കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാരിവില്ലിൻ ഗോപുരങ്ങളിലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം റിലീസായി. മെലഡികളുടെ കിംഗ്എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സർജാനോയുടെയും വിൻസിയുടെയും പ്രണയപൂർവമുള്ള നിമിഷങ്ങളാണ് മൗന സുന്ദരി… എന്നു തുടങ്ങുന്ന ഗാനരംഗത്തിലിള്ളത്. തീർത്തും വ്യത്യസ്തമായ പ്രണയാവിഷ്കരണം ചെയ്ത ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ. കാർത്തിക്, മൃദുല വാര്യർ എന്നിവരുമാണ് ഗായകർ. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രമോദ് മോഹനും ചേർന്നാണ്. നവംബർ മാസം റിലീസിനെത്തുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്. പ്രമോദ്…
Read MoreCategory: All News
ഐഎഎസ് പരീക്ഷ ജയിച്ചു: തെളിവിനായി വ്യാജ പത്രവാർത്തയും; കള്ളം പറഞ്ഞ് വിവാഹം കഴിച്ചത് പോലീസ് ഉദ്യോഗസ്ഥയെ
സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചെന്ന് അവകാശപ്പെട്ട് വിവാഹ തട്ടിപ്പ് നടത്തി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. കഴിഞ്ഞ വർഷത്തെ യുപിഎസ്സി മെയിൻ പരീക്ഷ പാസായെന്നും അഭിമുഖ പരീക്ഷയ്ക്കായി കാത്തിരിക്കുന്നു എന്നും വധുവിന്റെ വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് യുവാവ് വിവാഹം നടത്തിയത്. സിവിൽ സർവീസ് പരീക്ഷ പാസായന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥയെയാണ് വിജയ് സിംഗ് എന്നയാൾ വിവാഹം ചെയ്തത്. വധുവിനേയും വീട്ടുകാരേയും വിശ്വസിപ്പിക്കാനായി ഇയാൾ വ്യാജ പത്രവാർത്തയും സൃഷ്ടിച്ചിരുന്നു. അവസാനം വിജയ് സിംഗിന്റെ കള്ളങ്ങൾ മനസിലാക്കിയ ഭാര്യങ്ങൾ സത്യാവസ്ഥയെ കുറിച്ച് ഇയാളോട് അന്വേഷിച്ചപ്പോൾ മാനസികമായും ശാരീരികമായും ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് സിംഗിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരുടെ വിവാഹം 2023ൽ ആയിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
Read Moreബ്യൂട്ടി പാർലർ വ്യാജമയക്കുമരുന്നു കേസിൽ പുതിയ ട്വിസ്റ്റ്; ഷീലയെ കുടുക്കാൻ ഫോണ്‍ വിളിച്ചത് ബന്ധുവായ യുവതിയുടെ ആണ്‍സുഹൃത്ത്
തൃശൂർ : ചാലക്കുടി ബ്യൂട്ടിപാർലർ മയക്കുമരുന്നു വിവാദ കേസിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയത് അടുത്ത ബന്ധുവിന്റെ സുഹൃത്താണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതോടെ അന്വേഷണം വീണ്ടും ഷീലയുടെ അടുത്ത ബന്ധുവിലേക്ക് എത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷീലസണ്ണിയുടെ ചാലക്കുടി ബ്യൂട്ടിപാർലറിലേക്ക് എക്സൈസ് സംഘമെത്തി ഷീലയെ എൽഎസ്ഡി സ്റ്റാന്പുകൾ കണ്ടെത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. പന്ത്രണ്ട് എൽഎസ്ഡി സ്റ്റാന്പുകളായിരുന്നു അന്ന് എക്സൈസ് കണ്ടെത്തിയിരുന്നത്. കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്ന ആൾ ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്താണ്. ഇയാളാണ് ഷീലയുടെ കൈവശം മയക്കുമരുന്നുണ്ടെന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥനു കൈമാറിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിന്റെ തലവൻ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ടി.എം. മജു ഇക്കാര്യങ്ങൾ വിശദീകരിച്ച് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപിച്ചിട്ടുണ്ട്. ഇതിൽ ഇയാളെ പ്രതിചേർത്തിട്ടുണ്ട്. ഗൂഢാലോചനയിൽ ഷീലയുടെ ബന്ധുവും ഉൾപ്പെടുമെന്നാണു സൂചന. വിദേശ നന്പറിൽ നിന്നാണ്…
Read Moreസൂര്യൻ കൈയെത്തും ദൂരെ… ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയായി എവറസ്റ്റ് കൊടുമുടിയിൽ നിന്നുള്ള 360 ഡിഗ്രി വീഡിയോ !
