മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന സാഹചര്യം;  ശ​ശീ​ന്ദ്ര​നെ​തി​രെ ഗ​വ​ർണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് യു​വ​തി

കൊ​ല്ലം: മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നെ​തി​രെ ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കു​ണ്ട​റ​യി​ലെ പ​രാ​തി​ക്കാ​രി​യായ​ യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​നെ മു​ഖ്യ​മ​ന്ത്രി ക​ണ്ണു​മ​ട​ച്ച് വി​ശ്വ​സി​ച്ചി​രി​ക്കു​ക​യാ​ണ്. പൂ​ർ​ണ​മാ​യും മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം എൻസിപി നേതാവ് പ​ദ്മാ​ക​ര​ൻ ത​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വ​തി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലും യു​വ​തി ഇ​ക്കാ​ര്യം അ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. എ​ങ്ങ​നെ​യെ​ങ്കി​ലും ഈ ​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ശ​ശീ​ന്ദ്ര​ൻ ത​ന്‍റെ പി​താ​വി​നെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​തെന്നും യുവതി പറഞ്ഞു. ഇ​ന്ന​ലെ പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി ശേ​ഖ​രി​ച്ചി​രു​ന്നു. യു​വ​തി നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം മൊ​ഴി​ക​ളി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് യു​വ​തി. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് പ​രി​ശോ​ധി​ക്കും. ഇ​ന്ന​ലെ പ​ദ്മാ​ക​ര​ന്‍റെ ക​ട​യി​ലെ​ത്തി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന്…

Read More

സ്ഥിരം പരിപാടിയായി വ​നി​താ ഹോ​സ്റ്റ​ലി​ന് നേ​രേ ന​ഗ്ന​താ പ്രദർശനം; നിരവധി തവണ നാട്ടുകാർ കൈകാര്യം ചെയ്തിട്ടും നഗ്നത തുടർന്നു; ഒടുവിൽ സംഭവിച്ചത്…

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേരേ സ്ഥി​ര​മാ​യി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്ക് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പി.​എം. സു​നി​ൽ(47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​രി​യാ​രം സി​ഐ കെ.​വി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ രൂ​പ മ​ധു​സൂ​ദ​ന​നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​എ​സ്ഐ​മാ​രാ​യ നൗ​ഫ​ൽ, റൗ​ഫ് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ന് നേ​രേ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​യാ​രം പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. സ്ഥി​ര​മാ​യി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന സു​നി​ലി​നെ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ഇ​യാ​ൾ.

Read More

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധം പ്രായമായവരില്‍ കുറവ് ! പുതിയ പഠനത്തില്‍ പറയുന്നത്…

കോവിഡ് വാക്‌സിന്‍ എടുക്കുന്നതു മൂലമുള്ള ഗുണം പ്രായമായവരില്‍ താരതമ്യേന കുറവെന്ന് പുതിയ പഠനങ്ങള്‍. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ പ്രായമായവരില്‍ വളരെ കുറവാണെന്നാണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി (OHSU)യുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന്‍ എല്ലാപ്രായത്തിലും ഉള്ളവരിലും ഫലപ്രദമാണെന്ന് കരുതുമ്പോഴാണ് പ്രായമായവരില്‍ ആന്റിബോഡിയുടെ പ്രവര്‍ത്തനം കുറവാണെന്ന കണ്ടെത്തല്‍. അമ്പതോളം ആളുകളെ തിരഞ്ഞെടുത്ത് വാക്സിനെടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് അവരുടെ ശരീരത്തില്‍ വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇവരുടെ രക്തത്തിലെ സിറം വേര്‍തിരിച്ച് ഏറ്റവും അപകടകാരിയായ വൈറസ് വേരിയന്റുമായി ചേര്‍ത്തായിരുന്നു പരീക്ഷണം. ഇരുപത് വയസുവരെയുള്ള ആളുകളില്‍ എഴുപത് മുതല്‍ എണ്‍പത് വയസ്സുവരെ പ്രായമായവരേക്കാള്‍ ഏഴിരട്ടി ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ഇവര്‍ കണ്ടത്തി. പ്രായമായവരിലും യുവാക്കളിലും വാക്സിന്‍ പ്രവര്‍ത്തനത്തിനെ പറ്റിയുള്ള വ്യക്തമായ വിവരമാണ് ഈ പഠനത്തിലൂടെ…

