ഇ​മ്രാ​നെ ന​മ്പി​യാ​ല്‍ ! പാ​ക്കി​സ്ഥാ​ന്‍ ന​ല്‍​കി​യ​ത് ‘കാ​ല്‍​കാ​ശി​ന് കൊ​ള്ളാ​ത്ത’ ഗോ​ത​മ്പെ​ന്നും ഇ​ന്ത്യ ന​ല്‍​കി​യ​ത് മി​ക​ച്ച​തെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് താ​ലി​ബാ​ന്‍…

അ​ഫ്ഗാ​നി​ല്‍ താ​ലി​ബാ​ന്‍ ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ ആ ​രാ​ജ്യ​ത്തി​ന്റെ അ​വ​സ്ഥ അ​തി​ദാ​രു​ണ​മാ​യി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യ്‌​ക്കൊ​പ്പം ക​ടു​ത്ത ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യും അ​ഫ്ഗാ​ന്‍ നേ​രി​ടു​ക​യാ​ണ്.

ഈ ​വേ​ള​യി​ല്‍ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യ ഗോ​ത​മ്പി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് താ​ലി​ബാ​ന്‍.

ഇ​ന്ത്യ അ​യ​ച്ചു​ന​ല്‍​കി​യ ഗോ​ത​മ്പ് മി​ക​ച്ച നി​ലാ​വാ​ര​ത്തി​ലു​ള്ള​താ​ണെ​ന്നും എ​ന്നാ​ല്‍ പാ​കി​സ്താ​ന്‍ എ​ത്തി​ച്ച് ന​ല്‍​കി​യ​ത് പ​ഴ​കി​യ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മോ​ശം ഗോ​ത​മ്പു​മാ​ണെ​ന്ന് താ​ലി​ബാ​ന്‍ നേ​താ​ക്ക​ള്‍ ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ള്‍ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഗോ​ത​മ്പ് ന​ല്‍​കി​യ ഇ​ന്ത്യ​യെ വാ​ഴ്ത്തി അ​ഫ്ഗാ​നി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പി​ന്നാ​ലെ ട്വി​റ്റ​ര്‍ അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ​യും ത​രം​ഗ​മാ​വു​ക​യാ​യി​രു​ന്നു.

50,000 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പാ​ണ് മൊ​ത്ത​ത്തി​ല്‍ ഇ​ന്ത്യ അ​ഫ്ഗാ​നി​ല്‍ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​ത്. ഒ​പ്പം ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ളും ന​ല്‍​കു​ന്നു​ണ്ട്.

ര​ണ്ടാം ഘ​ട്ട ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ര​ണ്ടാ​യി​രം മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പു​മാ​യി വ്യാ​ഴാ​ഴ്ച പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​ത്.

Related posts

Leave a Comment