കടയിലേക്ക് എത്തുന്ന എല്ലാ ഉപഭോക്താക്കളും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരായിരിക്കണമെന്നില്ല. മൊബൈൽ ഫോൺ കടയിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ കയറിവന്ന്, കളിയിൽ മുഴുകിയിരുന്ന കടയുടമയെ വാരിപ്പുണരുന്ന ഒരു കുരങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ പ്രചരിക്കുന്നത്. കടയുടെ ഉടമയായ അമീർ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 227 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. അതേസമയം, ഈ മനോഹരമായ കാഴ്ച യഥാർഥമാണോ അതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. ഫോണിൽ ഗെയിം കളിക്കുന്നതിൽ മുഴുകിയിരുന്ന കടയുടമ തന്റെ അടുത്തേക്ക് ഒരു കുരങ്ങ് വരുന്നത് അറിയുന്നതേയില്ല. പെട്ടെന്നാണ് കുരങ്ങ് അദ്ദേഹത്തിന് അരികിലെത്തി ആലിംഗനം ചെയ്യുന്നത്. പെട്ടെന്നുള്ള ഈ അതിക്രമത്തിൽ എന്തുചെയ്യണമെന്നറിയാതെ നിമിഷനേരത്തേക്ക് കടയുടമ അമ്പരന്നുപോയി. കുരങ്ങിന്റെ ഈ സ്നേഹപ്രകടനം കണ്ട ചിലർ ഇതൊരു യഥാർത്ഥ സംഭവമാണെന്ന് വിശ്വസിക്കുമ്പോൾ, മറ്റുചിലർ ഇത് എഐ നിർമിത വീഡിയോ ആയിരിക്കാമെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.…
Read MoreDay: October 25, 2026
ഐഎഫ്എൽ ട്രോഫി തട്ടിയെടുക്കാൻ തമാശരൂപത്തിലുള്ള ശ്രമം; നാഗാലാൻഡ് മന്ത്രിയുടെ വീഡിയോ വൈറൽ!
ഇന്ത്യൻ ഫുട്ബോൾ ലീഗിന്റെ ട്രോഫി തമാശയായി എടുത്തുകൊണ്ട് പോകാൻ ശ്രമിക്കുന്ന നാഗാലാൻഡ് മന്ത്രി തംജെൻ ഇംന അലോങ്ങിന്റെ (Temjen Imna Along) വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വലിയൊരു കപ്പ് ആരാധകരെയും കാണികളെയും ചിരിപ്പിച്ചു കൊണ്ട് സ്വന്തമാക്കാൻ നോക്കുന്ന മന്ത്രിയുടെ ലളിതമായ പ്രവൃത്തി ഇതിനോടകം തന്നെ നിരവധി പേരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, ടൂറിസം വകുപ്പ് മന്ത്രിയായ അലോങ് തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ഒരു പൊതുചടങ്ങിനിടയിലാണ് രസകരമായ ഈ സംഭവമുണ്ടായത്. വേദിയിൽ ട്രോഫിക്ക് അരികിൽ നിന്ന് ക്യാമറയ്ക്ക് നേരെ പുഞ്ചിരിച്ച് കൈവീശുന്ന മന്ത്രി, പെട്ടെന്ന് ആ വലിയ വെള്ളി ട്രോഫി കൈയിലെടുത്ത് അവിടെനിന്നും നടന്നുനീങ്ങുന്നതായി ഭാവിക്കുകയായിരുന്നു. എന്നാൽ കുറേദൂരം പോയതിന് ശേഷം അദ്ദേഹം ചിരിച്ചുകൊണ്ട് ട്രോഫി തിരികെ വെക്കുകയും ക്യാമറയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. “ടീമിന്റെ ജേഴ്സി…
Read Moreകോഴിക്കോട്ട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യത, കൂടുതൽ പൊലിസിനെ വിന്യസിക്കണമെന്ന് മെസേജ്: യുവാവ് കസ്റ്റഡിയിൽ
മലപ്പുറം: കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസിന് സന്ദേശമയച്ച് യുവാവ്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കൂടുതൽ പൊലിസിനെ വിന്യസിക്കണം എന്നും അറിയിച്ച് കൺട്രോൾ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്നാണ് പൊലിസ് പറയുന്നത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയയ്ക്കും.