Read More

ഉത്തരവിന്‍റെ ലക്ഷ്യം ചെറുതല്ല; സ്ത്രീ​ധ​നം കൊ​ടു​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്തി​ട്ടി​ല്ല; എ​ല്ലാ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​നം വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ട്ട​ൻ പ​ണി​യു​മാ​യി സ​ർ​ക്കാ​ർ. സ്ത്രീ​ധ​നം വാ​ങ്ങു​ക​യോ കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്. ഉ​ദ്യോ​ഗ​സ്ഥ​രി​ൽനി​ന്ന് സ​ത്യ​വാ​ങ്മൂ​ലം അ​താ​ത് സെ​ക്ഷ​നി​ലെ മേ​ധാ​വി​ക​ൾ വാ​ങ്ങി​സൂ​ക്ഷി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ആ​റ് മാ​സം കൂ​ടു​ന്പോ​ൾ വ​കു​പ്പ് മേ​ധാ​വി​ക​ൾ ജി​ല്ല​ക​ളി​ലെ ഡൗ​റി പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ വ​നി​താ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​ർ​ക്ക് ന​ൽ​ക​ണം. സ്ത്രീ​ധ​നം വാ​ങ്ങു​ക​യോ കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ണ്ടെങ്കി​ൽ അ​തി​ന്മേ​ൽ ഡൗ​റി പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്. സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ശ​ക്ത​മാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ കു​റി​ച്ചും അ​ത് സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ങ്ങ​ളി​ലു​മു​ണ്ടാ​ക്കു​ന്ന അ​സ്വ​സ്ത​ത​ക​ളെ കു​റി​ച്ചും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് ഉ​ത്ത​ര​വ് കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നു വ​നി​ത ശി​ശു​ക്ഷേ​മ…

Read More

ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയധികം സുരക്ഷിതരാണ് ! മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രിയാമണി…

നടി പ്രിയമണിയും മുസ്തഫ രാജും തമ്മില്‍ നടന്ന വിവാഹം അസാധുവാണെന്നു പറഞ്ഞ് മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മുസ്തഫ തന്നില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നായിരുന്നു ആയിഷയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി. മുസ്തഫയും താനും തമ്മിലുള്ള ബന്ധം സുരക്ഷിതമാണെന്നും എപ്പോഴും തങ്ങള്‍ പരസ്പരം സംസാരിക്കുമെന്നും പ്രിയ ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രിയാമണിയുടെ വാക്കുകള്‍ ഇങ്ങനെ…’ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്. എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവുമതേ ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍…

Read More

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; സൈ​നി​ക നീ​ക്കം ചോ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച മ​ല​യാ​ളി ‘ഓ​പ്പ​റേ​റ്റ​ര്‍’ ക​സ്റ്റ​ഡി​യി​ല്‍; പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള കോ​ളു​ക​ള്‍​ക്ക് വ​രെ സൗ​ക​ര്യ​മൊ​രു​ക്കി

കോ​ഴി​ക്കോ​ട്: സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി സൈ​നി​ക നീ​ക്കം ചോ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​തി​നു പി​ന്നി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ കേ​ര​ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​പ്പു​റം സ്വ​ദേ​ശി ഇ​ബ്രാ​ഹിം പു​ല്ലാ​ട്ടി​നെ​യാ​ണ് സി-​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു തീ​വ്ര​വാ​ദ വി​രു​ദ്ധ​സെ​ല്‍ (എ​ടി​സി) പി​ടി​കൂ​ടി​യ ഇ​ബ്രാ​ഹി​മി​ന് സം​സ്ഥാ​ന​ത്തെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ടി​ന് അ​പേ​ക്ഷി​ച്ച സി-​ബ്രാ​ഞ്ചി​ന് പ്ര​തി​യെ കൈ​മാ​റാ​ന്‍ ബം​ഗ​ളൂ​രു കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗാ​ളി​ലെ സേ​നാ നീ​ക്കം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സി​ലി​ഗു​ഡി​യി​ലെ ക​ര​സേ​നാ​ ഹെ​ല്‍​പ്പ്‌​ ലൈ​നി​നെ ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ലി​ട്ടറി ഇ​ന്‍റ​ലി​ജ​ന്‍​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ബ്രാ​ഹി​മി​നെ ഒ​രു മാ​സം മു​മ്പ് എ​ടി​സി പി​ടി​കൂ​ടി​യ​ത്. ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ ഒ​ന്‍​പ​ത് ഇ​ട​ങ്ങ​ളി​ലാ​ണ് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ വ​ഴി കോ​ളു​ക​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഈ ​വി​വ​രം ഇ​ബ്രാ​ഹി​മി​ന് വ്യ​ക്ത​മാ​യി അ​റി​യു​ക​യും ചെ​യ്യാം. എ​ന്നാ​ല്‍…