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്റ്. അതിന്റെ ഉത്തുംഗശൃംഗത്തിൽ നിന്നും വീഡിയോ പകര്‍ത്തിയാല്‍ എങ്ങനെ ഇരിക്കുമെന്ന് ഓർത്തിട്ടുണ്ടോ. അഷ്റഫ് ഇൽ സർക്ക എന്ന ഉപയോക്താവ് ഇതിന്റെ വീഡിയോ പങ്കുവച്ചു. “എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ നിന്നുള്ള 360 ഡിഗ്രി ക്യാമറ കാഴ്ച” എന്ന കുറിപ്പോടെ ഹിസ്റ്റോറിക് വിഡ്സ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തു. അതോടെ മൂന്നരകോടിയിലേറെ ആളുകളാണ് ഇത് കണ്ടത്. രണ്ട് ലക്ഷത്തിലേറെ പേര് വീഡിയോ ലൈക്ക് ചെയ്തു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിരിക്കുന്നത്. പർവതാരോഹകരുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധിപേരാണ് എത്തിയിരിക്കുന്നത്. വീഡിയോ കാണാന്പോൾ പർവതാരോഹകർ നീലാകാശത്തെ തൊട്ടു തൊട്ടില്ല എന്നു തോന്നിപോകും. എന്തിനേറെ സൂര്യൻ കൈയെത്തി പിടിക്കും ദൂരത്തിലാണ് ഉള്ളതെന്ന് വരെ ചിന്തിച്ചു പോകും. അത്രയ്ക്കും മനോഹരമാണ് വീഡിയോ. ഒരേ സമയം കൗതുകവും ഭയവും തോന്നിപ്പിക്കുന്നതാണ് വീഡിയോ. എല്ലാവർക്കും അതിനു മുകളിൽനിൽക്കാൻ ഇടം…
Read Moreമാരകായുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: വീട് പണയത്തിന് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ കൊല്ലം കരുനാഗപ്പിള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ (40), എളംകുളം ഗ്യാലക്സി ക്ലിഫ് ഫോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍ കോണം സുനില്‍ ഭവനില്‍ ഷീല (47), കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ചീമ്പനാല്‍ വീട്ടില്‍ ലിജോ, നമ്പ്യാരത്ത് വീട്ടില്‍ ആല്ബിന് എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ സുഹൃത്തുക്കളാണ് ഒളിവിലുള്ളത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് പരാതിക്കാരനെ വിളിച്ചുവരുത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. കാര്‍, ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ മാക് ബുക്ക്, ഏഴ് പവന്റെ സ്വര്‍ണമാല, ഒരു പവന്റെ സ്വര്‍ണമോതിരം, 16,350 രൂപ അടങ്ങിയ…
Read Moreകൈകൾ ശുദ്ധം, ആരോപണങ്ങൾ കേൾക്കുമ്പോൾ ഉള്ളാലെ ചിരിക്കും, മനസമാധാനം പ്രധാനം; ഇത് അഹംഭാവം പറച്ചിലല്ലെന്ന് തലയുയർത്തി പറയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾ വീണയ്ക്കും എക്സാലോജിക് കന്പനിക്കുമെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾ വീണ ബംഗളൂരുവിൽ കന്പനി തുടങ്ങിയത് ഭാര്യ കമല ജോലിയിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും ബിരിയാണി ചെമ്പ്, സ്വർണക്കടത്ത്, കൈതോലപ്പായ എന്നൊക്കെ പ്രതിപക്ഷം പറയുന്നുണ്ട്. അതിനു മുൻപും പല കാര്യങ്ങളും അവർ പറഞ്ഞിരുന്നു. നൂറു തവണ സിംഗപ്പൂർ യാത്ര നടത്തി, ടെക്നിക്കാലിയ, കമല ഇന്റർനാഷണൽ, കൊട്ടാരം പൊലത്തെ വീട്, നാട് നിറയെ നിക്ഷേപങ്ങൾ തുടങ്ങി തനിക്കെതിരേ എന്തെല്ലാം കഥകൾ പറഞ്ഞുനടന്നു. അതൊക്കെ കേൾക്കേണ്ടിവന്നിട്ടുണ്ട്. നേരത്തേ ആരോപണങ്ങൾ ഭാര്യയെക്കുറിച്ചായിരുന്നു. ഇപ്പോൾ അത് മകളിലേക്ക് എത്തിയിട്ടുണ്ട്. ഇതൊക്കെ കേൾക്കുന്പോൾ തനിക്ക് ഒരു മാനസിക കുലുക്കവും ഉണ്ടാവില്ല. അതൊന്നും തന്നെ…
Read Moreകുഴൽനാടൻ കുഴപ്പത്തിലായി; പുറമ്പോക്ക് ഭൂമി കൈയേറി; മാത്യു കുഴല്‍നാടനെതിരെ റവന്യുവകുപ്പ് കേസെടുത്തു
ഇടുക്കി: ചിന്നക്കനാലിലെ ഭൂമികൈയേറ്റത്തിന് എംഎല്‍എ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നല്കി. ഭൂ സംരക്ഷണ നിയമപ്രകാരമാണ് കേസ്. ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധികമുള്ള ഭൂമി സംബന്ധിച്ച് എന്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി. ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധികഭൂമി സംബന്ധിച്ച മാത്യുവിന്റെ വിശദീകരണം കേള്‍ക്കാനാണ് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് റവന്യു വകുപ്പ് കടക്കും.
