കോട്ടയം: സഹപ്രവർത്തകരിൽനിന്നും കളവുപറഞ്ഞ് ലക്ഷങ്ങൾ കടം വാങ്ങിയ ശേഷം പണം തിരികെ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരിക്കെതിരേ പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഇ.ഡി. ശാന്തകുമാരിക്കെതിരെയാണ് സഹപ്രവർത്തകരും റിട്ടയേർഡ് ഹെഡ്നഴ്സുമാരും പരാതി നൽകിയിരിക്കുന്നത്. മൂന്നു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പലരിൽനിന്നായി ശാന്തകുമാരി കടംവാങ്ങിയെന്നു പറയുന്നു. ഏഴ് ജീവനക്കാരാണ് ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. ഒാരോ ദിവസവും പരാതിക്കാരുടെ എണ്ണം വർധിക്കുകയാണ്. മകന് വിദേശത്ത് (യുകെ) പോകാനെന്ന കാരണവും മറ്റു പല ആവശ്യങ്ങളും പറഞ്ഞാണ് ഒരോരുത്തരിൽനിന്നും ഇവർ രഹസ്യമായി പണം വാങ്ങിയത്. ചിലർക്ക് ഉറപ്പിനായി നൽകിയ ബാങ്ക് ചെക്ക് പണമില്ലാത്തതിനാൽ മടങ്ങി. ചിലർ ശാന്തകുമാരിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. മറ്റു ചിലർ ഗാന്ധിനഗർ പോലീസിലും പരാതി നൽകി. ശാന്തകുമാരിയെ…
Read MoreDay: October 11, 2021
ആകാശത്തേക്ക് പറന്നു പൊങ്ങുന്ന ടെന്റുകള്‍ ! വിചിത്രമായ ദൃശ്യത്തിനു പിന്നിലുള്ളത്…വീഡിയോ വൈറലാകുന്നു…
ചൈനയുടെ ദേശീയദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷങ്ങളാണ്. അതോടൊപ്പം ഒരാഴ്ച നീണ്ട അവധിയും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വുഗോങ് മലനിരകള്‍ക്ക് മുകളില്‍ ടെന്റുകളില്‍ താമസിക്കാനെത്തുന്നവര്‍ നിരവധിയാണ്. സൂര്യോദയവും മേഘപാളികളും ആസ്വദന വിരുന്നൊരുക്കുന്ന കാഴ്ചകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തിയ വിനോദ സഞ്ചാരികള്‍ക്കു കാണാനായത് അതിലും പുതുമയേറിയ കാഴ്ചയായിരുന്നു. ആകാശത്തില്‍ പട്ടം പോലെ വിവിധ നിറത്തിലുള്ള അന്‍പതോളം ടെന്റുകള്‍ പാറിപ്പറക്കുന്ന കാഴ്ച. സന്ദര്‍ശകര്‍ പകര്‍ത്തിയ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടക്കുകയാണ്. വളരെ ഉയരമുള്ള പ്രദേശത്ത് കാറ്റ് അതിശക്തമായി വീശിയടിച്ചതോടെയാണ് ടെന്റുകള്‍ വായുവില്‍ പറന്നുയര്‍ന്നത്. വില്പനയ്ക്കായി തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്നതിനാലാണ് ടെന്റുകള്‍ പറന്നു പോയത്. കാറ്റു വീശിയടിക്കാന്‍ തുടങ്ങിയതോടെ ടെന്റുകള്‍ കുറ്റികളില്‍ ഉറപ്പിച്ചുകെട്ടാന്‍ വില്പനക്കാര് ശ്രമിച്ചെങ്കിലും ചിലത് അതിനു മുന്‍പു തന്നെ കാറ്റു കൊണ്ടുപോവുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു. അതിനുശേഷം ടെന്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് വില്പനക്കാര്ക്ക് കൃത്യമായ…
Read Moreരാജസ്ഥാനില്‍ യുവതി അമ്മായിയമ്മയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസ് ! സുപ്രീംകോടതി ഈ കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്…
