പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്ചേരുന്പോഴാണ് ദന്തക്ഷയം സംഭവിക്കുന്നത്. പല്ലിന്റെ രൂപം, വ്യത്യസ്ത ദന്തശുചീകരണ മാർഗങ്ങളുടെ അവലംബം, ഉമിനീരിൽ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ ഇതിനെ സ്വാധീനിക്കുന്നു. ദന്തക്ഷയം സംഭവിക്കുന്നത് താടിയെല്ലുകൾക്ക് അകത്തുള്ള ഭാഗങ്ങൾ ഒഴികെ പല്ലിന്റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലിൽനിന്നു നഷ്ടപ്പെടുന്നത്ര ധാതുക്കൾ ഉമിനീരിൽനിന്നോ കൃത്രിമ മാർഗങ്ങളിലൂടെയോ (ഫ്ളൂറൈഡ് ചികിത്സ) നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്. കാർബോഹൈഡ്രേറ്റുകൾ പല്ലിൽ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നാണ് എപ്പോഴും ധാതുക്കൾ അലിഞ്ഞുപോകുന്നത്. 80 ശതമാനം ദന്തക്ഷയവും… 80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നതു സാധാരണ ദന്തശുചീകരണ മാർഗങ്ങൾക്കും ഉമിനീരിനും എത്താനാകാത്ത സ്ഥലങ്ങളിലാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ് (പിറ്റുകളും ഫിഷ്യർകളും) കൂടുതലും ദന്തക്ഷയം ഉണ്ടാകുന്നത്. മറ്റു പ്രതലങ്ങളിൽ ശുചീകരണ മാർഗങ്ങൾ എളുപ്പത്തിൽ എത്തുന്നതിനാൽ അവിടെ ദന്തക്ഷയം താരതമ്യേന…
Read MoreDay: October 27, 2026
കഴക്കൂട്ടം ബൈപ്പാസിൽ അപകടകരമായ യാത്ര: കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ച് പിതാവ്
തിരുവനന്തപുരം: തിരക്കേറിയ റോഡിലൂടെ കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ച് പിതാവിന്റെ അപകടയാത്ര. തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിലാണ് സംഭവം. ഓടുന്ന വാഹനത്തിന്റെ സ്റ്റിയറിംഗ് കുട്ടി നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അഞ്ച് വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. സമീപത്തുകൂടി മറ്റൊരു വാഹനത്തിൽ യാത്ര ചെയ്ത കൊല്ലം ഇളമ്പൽ സ്വദേശികളാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.
Read Moreകല്ലുകള്‍ക്കിടയില്‍ നഷ്ടപ്പെട്ട ഇയര്‍ബഡ് കണ്ടുപിടിച്ച് ചാറ്റ്ജിപിടി; അമ്പരന്ന് സോഷ്യല്‍ മീഡിയ
വെളുത്ത കല്ലുകള്‍ക്കിടയില്‍ നഷ്ടപ്പെട്ട ചെറിയൊരു വെളുത്ത ഇയര്‍ബഡ്, ഫോട്ടോകള്‍ പരിശോധിച്ചുകൊണ്ട് കൃത്യമായി കണ്ടെത്തിക്കൊടുത്ത് ചാറ്റ്ജിപിടി. 10 മിനിറ്റോളം കല്ലുകള്‍ക്കിടയില്‍ പരതിയിട്ടും ഇയര്‍ബഡ് കണ്ടെത്താനാകാതെ വന്നതോടെയാണ് ഒരു യുവാവ് സഹായത്തിനായി ചാറ്റ്ജിപിടിയെ സമീപിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പാര്‍ക്കില്‍ നിന്ന് മകനോടൊപ്പം മടങ്ങുന്നതിനിടയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന മകനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന്റെ ഹൂഡിയുടെ പോക്കറ്റില്‍ നിന്നു ഇയര്‍ബഡ് കേസ് താഴെ വീണു തുറന്നുപോകുകയും, അതിലുണ്ടായിരുന്ന ഇടത്തെ ഇയര്‍ബഡ് കല്ലുകള്‍ക്കിടയിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. വെളുത്ത കല്ലുകളും വെളുത്ത ഇയര്‍ബഡും ഒരേപോലെയായതിനാല്‍ സൂര്യനസ്തമിക്കുന്ന ആ സമയത്ത് അത് കണ്ടെത്തുക ഏറെ പ്രയാസകരമായിരുന്നു. ഒടുവില്‍, നിരന്തരമായ തെരച്ചിലിനൊടുവില്‍ ഫലം കാണാതെ വന്നപ്പോള്‍ യുവാവ് തന്റെ സ്മാര്‍ട്ട്ഫോണില്‍ ഫോട്ടോകള്‍ പകര്‍ത്തി ചാറ്റ്ജിപിടിക്ക് അയച്ചുകൊടുത്തു. കൂടുതല്‍ വ്യക്തതയ്ക്കായി അല്‍പ്പം കൂടി അടുത്തുനിന്നുള്ള ചിത്രങ്ങള്‍ അയക്കാന്‍ ചാറ്റ്ജിപിടി ആവശ്യപ്പെടുകയും, യുവാവ് അതുപോലെ ചെയ്യുകയും ചെയ്തു. ചിത്രം ലഭിച്ച് ഒരു…
Read Moreമുത്തലാഖ് സമ്പ്രദായത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ച ഇഷ്രത്ത് ജഹാനുവേണ്ടി വാദിച്ച അഭിഭാഷക നസിയ ഇലാഹി സനാതന ധർമം സ്വീകരിക്കാനൊരുങ്ങുന്നു
ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ മുത്തലാഖ് കേസിൽ ഹർജിക്കാരിയായിരുന്ന ഇഷ്രത്ത് ജഹാനുവേണ്ടി വാദിച്ച സുപ്രീംകോടതി അഭിഭാഷകയും ബിജെപി നേതാവുമായ നസിയ ഇലാഹി ഖാൻ താൻ സനാതന ധർമം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ നസിയയുടെ ഈ തീരുമാനം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2017-ൽ മുസ്ലിം സമുദായത്തിലെ മുത്തലാഖ് സമ്പ്രദായത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ച പ്രധാന ഹർജിക്കാരികളിൽ ഒരാളായ ഇഷ്രത്ത് ജഹാനുവേണ്ടി വാദിച്ചതിലൂടെയാണ് നസിയ ദേശീയ ശ്രദ്ധ നേടിയത്. തുടർന്ന് 2018-ൽ അവർ ബിജെപിയിൽ ചേരുകയും ന്യൂനപക്ഷ മോർച്ചയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. അടുത്തിടെ മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള രാം ഘട്ടിൽ വെച്ച് സർവ്വ പിതൃ അമാവാസി ദിനത്തിൽ അവർ പരമ്പരാഗത ഹൈന്ദവ ആചാരപ്രകാരമുള്ള ശ്രദ്ധ, തർപ്പണ ചടങ്ങുകൾ നടത്തിയതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ പൂർവികരോടുള്ള കൃതജ്ഞതയുടെ ഭാഗമായാണ് ഈ…
Read Moreതെളിവെടുപ്പിനിടെ പൊലീസിന് നേരെ തോക്ക്ചൂണ്ടി പ്രതി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 23കാരനെ വെടിവച്ച് വീഴ്ത്തി പൊലീസ്
കോൽക്കത്ത: പ്ലസ് വൺ വിദ്യാർഥിയായ പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രഹ്ളാദ് ദാസ് (23) എന്ന യുവാവാണ് ചൊവ്വാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ ഉത്തര 24 പർഗാനാസ് ജില്ലയിൽ ആണ് സംഭവം. ബോൺഗാവിൽ തെളിവെടുപ്പിനിടെയാണ് സംഭവം. പുലർച്ചെ മൂന്നിനു പൊലിസ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് തോക്ക് തട്ടിയെടുത്ത പ്രതി പൊലിസിന് നേരെ വെടിയുതിർക്കുകയും രക്ഷപ്പെടാൻ വേണ്ടി അടുത്തുള്ള കുളത്തിലേക്ക് ചാടുകയുമായിരുന്നു. തുടർന്ന് സ്വയരക്ഷയ്ക്കായി പൊലിസ് തിരിച്ച് വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ ഗായ്ഘട്ടയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഒരു ബന്ധുവിന്റെ വീടിന്റെ സമീപത്ത് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും ഉൾപ്പെടെ ശരീരത്തിൽ…
Read Moreതെളിവെടുപ്പിനിടെ പൊലീസിന് നേരെ തോക്ക്ചൂണ്ടി പ്രതി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്; 23കാരൻ കൊല്ലപ്പെട്ടു
