ബി​ജെ​പി നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യും യൂ​ത്ത് കോ​ൺ. നേ​താ​വി​ന്‍റെ അ​റ​സ്റ്റും; ​പി​ന്നി​ൽ ഡ​ൽ​ഹി​യി​ലെ ജോ​ബ് സ്‌​കാം റാ​ക്ക​റ്റ്

ത​ല​ശേ​രി: ബി​ജെ​പി നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ അ​റ​സ്റ്റി​നും പി​ന്നി​ൽ ഡൽഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജോ​ബ് സ്‌​കാം റാ​ക്ക​റ്റെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ത​പാ​ൽ വ​കു​പ്പി​ലും റെ​യി​ൽ​വേ​യി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് വ്യാ​പ​ക​മാ​യ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ള്ള​ത്. നി​ര​വ​ധി യു​വാ​ക്ക​ൾ ഈ ​സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ശ​ർ​മ​യെ​ന്ന​യാ​ളാ​ണ് കേ​ര​ള​ത്തി​ലെ ത​ട്ടി​പ്പി​ന് ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നാ​ണ് വി​വ​രം. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന എ​റ​ണാ​കു​ളം മ​റ്റൂ​ർ മാ​ണി​ക്യ​മം​ഗ​ലം മൊ​ര​പ്പ​ള്ളി വീ​ട്ടി​ൽ വൈ​ശാ​ഖ് എ​സ്. ദ​ർ​ശ​ൻ (35) അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പ് സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ബി​ജെ​പി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ത​ല​ശേ​രി പെ​രു​ന്താ​റ്റി​ലെ തി​രു​വാ​തി​ര​യി​ൽ ര​തീശ​ൻ (59) ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലാ​ണ് വൈ​ശാ​ഖ് അ​റ​സ്റ്റി​ലാ​യ​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വൈ​ശാ​ഖി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ…

Read More

ഫോ​ൺ വാ​ങ്ങി ഒ​രു മാ​സം തി​ക​യും മു​ൻ​പേ പ​ണി കി​ട്ടി, പോ​ക്ക​റ്റി​ൽ വെ​ച്ച ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

പു​തി​യ സ്മാ​ർ​ട്ട്ഫോ​ൺ പോ​ക്ക​റ്റി​ൽ കി​ട​ന്ന് ചൂ​ടാ​യി പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. ഡ​ങ്കൗ​ർ സ്വ​ദേ​ശി​യാ​യ മ​ജി​ദ് എ​ന്ന യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ ഇ​രു കൈ​ക​ൾ​ക്കും ശ​രീ​ര​ത്തി​ന്‍റെ കീഴ്ഭാഗത്തിനും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഗാ​സി​യാ​ബാ​ദി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ന്‍റ്സിന്‍റെ പോ​ക്ക​റ്റി​ലി​രു​ന്ന ഫോ​ണി​ന് പെ​ട്ടെ​ന്ന് അ​മി​ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ക​യും പു​ക ഉ​യ​രു​ക​യും ചെ​യ്തു. ഫോ​ൺ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഫോ​ൺ പൂ​ർ​ണമാ​യും ത​ക​രു​ക​യും യു​വാ​വി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ക​യും ചെ​യ്തു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഒ​രു മാ​സം മു​ൻ​പ് ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ പ്ര​ശ​സ്ത​മാ​യ മാ​ളി​ലെ ക​ട​യി​ൽ നി​ന്നാ​ണ് താ​ൻ ഈ ​സാം​സ​ങ് ഫോ​ൺ വാ​ങ്ങി​യ​തെ​ന്ന് മ​ജി​ദ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന് മു​ൻ​പ് ഫോ​ണി​ന് യാ​തൊ​രു​വി​ധ ത​ക​രാ​റു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​യാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫോ​ൺ പൊ​ട്ടി​ത്തെ​റി​ക്കാ​നു​ണ്ടാ​യ കൃ​ത്യ​മാ​യ…

