ന്യൂഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘രാമായണം: ഭാഗം 1’ന്റെ നിര്‍മ്മാതാക്കള്‍ സ്വതന്ത്ര എന്‍ട്രിയായി ചിത്രത്തെ 99-ാമത് ഓസ്കാര്‍ പുരസ്കാര പരിഗണനയ്ക്കായി സമര്‍പ്പിച്ചു. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ മറാത്തി ചിത്രമായ ‘ഗോന്ധൽ’ ആണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, അക്കാദമിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന മറ്റ് ചിത്രങ്ങൾക്ക് പൊതുവിഭാഗങ്ങളിൽ സ്വതന്ത്രമായി മത്സരിക്കാൻ സാധിക്കും. അമേരിക്കയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ തിയേറ്ററുകളിൽ തുടർച്ചയായി ഏഴ് ദിവസമെങ്കിലും പ്രദർശിപ്പിക്കുക എന്ന അക്കാദമിയുടെ നിബന്ധന പാലിച്ചാണ് ചിത്രം മത്സരത്തിന് യോഗ്യത നേടിയത്. നിലവിൽ പുരസ്കാര പരിഗണനയ്ക്കുള്ള അപേക്ഷ മാത്രമാണ് സമർപ്പിച്ചിരിക്കുന്നത്. അന്തിമ നോമിനേഷൻ പട്ടികയിൽ ഇടംപിടിക്കാൻ ചിത്രം അക്കാദമി അംഗങ്ങളുടെ വോട്ടെടുപ്പ് കടമ്പ കടക്കേണ്ടതുണ്ട്. നവംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം 670 കോടിയിലധികം…
Read MoreDay: November 11, 2026
സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; പുതിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മന്ത്രി തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണിത്. പുതിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ ഉറപ്പുനൽകി. തിരുവനന്തപുരം: നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മന്ത്രി തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർദ്ധിപ്പിക്കുന്ന വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. കമ്മീഷൻ അന്വേഷണം നടത്തുമ്പോൾ യൂണിയനുകൾക്കും തൊഴിലാളികൾക്കും നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാം. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ ഉറപ്പു നൽകിയതായി തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഡ്രൈവർമാർക്ക് ഇ എസ് ഐ നൽകണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Moreമുംബൈയിൽ രോഹിതിനെ സൈഡാക്കി; പഞ്ചാബിലെത്തുന്നത് ശ്രേയസിന് പണികൊടുക്കാനോ?
മുംബൈ: അഞ്ച് തവണ ഐപിഎൽ കിരീടം നേടിക്കൊടുത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയെ മാറ്റിയാണ് മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്. ആരാധകരെ ചൊടിപ്പിച്ച ഈ തീരുമാനത്തിന് പ്രകടനം കൊണ്ട് താരം മറുപടി പറയുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതികരണം. എന്നാൽ, മൂന്ന് സീസണുകളിൽ ടീമിനെ നയിച്ച താരത്തിന് ടീമിനെ കലാശപൊരിനെത്തിക്കാൻ കൂടി സാധിച്ചില്ല. കഴിഞ്ഞ വർഷത്തെ സീസണിൽ മൂന്നാമതെത്തിച്ചത് ആണ് മികച്ച പ്രകടനം. 2024ലും ഈ വർഷവും പത്താം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഹാർദിക്കിനെതിരെ ആരാധകർ തിരിഞ്ഞതോടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അടുത്ത വർഷത്തെ സീസണിൽ ഹാർദിക്ക് നായകനായി തുടരുമോയെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് ഹാർദിക് ടീം വിട്ട് പഞ്ചാബിലേയ്ക്ക് ചേക്കേറുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. ഇന്നതിൽ സ്ഥിരീകരണവും വന്നു. ഹാർദിക്ക് പഞ്ചാബിലേയ്ക്കും അർഷ്ദീപ് സിംഗ് മുംബൈയിലും എത്തി. 2015…