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര 24 പർഗാനാസ് ജില്ലയിൽ 17 കാരിയായ പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രഹ്ളാദ് ദാസ് (23) എന്ന യുവാവാണ് ചൊവ്വാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ബോൺഗാവിൽ തെളിവെടുപ്പിനിടെയാണ് സംഭവം. പുലർച്ചെ മൂന്നിനു പൊലിസ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് തോക്ക് തട്ടിയെടുത്ത പ്രതി പൊലിസിന് നേരെ വെടിയുതിർക്കുകയും രക്ഷപ്പെടാൻ വേണ്ടി അടുത്തുള്ള കുളത്തിലേക്ക് ചാടുകയുമായിരുന്നു. തുടർന്ന് സ്വയരക്ഷയ്ക്കായി പൊലിസ് തിരിച്ച് വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ ഗായ്ഘട്ടയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഒരു ബന്ധുവിന്റെ വീടിന്റെ സമീപത്ത് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും ഉൾപ്പെടെ ശരീരത്തിൽ ഗുരുതരമായ…
Read Moreമദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ നെയ്യാർഡാം ചെക്ക് പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നെയ്യാർഡാം ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ആർ. ഷിജുവിനെയാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 24ന് കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്താണ് അപകടമുണ്ടായത്. കട്ടയ്ക്കോടുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ഷിജുവിന്റെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. എതിർദിശയിൽ വന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അപകടത്തിനു പിന്നാലെ കാറിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ എക്സൈസ് കമ്മീഷണർ തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിച്ചത്.
Read Moreറീൽസ് പകർത്താൻ രാത്രിയിൽ അമിതവേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ചേരാനല്ലൂരില്‍ ജയബാലകൃഷ്ണണൻ മരിക്കാൻ ഇടയായ സംഭവത്തിൽ 17കാരനെ കാത്തിരിക്കുന്നത് നിരവധി കുരുക്കുകൾ
കൊച്ചി: പതിനേഴുകാരൻ രാത്രിയിൽ പായിച്ച ബൻസ് കാർ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ സംഭവത്തിൽ പതിനേഴുകാരനെ കാത്തിരിക്കുന്നത് നിരവധി കുരുക്കുകൾ. നരഹത്യക്കേസ്, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചു, റീൽസ് പകർത്താൻ അമിതവേഗത്തിൽ വാഹനമോടിച്ചു, അപകടമുണ്ടാക്കിയിട്ടും നിർത്താതെ പോയി… എന്നിങ്ങനെ നിരവധി വകുപ്പുകളാണ് വിദ്യാർഥിക്കെതിരേ ചുമത്തുന്നത്. അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിനേഴുകാരൻ തന്നെ തന്റെ മൊബൈൽ ഫോണിൽ പകർത്തിയിട്ടുള്ളതിനാൽ അതു പോലീസിനു തെളിവായി മാറുകയും ചെയ്യും.നിലവിൽ ജാമ്യത്തിലാണെങ്കിലും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ കൂടുതൽ വകുപ്പുകൾ ചുമത്തി ജാമ്യം റദ്ദാക്കാനുള്ള നീക്കം തുടങ്ങി. ഇതിനായി എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. നരഹത്യക്കേസും നൂലാമാലകളും കൂടാതെ ഇയാൾ ലൈസൻസ് എടുക്കുന്നതു തടയാനുള്ള നീക്കം മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസുവരെ ലൈസൻസ് എടുക്കുന്നതു വിലക്കാനാണ് നടപടി. പതിനേഴുകാരൻ അപകടമുണ്ടാക്കിയ സമയത്ത് മദ്യം ഉപയോഗിച്ചിരുന്നതായി കണ്ടെത്താനായിട്ടില്ല.…
