കോ​ട്ട​യ​ത്തി​നു ത​ണ​ലേ​കാ​ൻ അ​ഞ്ചു​ല​ക്ഷം വൃ​ക്ഷ​ത്തൈകൾ; ജി​ല്ലാ പ​ഞ്ചാ​യ​ത്തിന്‍റെ ‘ത​ണ​ലോ​രം’ പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്കം

കോ​ട്ട​യം : ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വ​നം വ​കു​പ്പ്, ഹ​രി​ത​കേ​ര​ള മി​ഷ​ൻ, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ അ​ഞ്ച് ല​ക്ഷം വൃ​ക്ഷത്തൈകൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ​ത​ണ​ലോ​രം പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്ക​മാ​വും.

പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ കോന്പൗ​ണ്ടു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന കോ​ന്പൗ​ണ്ടു​ക​ൾ, ന​ദി​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ല​ഭ്യ​ത​യു​ള​ള പൊ​തു ഇ​ട​ങ്ങ​ളി​ലാ​യി തേ​ക്ക്, ഈ​ട്ടി, ആ​ഞ്ഞി​ലി, ക​ന്പ​കം തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ളും

ഫ​ല​ദാ​യ​ക​ങ്ങ​ളാ​യ പ്ലാ​വ്, മാ​വ്, റ​ന്പൂ​ട്ടാ​ൻ, പേ​ര, നെ​ല്ലി, നാ​ര​കം, ഞാ​വ​ൽ എ​ന്നി​വ​യും ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളാ​യ ആ​ര്യ​വേ​പ്പ്, ര​ക്ത​ച​ന്ദ​നം, മ​ണി​മ​രു​ത്, ല​ക്ഷ്മി​ത​രു, ബ​ദാം, രാ​മ​ച്ചം, ക​ണി​ക്കൊ​ന്ന തുടങ്ങി ​യു​ൾ​പ്പെ​ടെ 40 ഇ​നം തൈ​ക​ളും കൂ​ടാ​തെ ക​ണ്ട​ൽ ഇ​ന​ത്തി​ൽ​പ്പെ​ട്ട തൈ​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ചു ല​ക്ഷം തൈ​ക​ൾ ജി​ല്ല​യൊ​ട്ടാ​കെ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ നാ​ല് ല​ക്ഷ​ത്തോ​ളം തൈ​ക​ൾ ഇ​തി​നോ​ട​കം സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ജി​ല്ലാ ന​ഴ്സ​റി​ക​ളാ​യ വൈ​ക്കം, ഇ​ട​യാ​ഴം, തോ​ട്ടു​വ​ക്കം, ക​ന​ക​പ്പ​ലം, പ​ന​ക്ക​ച്ചി​റ, മു​ത്തേ​ട​ത്ത്കാ​വ് എ​ന്നീ ന​ഴ്സ​റി​ക​ളി​ൽ നി​ന്നു വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു.

അ​വ​ശേ​ഷി​ക്കു​ന്ന വൃ​ക്ഷ​ത്തൈ​ക​ളും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള​ളി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ, സാ​മൂ​ഹി​ക – സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, വി​ത​ര​ണം ചെ​യ്യും.

വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തും തു​ട​ർ​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തേ​യ്ക്ക് പ​രി​പാ​ലി​ക്കു​ന്ന​തും ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ അ​റി​യി​ച്ചു.

ത​ണ​ലോ​രം പ​ദ്ധ​തി​യു​ടെ​യും പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30നു ​കോ​ട്ട​യം മു​ൻ​സി​പ്പ​ൽ പാ​ർ​ക്കി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ശോ​ഭാ സ​ലി​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Related posts

Leave a Comment