Read Moreധ്രുവ് റാഠിയുടെ ഫോണിലും ചാരക്കണ്ണോ? മോദി സർക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തൽ! അനുമതി നൽകിയത് അമിത് ഷാ എന്നു രേഖകൾ
ന്യൂഡൽഹി: നിങ്ങളുടെ ഫോൺ പൊലീസ് പിടിച്ചെടുത്താൽ എന്തായിരിക്കും സംഭവിക്കുക?ഫോൺ പരിശോധിച്ച് തിരികെ നൽകുമെന്നായിരിക്കും നിങ്ങൾ കരുതുക. എന്നാൽ ആ ഫോണിലെ ഓരോ വിവരവും രഹസ്യമായി പകർത്തിയെടുക്കാൻ കഴിയുന്ന അത്യാധുനിക സോഫ്റ്റ്വേർ പൊലീസിന്റെയോ അന്വേഷണ ഏജൻസികളുടെയോ കൈവശമുണ്ടെങ്കിലോ? ഇന്ത്യയിൽ ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴിവെക്കുന്നത് അത്തരമൊരു വെളിപ്പെടുത്തലാണ്! അതിലും ഞെട്ടിക്കുന്ന കാര്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത വിമർശകനായ യൂട്യൂബർ ധ്രുവ് റാഠിയുടെ ഫോൺ വിവരങ്ങൾ പോലും ഈ സോഫ്റ്റ്വേർ ഉപയോഗിച്ച് പരിശോധിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ്. ഇസ്രയേൽ കമ്പനിയായ സെല്ലെബ്രൈറ്റിൽ നിന്ന് അത്യാധുനിക മൊബൈൽ ഫോൺ അൺലോക്കിങ് സോഫ്റ്റ്വേർ കേന്ദ്രസർക്കാർ വാങ്ങിയെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ അവകാശ സംരക്ഷണ സംഘടനയായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് സർക്കാർ രേഖകൾ പുറത്തുവിട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് സോഫ്റ്റ്വേർ വാങ്ങാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുമതി നൽകിയെന്നും…
Read More6.5 കിലോ സ്വർണവും നൂറുകണക്കിന് വജ്രങ്ങളും കൊണ്ട് ദീപാവലി രംഗോലി; അമ്പരപ്പിച്ച് ദുബായ്
സാധാരണയായി വർണപ്പൊടികളും അരിപ്പൊടിയും പൂവിതളുകളും ഉപയോഗിച്ചാണ് ദീപാവലിക്ക് രംഗോലി ഒരുക്കുന്നത്. എന്നാൽ, സ്വർണ്ണാഭരണങ്ങളും വജ്രങ്ങളും കൊണ്ട് പടുകൂറ്റൻ രംഗോലി തീർത്ത് ലോകശ്രദ്ധ നേടിയിരിക്കുകയാണ് ദുബായ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ‘സിറ്റി സെന്റർ ദേര’ മാളിലാണ് ഈ ആഡംബര കലാരൂപം പ്രദർശിപ്പിച്ചിരിക്കുന്നത്. ജ്വല്ലറി ബ്രാൻഡായ ‘ദമാസ്’, ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചാണ് ഇത് ഒരുക്കിയത്. ഏകദേശം 6.5 കിലോഗ്രാം തൂക്കം വരുന്ന 213 സ്വർണ്ണാഭരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. മാലകൾ, വളകൾ, കമ്മലുകൾ, പെൻഡന്റുകൾ എന്നിവ അതിമനോഹരമായി അടുക്കിവെച്ചാണ് രംഗോലി രൂപകൽപ്പന ചെയ്തത്. ഇതിനുപുറമെ 380 കാരറ്റിലധികം വരുന്ന വജ്രങ്ങളും ഇതിന് തിളക്കം കൂട്ടുന്നു. 10 കലാകാരന്മാർ തുടർച്ചയായി 16 മണിക്കൂർ കഠിനാധ്വാനം ചെയ്താണ് ഓരോ ആഭരണവും കൃത്യമായ അളവിൽ അടുക്കിവെച്ച് ഈ രംഗോലി പൂർത്തിയാക്കിയത്. ഈ സ്വർണ രംഗോലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ…
Read Moreദീപാവലിക്ക് പിന്നാലെ പരസ്പരം കല്ലെറിഞ്ഞ് ഗ്രാമവാസികൾ; വിചിത്രമായ 400 വർഷം പഴക്കമുള്ള ‘പത്ഥർ കാ ഖേൽ’ ആചാരം!