Read Moreകെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യമായി യാത്ര പ്രയോജനപ്പെടുത്തി 15,51,01,072 സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ യാത്രക്കാർ; പ്രിയതരം പ്രിയദർശിനി
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീ, ട്രാന്‍സ്ജെന്‍ഡർ യാത്രക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് തിരുവനന്തപുരം ജില്ല. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും. ജൂണ്‍ 15ന് ആരംഭിച്ച പദ്ധതിയില്‍ ഈ മാസം 11 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 15,51,01,072 സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ യാത്രക്കാരാണ് സൗജന്യമായി യാത്ര ചെയ്തത്. 330.04 കോടി രൂപയാണ് ഇത്രയും ടിക്കറ്റുകളുടെ മൂല്യം. പ്രിയദര്‍ശിനി പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലെ 3,74,24,082 സ്ത്രീകളാണു യാത്ര ചെയ്തത്. ഇതിന്റെ ടിക്കറ്റ് മൂല്യം 65,19,10,690 രൂപ. ഇടുക്കിയില്‍ 38,09,962 സ്ത്രീകള്‍ യാത്ര ചെയ്തതിന്റെ ടിക്കറ്റ് മൂല്യം 11,34,25,122 രൂപയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയാണ് ഏറ്റവും കുറവ് സ്ത്രീ യാത്രക്കാരുടെ പട്ടികയിലുള്ള ജില്ലകളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 16 മണ്ഡലങ്ങളിലുമായി 40,06,806 സ്ത്രീകളാണ് ഇതുവരെ സൗജന്യയാത്ര…
Read Moreറിമാൻഡ് പ്രതികൾ വാർഡനെ ആക്രമിച്ച് തടവുചാടി
ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ആണ്ടിപ്പട്ടിക്കടുത്ത് തെക്കമ്പട്ടി സബ്ജയിലിൽ നിന്ന് 17 റിമാൻഡ് പ്രതികൾ വാർഡനെ ആക്രമിച്ച് തടവുചാടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് ജയിൽചാട്ടം നടന്നത്. സെല്ലിലുള്ള ഒരു തടവുകാരന് പെട്ടെന്ന് അപസ്മാരം ബാധിച്ചുവെന്ന് നുണ പറഞ്ഞ് ജയിൽ വാർഡനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു. തടവുകാരനെ സഹായിക്കാനായി വാർഡൻ സെല്ലിന്റെ പൂട്ട് തുറന്ന് അകത്തുകയറിയ സമയം, തടവുകാർ സംഘം ചേർന്ന് ഇയാളെ മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം പുറത്തു കടക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിലുടനീളവും കേരള അതിർത്തി പങ്കിടുന്ന ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിലും പൊലിസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാല് പേർ പിടിയിൽ തടവുചാടിയ 17 പേരിൽ നാല് പേരെ പൊലിസ് വീണ്ടും പിടികൂടി. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനായി സൗത്ത് സോൺ ഐജി വിജേയന്ദ്ര ബിദരിയുടെ നേതൃത്വത്തിൽ 17 പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകി. 1995-ൽ വെല്ലൂർ ഫോർട്ടിനുള്ളിലെ പ്രത്യേക…
Read More