കൊ​ച്ചി മെ​ട്രോ​യു​ടെ പേ​രു​മാ​റ്റം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ല: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ആ​ലോ​ച​ന​ക​ളും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ മാ​ത്ര​മാ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നും, കെ.​എം.​ആ​ർ.​എ​ൽ പു​റ​ത്തി​റ​ക്കി​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​സ്താ​വ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് ‘കേ​ര​ള മെ​ട്രോ’ എ​ന്നാ​ക്കി മാ​റ്റാ​ൻ ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ന​ൽ​കി​യ ശി​പാ​ർ​ശ​യ്ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. കൊ​ച്ചി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​പ്പോ​ലും അ​റി​യി​ക്കാ​തെ​യാ​ണ് ഈ ​നീ​ക്കം ന​ട​ത്തി​യ​ത് എ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പേ​ര് മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ൻ എം.​പി​യും മു​ൻ എം.​പി​യാ​യ കെ.​വി. തോ​മ​സും മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി എ​ന്ന​ത് ഒ​രു ന​ഗ​ര​ത്തി​ന്റെ പേ​ര് മാ​ത്ര​മ​ല്ലാെ​ന്നും കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തോ​ടും സം​സ്കാ​ര​ത്തോ​ടും ഇ​ഴു​കി​ച്ചേ​ർ​ന്ന പേ​രാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഒ​ട്ട​ന​വ​ധി ജ​ന​ങ്ങ​ളും സ​മാ​ന​മാ​യ അ​ഭി​പ്രാ​യ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

ക​ർ​ണാ​ട​ക​യി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ടു മ​ര​ണം, 26 പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു‍​ർ​ഗ​യി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു പേ​ർ മ​രി​ച്ചു. 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​സി​ന്‍റെ ഡ്രൈ​വ​ർ ഗു​രു​പ്ര​സാ​ദും ക്ലീ​ന‌​ർ ശ​ങ്ക​റു​മാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത 48ൽ ​അ​യ്മം​ഗ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഗോ​വ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലെ യൂ​ണി​വേ​ഴ്സ​ൽ ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 53 പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ 19 പേ​രും മ​ല​യാ​ളി​ക​ളാ​ണ്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read More

യു​ക്രെ​യ്‌​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി നാ​വി​ക​ൻ അ​ഖി​ല്‍ ജോ​യ​ന്‍റെ മൃ​ത​ദേ​ഹം 24ന് ​വീ​ട്ടി​ലെ​ത്തി​ക്കും

വെ​ള്ള​രി​ക്കു​ണ്ട് (കാ​സ​ർ​ഗോ​ഡ്): യു​ക്രെ​യ്നി​ല്‍ റ​ഷ്യ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ര്‍​ച്ച​ന്‍റ് നേ​വി ജീ​വ​ന​ക്കാ​ര​ന്‍ അ​ഖി​ല്‍ ജോ​യ​ന്‍റെ (26) മൃ​ത​ദേ​ഹം 24നു ​വെ​ള്ള​രി​ക്കു​ണ്ടി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. യു​ക്രെ​യ്നി​ല്‍​നി​ന്നു മോ​ള്‍​ഡോ​വ​യി​ലെ ചി​സി​നാ​വി​ലേ​ക്ക് റോ​ഡ് മാ​ര്‍​ഗ​വും തു​ട​ര്‍​ന്ന് ചി​സി​നാ​വി​ല്‍​നി​ന്ന് ഇ​സ്താം​ബു​ള്‍ വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​മാ​ന​മാ​ര്‍​ഗ​വും തു​ര്‍​ക്കി എ​യ​ര്‍​ലൈ​ന്‍​സ് എ​ത്തി​ക്കും. 23നു ​ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം 24ന് ​ആം​ബു​ല​ന്‍​സി​ലാ​ണ് വെ​ള്ള​രി​ക്കു​ണ്ടി​ലെ വീ​ട്ടി​ലെ​ത്തി​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കീ​വി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍​നി​ന്നും നോ​ര്‍​ക്ക​യി​ല്‍​നി​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ല​ഭി​ച്ചു. ജൂ​ലൈ 20നാ​ണ് അ​ഖി​ല്‍ കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ച് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. യു​ക്രെ​യി​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്.