ഉത്രവധക്കേസില്‍ വിധി വരാനിരിക്കെ രാജസ്ഥാനില്‍ നടന്ന സമാനമായ കേസിനെക്കുറിച്ച് സുപ്രിം കോടതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമ്മായിഅമ്മയെ മരുമകള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ജാമ്യം നിഷേധിച്ചതിനോടൊപ്പമാണ് സുപ്രീകോടതി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ പാമ്പു കടിയേറ്റ് മരിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രസ്താവന. 2019 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ജുന്‍ജുഹുനു ജില്ലയിലാണ് മരുമകള്‍ അല്പന അമ്മായിഅമ്മയായ സുബോദ് ദേവിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. അല്പനയുടെ ഭര്‍ത്താവ് സച്ചിന് സൈനികനാണ്. ഭര്‍ത്യവീട്ടില്‍ കഴിഞ്ഞിരുന്ന അല്പന അവിടെവച്ച് മനീഷ് എന്ന യുവാവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇത് സുബോദ് ദേവി കണ്ടെത്തിയതിനെതുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണകുമാറെന്ന സുഹൃത്തുവഴിയാണ് അല്പന പാമ്പാട്ടിയുടെ പക്കല്‍ നിന്നും പാമ്പിനെ വാങ്ങുന്നത്. അതിനുശേഷം സുബോദ് ദേവിയുടെ കിടക്കയില്‍ പാമ്പിനെ ഇടുകയായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന സുബോദ് ദേവിയെയാണ് വീട്ടുകാര്‍…
Read Moreപ്ലസ് വൺ സീറ്റിൽ കുറവുണ്ട്, വിദ്യാർഥികൾ ആഗ്രഹിക്കുന്ന പ്രകാരം സീറ്റ് കിട്ടണമെന്നില്ല; കണക്കുപറഞ്ഞ് വാദിക്കാനില്ലെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ സീറ്റിൽ കുറവുണ്ടെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ ഇക്കാര്യത്തിൽ കണക്കുപറഞ്ഞ് വാദിക്കാനില്ലെന്നും നിയമസഭയിൽ പറഞ്ഞു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കൂടിയതിനാൽ വിദ്യാർഥികൾ ആഗ്രഹിക്കുന്ന പ്രകാരം സീറ്റ് കിട്ടണമെന്നില്ല. വിദ്യാർഥികൾക്ക് അമിത ഉൽക്കണ്ഠ വേണ്ട, താലൂക്ക് അടിസ്ഥാനത്തിൽ പരിശോധിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read Moreവമ്പിച്ച ഓഫറുകളിൽ ഉന്നത ഉദ്യോഗസ്ഥർ വീണു; നേരിട്ടു പണം നല്‍കാതെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ മോന്സന് വക… പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നത്
കോഴിക്കോട്: പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കല്‍ പോലീസ് ഉന്നതര്‍ക്ക് ‘ധനസഹായ’വും നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. നേരിട്ടു പണം നല്‍കാതെയാണ് മക്കളുടെയും ബന്ധുക്കളുടെയും മറ്റും വിദ്യാഭ്യാസ ചെലവുകള്‍ മോന്സന് ഓഫര്‍ നല്‍കിയതായി പറയുന്നത്. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന പോലീസ് ഉന്നതരുടെ അടുത്ത ബന്ധമുള്ളവര്‍ക്കായി ലക്ഷങ്ങളാണ് സഹായമായി നല്‍കിയതെന്നാണ് സൂചന. ഓഫറിൽ ഉദ്യോഗസ്ഥർ പെട്ടുപോയതാണെന്നാണ് സൂചന. കോളജിലേക്കു പണം ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു വിദ്യാഭ്യാസ ആവശ്യാര്‍ഥം മോന്സന് പണം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു. മോന്‍സനും പോലീസുദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിട്ടും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. മോന്‍സനെ സഹായിച്ച പോലീസുകാരെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഐജി, ഡിഐജി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. അതിനിടെയാണ് മോന്‍സന്റെ ആനുകൂല്യം കൈപ്പറ്റിയെന്ന വിവരവും പുറത്തുവരുന്നത്. എല്ലാം ഓഫര്‍ ? മോന്‍സനുമായി…