ഹിമാചൽ പ്രദേശിലെ ഷിംലയ്ക്ക് സമീപമുള്ള ധാമി ഗ്രാമത്തിൽ ഏകദേശം 400 വർഷത്തോളം പഴക്കമുള്ള വിചിത്രമായ കല്ലേറ് ഉത്സവം (‘പത്ഥർ കാ ഖേൽ’) ആഘോഷിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ദീപാവലിയുടെ പിറ്റേന്ന് നടക്കുന്ന ഈ പരമ്പരാഗത ആചാരം കാണാൻ വലിയ ജനക്കൂട്ടമാണ് ഗ്രാമത്തിൽ തടിച്ചുകൂടിയത്. ‘സ്റ്റോൺ-പെൽറ്റിംഗ് ഫെയർ’ എന്നും അറിയപ്പെടുന്ന ഈ ചടങ്ങിൽ, ഗ്രാമവാസികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പരസ്പരം കല്ലെറിയുകയാണ് ചെയ്യുന്നത്. പങ്കെടുക്കുന്നവരിൽ ആർക്കെങ്കിലും ചെറിയ പരിക്കേൽക്കുന്നത് വരെയാണ് ഈ കല്ലേറ് തുടരുന്നത്. റോഡിലും സമീപത്തെ കുന്നിൻ ചെരിവിലുമായി ആളുകൾ പരസ്പരം കല്ലെറിയുന്നതും, കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതും കുനിഞ്ഞു നിൽക്കുന്നതും കാണാം. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകൾ ഈ കാഴ്ച കാണാനായി നിൽക്കുന്നുണ്ടായിരുന്നു. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റാലുടൻ ആചാരം അവസാനിപ്പിക്കുകയും, പരിക്കേറ്റയാളുടെ ശരീരത്തിൽ നിന്നുള്ള ഏതാനും തുള്ളി രക്തം ശേഖരിച്ച് ഭദ്രകാളി ദേവിക്ക്…
Read More12 സ്വർണ മോതിരങ്ങളടങ്ങിയ ട്രേയുമായി കടന്നു, കള്ളന്മാരെ പിടിക്കാൻ കൗണ്ടറിന് മുകളിലൂടെ എടുത്തുചാടി ജ്വല്ലറി ഉടമ; നാടകീയ ദൃശ്യങ്ങൾ സിസിടിവിയിൽ
മഹാരാഷ്ട്രയിലെ നാസിക്കിൽ ജ്വല്ലറിയിൽ നിന്ന് സ്വർണ മോതിരങ്ങളടങ്ങിയ ട്രേയുമായി കടന്നുകളഞ്ഞ മോഷ്ടാക്കളെ പിടികൂടാൻ ഗ്ലാസ് കൗണ്ടറിന് മുകളിലൂടെ എടുത്തുചാടി കടയുടമ. നവംബർ 9ന് നടന്ന ഈ നാടകീയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉപഭോക്താക്കളെന്ന വ്യാജേനയാണ് രണ്ടംഗ സംഘം ജ്വല്ലറിയിലെത്തിയത്. സ്വർണ മോതിരങ്ങൾ വാങ്ങാനെന്ന ഭാവത്തിൽ എത്തിയ ഇവർക്കായി കടയുടമ കൗണ്ടറിന് മുകളിൽ മോതിരങ്ങളടങ്ങിയ ട്രേ നിരത്തിവെച്ചു. ഉടമ മറ്റ് ആഭരണങ്ങൾ കാണിക്കുന്ന തിരക്കിലായ തക്കം നോക്കി, സംഘത്തിലൊരാൾ പെട്ടെന്ന് മോതിരങ്ങളടങ്ങിയ ട്രേ മുഴുവനായി തട്ടിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ കൂട്ടുപ്രതിയും ഓടി രക്ഷപ്പെട്ടു. സംഭവം കണ്ട ഉടൻ തന്നെ കടയുടമ കൗണ്ടറിന് മുകളിലൂടെ എടുത്തുചാടി ഇവർക്ക് പിന്നാലെ പാഞ്ഞു. കടയിലെ മറ്റ് ജീവനക്കാരും ഒപ്പം ഓടിയെങ്കിലും, ജ്വല്ലറിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി മോഷ്ടാക്കൾ രക്ഷപ്പെട്ടു. മോഷണം പോയ ട്രേയിൽ ഏകദേശം 2.5…
Read Moreസെല്ലെബ്രൈറ്റില്നിന്ന് ചാര സോഫ്റ്റ്വേര്‍ വാങ്ങി ഫോൺ ചോർത്താൻ അനുമതി നൽകിയത് അമിത് ഷാ എന്നു രേഖകൾ; ഇസ്രയേല്‍ കമ്പനിയുമായുള്ള കരാർ പുതുക്കി കേരളവും