Read More

ക​ടി​ച്ച പാ​മ്പി​നെ സ​ഞ്ചി​യി​ലാ​ക്കി വ​യോ​ധി​ക​ൻ ആ​ശു​പ​ത്രി​യി​ലേക്ക്, സഞ്ചിതുറന്ന ഡോക്ടർമാർ ഞെട്ടി; ദൃ​ശ്യ​ങ്ങ​ൾ കാണാം

ഉ​റ​ക്ക​ത്തി​നി​ടെ ക​ടി​ച്ച പാ​മ്പി​നെ ത​ല്ലി​ക്കൊ​ന്ന്, അ​തി​നെ​യും സ​ഞ്ചി​യി​ലാ​ക്കി ചി​കി​ത്സ തേ​ടി വ​യോ​ധി​ക​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹോ​ബ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പാ​ട​ത്തെ ടി​ൻ ഷെ​ഡി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഉ​ത്തം നാ​യ​ക് (60) എ​ന്ന​യാ​ൾ​ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. രാ​ത്രി ഉ​റ​ക്ക​ത്തി​നി​ടെ വ​ല​തു​കൈ​യ്യി​ലെ വി​ര​ലി​ൽ പെ​ട്ടെ​ന്ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ടോ​ർ​ച്ച് അ​ടി​ച്ചു​നോ​ക്കി​യ ഇ​യാ​ൾ അ​ഞ്ച​ടി​യോ​ളം നീ​ള​മു​ള്ള ക​റു​ത്ത പാ​മ്പി​നെ കാ​ണു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വ​ടി​യെ​ടു​ത്ത് അ​ടി​ച്ച് പാ​മ്പി​നെ കൊ​ന്നു. തു​ട​ർ​ന്ന് വി​ര​ലി​ൽ സ്വ​യം തു​ണി ചു​റ്റി​ക്കെ​ട്ടി, ചാ​യ​യും കു​ടി​ച്ച് പു​ല​ർ​ച്ചെ വ​രെ കാ​ത്തി​രു​ന്ന ശേ​ഷ​മാ​ണ് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​യു​ന്ന​ത്. ഭ​യ​ന്നു​പോ​യ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി വാ​ർ​ഡി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, ഡോ​ക്ട​ർ​മാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട്, ത​ന്നെ ക​ടി​ച്ച ച​ത്ത പാ​മ്പി​നെ​യും സ​ഞ്ചി​യി​ലാ​ക്കി ഇ​യാ​ൾ ഡോ​ക്ട​ർ​ക്ക് മു​ന്നി​ൽ കാ​ണി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പി​ന് വി​ഷ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് അ​തി​നെ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​യാ​ൾ ഡോ​ക്ട​റോ​ട്…

Read More

അ​ഞ്ചു​ദി​വ​സം തു​ട​ർ​ച്ച​യാ​യ പീ​ഡ​നം; പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത് സു​ഹൃ​ത്ത്; പ​തി​നേ​ഴു​കാ​ര​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി

കോ​ട്ട: പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ​തി​നേ​ഴു​കാ​ര​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്. 6000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. കോ​ട്ട​യി​ലെ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി​യാ​ണു വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ​സ്ഥാ​നി​ൽ 2024 സെ​പ്റ്റം​ബ​റി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. നാ​ലു വ​ർ​ഷ​ത്തോ​ളം പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണു പ്ര​തി. ഇ​യാ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പെ​ൺ​കു​ട്ടി 2024 സെ​പ്റ്റം​ബ​ർ 16 അ​ർ​ധ​രാ​ത്രി​ക്ക് വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ലേ​ക്കു പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി അ​ഞ്ചു ദി​വ​സം തു​ട​ർ​ച്ച​യാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Read More

