അമ്പലപ്പുഴ: ജി. സുധാകരനെ വിജയിപ്പിച്ചത് സിപിഎം വോട്ടുകളോ? 25,000 സിപിഎം വോട്ടുകൾ സുധാകരന് ലഭിച്ചതായാണ് കണക്കുകൂട്ടുന്നത്. വർഗവഞ്ചകനെന്ന് സിപിഎം മുദ്രകുത്തിയ സുധാകരനെ രക്ഷപ്പെടുത്തിയതും സിപിഎം തന്നെ. പാർട്ടിയിലെ താഴെത്തട്ടിലെ പ്രവർത്തകരിൽനിന്ന് വൻതോതിൽ വോട്ട് ചോർച്ചയുണ്ടായതായി സിപി എം വിലയിരുത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ സ്ഥാനാർഥിയായി മുൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ ലഭിക്കാത്ത ഭൂരിപക്ഷമാണ് ഇപ്പോൾ സുധാകരന് ലഭിച്ചിരിക്കുന്നത്. 2011 ൽ 16,580 ഉം 2016ൽ 22,621 ഉം വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരൻ നേടിയത്. ഇതിനെ മറികടക്കുന്ന ഭൂരിപക്ഷമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫിന്റെ വോട്ട് കൊണ്ടുമാത്രം ഇത്രയും ഭൂരിപക്ഷം ലഭിക്കില്ലെന്ന നിഗമനമാണുള്ളത്. മുൻ തെരഞ്ഞെടുപ്പുകളിലും ജി. സുധാകരന് എല്ലാ വിഭാഗത്തിന്റെയും വോട്ട് ലഭിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് സിപിഎം വിട്ട് പുറത്തു വന്ന സുധാകരൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് തെരഞ്ഞെടുപ്പിനുശേഷം സുധാകരൻ വ്യക്തമാക്കിയിരുന്നു. ഈ നിഗമനം തെറ്റായില്ലെന്ന് ഫലം…
Read MoreCategory: Alappuzha
മാവേലിക്കരയിൽ മൂന്ന് വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം; മോഷ്ടാക്കളെക്കുറിച്ച് സൂചനകിട്ടിയെന്ന് പോലീസ്
മാവേലിക്കര: ആളില്ലാതിരുന്ന സമയം നോക്കി കല്ലുമലയിലെ മൂന്നു വീടുകളുടെ വാതിൽ തകർത്തു മോഷണം. കല്ലുമല ഉമ്പർനാട് പനയ്ക്കൽ അജുവില്ലയിൽ അജു, നേമത്ത് ഡോ.നാസർ, പോളച്ചിറയ്ക്കൽ റേ നൈനാൻ എന്നിവരുടെ വീടുകളിലാണു ഞായർ പുലർച്ചെ മോഷണം നടന്നത്. 3 വീടുകളിലും ആളില്ലാതിരുന്ന സമയത്താണു മോഷ്ടാക്കൾ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്നത്. ഡോ.നാസറിൻ്റെ വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ എല്ലാ മുറികളുടെയും പൂട്ടുകൾ തകർത്തു. അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണം അപഹരിച്ചു. അജുവില്ലയിലും പോളച്ചിറയ്ക്കലും മേശയും അലമാരകളും കുത്തിത്തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ടു. കുറത്തികാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ക്യാമറ ദൃശ്യങ്ങളിൽ നിന്നു രണ്ടു മോഷ്ടാക്കളെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.
Read Moreചെങ്കൊടിയെ കൈവിട്ട് രക്തസാക്ഷികളുടെ മണ്ണ്; അമ്പലപ്പുഴയുടെ പ്രതിനിധിയായി ജി. സുധാകരൻ നിയമസഭയിലേക്ക്
അമ്പലപ്പുഴ: ചെങ്കൊടിയെ കൈവിട്ട് രക്തസാക്ഷികളുടെ മണ്ണ്. ഭരണവിരുദ്ധ തരംഗത്തിൽ പുന്നപ്ര വയലാറിന്റെ മണ്ണായ അമ്പലപ്പുഴയിൽനിന്നു ചെങ്കൊടി ഒഴുകിപ്പോയി. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മണ്ഡലം ചുവപ്പായിരുന്നു. 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിൽ ജി. സുധാകരനും 2021 ൽ എച്ച്. സലാമുമാണ് മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്. പൊതുവേ യുഡിഎഫ് മണ്ഡലമെന്നറിയപ്പെടുന്ന അമ്പലപ്പുഴ യുഡിഎഫിന് നഷ്ടപ്പെടുന്നത് സുധാകരന്റെ വരവിലൂടെയായിരുന്നു. എന്നാൽ, ആ സുധാകരനിലൂടെത്തന്നെ മണ്ഡലം ചെങ്കൊടി ഉപേക്ഷിക്കുന്ന കാഴ്ചയ്ക്കാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ അഡ്വ. എം. ലിജുവിനെ 111, 25 വോട്ടുകൾക്കാണ് എച്ച്. സലാം പരാജയപ്പെടുത്തിയത്. ഇത്തവണ ജി. സുധാകരൻ 75,184 വോട്ട് നേടി 27,935 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ സലാമിന് ലഭിച്ചത് 47,249 വോട്ട്. അവസാന നിമിഷംവരെ വിജയിക്കുമെന്ന പ്രചരണമായിരുന്നു ഇടതുമുന്നണി ക്യാമ്പ് നടത്തിയിരുന്നത്. എന്നാൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന…