Read Moreകർഷകരെ കൊലപ്പെടുത്തിയ സംഭവത്തിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തന്നെയാണ് മുറിവേല്പിച്ചതെന്ന് ബെന്നി ബഹനാൻ എംപി
മതിലകം: ഗാന്ധിജിയേയും ഗാന്ധിയൻ ആശയങ്ങളേയും തമസ്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭീകര ഭരണകൂടമാണ് രാജ്യത്ത് അധികാരം കയ്യാളുന്നതെന്ന് ബെന്നി ബഹനാൻ എംപി ആരോപിച്ചു. “ഗാന്ധി തന്നെ മാർഗം ‘ എന്ന മുദ്രാവാക്യം ഉയർത്തി കയ്പമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതേതര സംരക്ഷണ സന്ദേശ പദയാത്ര മതിലകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്നി ബഹനാൻ എംപി.ത തെറ്റായ കാർഷിക നയങ്ങൾക്കെതിരെ സമാധാനപരമായി ധാർമിക സമരം നടത്തിയിരുന്ന കർഷകരെ ഡൽഹിയിൽ മന്ത്രിപുത്രന്റെ നേതൃത്വത്തിൽ വാഹനം ഇടിച്ചുകയറ്റി മൃഗീയമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന്റെ ആത്മാവിനെ തന്നെയാണ് മുറിവേല്പിച്ചതെന്ന് ബെന്നി ബഹനാൻ എം.പി അഭിപ്രായപെട്ടു. കയ്പമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ സജയ് വയനപ്പിള്ളിക്ക് ബെന്നി ബഹന്നാൻ എംപി പതാക കൈമാറി.കയ്പമംഗലം കാളമുറിയിൽ സമാപിച്ച പദയാത്രയുടെ സമാപന സമ്മേളനം ഡിസിസി സെക്രട്ടറി പി.എം.എ ജബ്ബാർ ഉദ്ഘാടനം ചെയ്തു.…
Read Moreമലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് ഒരേ വിമാനത്തില്‍ വന്നത് 17 പേര് ! കസ്റ്റംസ് പിടിച്ചെടുത്തത് 2.5 കോടിയുടെ മുതല്‍…
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ ഒരുമിച്ച് പിടിയിലായത് 17 പേര്. ബംഗളുരു വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ആകെ 18 പേരെയാണ് മലദ്വാരത്തില്‍ സ്വര്‍ണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ 17 പേരും മലദ്വാരത്തില്‍ സ്വര്‍ണവുമായി ഒരേ വിമാനത്തില്‍ പറന്നെത്തിയവരാണെന്ന പ്രത്യേകതയുമുണ്ട്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ 17 പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്സ് ഫ്ളൈറ്റില്‍ ദുബായില്‍ നിന്നും ആയിരുന്നു. ഇവരില്‍നിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Read Moreമഴയും വിത്തും ചതിച്ചു; പാടത്ത് കർഷകന്റെ കണ്ണീർ; മഴ തുടരുകയാണെങ്കിൽ കൃഷി സംരക്ഷിക്കാമെന്ന പ്രതീക്ഷയ്ക്കു വകയില്ലെന്നു കർഷകർ