Read Moreഭാര്യയുടെ വീട്ടിലെത്തി തീ കൊളുത്തി ജീവനൊടുക്കി യുവാവ്; വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ദാരുണ സംഭവം
പത്തനംതിട്ട :യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയിൽ ഇന്നലെ രാത്രി 12.30 തോടെയാണ് സംഭവമുണ്ടായത്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രിയിൽ ഇയാൾ ഭാര്യയുടെ വീട്ടിലെത്തി വഴക്കിട്ടതിന് ശേഷം കൈയിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളി പടർന്നതിനാൽ ഹാഷിമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹാഷിമിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreയുവാവിനോടുള്ള മുൻ വൈരാഗ്യം: മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് ശക്തമായി കാറ്റടിച്ച് കൊല്ലാൻ ശ്രമിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി പിങ്കുപാലിയെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ യുവാവിനെയാണ് ഇയാൾ കഴിഞ്ഞ ദിവസം കൊലപ്പെടുത്താൻ ശ്രമിച്ചത്. റബർ മാറ്റുകൾ നിർമിക്കുന്ന പൂവൻതുരുത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജോലി കഴിഞ്ഞ് ദേഹത്ത് പറ്റിയിരുന്ന റബ്ബർ മാറ്റ് പൊടിയും, മറ്റും എയർ കംപ്രസ്സറിൽ ഘടിപ്പിച്ചിരുന്ന ഫ്ലെക്സിബിൾ ഹോസ് വഴി ശക്തമായ കാറ്റ് ഉപയോഗിച്ച് നീക്കം ചെയ്യുന്ന സമയത്താണ് സംഭവം. അസം സ്വദേശിയുടെ മലദ്വാരത്തിലേക്ക് പിങ്കുപാലി ഹോസ് തള്ളിക്കയറ്റുകയായിരുന്നു. ശക്തമായ കാറ്റ് ഉള്ളിലേക്ക് കടത്തിവിട്ടു. അതിശക്തമായി കാറ്റ് കയറ്റിയതിനെ തുടർന്ന് അസം സ്വദേശിയുടെ കുടലിന് സാരമായി പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുൻ വൈരാഗ്യം മൂലമാണ്…
Read Moreമക്കൾ തിരിഞ്ഞ് നോക്കുന്നില്ല; 23 കോടിയുടെ സ്വത്തുക്കൾ വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും എഴുതിവച്ചു
പ്രായമാകുമ്പോൾ മാതാപിതാക്കൾ അവരുടെ സ്വത്തുക്കൾ മക്കൾക്ക് കൈമാറുന്നത് സാധാരണയായി നടക്കാറുള്ളതാണ്. എന്നാൽ ചൈനയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ സ്വത്തുക്കളെല്ലാം മക്കൾക്ക് നൽകാതെ വീട്ടിലെ പട്ടികൾക്കും പൂച്ചകൾക്കും എഴുതിവച്ചിരിക്കുകയാണ്. 20 മില്ല്യൺ യുവാൻ വരുന്ന തന്റെ സ്വത്തുക്കളാണ് ലിയു എന്ന സ്ത്രീ വളർത്ത് മൃഗങ്ങൾക്ക് നൽകിയത്. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലൊരു കാരണമുണ്ട്. അസുഖം ബാധിച്ച് വർഷങ്ങളോളം അവശനിലയിൽ ആയിരുന്നു ഇവർ. അന്ന് ഇവരുടെ കുടുംബക്കാരാരും തിരിഞ്ഞു നോക്കിയില്ല. അതിനാലാണ് സ്വത്തുക്കൾ അവർക്കൊന്നും നൽകാതെ പട്ടികളുടെയും പൂച്ചകളുടെയും പേരിൽ എഴുതിവച്ചത്. ഇതിനായി വിശദമായ വിൽപത്രവും ലിയു തയാറാക്കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്ന് മക്കൾക്ക് തന്നെയാണ് ലിയു സ്വത്തും പണവുമെല്ലാം ആദ്യം തയാറാക്കിയ വിൽപ്പത്രത്തിൽ എഴുതിവച്ചിരുന്നത്. എന്നാൽ, മക്കളുടെ സ്നേഹമില്ലായ്മയും അവഗണനയും വയ്യാതായ കാലത്ത് മക്കൾ തിരിഞ്ഞുനോക്കാത്തതും അവരെ വല്ലാതെ വേദനിപ്പിച്ചു. ഇതോടെയാണ്…
Read More