ഉപ്പുതറ: കുരുമുളക് സീസണെത്തിയിട്ടും ഉത്പാദനം കുറഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം നാലിലൊന്നു പോലുമില്ലാത്ത സാഹചര്യമാണ്. എന്നാല്‍ സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. നിലവില്‍ കിലോയ്ക്ക് 680-700 രൂപ വരെ വില ലഭിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഉത്പാദനം കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴയാണ് ഉത്പാദനം കുറയാന്‍ പ്രധാന കാരണം. ഉത്പാദനക്കുറവിനൊപ്പം രോഗബാധയും കൂടിയായതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം തിരികളില്‍ കുരുമുളക് മണികള്‍ പിടിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഒരു തിരിയില്‍ രണ്ടും മൂന്നും മണികള്‍ മാത്രമാണ് പിടിച്ചത്. ഉള്ളതിന് വേണ്ടത്ര തൂക്കവും ഇല്ല. പിടിച്ച തിരികളില്‍ ചിലത് കാലാവസ്ഥാ വ്യതിയാനം മൂലം കൊഴിഞ്ഞു പോയതും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് കുരുമുളക് വിളവെടുക്കുന്നത്. ഉത്പാദനക്കുറവുമൂലം തൊഴിലാളികളെ ഒഴിവാക്കി…
Read MoreDay: February 5, 2026
സന്തോേഷ്… കടുക്കൻ സന്തോഷ്… നെടുങ്കണ്ടത്തെ കുപ്രസിദ്ധ ഗുണ്ട സന്തോഷ് പോലീസ് പിടിയിൽ; തട്ടിപ്പ് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച കേസിലാണ് അറസ്റ്റ്
നെടുങ്കണ്ടം: പട്ടികജാതിക്കാരനെ ഉപദ്രവിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബാലഗ്രാം, തേർഡ് ക്യാമ്പ് കൊച്ചുപറമ്പിൽ സന്തോഷ് (51) പിടിയിൽ. ബെല്ലാരി സന്തോഷ്, കടുക്കൻ സന്തോഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സന്തോഷ് അറിയപ്പെടുന്ന ഗുണ്ടയും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയുമാണ്. നെടുങ്കണ്ടം സ്വദേശി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബാബുവിന്റെ പരാതിയെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. ബാബുവിന്റെ സ്ഥലത്തിന്റെ ആധാരം നയത്തിൽ കൈക്കലാക്കിയ സന്തോഷ് ഇത് പണയപ്പെടുത്തി നെടുങ്കണ്ടത്തുനിന്ന് ചിട്ടിപ്പണം വാങ്ങിയിരുന്നു.വിവരം അറിഞ്ഞ ബാബുവും സന്തോഷും തമ്മിൽ ഇതു സംബന്ധിച്ചു തർക്കമുണ്ടായി. തുടർന്ന് സന്തോഷ് ബാബുവിനെ മർദിച്ചു. ക്രൂരമായ മർദനമേറ്റ് ആശുപത്രിലായ ബാബുവിന്റെ പരാതിയെത്തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം സിഐ ജർലിൻ വി. സ്കറിയ, എസ്ഐ ലിജോ പി. മാണി, സിപിഒമാരായ സുനീഷ്കുമാർ, ശ്യാം, അക്ഷയ കുമാർ, അരുൺ എന്നിവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ്…
Read Moreനെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തതയിൽ ഒരു ജീവന്‍കൂടി നഷ്ടപ്പെട്ടു; പ്രാഥമിക ചികിത്സപോലും കിട്ടിയില്ലെന്ന് ആരോപണം
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തത മൂലം ഒരു ജീവന് കൂടി നഷ്ടപ്പെട്ടു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 36 കാരനായ നെടുങ്കണ്ടം കപ്പക്കാലായില്‍ നൗഫലിനാണ് ജീവന് നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് നൗഫലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഇയാളെ കട്ടപ്പനയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കട്ടപ്പനയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. ഹൃദയാഘാതത്തിനുള്ള പ്രാഥമിക ചികിത്സകള്പോലും താലൂക്ക് ആശുപത്രിയില്‍ ലഭ്യമായിരുന്നില്ല. ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്നതിനാല്‍ സ്വകാര്യ വാഹനത്തിലാണ് നൗഫലിനെ കട്ടപ്പനയ്ക്ക് കൊണ്ടുപോയത്. ഇതിന് മുമ്പും സമാനമായ രീതിയില്‍ നിരവധി മരണങ്ങള് താലൂക്ക് ആശുപത്രിയില്‍ സംഭവിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ വേണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് തേനി മെഡിക്കല്‍ കോളജിലോ കോട്ടയം മെഡിക്കല്‍ കോളജിലോ പോകേണ്ട അവസ്ഥയിലാണ് നെടുങ്കണ്ടം മേഖലയിലെ രോഗികള്‍. ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടതായും വരുന്നു. എട്ട് വര്‍ഷത്തോളമായി തുടരുന്ന താലൂക്ക് ആശുപത്രിയുടെ…
Read Moreകാൻസർ തുടക്കത്തിൽ കണ്ടെത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതു പ്രധാനമാണ്. ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ സാധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ കാൻസർ കേന്ദ്രങ്ങളിൽ 12.8% വർധന ഉണ്ടാകുമെന്നാണ് കണക്കുകൾ. മനുഷ്യമനസിൽ ഭീതി പടർത്തുന്ന കാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്ന ആളുകളുള്ള ഈ സമൂഹത്തിൽ കാൻസറിനെയും അതിന്റെ ചികിത്സാ രീതികളെയും പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അർബുദം നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗങ്ങൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്. നേരത്തെയുള്ള രോഗനിർണയം, ചികിത്സ, രോഗപ്രതിരോധം, എന്നിവയിലൂടെ കാൻസറിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്. ശരീരത്തിലെ സാധാരണ കോശങ്ങൾ…
Read Moreപാതിവില തട്ടിപ്പ്; ഒന്നര ലക്ഷം പേരിൽ നിന്ന് 600 കോടി തട്ടിയ കേസിൽ ഒരാള്‍ക്കും പണം തിരികെ കിട്ടിയില്ല; വിചാരണ വൈകുന്നു
കോട്ടയം: പാതിവില തട്ടിപ്പ് കേസ് നടപടികള്‍ രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഒരാള്‍ക്കും പണം തിരികെ കിട്ടിയില്ല. സ്കൂട്ടര്‍, ലാപ് ടോപ്പ്, തയ്യല്മെഷീന് എന്നിവ പാതിവിലയ്ക്ക് നല്‍കാമെന്ന് ധരിപ്പിച്ച് ഒന്നര ലക്ഷം പേരില്‍നിന്ന് 600 കോടി രൂപ കബളിപ്പിച്ച കേസില്‍ വിചാരണയും തുടങ്ങിയില്ല. ഒന്നാംപ്രതി അനന്തു കൃഷ്ണന് ജാമ്യം നേടുകയും ചെയ്തു. കോട്ടയം ജില്ലയില്‍നിന്ന് മാത്രം ഇരുപതിനായിരം പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പുകേസ് വിചാരണ ചെയ്യുന്ന ബഡ്സ് കോടതികളിലാണ് ഓരോ ജില്ലയിലും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു കേസില്‍ത്തന്നെ എണ്ണൂറോളം പേര് പരാതിക്കാരായുണ്ട്. ഒരാള്‍ മാത്രം പരാതിക്കാരനായുള്ള കേസുകളുമുണ്ട്. അതിനാല്‍ വിസ്താര നടപടികള്‍ വര്‍ഷങ്ങള്‍ നീളും. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലെ 1.39 കോടി രൂപ മരവിപ്പിക്കുകയും നാല് വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തതല്ലാതെ നഷ്ടമായ പണം തിരികെ പിടാക്കാനും കഴിഞ്ഞിട്ടില്ല. ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2024 ഫെബ്രുവരി…
Read More‘സൂപ്പർഫാസ്റ്റ്’ അത്ര ഫാസ്റ്റല്ല: സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് 55 കിലോമീറ്ററിൽ താഴെ വേഗത്തിൽ; സ്റ്റോപ്പുകൾ കൂട്ടിയപ്പോൾ വേഗം കുറഞ്ഞെന്ന് റെയിൽവേ