Read Moreതോൽവിയുടെ ചരിത്രം തിരുത്തി; എം. ലിജു ഇനി എംഎൽഎ; കന്നിയങ്കത്തിലെ തോൽവി ജി. സുധാകരനോട്
കായംകുളം: എവിടെനിന്ന് മത്സരിച്ചാലും തോൽക്കുന്ന ആൾ എന്ന പരിഹാസം നേരിട്ട് ഒടുവിൽ ആ ദുഃഖം വിതുമ്പലോടെ പങ്കുവച്ച എം. ലിജുവിന് ഇനി സന്തോഷിക്കാം.കായംകുളത്ത് ഇത്തവണ വീണ്ടും മത്സരിച്ചപ്പോഴാണ് പ്രചാരണയോഗത്തിൽ വിതുമ്പലോടെ ലിജു തന്റെ ആത്മനൊമ്പരം പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റെടുക്കയും വർത്തയാകുകയും ചെയ്തപ്പോൾ ഇത്തവണ തോൽക്കേണ്ടിവരില്ലന്ന് പ്രവർത്തകർ ഉറപ്പു നൽകി. ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കൊടുവിൽ എം. ലിജു മികച്ച വിജയത്തോടെയാണ് കായംകുളം മണ്ഡലം യുഡി എഫിനായി തൂക്കിയത്. 2011ൽ അമ്പലപ്പുഴയിൽ എം. ലിജു കന്നിയങ്കത്തിൽ സിപിഎമ്മിലെ ജി. സുധകാരനോട് തോറ്റു. 2016 ൽ കായംകുളത്ത് സിപിഎമ്മിലെ പ്രതിഭയോടും മൂന്നാമത് 2021ൽ അമ്പലപ്പുഴയിൽ എൽഡിഎഫിലെ എച്ച്. സലാമിനോടും തോറ്റു. മൂന്നു തോൽവികൾക്കുശേഷം ഇത്തവണ വീണ്ടും അമ്പലപ്പുഴയിൽ മത്സരിക്കാൻ ഒരുങ്ങുമ്പോഴാണ് ജി. സുധാകരൻ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയിൽ അമ്പലപ്പുഴയിൽ സ്ഥാനാർഥിയാവുന്നത്.ഇതേത്തുടർന്നാണ് എം. ലിജുവിനെ കായംകുളം മണ്ഡലത്തിൽ വീണ്ടും…
Read Moreനട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പോലീസ്
പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പതിവായി ശബരിമലയില്‍ നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന വ്ളോഗര്‍ക്കെതിരെയാണ് കേസെടുത്തത്. പമ്പ പോലീസാണ് കേസെടുത്തത്. പിന്നാലെ വിഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്പെഷല്‍ കമ്മീഷ്ണര്‍ ആര്. ജയകൃഷ്ണന് പമ്പ പോലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു. പിന്നാലെയാണ് പമ്പ പോലീസ് കേസെടുക്കുന്നത്. നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച എന്ന പേരിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 10 മിനുറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു വീഡിയോ. കഴിഞ്ഞ മാസം 24-ാം തീയതിയായിരുന്നു വീഡിയോ അപ്ലോഡ് ചെയ്തത്.
Read Moreഅപ്രോച്ച് റോഡ് താഴ്ന്ന് മങ്കൊമ്പ് പാലത്തിൽ അപകടങ്ങൾ തുടർക്കഥ; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
രാമങ്കരി: കുട്ടനാട് താലൂക്ക് ഓഫീസിനു സമീപത്തായി പമ്പാ ആറിന് കുറുകെ നിർമിച്ചിട്ടുള്ള മങ്കൊമ്പ് പാലത്തിന്റെ ഇരുവശങ്ങളിലുമായുള്ള അപ്രോച്ച് റോഡ് പരിധിവിട്ട് ഇടിഞ്ഞുതാഴാൻ തുടങ്ങിയതോടെ അപകടങ്ങൾ തുടർക്കഥയായി മാറി.പാലത്തിന്റെ മധ്യഭാഗത്തെ പ്രധാന സ്പാനും ഇരുവശങ്ങളിലുമുള്ള സ്പാനുകളും തമ്മിലുള്ള അകലം വർധിച്ചതോടെ ചെറുവാഹനങ്ങൾ മുതൽ ടൺ കണക്കിന് ഭാരവും വഹിച്ചെത്തുന്ന വലിയ വാഹനങ്ങൾ വരെയാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാലത്തിലേക്ക് കയറുന്നതിനിടെ ഒരു ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും പുറകിലിരുന്ന യാത്രക്കാരി പൊടുന്നനെ താഴേക്ക് വീണ് തലയ്ക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രക്ഷയായി. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനോ മറ്റു മാർഗങ്ങൾ സ്വീകരിക്കാനോ പൊതുമരാമത്ത് വകുപ്പോ മറ്റ് ബന്ധപ്പെട്ട അധികൃതരോ തയാറാകാത്തത് പ്രശ്നം രൂക്ഷമാക്കുകയാണ്.എസി റോഡിനെയും കാവാലം പോലുള്ള കുട്ടനാടിന്റെ വടക്കൻ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 38 വർഷം കഠിനതടവ്