Read More

അവർപഠിച്ചു വളരട്ടെ..! ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തുമെന്നു ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ

  പാ​ല​ക്കാ​ട് : ശൈ​ശ​വ വി​വാ​ഹ മു​ക്ത ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ​ക്കെ​തി​രെ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം സി.​വി​ജ​യ​കു​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു.ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ലെ ശി​ശു​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ ബാ​ല​വി​വാ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം.ബാ​ല​വി​വാ​ഹ​ത്തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ളി​ൽ ഉ​ൾ​പ്പ​ടെ ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​ക​ണം.കൂ​ടാ​തെ ബാ​ല​വി​വാ​ഹ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം 2500 രൂ​പ ന​ൽ​കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലൂ​ടെ കു​ട്ടി​ക​ളെ ബാ​ല​വേ​ല​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും കൊ​ണ്ടു​വ​രു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ്ര​ത്യേ​ക വി​ജി​ല​ൻ​സ് സെ​ൽ രൂ​പീ​ക​രി​ച്ച് ഇ​ട​പെ​ടു​ന്ന​തി​ന് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. ബാ​ല​വേ​ല ത​ട​യു​ന്ന​തി​ന് വ്യ​വ​സാ​യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. പെ​ണ്‍​കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടെ കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ എ​ണ്ണ​ക്ക​ന്പ​നി​ക​ളി​ലും മ​റ്റും ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ക​ട​ത്തു​ന്ന​ത്…

Read More

വി​ല​ക്ക് അ​വ​ഗ​ണി​ച്ചും അ​ട്ട​പ്പാ​ടി​യി​ലേ​ക്കു സ​ന്ദ​ർ​ശ​കർ; വ​ന​മേ​ഖ​ല​ക​ളി​ൽ  കനത്ത മഴപെയ്താൽ ആളുകൾ അപകടപ്പെടാൻ സാധ്യതയെന്ന് നാട്ടുകാർ

അ​ഗ​ളി : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് തെ​ല്ലൊ​രി​ള​വ് ല​ഭി​ച്ച​തോ​ടെ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹം തു​ട​ങ്ങി. സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത സ​ന്ദ​ർ​ശ​ക​ർ അ​പ​ക​ട മേ​ഖ​ല​യി​ലൂ​ടെ ചു​റ്റി​ത്തി​രി​യു​ന്ന കാ​ഴ്ച ഭീ​തി​ത​മാ​ണ്.പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ മ​ഴ ശ​ക്തി പ്രാ​പി​ച്ചു വ​രി​ക​യാ​ണ്. സൈ​ല​ന്‍റ് വാ​ലി, മു​ത്തി​കു​ളം വ​ന​മേ​ഖ​ല​ക​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ശി​രു​വാ​ണി ഭ​വാ​നി പു​ഴ​ക​ൾ ക​ര ക​വി​യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പു​ഴ​യു​ടെ ആ​ഴ​മോ ഒ​ഴി​ക്കി​ന്‍റെ ശ​ക്തി​യോ തി​രി​ച്ച​റി​യാ​തെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന സ​ഞ്ച​രി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ഉ​രു​ൾ പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള പ്രാ​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​ർ കാ​ഴ്ച​ക്ക​രാ​യി എ​ത്തു​ന്നു​ണ്ട്. ആ​ന​മൂ​ളി ചു​രം റോ​ഡി​ലെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ യാ​ത്ര​ക്കാ​ർ ത​ടി​ച്ചു കൂ​ടു​ന്ന​ത് പ​തി​വാ​യി. ഭ​വാ​നി, ശി​രു​വാ​ണി പു​ഴ​ക​ളി​ലെ തു​രു​ത്തു​ക​ളി​ൽ വി​ശ്ര​മ​ത്തി​നും കു​ളി​ക്കാ​നു​മെ​ത്തു​ന്ന​വ​ർ അ​പ​ക​ടം തി​രി​ച്ച​റി​യു​ന്നി​ല്ല.​ ക​ന​ത്ത മ​ഴ​യി​ൽ പു​ഴ​യി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ തു​രു​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് പു​റ​ത്തു​ക​ട​ക്കാ​നാ​കി​ല്ല.​ഇ​ത്ത​ര​ത്തി​ൽ പു​ഴ​യി​ലി​റ​ങ്ങി​യ നി​ര​വ​ധി പേ​ർ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കു​ത്തൊ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ട താ​യി നി​വാ​സി​ക​ൾ ചു​ണ്ടി​ക്കാ​ട്ടി.

