ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധ​ന 150 ശ​ത​മാ​നം: സ്വ​ര്‍​ണ വി​ല ഒ​റ്റ​യ​ടി​ക്ക് 10,200 രൂ​പ കൂ​ടി

കൊ​ച്ചി: സ്വ​ര്‍​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ര​ട്ടി​യാ​യി കൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ സ്വ​ര്‍​ണ വി​ല​യി​ല്‍ കൂ​റ്റ​ന്‍ വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 1,275 രൂ​പ​യും പ​വ​ന് 10,200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​ത്ര​യും രൂ​പ ഒ​റ്റ​യ​ടി​ക്ക് വ​ര്‍​ധി​ച്ച​ത് അ​പൂ​ര്‍​വ​മാ​ണ്. ഇ​തോ​ടെ 22 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 15,390 രൂ​പ​യും പ​വ​ന് 1,23,120 രൂ​പ​യു​മെ​ന്ന സ​ര്‍​വ​കാ​ല റെ​ക്കോ​ര്‍​ഡി​ലെ​ത്തി.

ഇ​ന്ന​ലെ ഗ്രാ​മി​ന് 14,115 രൂ​പ​യും പ​വ​ന് 1,12,920 രൂ​പ​യു​മാ​യി​രു​ന്നു വി​ല. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 1040 രൂ​പ വ​ര്‍​ധി​ച്ച് ഗ്രാ​മി​ന് 12640 രൂ​പ​യും പ​വ​ന് 1,01,120 രൂ​പ​യു​മാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 9485 രൂ​പ​യും പ​വ് 78760 രൂ​പ​യു​മാ​യി. 815 രൂ​പ​യാ​ണ് ഗ്രാ​മി​ന് വ​ര്‍​ധി​ച്ച​ത്.

സ്വ​ര്‍​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നു​മാ​യി തി​രു​വ ആ​റി​ല്‍ നി​ന്നു 15 ശ​ത​മാ​ന​മാ​ക്കി​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. ഇ​ന്ന​ലെ അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ പു​തു​ക്കി​യ തി​രു​വ നി​ല​വി​ല്‍ വ​ന്നു. ഇ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ അ​സാ​ധാ​ര​ണ​മാ​യ കു​തി​പ്പു​ണ്ടാ​യ​ത്.

സ്വ​ര്‍​ണ​ത്തി​നും വെ​ള്ളി​ക്കും അ​ടി​സ്ഥാ​ന ക​സ്റ്റം​സ് തീ​രു​വ അ​ഞ്ച് ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ത് 10 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തി. ഒ​രു ശ​ത​മാ​ന​മാ​യി​രു​ന്ന അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച്ച​ര്‍ ആ​ന്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​സ് (എ​ഐ​ഡി​സി) അ​ഞ്ച് ശ​ത​മാ​ന​മാ​യും ഉ​യ​ര്‍​ത്തി. ഇ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും ആ​കെ ഇ​റ​ക്കു​മ​തി തീ​രു​വ 15 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ച്ച​ത്.

രാ​ജ്യാ​ന്ത​ര വി​ല​യേ​ക്കാ​ള്‍ ഒ​മ്പ​ത് ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് സ്വ​ര്‍​ണം വാ​ങ്ങ​രു​തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​നം വ​ന്ന​പ്പോ​ള്‍ ത​ന്നെ ഇ​ത്ത​ര​മൊ​രു നീ​ക്കം വ്യാ​പാ​രി​ക​ള്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. കേ​ന്ദ്ര തീ​രു​മാ​നം ഡി​മാ​ന്‍​ഡ് കു​റ​യ്ക്കാ​നും ക​ള്ള​ക്ക​ട​ത്ത് വ​ര്‍​ധി​പ്പി​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. 2024ല്‍ ​തീ​രു​വ കു​റ​ച്ച​തോ​ടെ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് വ​ലി​യ രീ​തി​യി​ല്‍ കു​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment