അ​ധി​കാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക്..!ട്വ​ന്‍റി-20 ടീം കോട്ടയത്തും എത്തി, ഇനി പലതും നടക്കും


കോ​ട്ട​യം: കോ​ട്ട​യ​ത്തും എ​ത്തി ട്വ​ന്‍റി-20 കോ​ട്ട​യം ടീം. ​കോ​ട്ട​യം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​മാ​ണ് ട്വ​ന്‍റി-20 കോ​ട്ട​യം എ​ന്ന പേ​രി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച​ത്.

അ​ധി​കാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണു കൂ​ട്ടാ​യ്മ രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന​ത്. സു​താ​ര്യ​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ രീ​തി​യി​ൽ പൊ​തു​സ​മ്മ​ത​രും ക​ഴി​വു​ള്ള​തു​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി ന​ഗ​ര​സ​ഭ​യി​ലെ 52 വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കാ​നാ​ണ് ട്വ​ന്‍റി-20 കോ​ട്ട​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​നാ​യി ആ​രം​ഭി​ച്ച വി​വി​ധ വാട്സ് ആ​പ്പ്, ഫെയ്സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ല്ലാ ദി​വ​സ​വും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യ്ക്ക് പ്ര​വ​ർ​ത്ത​ക​രാ​യി.

അ​ഴി​മ​തി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കി​യും ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​നാ​ണു കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും ജീ​വി​ത നി​ല​വാ​ര​വും ഉ​യ​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ വി​ക​സ​ന​വും ഉ​റ​പ്പു വ​രു​ത്തും.

ഇ​തി​നാ​യി ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കും. തു​ട​ർ​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു വാ​ർ​ഡു​ക​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. അ​താ​തു വാ​ർ​ഡി​ലെ ആ​ളു​ക​ൾ ചേ​ർ​ന്നാ​കും സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ക.

ന​ഗ​ര​സ​ഭ​യ്ക്കു കി​ട്ടേ​ണ്ട വ​രു​മാ​നം കൃ​ത്യ​മാ​യി ഈ​ടാ​ക്കു​ക​യും കൂ​ടു​ത​ൽ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും പ​ദ്ധ​തി​ക​ളി​ലെ അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്താ​ൽ കി​ഴ​ക്ക​ന്പ​ത്ത് വ​ന്ന​തുപോ​ലെ​യു​ള്ള മാ​റ്റം കോ​ട്ട​യ​ത്തും സാ​ധ്യ​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലി​പ്പു​കു​ട്ടി, മ​ഹേ​ഷ് വി​ജ​യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. വാട്സ് ആപ് ന​ന്പ​ർ 9497695596.

Related posts

Leave a Comment