Read Moreഉഷ്ണമേഖലാ മൺസൂൺ കൂടുതൽ പ്രദേശങ്ങളിൽ വ്യാപിച്ചു: വ്യക്തമാക്കി പഠനം
തിരുവനന്തപുരം: 1951 മുതൽ 2020 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ മഴ വർധിച്ചതോടെ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ ശാസ്ത്രജ്ഞരും നടത്തിയ പഠനം വ്യക്തമാക്കുന്നു. തുടർച്ചയായ 30 വർഷത്തെ കാലയളവുകളിലെ താപനിലയും മഴയും വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ. കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ കൃഷിയെയും വിളകൾ വിതയ്ക്കേണ്ട സമയത്തെയും ബാധിക്കുമെന്നതിനാൽ ദീർഘകാല കാർഷിക ആസൂത്രണത്തിൽ ഇവ പരിഗണിക്കണമെന്നും പഠനം നിർദേശിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ മഴ വർധിച്ചിട്ടുണ്ടെങ്കിലും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഇത്തവണ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 28 ശതമാനം കുറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ 1,446.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്; സാധാരണ ലഭിക്കേണ്ടത് 2,018.6 മില്ലിമീറ്ററാണ്. 1901-നുശേഷം കേരളത്തിൽ രേഖപ്പെടുത്തിയ…
Read Moreടൂർ പോകാൻ ഇനി അധിക പണം ചെലവാക്കേണ്ട കുട്ടികളേ… വിദ്യാർഥികൾക്ക് ‘വിജ്ഞാന ദർശിനി’ ബജറ്റ് ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്രയ്ക്കായി ‘വിജ്ഞാന ദർശിനി’ പദ്ധതിയുമായി കെഎസ്ആർടിസി. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പുറമെ പ്രായോഗികമായ അറിവും വിനോദവും ഒരുമിച്ച് വിദ്യാർഥികൾക്ക് പകർന്നു നൽകുകയാണ് ഇതിന്റെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുര ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആദ്യ ഘട്ടത്തിൽ യാത്രകൾ ആരംഭിച്ചിട്ടുള്ളത്. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകൾക്കും അനുസരിച്ച് യാത്രകൾ ക്രമീകരിക്കുന്നതിനും പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും തത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം. ജില്ലാ കോ-ഓർഡിനേറ്റർമാരുടെ ബന്ധപ്പെടേണ്ട നമ്പറുകൾ : തിരുവനന്തപുരം നോർത്ത് – 9188619378തിരുവനന്തപുരം സൗത്ത് – 9188938522കൊല്ലം…
Read Moreഇടവഴിയിലെ ക്ലാസ് മുറി: മണ്ണിലും വടിയിലും അക്ഷരങ്ങൾ പകർന്നുനൽകി കേരളത്തിന്റെ ‘ആശാട്ടി അമ്മൂമ്മ ‘
ഡിജിറ്റൽ യുഗത്തിലും ലളിതമായ വഴികളിലൂടെ കുട്ടികൾക്ക് അക്ഷരജോടി പകർന്നു നൽകി സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ് കേരളത്തിൽ നിന്നുള്ള ഒരൂ വയോധിക. ‘ആശാട്ടി അമ്മൂമ്മ’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന ഈ അമ്മൂമ്മ, കടലാസോ ഡിജിറ്റൽ ഉപകരണങ്ങളോ ഇല്ലാതെ വെറും മണ്ണും ഒരു ചെറിയ വടിയും ഉപയോഗിച്ച് കുട്ടികൾക്ക് അക്ഷരങ്ങൾ പഠിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ‘മോം ഓഫ് സഫാചി’ ആണ് ഈ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുറന്ന സ്ഥലത്ത് നിരനിരയായി ഇരിക്കുന്ന കുട്ടികളുടെ മുന്നിലിരുന്ന്, ഒരു കറുത്ത തുണിയിലോ നിലത്തോ മണൽ വിതറി അത് വടികൊണ്ട് നിരപ്പാക്കുന്ന അമ്മൂമ്മയെ വീഡിയോയിൽ കാണാം. മണൽ പരത്തി മിനുസപ്പെടുത്തിയ ശേഷം, വടി ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളും അവയുടെ ‘കർസിവ്’ (cursive) രൂപങ്ങളും അമ്മൂമ്മ വളരെ പതുക്കെയും വ്യക്തതയോടെയും എഴുതി കാണിച്ചു കൊടുക്കുന്നു. ഇത് കണ്ട് കുട്ടികളും സ്വന്തം…