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വേ​ഷ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; അ​ക​ത്തു​ക​യ​റി​യ​ത് വീ​ട്ടി​ലെ ദോ​ഷം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ; അ​നി​ലി​ന്‍റെ വേ​ഷം അ​ഴി​പ്പി​ച്ച് പോ​ലീ​സ്

മും​ബൈ:​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ന്ന വ്യാ​ജേ​ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. മും​ബൈ​യി​ലെ പൊ​വ​യ് മേ​ഖ​ല​യി​ൽ താ​നെ ഖാ​രേ​ഗാ​വ് സ്വ​ദേ​ശി​യാ​യ അ​നി​ൽ ശേ​ഷ്റാ​വു ഷി​ൻ​ഡെ (28) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ദോ​ഷം മാ​റ്റാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. കി​ട​പ്പു​മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ൾ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പൊ​വ​യ് പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ഊ​ർ​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സാ​രി ധ​രി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ താ​നെ​യി​ലെ ഒ​രു ചേ​രി​യി​ൽ വെ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​ണെ​ന്ന് ന​ടി​ച്ചു വേ​ഷം​മാ​റി യാ​ച​ക​നാ​യും ഇ​യാ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ക​റ​ങ്ങി​ന​ട​ന്നി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​പ​രി​ചി​ത​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും പോ​ലീ​സ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

പ​രി​ക്കേ​റ്റ തെ​രു​വ് നാ​യ​യെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു; ചി​കി​ത്സ ക​ഴി​യു​ന്ന​തു​വ​രെ കൂ​ടെ​നി​ന്ന് വ​യോ​ധി​ക​ന്‍റെ കാ​രു​ണ്യം, വീ​ഡി​യോ വൈ​റ​ൽ

പ​രി​ക്കേ​റ്റ തെ​രു​വ് നാ​യ​യെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്, അ​തി​ന് ചി​കി​ത്സ ല​ഭി​ക്കു​ന്ന​തു​വ​രെ കൂ​ടെ​ത്ത​ന്നെ നി​ന്ന് പ​രി​ച​രി​ച്ച വ​യോ​ധി​ക​ന്‍റെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.യാ​തൊ​രു സ്വാ​ർ​ഥ​താ​ൽ​ത്പ്പ​ര്യ​വു​മി​ല്ലാ​തെ സ​ഹ​ജീ​വി​ക​ളോ​ട് കാ​ണി​ക്കു​ന്ന ഈ ​വ​ലി​യ ക​രു​ണ​യെ പ്ര​ശം​സി​ക്കു​ക​യാ​ണ് നെ​റ്റി​സ​ൺ​സ്. വി​ദി​ത് ശ​ർ​മ്മ എ​ന്ന വ്യ​ക്തി എ​ക്സി​ൽ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഒ​രു തെ​രു​വ് നാ​യ​യെ ക​ണ്ട് വ​യോ​ധി​ക​ൻ സ്വ​യം മു​ൻ​കൈ​യെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​നാ മേ​ശ​യി​ൽ കി​ട​ത്തി​യി​രി​ക്കു​ന്ന നാ​യ​യു​ടെ തൊ​ട്ട​ടു​ത്ത്, അ​ത് ഒ​റ്റ​പ്പെ​ടാ​തി​രി​ക്കാ​ൻ ശാ​ന്ത​നാ​യി അ​ദ്ദേ​ഹം കൂ​ട്ടി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​ള​ർ​ത്തു​മൃ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സം​ഗീ​ത എ​ന്ന സ്ത്രീ​യാ​ണ് ഈ ​കാ​ഴ്ച പ​ക​ർ​ത്തി​യ​തെ​ന്നും, മ​നു​ഷ്യ​ത്വം ഇ​ന്നും ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്നും കു​റി​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. പ​ണ​ത്തെ​ക്കാ​ളും സാ​മൂ​ഹി​ക പ​ദ​വി​യെ​ക്കാ​ളും വ​ലു​താ​ണ് സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​മെ​ന്ന് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.  