Read More

വി​വാ​ഹ​മോ​ച​നം വേ​ഗ​ത്തി​ലാ​ക്കാ​നും ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ;13 ല​ക്ഷം മു​ട​ക്കി​യി​ട്ടും പ്ര​ശ്നം തീ​ർ​ന്നി​ല്ല; പൂ​ജാ​രി ആ​ന്‍റ​ണി വി​ൻ​സ​ന്‍റ് പി​ടി​യി​ൽ

കാ​സ​ർ​കോ​ട്: വി​വാ​ഹ​മോ​ച​നം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്നും ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പൂ​ജ​ക​ൾ ന​ട​ത്താ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കോ​ട്ട​യം ആ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ന്‍റ​ണി വി​ൻ​സ​ന്‍റാ​ണ് കൊ​ല്ലം തെ​ന്മ​ല​യി​ൽ കാ​സ​ർ​കോ​ട് സൈ​ബ​ർ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കാ​സ​ർ​കോ​ട് ഉ​ദു​മ സ്വ​ദേ​ശി​യാ​യ സ്ത്രീ​യി​ൽ​നി​ന്ന് പ്ര​തി പ​ണം ത​ട്ടി​യ​ത്. 2025 സെ​പ്റ്റം​ബ​ർ 17 മു​ത​ൽ 2026 ജ​നു​വ​രി ര​ണ്ട് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​ഞ്ഞ സ്ത്രീ​യെ ഫേ​സ്‌​ബു​ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി. തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​നം ഹൈ​ക്കോ​ട​തി​വ​ഴി എ​ളു​പ്പ​ത്തി​ലാ​ക്കി ന​ൽ​കാ​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പൂ​ജ​ക​ൾ ന​ട​ത്തി പ​രി​ഹാ​രം കാ​ണാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് 13,16,731 രൂ​പ ത​ട്ടി​യ​ത്.

Read More

‘മ​ധു​ര​മീ ജീ​വി​തം’14ന് ​തി​യേ​റ്റ​റു​ക​ളി​ൽ

മാ​ത്യു സ്ക​റി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത് ശ്രീ​ലാ​ൽ പ്ര​കാ​ശ​ൻ ആ​ണ്. സ​ഹ​നി​ർ​മാ​താ​ക്ക​ൾ ഡോ. ​ശ്രീ​കു​മാ​ർ ജെ​യും ശ്രീ​ശ​ൻ പ്ര​കാ​ശ​നും ആ​ണ്. സി​ദ്ദീ​ഖി​ന്‍റെ ക​രി​യ​റി​ലെ 351-ാമ​ത് ചി​ത്രം കൂ​ടി​യാ​ണി​ത്. സി​ദ്ദീ​ഖ് റി​ട്ട​യേ​ർ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ച​ന്തു​മേ​നോ​ൻ എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​മ്പോ​ൾ വി​ന​യ പ്ര​സാ​ദ് മാ​ധ​വി എ​ന്ന അ​ധ്യാ​പി​ക ആ​കു​ന്നു. കൂ​ടാ​തെ, ജോ​ണി ആ​ന്‍റ​ണി, റോ​യ് സെ​ബാ​സ്റ്റ്യ​ൻ, പൂ​ജി​ത മേ​നോ​ൻ, ദി​നേ​ഷ് പ​ണി​ക്ക​ർ, അ​ൻ​സ​ൽ പ​ള്ളു​രു​ത്തി, മ​റീ​ന മൈ​ക്കി​ൾ, ഗാ​യ​ത്രി സു​രേ​ഷ്, ദി​ൽ​ഷ പ്ര​സ​ന്ന​ൻ, ഡേ​വി​ഡ്, വി​വേ​ക്ശ്രീ, ജ​നി​ക എ​സ്. ലാ​ൽ, ദു​ർ​ഗ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ജീ​വി​ത​ത്തി​ന്‍റെ സാ​യം​സ​ന്ധ്യ​യി​ലെ ഒ​റ്റ​പ്പെ​ട​ലും ആ​ത്മ​ബ​ന്ധ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യു​ന്ന ഒ​രു ഫാ​മി​ലി റൊ​മാ​ന്‍റി​ക് ഡ്രാ​മ​യാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്ന അ ​നി​ർ​വ​ച​നീ​യ​മാ​യ അ​നു​ഭൂ​തി ന​ൽ​കു​ന്ന മെ​ല​ഡി ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ​യും ആ​ർ​ദ്ര​മാ​യ വി​കാ​ര​ങ്ങ​ൾ…