പറപ്പൂർ: പറപ്പൂർ ചെല്ലിപ്പാടത്തെ കൃഷി വെള്ളത്തിൽ മുങ്ങി. മൂന്നാഴ്ചയോളം പ്രായമായ നെൽചെടികൾ വെള്ളത്തിൽ മുങ്ങി. 55 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ നെൽകൃഷിയാണു വെള്ളത്തിൽ മുങ്ങിയത്. മഴ ഇനിയും തുടരുകയാണെങ്കിൽ കൃഷി സംരക്ഷിക്കാമെന്ന പ്രതീക്ഷയ്ക്കു വകയില്ലെന്നു കർഷകർ പറയുന്നു. പടവിൽനിന്നും വെള്ളം ഒഴിഞ്ഞു പോകാത്ത അവസ്ഥയാണ്. അടിയന്തരമായി സമീപത്തെ നായ്ക്കൻ കാളിപ്പാടം തോട് താഴ്ത്തുകയും മണ്ണ് നീക്കം ചെയ്യുകയാണെങ്കിൽ വെള്ളം സുഗമമായി ഒഴുകി പോകുമെന്നും കർഷകർ ചൂണ്ടിക്കാട്ടി. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ, ജനപ്രതിനിധികളായ സരസമ്മ സുബ്രഹ്മണ്യൻ, ഷീന വിത്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാടം സന്ദർശിച്ചു. പാവറട്ടി: അന്നകര ചിറയ്ക്കൽ താഴം പടവിൽ നടുന്നതിനായി തയാറാക്കിയ നെൽചെടികൾ വെള്ളത്തിൽ മുങ്ങി നശിക്കുന്നു. സെപ്റ്റംബർ 29നാണ് പടവിൽ ഞാറ്റടി തയാറാക്കി വിത്തിട്ടത്. ഉമ വിത്ത് ഉപയോഗിച്ചായിരുന്നു കൃഷിയിറക്കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പത്തുദിവസം പ്രായമായ…
Read Moreഒടുവില്‍ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു ! ചെമ്പോല ഒറിജിനലാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് പിണറായി…
ശബരിമലയുടേതെന്ന പേരില്‍ പ്രചരിച്ച ചെമ്പോള വ്യാജമാണെന്ന് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായി ആയിരുന്നു പിണറായി ഇക്കാര്യം അറിയിച്ചത്. ചെമ്പോല ഒറിജനല്‍ ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉന്നയിച്ചു. ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രവൃത്തിയെ ന്യായീകരിക്കാനും മുഖ്യമന്ത്രി മറന്നില്ല. സുരക്ഷ ഏര്‍പ്പെടുത്തിയ പോലീസ് നടപടി സ്വാഭാവികമാണെന്നായിരുന്നു പ്രസ്താവന. പോലീസിന്റെ സൈബര്‍ യോഗത്തില്‍ മോന്സന് പങ്കെടുത്തതായി അറിവില്ല. പുരാവസ്തു കേസ് സംസ്ഥാനപോലീസിന് അന്വേഷിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. പൗരാവകാശം ലംഘിക്കുന്ന ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള നിയമം…
Read Moreപട്ടിണിയില്ലാതെ കുടുംബത്തോടൊപ്പം കഴിയണം സാർ, ആ പണം ഒന്നു തരുമോ..! കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്താൻ ഓടിയ വാഹനങ്ങളുടെ വാടകക്കുടിശിക കിട്ടാതെ ഡ്രൈവർമാർ
തൃശൂർ: കൊറോണക്കാലത്ത് കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിനു സെക്ടറൽ മജിസ്ട്രേറ്റിന്റെ ആവശ്യത്തിനായി ഓടിയ വാഹനങ്ങളുടെ വാടകക്കുടിശിക കിട്ടാതെ ഡ്രൈവർമാർ. ജൂലൈ, ഓഗസ്റ്റ് മാസത്തെ തുകയാണു കിട്ടാത്തത്. കോവിഡ് കാലത്ത് ഓട്ടം ലഭിക്കാതെ ദുരിതമനുഭവിച്ചിരുന്ന ഘട്ടത്തിലാണു ജില്ലാ ഭരണ കൂടത്തിന്റെ ആവശ്യപ്രകാരം താലൂക്ക് തലത്തിൽ സെക്ടറൽ മജിസ്ട്രേറ്റിന്റെ ആവശ്യത്തിനായി ടാക്സികൾ ഓടിച്ചത്. കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തലായിരുന്നു സെക്ടറൽ മജിസ്ട്രേറ്റിന്റെ ചുമതല. മാസം 38,000 രൂപയാണ് ഓരു വാഹനത്തിന് നൽകാമെന്ന് ഉറപ്പു നൽകിയിരുന്നത്. ഇന്ധനച്ചെലവും മെയിന്റനൻസ് ചെലവും കഴിഞ്ഞാൽ 10,000 രൂപയേ ഡ്രൈവർക്കു കിട്ടിയിരുന്നുള്ളൂ. ഈ തുകയാണു രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത്. വാടകക്കുടിശിക എത്രയും വേഗം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണു മുന്നിലുള്ളതെന്ന് ഡ്രൈവർമാർ പറയുന്നു.
Read More