ജി​ല്ല​യി​ൽ ഉ​ഷ്ണ ത​രം​ഗ സാ​ധ്യ​ത: പ​ത്ത​നം​തി​ട്ട​യി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ​ക്ക് നി​രോ​ധ​നം

പ​ത്ത​നം​തി​ട്ട: അ​സ​ഹ​നീ​യ​മാ​യി ചൂ​ട് കൂ​ടു​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ നി​രോ​ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കി ജി​ല്ലാ ക​ള​ക്ട​ർ. എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ​യും വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളും നി​രോ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

അ​തേ​സ​മ​യം 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ലാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Related posts

Leave a Comment