Read More

‘മ​ന​പൂ​ർ​വം അ​തി​നെ ജീ​വി​ത​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്നു, അ​താ​ണ് ഏ​റെ വി​ഷ​മി​ച്ച നി​മി​ഷം’: ശ്രു​തി ഹ​സ​ൻ

അ​ല​ർ​ജി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ പ്രി​യ​പ്പെ​ട്ട പൂ​ച്ച​ക്കു​ട്ടി​യെ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്ന​തി​ലെ സ​ങ്ക​ടം പ​ങ്കു​വ​ച്ച് ന​ടി​യും ഗാ​യി​ക​യു​മാ​യ ശ്രു​തി ഹാ​സ​ൻ. അ​സ്ല​ൻ എ​ന്നു പേ​രി​ട്ട പൂ​ച്ച​ക്കു​ഞ്ഞി​നെ മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ദ​ത്തെ​ടു​ത്ത​ത് എ​ന്നും എ​ന്നാ​ൽ അ​തി​നെ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ തീ​രു​മാ​നം എ​ന്നും ശ്രു​തി ഹ​സ​ൻ പ​റ​ഞ്ഞു. പേ​ർ​ഷ്യ​ൻ ക്യാ​റ്റ് ഇ​ന​ത്തി​ൽ പെ​ട്ട പൂ​ച്ച​യെ​യാ​ണ് അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ശ്രു​തി ഒ​ഴി​വാ​ക്കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ പ​ങ്കു​വ​ച്ച നീ​ണ്ട കു​റി​പ്പി​ലൂ​ടെ​യാ​ണ് ശ്രു​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.”മൂ​ന്നു​മാ​സം മു​ൻ​പാ​ണ് അ​സ്ല​നെ ഞാ​ൻ ദ​ത്തെ​ടു​ത്ത​ത്. പൂ​ച്ച​ക്കു​ഞ്ഞ് വീ​ട്ടി​ലെ​ത്തി ര​ണ്ടു​ദി​വ​സ​ത്തി​ന​കം എ​നി​ക്ക് അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി. മാ​മ്പ​ഴം അ​ധി​ക​മാ​യി ക​ഴി​ച്ച​തി​നാ​ലാ​ണ് എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ ഡോ​ക്ട​റെ ക​ണ്ട​പ്പോ​ഴാ​ണ് പൂ​ച്ച​യാ​ണ് പ്ര​ശ്നം എ​ന്നു മ​ന​സ്സി​ലാ​യ​ത്. പൂ​ച്ച​യു​ടെ രോ​മ​വും ഉ​മി​നീ​രു​മാ​ണ് അ​ല​ർ​ജി​ക്ക് ഇ​ട​യാ​ക്കി​യ​ത്. അ​സ്ല​ന്‍റെ രോ​മം വെ​ട്ടി​യും എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചും അ​വ​ന്റെ ആ​ഹാ​ര​ക്ര​മം മാ​റ്റി​യും അ​ല​ർ​ജി​യെ…

