍ഭിണി; പറ്റില്ലെന്നു ഭര്‍ത്താവും ബന്ധുക്കളും; ഒടുവില്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും യുവതി എടുത്തു ചാടി; ശേഷം സംഭവിച്ചത്…

കടുത്ത പ്രസവവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന കലശലായപ്പോള്‍ സിസേറിയന്‍ മതിയെന്ന് യുവതി നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഭര്‍ത്താവും ബന്ധുക്കളും ഇത് പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. യുവതിയും ഭര്‍ത്താവും രണ്ടു തട്ടിലായതോടെ ആശുപത്രി അധികൃതരും വെട്ടിലായി. ഒടുവില്‍ യുവതി കെട്ടിടത്തില്‍ നിന്നു എടുത്തുചാടി. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലെ യുലിന്‍ നമ്പര്‍ വണ്‍ ആശുപത്രിയിലാണ് സംഭവം. മാ മുമു എന്ന യുവതിയാണ് മരിച്ചത്. ആഗസ്ത് 30ന് യുവതിയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വേദന ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. വേദന കടുത്തതോടെ യുവതി സിസേറിയന്‍ മതിയെന്ന് വാശിപിടിച്ചു. ഭര്‍ത്താവും കുടുംബാഗങ്ങളും സാധാരണ പ്രസവം മതിയെന്നു നിര്‍ബന്ധിച്ചു. ഇതോടെ ആശുപത്രി അധികൃതരും കുടുങ്ങി. വേദന സഹിക്കാന്‍ വയ്യാതെ പലതവണ യുവതി ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക് വന്നു. വീട്ടുകാര്‍ സമാധാനിപ്പിച്ച് തിരിച്ചു ലേബര്‍…

Read More

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സംഭവത്തിന് ജിഷ്ണു പ്രണോയിയുടെ മരണവുമായി സാദൃശ്യം

പത്തനംതിട്ട: കേരളത്തെ നടുക്കിയ സംഭവമാണ് ജിഷ്ണു പ്രണോയിയുടെ മരണം. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുനല്‍വേലിയിലെ ചേരന്‍ മഹാദേവി പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തിലും ദുരൂഹത തുടരുകയാണ്. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്ന് കോളജ് അധികൃതര്‍ പറയുമ്പോള്‍ അങ്ങനെയാകാന്‍ വഴിയില്ലെന്ന നിലപാടിലാണ് ബന്ധുക്കളും സഹപാഠികളും.കോഴഞ്ചേരിക്ക് സമീപം തടിയൂര്‍ കാവും മുക്ക് ആനന്ദപുരം വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ അനിരുദ്ധ് ആര്‍. നായരുടെ (18) മൃതദേഹമാണ് വെള്ളിയാഴ് വൈകിട്ട് കോളജ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആയിരുന്നു അനിരുദ്ധ്. കോളജ് കാമ്പസിന് ഉള്ളില്‍ തന്നെയാണ് ഹോസ്റ്റല്‍. താന്‍ ഉറങ്ങാന്‍ പോവുകയാണെന്നും മുറി പുറത്ത് നിന്ന് പൂട്ടിക്കൊള്ളൂവെന്നും അനിരുദ്ധ് സഹപാഠികളോട് പറഞ്ഞത്രെ. മുറി പൂട്ടി പോയ സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ അനിരുദ്ധ് ഫാനില്‍ കെട്ടി…

Read More

ആ മോഹം പൊലിഞ്ഞു! അമ്മയുടെ അവസാന ആഗ്രഹവും നടന്നില്ല; വില്ലേജ് അധികൃതര്‍ വ്യാജരേഖ ചമച്ച് ആ ഭൂമി തട്ടിയെടുത്തു; റവന്യൂ മന്ത്രിക്ക് വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ്‌

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും വില്ലേജ് ഉദ്യോഗസ്ഥരുടെ നിലപാടിന് മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ റവന്യൂമന്ത്രിയ്‌ക്കെഴുതിയ ആത്മഹത്യാക്കുറിപ്പ്. ‘എന്റെ വയോധികമാതാവിന്റെ അവസാന ആഗ്രഹമായിരുന്നു ആകെയുള്ള നാലു സെന്റില്‍ അവരുടെ ചിതയൊരുക്കണമെന്നത്. ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ എനിക്കായില്ല. വില്ലേജ് അധികൃതര്‍ വ്യാജരേഖ ചമച്ച് എന്റെ അമ്മയുടെ ഭൂമി മറ്റൊരാള്‍ക്ക് കരം തീര്‍ത്തു നല്‍കി. സ്വന്തം ഭൂമി കരം തീര്‍ത്തു കിട്ടാത്ത ഹൃദയവേദനയോടെ മസങ്ങള്‍ക്ക് മുന്‍പ് അമ്മ ഈ ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം വസ്തുവിന്റെ കരം തീര്‍ത്തു കിട്ടാന്‍ ഞാന്‍ മുട്ടാത്ത വാതിലുകളില്ല. ഇനി മടുത്തു. കണ്ണില്‍ ചോരയില്ലാത്ത ഭരണകൂടത്തോടുള്ള മുഴുവന്‍ അമര്‍ഷവും ഉള്ളിലൊതുക്കി ഞാനും..’വെള്ളനാട് ചാങ്ങ കല്‍പ്പടക്കുഴി വീട്ടില്‍ ലീല(52) കണ്ണീരു കൊണ്ടെഴുതിയ കത്തിലെ വരികളാണിത്. 2011ലാണ് ലീലയുടെ അമ്മ കമലാ ഭായിയുടെ പേരിലുണ്ടായിരുന്ന 524/8 സര്‍വെ നമ്പറിലെ 4.50 സെന്റ് വസ്തു വെള്ളനാട് വില്ലേജ്…

Read More