Read More

ബാങ്കുകാര്‍ പറയുന്നത് 80 ലക്ഷം വായ്പയുണ്ടെന്ന് ! വീട്ടുകാരുടെ അറിവില്‍ വായ്പ 20 ലക്ഷം മാത്രം; ജീവനൊടുക്കിയ ആളുടെ വായ്പ സംബന്ധിച്ച് സര്‍വത്ര ദുരൂഹത…

കരുവന്നൂര്‍ ബാങ്ക് തിരിമറി ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുന്‍ പഞ്ചായത്തംഗം ടി.എം. മുകുന്ദന്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്നു വായ്പയെടുത്ത തുകയുടെ കാര്യത്തില്‍ ദുരൂഹത തുടരുന്നു. മുകുന്ദന്‍ 80 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോള്‍ 20 ലക്ഷം വായ്പയെടുത്തെന്ന കാര്യം മാത്രമേ വീട്ടുകാര്‍ക്ക് അറിയൂ… ഈടുവച്ച ഭൂരേഖകള്‍ ഉപയോഗിച്ച് തട്ടിപ്പു നടന്നോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ വീഴ്ചയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊതുപ്രവര്‍ത്തകര്‍ ആരോപിച്ചു. ബാങ്കില്‍ പണയംവച്ച ഭൂമിയടക്കമുള്ള രേഖകളില്‍ ഉടമകള്‍ അറിയാതെ ജീവനക്കാരും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഒത്തുകളിച്ച് കോടികള്‍ വായ്പയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. 20 ലക്ഷം വായ്പ 80 ലക്ഷമായതില്‍ അന്വേഷണം വേണമെന്നു മുകുന്ദന്റെ സഹോദരി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി വ്യാസ കോളജിലെ ജീവനക്കാരനായിരുന്നു മുകുന്ദന്‍. 1995-ല്‍ സ്ഥലവും വീടും ഈടുവച്ച് പത്തുലക്ഷം രൂപയും അഞ്ചു വര്‍ഷം മുമ്പു മകളുടെ വിവാഹത്തിനു…

Read More

കൊ​ല്ലം ന​ഗ​ര​ത്തി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ക​ത്തി​ന​ശി​ച്ചു; നൈ​റ്റ് പ​ട്രോ​ളിം​ഗി​ഗ് പോ​ലീ​സുകാർ കണ്ടതിനാൽ വൻ അപകടം ഒഴിവായി; ലക്ഷങ്ങളുടെ നഷ്ടം

  കൊ​ല്ലം: ന​ഗ​ര​ത്തി​ൽ താ​ലൂ​ക്ക് ക​ച്ചേ​രി​മു​ക്കി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ തീ​പി​ടി​ത്തം. രാ​ജ് ട​വ​റി​ലെ കാ​രു​ണ്യ​മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​രു​ന്ന് സം​ഭ​രി​ച്ചു​വ​ച്ചി​രു​ന്ന ഗോ​ഡൗ​ണി​നും തീ​പി​ടി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ക​ത്തി​ന​ശി​ച്ചു. ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ നൈ​റ്റ് പ​ട്രോ​ളിം​ഗി​ന് പോ​യ പോ​ലീ​സു​കാ​രാ​ണ് ക​ട​യി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ക​ട​പ്പാ​ക്ക​ട, ചാ​മ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ച് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റും പൊ​ട്ടി​ത്തെ​റി​ച്ച​നി​ല​യി​ലാ​ണ്. വാ​യു പു​റ​ത്തു​ക​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന് ഏ​റെ ശ്ര​മം ന​ട​ത്തേ​ണ്ടി​വ​ന്നു. മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ശ്ര​മം ന​ട​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More