Read More

‘ധ​നു​ഷ്കോ​ടി​യി​ലേ​ക്ക്’ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ഗം​ഗ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ. ബാ​ലാ​ജി ര​വീ​ന്ദ്ര​ൻ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ര​ചി​ച്ച് ജ​ഹാം​ഗീ​ർ ഉ​മ്മ​ർ സം​വി​ധാ​നം ചെ​യ്ത “ധ​നു​ഷ്കോ​ടി​യി​ലേ​ക്ക്’ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. പ്ര​ണ​യ​വും പ​ക​യും പ്ര​തി​കാ​ര​വും പ്ര​മേ​യ​മാ​ക്കി​യ ചി​ത്ര​ത്തി​ൽ സു​ധീ​ർ ക​ര​മ​ന, ലെ​ന, നി​സ്താ​ർ അ​ഹ​മ്മ​ദ് സേ​ട്ട്, അ​രു​ൺ, ആ​ർ​ദ്ര ഗോ​പ​കു​മാ​ർ, എം.​ആ​ർ. ഗോ​പ​കു​മാ​ർ, ദി​നേ​ശ് പ​ണി​ക്ക​ർ, പ്രേം​കു​മാ​ർ, വി.​കെ. ബൈ​ജു, സി​ന്ധു​വ​ർ​മ, ജോ​ബി, അ​രി​സ്റ്റോ സു​രേ​ഷ്, വി​തു​ര ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​പ​കേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ഗം​ഗ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ ക​ന​ക​രാ​ജാ​ണ്. എ​ക്സി. പ്രൊ​ഡ്യൂ​സ​ർ-​ഷാ​ഫി റ​ഷീ​ദ്, എ​ഡി​റ്റിം​ഗ്-​അ​നൂ​പ്, ഗാ​ന​ര​ച​ന-​ശ്രീ​കു​മാ​ര​ൻ ത​മ്പി, പൂ​വ​ത്തൂ​ർ ചി​ത്ര​സേ​ന​ൻ, വി​ജു ശ​ങ്ക​ർ, ബി​ജു പു​രു​ഷോ​ത്ത​മ​ൻ, സം​ഗീ​തം-​ഡി. ശി​വ​പ്ര​സാ​ദ്, എ.​കെ. താ​രി​ഖ്, ആ​ലാ​പ​നം-​വി​നീ​ത് ശ്രീ​നി​വാ​സ​ൻ, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, വി​ധു പ്ര​താ​പ്, ന​ജീം അ​ർ​ഷാ​ദ്, സി​താ​ര കൃ​ഷ്ണ​കു​മാ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​അ​ജ​യ​ഘോ​ഷ് പ​ര​വൂ​ർ, കോ​റി​യോ​ഗ്രാ​ഫി-​സ​ജ്ന ന​ജാം, ക​ല-​അ​ജി പാ​യ്ച്ചി​റ, കോ​സ്‌​റ്റ്യും-​ത​മ്പി ആ​ര്യ​നാ​ട്,…

Read More

എം​ഡി​എം​എ കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം: ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഹു​സൈ​നെ​യും അ​ബ്ദു​ൽ സ​ലാ​മി​നെ​യും നേ​രി​ട്ട് അ​റി​യാ​മെ​ന്ന് സ​തീ​ശ​ൻ സ​മ്മ​തി​ച്ചു. എ​ന്നാ​ൽ, ഇ​വ​രു​ടെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റോ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ൻ പൊ​ലീ​സ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​പ്പോ​ഴാ​ണ് താ​ൻ ആ​ദ്യ​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​നി​ടെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി എം​ജി​എം സ്കൂ​ളി​ന് മു​ന്നി​ലു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ലാ​ണ് ഹു​സൈ​ന് പ​രി​ക്കേ​റ്റ​ത്. അ​ന്ന് പ​രി​ക്കേ​റ്റ മ​റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ച്ച​തു​പോ​ലെ ഹു​സൈ​നെ​യും ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സ​തീ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ഒ​രു പ​രി​പാ​ടി​ക്കി​ടെ എം​എ​ൽ​എ​യു​ടെ​യും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹു​സൈ​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു…

Read More

14 പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്ന​ര പ​വ​ന്‍റെ വ​ജ്ര​വും മോ​ഷ്ടി​ച്ച് മു​ങ്ങി; 17 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി​യെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

കി​ട​ങ്ങൂ​ർ: 2009ൽ ​കി​ട​ങ്ങൂ​ർ ആ​ണ്ടൂ​ർ ക​വ​ല​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഉ​ൾ​പ്പെ​ടെ മോ​ഷ്‌​ടി​ച്ച കേ​സി​ൽ 17 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ റോ​ബി​ൻ ജോ​സ​ഫ് (സ​ന്തോ​ഷ് -42) ആ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ട് കു​ത്തി​ത്തു​റ​ന്ന് 14 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ഒ​ന്ന​ര പ​വ​ന്‍റെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ, 32,000 രൂ​പ എ​ന്നി​വ മോ​ഷ്‌​ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ​നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ആ​ല​ത്തൂ​രി​ൽ​നി​ന്നാ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്‌​ട​ർ അ​ഭി​ലാ​ഷ് എം.​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ. സ​തീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നീ​ഷ്, ബി​ജോ കെ., ​ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