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്ന യുട്യൂബര്‍ ധ്രുവ് റാഠിയുള്പ്പടെയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇസ്രയേല്‍ കമ്പനിയുടെ ചാര സോഫ്റ്റ്വേര്‍ കേന്ദ്രം വാങ്ങിയതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സ്പൈ സോഫ്റ്റ്വേര്‍ വാങ്ങാന്‍ അനുമതി നല്‍കിയതായി ഡിജിറ്റല്‍ അവകാശസംരക്ഷണ സംഘടനയായ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന് (ഐഎഫ്എഫ്) സര്‍ക്കാര്‍ രേഖകള്‍ സഹിതം വെളിപ്പെടുത്തി. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ വ്യവസ്ഥകളില്‍ ഇളവു നല്‍കിയാണ് വിദേശകമ്പനിയായ സെല്ലെബ്രൈറ്റില്നിന്ന് ചാര സോഫ്റ്റ്വേര്‍ വാങ്ങാന്‍ കേന്ദ്രം 4,97,99,515 രൂപയുടെ കരാറിന് അനുമതി നല്‍കിയത്. സെല്ലെബ്രൈറ്റിന്റെ അത്യാധുനിക മൊബൈല്‍ ഫോണ്‍ അണ്‍ലോക്കിംഗ് സോഫ്റ്റ്വേറാണ് വാങ്ങിയിരിക്കുന്നത്. സെര്‍ബിയ, ജോര്‍ദാന്‍, കെനിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. നിയമത്തിലെ പഴുതുകളും കേന്ദ്രത്തിന്…
Read More‘രാസ് 2.0?’ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തെ ബോളിവുഡ് സിനിമയാക്കി എഐ; വീഡിയോ വൈറൽ
ടെക് ഭീമൻ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങും ചൈനീസ് ബിസിനസുകാരി ആലീസ് ഹുവാങ്ങും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെ, ഇരുവരെയും 2002ൽ പുറത്തിറങ്ങിയ പ്രശസ്ത ബോളിവുഡ് ഹൊറർ ചിത്രം ‘രാസ്’ (Raaz)-ലെ കഥാപാത്രങ്ങളാക്കിയുള്ള എഐ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഭാര്യ ലോറിയോട് താൻ അവിശ്വസ്തത കാണിച്ചുവെന്ന് സമ്മതിച്ചുകൊണ്ട് ജെൻസൻ ഹുവാങ് എൻവിഡിയ ജീവനക്കാർക്ക് അയച്ച ആഭ്യന്തര സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ഈ ഫേസ്-സ്വാപ്പ് വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. “ഞാൻ എന്റെ ഭാര്യയോട് അവിശ്വസ്തത കാണിച്ചു. എന്റെ പ്രവൃത്തികൾ അവളെയും ഞങ്ങളുടെ മക്കളെയും വേദനിപ്പിച്ചു. ഞാൻ ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല. ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു,” എന്നായിരുന്നു ഹുവാങ് സന്ദേശത്തിൽ കുറിച്ചത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ‘രാസ്’ എന്ന ചിത്രത്തിലെ പ്രശസ്തമായൊരു രംഗത്തിലാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയിരിക്കുന്നത്. ചിത്രത്തിൽ നടൻ ഡിനോ മോറിയ അവതരിപ്പിച്ച…
Read Moreആലുവയിലെ ഹാലോവീൻ പാർട്ടിയിൽ എന്താണ് സംഭവിച്ചത്? അന്വേഷണം കൂടുതൽ പേരിലേക്ക്: 24കാരിയും പൊലിസിന്റെ നിരീക്ഷണത്തിൽ
കൊച്ചി: ആലുവ വെള്ളത്തൂവലിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. പാർട്ടി സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ച 24കാരിയെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. പെൺകുട്ടി പീഡനത്തിനിരയായ വിവരം യുവതിക്ക് നേരത്തേ അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. എറണാകുളം സ്വദേശിനിയായ യുവതി കേസിൽ റിമാൻഡിലുള്ള പ്രതി അലക്സിന്റെ സുഹൃത്താണ്. പാർട്ടിയിൽ മദ്യത്തിന് പുറമെ മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവരുടെയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 30ലേറെ പേർ പങ്കെടുത്ത പാർട്ടിയിലെ പലരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് വീടുകളിലെത്തി മൊഴി രേഖപ്പെടുത്തും. അതേസമയം, പ്രതി അലക്സിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.…
Read More