ഓടുന്ന  ട്രെ​യി​നി​ൽ ചാടി​ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​തെ​ന്നി പാ​ള​ത്തി​ലേ​ക്ക് വീ​ണ് യു​വാ​വിന് ദാരുണാന്ത്യം 

പാ​ല​ക്കാ​ട്: സ്റ്റേ​ഷ​നി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റ​വേ കാ​ൽ​തെ​ന്നി​വീ​ണ് പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ൽ​പ്പെ​ട്ട യു​വാ​വ് ദാ​രു​ണ​മാ​യി മ​രി​ച്ചു. ഇ​ടു​ക്കി മു​ട്ടം പള്ളിവാ​തു​ക്ക​ൽ അ​ജു തോ​മ​സ് (46) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും​ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക​യ​റു​ന്പോ​ഴാ​ണ് സം​ഭ​വം. കാ​ൽ​തെ​ന്നി പ്ലാ​റ്റ് ഫോ​മി​നി​ട​യി​ലൂ​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ അ​പാ​യ​ച​ങ്ങ​ല​വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി.

റെ​യി​ൽ​വേ പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പാ​ല​ക്ക​യ​ത്തു​ള്ള തോ​ട്ട​ത്തി​ലേ​ക്കു വ​ന്ന​ശേ​ഷം തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

Related posts