ന്യൂഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന 478 സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ 123 എണ്ണത്തിന്റെയും വേഗം 55 കിലോമീറ്ററിൽ താഴെയാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി). രാജ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കു പേരിൽ മാത്രമേ വേഗമുള്ളൂ എന്നും പിഎസി വിമർശിച്ചു. ട്രെയിനുകളുടെ സമയനിഷ്ഠയും യാത്രാ സമയവും സംബന്ധിച്ച റിപ്പോർട്ടിലാണ് പരാമർശം. മണിക്കൂറിൽ 55 കിലോമീറ്ററാണ് സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കു വേഗം നിശ്ചയിച്ചിരിക്കുന്നത്. സർവീസ് തുടങ്ങിയ കാലത്ത് 55 കിലോമീറ്റർ വേഗമുണ്ടായിരുന്ന ട്രെയിനുകൾക്കു പിന്നീട് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചപ്പോൾ വേഗം കുറയ്ക്കേണ്ടിവന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം.വേഗമില്ലാത്ത ട്രെയിനുകൾക്ക് സൂപ്പർഫാസ്റ്റ് എന്നു പേരിട്ട് സർവീസ് നടത്തുന്നതിനാൽ ഉയർന്ന നിരക്ക് ടിക്കറ്റിന് നൽകേണ്ടി വരുന്നുവെന്നും പിഎസി ചൂണ്ടിക്കാട്ടി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെങ്കിലുമുള്ള ട്രെയിനുകൾക്കേ സൂപ്പർഫാസ്റ്റ് എന്ന പേരുനൽകാവൂ. ഈ വേഗം ഏതെങ്കിലും ചില സ്റ്റേഷനുകൾക്കിടയിൽ മാത്രം പോരെന്നും പുറപ്പെടുന്ന സ്റ്റേഷനും യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനും ഇടയിൽ…
Read Moreമാവേലിക്കര മുന്‍ എംഎല്‍എ എം. മുരളി അന്തരിച്ചു; നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബില്ലുകള്‍ക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചയാൾ
മാവേലിക്കര: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിവ് ചെക്കപ്പിനായി എത്തിയതായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി നാലു തവണ മാവേലിക്കര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1972 മുതല്‍ 1977 വരെ കെഎസ് യു ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു. 1978ല്‍ കെ എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റും 1979ല്‍ ജനറല്‍ സെക്രട്ടറിയും 1980ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1991ല്‍ മാവേലിക്കര നിയമ സഭ മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ എസ്.ഗോവിന്ദകുറുപ്പിനെയാണ് അന്ന് എം.മുരളി പരാജയപ്പെടുത്തിയത്. 2011വരെ മണ്ഡലം നിലനിര്‍ത്തി. 2011ല്‍ കായംകുളം സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. എം.ജി.സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റംഗവും കെ.എസ്ഇബിയുടെ കണ്‍സള്‍ട്ടീവ് കമ്മറ്റി അംഗവുമായിരുന്നു. കെ.എസ്.എഫ്.ഇ ബോര്‍ഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മലയാള സര്‍വ്വകലാശാലയെന്ന ആശയവും…
Read Moreകണ്ഠര് രാജീവര് 2 കോടി നിക്ഷേപിച്ചെന്ന പരാമർശമുള്ള തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ഇഡി റെയ്ഡ്
തിരുവല്ല: തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ഇഡി റെയ്ഡ്. തിരുവല്ലയിലെ ധനകാര്യ സ്ഥാപനമായിരുന്ന നെടുംപറമ്പിൽ ബാങ്കേഴ്സിന്റെ പ്രധാന ഓഫീസിലും ബാങ്ക് ഉടമസ്ഥൻ ആയിരുന്ന എൻ.എം. രാജുവിന്റെ രാമഞ്ചിറയിലുള്ള ഭവനത്തിലും ആണ് ഇഡി റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. തന്ത്രി കണ്ഠര് രാജീവര് നെടുംപറമ്പിൽ ബാങ്കേഴ്സിൽ 2.5 കോടി രൂപ നിക്ഷേപിച്ചു എന്ന പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി ഈ ധനകാര്യ സ്ഥാപനം പൂട്ടുകയും ഇടപാടുകാർക്ക് പണം തിരികെ നൽകാത്തതിന്റെ പേരിൽ നിരവധി കേസുകൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ എൻ. എം. രാജുവിനെയും കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. തിരുവല്ലയിലും നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരുന്ന നെടുംപറമ്പിൽ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ പ്രവർത്തനം ഇപ്പോൾ സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ റെഡ് നടക്കുന്ന വീട് കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാർ…
Read Moreഇന്ത്യ-അമേരിക്ക വ്യാപാര കരാർ: പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധം
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അയൽരാജ്യമായ പാക്കിസ്ഥാനിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും ആഭ്യന്തര പ്രതിഷേധങ്ങൾക്കും വഴിതുറന്നു. മാസങ്ങളോളം നീണ്ട നയതന്ത്ര നീക്കങ്ങൾക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ശേഷം, ഇന്ത്യയെക്കാൾ ഉയർന്ന ഇറക്കുമതി തീരുവ പാകിസ്ഥാനു നേരിടേണ്ടി വന്നതാണ് പാക് ജനതയെയും പ്രതിപക്ഷത്തെയും പ്രകോപിതരാക്കിയത്. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി അമേരിക്ക കുറച്ചു. എന്നാൽ പാകിസ്ഥാന് ഇത് 19 ശതമാനമാണ്. വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ കൈവരിച്ച തന്ത്രപരമായ വിജയമാണിതെന്നു വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ യൂണിയനുമായുള്ള കരാറിനു പിന്നാലെ അമേരിക്കയുമായും കരാറിലെത്തിയത് അടുത്ത പത്തുവർഷത്തിനുള്ളിൽ ഇന്ത്യയുടെ കയറ്റുമതിയിൽ 150 ബില്യൺ ഡോളറിന്റെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യുകയും ബോർഡ് ഓഫ് പീസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയും ചെയ്ത പാക് സർക്കാരിന്റെ നടപടികൾക്ക്…
Read Moreഒന്നും പേടിക്കണ്ട, ഞങ്ങളുണ്ട് കൂടെ…. കേബിളിൽ കുരുങ്ങിയ പ്രാവിന് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും രക്ഷകരായി
വൈക്കം: കാലിൽ ഉടക്കിയ നൂലുമായി കേബിളിൽ കുടുങ്ങിയ പ്രാവിന് രക്ഷകരായി വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും. വൈക്കം പടിഞ്ഞാറെ ഗോപുരത്തിനു സമീപം ഇന്നലെ രാവിലെ പത്തോടെ പ്രാവ് റോഡിനു മീതെ വലിച്ച കേബിളിൽ കുടുങ്ങുകയായിരുന്നു. പ്രാവ് പത്തു മിനിറ്റിലധികം കേബിളിൽ കുരുങ്ങി ചിറകടിക്കുന്നതു കണ്ട് ഓട്ടോറിക്ഷാ ഡൈവർമാർ ഓടിയെത്തി. അതുവഴി വന്ന ഒരുലോറി തടഞ്ഞുനിർത്തി സമീപത്തെ പലചരക്ക് വ്യാപാരിയായ മഹേഷിന്റെ കടയിൽനിന്ന് ഒരു മരപ്പട്ടിക എടുത്തുകൊണ്ടുവന്ന് മറ്റൊരുവ്യാപാരിയായ ബാലകൃഷ്ണ കമ്മത്ത് ലോറിക്കു മുകളിൽ കയറി വടികൊണ്ട് കേബിളിലെ കുരുക്ക് നീക്കിയതോടെ പ്രാവ് ചിറകടിച്ച് പറന്നു പോയി.
Read More