രണ്ടുവർഷമായി പൈ​പ്പ് ലൈ​നി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ല; എം​എ​ല്‍​എ​യ്ക്ക് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ന​ല്‍​കി​യ​ത് 21562 രൂ​പ​യു​ടെ ബി​ല്ല്

പൊ​ന്‍​കു​ന്നം: ര​ണ്ടു​വ​ര്‍​ഷ​മാ​യി വീ​ട്ടി​ലെ പൈ​പ്പ് ലൈ​നി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ലെ​ങ്കി​ലും ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യ്ക്ക് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ന​ല്‍​കി​യ​ത് 21562 രൂ​പ​യു​ടെ ബി​ല്ല്. അ​ഥോ​റി​ട്ടി​യു​ടെ നെ​ടും​കു​ന്നം ഓ​ഫീ​സി​ല്‍ നി​ന്നാ​ണ് ച​മ്പ​ക്ക​ര​യി​ലെ ഇ​ന്ദീ​വ​രം വീ​ട്ടി​ല്‍ ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യ്ക്ക് ന​ല്‍​കാ​ത്ത വെ​ള്ള​ത്തി​ന് ഇ​ത്ര​യും തു​ക​യു​ടെ ബി​ല്ല് ന​ല്‍​കി​യ​ത്. ക​ണ​ക്ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ബി​ല്ലി​ല്‍ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 16ന​കം തു​ക അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

പൊ​ന്‍​കു​ന്നം റോ​യ​ല്‍ ബൈ​പാ​സ് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ​ക്കു​ഴ​ല്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം കൊ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ പ​രാ​ധീ​ന​ത എം​എ​ല്‍​എ വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ക അ​ട​യ്ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന് എം​എ​ല്‍​എ​യ്ക്ക് ജ​ല അ​ഥോ​റി​റ്റി അ​ധി​കാ​രി​ക​ള്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല ഇ​തു​വ​രെ.

കാ​റ്റ​ടി​ച്ചാ​ലും മീ​റ്റ​ര്‍ ക​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത അ​വ​ര്‍ സൂ​ചി​പ്പി​ച്ചു. പൈ​പ്പി​ലൂ​ടെ എ​യ​ര്‍ പ്ര​ഷ​ര്‍ വ​രു​മ്പോ​ള്‍ മീ​റ്റ​ര്‍ ക​റ​ങ്ങാ​നും വെ​ള്ള​മു​പ​യോ​ഗി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്താ​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.റോ​യ​ല്‍ ബൈ​പാ​സ് അ​സോ​സി​യേ​ഷ​ന്‍റെ മേ​ഖ​ല​യി​ലെ പൈ​പ്പുലൈന്‍ സ്ഥാ​പി​ക്ക​ലി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​യി​ട്ടു​ണ്ടെ​ന്നും ടെ​ന്‍​ഡ​ര്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് പ​ണി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.

Related posts