അധികൃതർ മൗനത്തിൽ തന്നെ; കാ​ൻ​സ​ർ രോഗം ഉണ്ടെന്ന തെ​റ്റാ​യ പ​രി​ശോ​ധ​നാഫ​ലം ന​ല്കി​യ ലാ​ബ് ഞായറാഴ്ച അ​ട​ച്ചു, ചൊവ്വാഴ്ച തുറന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ

ഗാ​ന്ധി​ന​ഗ​ർ: തെ​റ്റാ​യ ബ​യോ​പ്സി പ​രി​ശോ​ധ​നാ ഫ​ലം ന​ല്കി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ലാ​ബ് അ​ട​ച്ചു. പി​ന്നീ​ട് തു​റ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ലാ​ബി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ലാ​ബ് പൂ​ട്ടി​യ​ത്. പി​ന്നീ​ട് അ​ട​ഞ്ഞു കി​ട​ന്ന ലാ​ബ് ഇ​ന്നു രാ​വി​ലെ തു​റ​ന്നു. എ​ന്നാ​ൽ ഉ​ച്ച​വ​രെ ലാ​ബി​ലേ​ക്ക് ആ​രും പ​രി​ശോ​ധ​ന​ക്കു​ള്ള സാ​ന്പി​ൾ കൊ​ണ്ടു​പോ​യ​താ​യി വ്യ​ക്ത​മാ​യി​ട്ടി​ല്ല.

കാ​ൻ​സ​ർ രോ​ഗ​മു​ണ്ടെ​ന്ന തെ​റ്റാ​യ പ​രി​ശോ​ധ​നാ ഫ​ലം ലാ​ബി​ൽ നി​ന്ന് ന​ല്കി​യ​തി​നെ തു​ട​ർ​ന്ന രോ​ഗി​ക്ക് കീ​മോ ചി​കി​ത്സ ന​ട​ത്തി അ​വ​ശ​യാ​യ യു​വ​തി ആ​രോ​ഗ്യ വ​കു​പ്പി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും പ​രാ​തി ന​ല്കി​യെ​ങ്കി​ലും ഇ​തു​വ​രെ ലാ​ബി​നെ​തി​രേ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

Related posts