Read Moreഇ.പി. ജയരാജനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: മുൻ എംഎൽഎ ജെയിംസ് മാത്യു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി; ശ്യാംജിത്ത്
കണ്ണൂർ: ഇ.പി. ജയരാജനെതിരെ ഫേയ്സ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് മരുമകൻ ശ്യാംജിത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാപനത്തിലെ നടപടികളെ ചോദ്യം ചെയ്തതിനെ തുടർന്ന് മുൻ എംഎൽഎ ജെയിംസ് മാത്യു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ശ്യാംജിത്ത് ആരോപിച്ചു. ശ്യാംജിത്തിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം ഇന്ന് എന്റെ ഫേസ്ബുക്ക് പേജായ Shyamjith EP-യിൽ, എന്റെ പ്രിയപ്പെട്ട സഖാവ് ഇ. പി. ജയരാജനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവഹേളിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാൻ ഇപ്പോൾ ശബരിമലയിൽ ആയതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ എന്നെ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയാനുള്ളത്, എന്റെ ഫേസ്ബുക്ക് പേജിൽ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാൻ മനപൂർവ്വം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട്…
Read Moreഅമ്മയ്ക്ക് ജന്മദിനാശംസ നേരാൻ റോബോട്ടിക് റോപ്വേ നിർമിച്ച് കൗമാരക്കാരൻ; ഹൈദരാബാദിൽ നിന്നുള്ള കൗതുകമുണർത്തുന്ന കാഴ്ച സമൂഹ മാധ്യമങ്ങളിൽ
അമ്മയുടെ പിറന്നാളിന് വ്യത്യസ്തവും സാങ്കേതികവിദ്യ സമന്വയിപ്പിച്ചതുമായ സമ്മാനം നൽകി ശ്രദ്ധ നേടുകയാണ് ഹൈദരാബാദിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിയായ ഭുവനേഷ്. റോബോട്ടിക്സ് ഇൻസ്ട്രക്ടർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കൊച്ചു മിടുക്കൻ, തന്റെ അമ്മയ്ക്ക് ജന്മദിന കാർഡ് കൈമാറുന്നതിനായി ഒരു ചെറിയ റോപ്വേ സംവിധാനം തന്നെയാണ് നിർമിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഭുവനേഷ് ഈ അപൂർവ്വ ജന്മദിന സമ്മാനത്തിന്റെ വീഡിയോ പങ്കുവെച്ചത്. അർഡുയിനോ യുനോ, ഇൻഫ്രാറെഡ് സെൻസർ, റേഡിയോ ഫ്രീക്വൻസി (RF) വയർലെസ് മോഡ്യൂൾ എന്നിവ ഉപയോഗിച്ചാണ് ഈ റോബോട്ടിക് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. സെൻസറിന് മുന്നിലേക്ക് ആരെങ്കിലും വരുമ്പോൾ ഐആർ സെൻസർ അത് തിരിച്ചറിയുകയും, ആർ.എഫ് മോഡ്യൂൾ വഴി സ്വീകർത്താവിന്റെ ഭാഗത്തേക്ക് സന്ദേശം അയക്കുകയും ചെയ്യും. തുടര്ന്ന്, റോപ്വേയിൽ ഘടിപ്പിച്ചിട്ടുള്ള ‘ആവിഷ്കാർ’ റോബോട്ട് സജീവമാവുകയും കാർഡുമായി റോപ്പിലൂടെ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. തന്റെ കൈ…
Read Moreസംസ്ഥാനത്ത് അതി തീവ്രമഴ: വടക്കൻ ജില്ലകളിൽ റെഡ് അലേർട്ട്
കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമാണ് മഴ കനക്കാൻ കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് മലപ്പുറം ജില്ലാ…
Read More