Read More

ല​ണ്ട​ൻ അ​ണ്ട​ർ​ഗ്രൗ​ണ്ടി​നേ​ക്കാ​ൾ സു​ര​ക്ഷി​ത​വും വൃ​ത്തി​യു​മു​ള്ള​ത് ഡ​ൽ​ഹി മെ​ട്രോ; പു​ക​ഴ്ത്തി വി​ദേ​ശ വ​നി​താ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ൽ

ഡ​ൽ​ഹി മെ​ട്രോ​യി​ലെ യാ​ത്രാ​നു​ഭ​വം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ര​ണ്ട് വി​ദേ​ശ വ​നി​താ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ല​ണ്ട​ൻ അ​ണ്ട​ർ​ഗ്രൗ​ണ്ട് ട്രെ​യി​ൻ ശൃം​ഖ​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ വൃ​ത്തി​യും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കു​ന്ന​ത് ഡ​ൽ​ഹി മെ​ട്രോ​യാ​ണെ​ന്ന് ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന, മി​ക​ച്ച എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​നം, സ്ത്രീ​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ച്ചു​ക​ൾ എ​ന്നി​വ​യാ​ണ് വി​ദേ​ശ വ​നി​ത​ക​ളെ പ്ര​ധാ​ന​മാ​യും ആ​ക​ർ​ഷി​ച്ച​ത്. ഏ​ക​ദേ​ശം 0.30 പൗ​ണ്ട് (ചെ​റി​യ തു​ക) മാ​ത്ര​മാ​ണ് ടി​ക്ക​റ്റി​നാ​യി ചെ​ല​വാ​യ​തെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി മാ​റ്റി​വെ​ച്ച ആ​ദ്യ​ത്തെ കോ​ച്ചും പ്ലാ​റ്റ്‌​ഫോ​മി​ലെ പി​ങ്ക് അ​ട​യാ​ള​ങ്ങ​ളും കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ ബോ​ധം ന​ൽ​കി​യ​താ​യി ഇ​വ​ർ കു​റി​ച്ചു. ഇ​തി​ൽ പു​രു​ഷ​ന്മാ​ർ ക​യ​റി​യാ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​ത് കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്നും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​രം സു​ര​ക്ഷാ മാ​തൃ​ക​ക​ൾ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്നും വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യു​ടെ മ​ർ​ദ്ദ​ന​മേ​റ്റ എ​ൽ​കെ​ജി വി​ദ്യാ​ർ‌​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്തം

ഹോം​വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​ധ്യാ​പി​ക ശ​കാ​രി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​റു​വ​യ​സു​കാ​ര​നാ​യ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വി​ശാ​ഖ​പ​ട്ട​ണം വ​ൺ ടൗ​ൺ പ്ര​ദേ​ശ​ത്തെ ‘ലി​റ്റി​ൽ ഗാ​ർ​ഡ​ൻ’ സ്കൂ​ളി​ൽ പ്ര​ണ​യ് തേ​ജ് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. അ​ധ്യാ​പി​ക ഭ​യ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​ക്ക് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ക്ലാ​സ് മു​റി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ൽ കു​ട്ടി അ​ധ്യാ​പി​ക​യു​ടെ അ​ടു​ത്ത് നി​ന്ന് ക​ര​യു​ന്ന​തും “വേ​ണ്ട, വേ​ണ്ട” എ​ന്ന് പ​റ​യു​ന്ന​ത് കാ​ണാം. ഇ​തി​നി​ടെ അ​ധ്യാ​പി​ക കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ലും ടൈ​യി​ലും പി​ടി​ച്ചു വ​ലി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. തു​ട​ർ​ന്ന് കു​ട്ടി അ​ധ്യാ​പി​ക​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ച​രി​യു​ക​യും നി​ല​ത്തു വീ​ഴു​ക​യു​മാ​യി​രു​ന്നു. കു​ട്ടി കു​ഴ​ഞ്ഞു​വീ​ണ​യു​ട​ൻ സ്കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പി​ക​യും ചേ​ർ​ന്ന് കിം​ഗ് ജോ​ർ​ജ്ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ്കൂ​ളി​നും ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലും വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി…

Read More