മ​ഴ​മാ​റി മാ​നം തെ​ളി​ഞ്ഞു, മ​ല​രി​ക്ക​ൽ ഉ​ഷാ​റാ​യി…​ആ​മ്പ​ല്‍ വ​സ​ന്തം കാ​ണാ​ന്‍ സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി

കോ​ട്ട​യം: മ​ഴ​മാ​റി മാ​നം​തെ​ളി​ഞ്ഞ​ത​തോ​ടെ മ​ല​രി​ക്ക​ലി​ലെ ആ​മ്പ​ലു​ക​ളി​ല്‍ വീ​ണ്ടും പൂ​വി​രി​ഞ്ഞു തു​ട​ങ്ങി.ക​ന​ത്ത​മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ഒ​രാ​ഴ്ച​യോ​ളം ആ​മ്പ​ല്‍​പാ​ടം വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്നി​ല്ല. മ​ഴ മാ​റി വെ​ള്ളം പൂ​ര്‍​ണാ​യും ഇ​റ​ങ്ങി​യ​തോ​ടെ ആ​മ്പ​ല്‍ വ​സ​ന്തം കാ​ണാ​ന്‍ ആ​ളു​ക​ളും എ​ത്തി​ത്തു​ട​ങ്ങി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍ ഏ​റെ എ​ത്തു​ന്ന​ത്. പു​ല​ര്‍​ച്ചെ 5.30ന് ​ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങും. ആ​റോ​ടെ വ​ള്ള​ങ്ങ​ള്‍ സ​ഞ്ചാ​രി​ക​ളു​മാ​യി ആ​മ്പ​ല്‍ പാ​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. 10 വ​രെ​യാ​ണു പൂ​വി​രി​ഞ്ഞു നി​ല്‍​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍​നി​ന്നു​മെ​ല്ലാം ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്. സ​ഞ്ചാ​രി​ക​ളെ ആ​മ്പ​ല്‍​പാ​ട​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ 200ല്‍​പ്പ​രം വ​ള്ള​ങ്ങ​ളാ​ണു​ള്ള​ത്. സ​ഞ്ചാ​രി​ക​ള്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വ​ള്ളം ഉ​ട​മ​ക​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്. കു​റ്റി​ത്താ​റാ​ടി, വേ​ങ്ക​ട​ത്ത്, മ​ല​രി​ക്ക​ല്‍ ക​ട​വു​ക​ളി​ല്‍​നി​ന്നാ​ണു വ​ള്ളം പോ​കു​ന്ന​ത്. മീ​ന്‍ പി​ടി​ത്ത​ത്തി​നു​പ​യോ​ഗി​ക്കു​ന്ന എ​ന്‍​ജി​ന്‍ ബോ​ട്ടു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ര​മ​ണി​ക്കൂ​ര്‍ വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് 500 രൂ​പ​യാ​ണ് നി​ര​ക്ക്. ആ​മ്പ​ല്‍…

Read More

വി​ഴി​ഞ്ഞ​ത്ത് ക​യ​റ്റു​മ​തി – ഇ​റ​ക്കു​മ​തി ച​ര​ക്കു​നീ​ക്കം ഓ​ഗ​സ്റ്റ് 18ന് ​തു​ട​ങ്ങും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തു​നി​ന്നു​ള്ള ക​യ​റ്റു​മ​തി – ഇ​റ​ക്കു​മ​തി ച​ര​ക്കു​നീ​ക്ക​ത്തി​ന് ഓ​ഗ​സ്റ്റ് 18ന് ​തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തു​വ​രെ വി​ഴി​ഞ്ഞ​ത്ത് ട്രാ​ൻ​സ്ഷി​പ്പ്മെ​ന്‍റ് മാ​ത്ര​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. അ​തി​ൽ 60 ശ​ത​മാ​നം ക​ണ്ടെ​യ്ന​റു​ക​ളും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടേ​താ​യി​രു​ന്നു. തു​റ​മു​ഖ​ത്തി​ന്‍റെ ഗു​ണ​ഫ​ലം നാ​ടി​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ത്തെ പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More