ഹരിപ്പാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 38 വർഷം കഠിനതടവും 1,85,000 രൂപ പിഴയും. മൂവാറ്റുപുഴ പായിപ്ര ചൂരച്ചിറയിൽ വിഷ്ണു ദേവിനെയാണ് (28) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒരു മാസവും അധിക തടവ് അനുഭവിക്കണം. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടാനം മെഡിക്കൽ കോളജിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു അതിജീവിതയായ പെൺകുട്ടി. ഇവിടെവച്ച് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പ്രണയം നടിച്ച് കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽനിന്നു മകളെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ മാതാവ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.അന്നത്തെ എസ്ഐ ചിത്തരഞ്ജൻ രജിസ്റ്റർ ചെയ്ത കേസിൽ, പ്രിൻസിപ്പൽ എസ്ഐ പി.ജെ. ടോൾസൺ നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെയാണ് കുട്ടിയെ…
Read Moreആടിയും പാടിയും കർഷകർക്കൊപ്പം ഇടുക്കിയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ കർഷകർക്കൊപ്പം ഇടുക്കിയിലെ കുളമാവിലും വാഴത്തോപ്പ് പഞ്ചായത്തിലും കൃഷിയിടങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി. കൃഷിയിട സന്ദർശനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയിലാണ് മന്ത്രി പി. പ്രസാദും ആദ്യാവസാനം പങ്കെടുത്തത്.കഞ്ഞിക്കുഴി കൃഷിഭവനും പഞ്ചായത്തും ചേർന്നാണ് പതിനാറാം വാർഡിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിലെ കർഷകർക്കായി കൃഷി പഠനയാത്ര ഒരുക്കിയത്. കൃഷി പഠന യാത്രയിൽ ടീം കഞ്ഞിക്കുഴിയോടൊപ്പം ബസിൽ മന്ത്രിയും പൂർണസമയം പങ്കെടുത്തത് വേറിട്ട അനുഭവമായി.കഞ്ഞിക്കുഴിയിൽനിന്ന് പുറപ്പെട്ട സംഘം ഇടുക്കിയുടെ സുഗന്ധവിളകൾ കൃഷിചെയ്യുന്ന മാതൃകാ കൃഷിത്തോട്ടം സന്ദർശിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ കൂനംമാവ് അഗസ്റ്റിനും കുടുംബവും നടത്തുന്ന പഴവർഗങ്ങളുടെയും സുഗന്ധ വൃഞ്ജനങ്ങളുടെയും കൃഷിയിടത്തിൽ ഏറെ സമയം ചെലവഴിച്ചു. കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ വിജയകരമായി കുരുമുളക് കൃഷി ചെയ്യാൻ കഴിയുന്ന രീതി കർഷകൻ അഗസ്റ്റിൻ വിശദമായി അവതരിപ്പിച്ചു. കുളമാവിൽ പ്രവർത്തിക്കുന്ന കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികൻ റവ.…
Read Moreപശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ സർവത്ര വിലക്കയറ്റം; അധികൃതർക്ക് നിസംഗത
പത്തനംതിട്ട: പശ്ചിമേഷ്യൻ യുദ്ധത്തേ തുടർന്ന് ഉത്പന്ന ക്ഷാമമെന്ന പേരിൽ സർവത്ര വിലക്കയറ്റം. തട്ടുകടകളിലെ ചായ മുതൽ നിർമാണ സാമഗ്രികളുടെ വില വരെ കുതിച്ചുയരുകയാണ്.വാണിജ്യ സിലിണ്ടർ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ മറവിൽ ഹോട്ടലുകളിലും തട്ടുകടകളിലും ആഹാര സാധനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില കൂട്ടി. ഹോട്ടലുകളിൽ ചായയ്ക്കും ചെറുകടിക്കും ഉച്ചയൂണിനും വില വർധിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി പോലും തേടാതെയാണ് വില വർധന നടപ്പാക്കിയത്. സിലിണ്ടർ കിട്ടാനില്ലെന്നും വലിയ വില കൊടുത്തു കരിഞ്ചന്തയിൽ നിന്ന് സിലിണ്ടർ എടുത്താണ് ഹോട്ടലുകളും തട്ടുകടകളും നടത്തിക്കൊണ്ടു പോകുന്നതെന്ന് വ്യാപാരികൾ പറയുന്നത്. പാലിന്റെ വില അടുത്ത ദിവസം കൂടുന്നതോടെ വീണ്ടും ചായയ്ക്കു വില കൂട്ടാനുള്ള തയാറെടുപ്പുമുണ്ട്. വില വർധിപ്പിക്കാതെ മേഖലയിൽ പിടിച്ചുനിൽക്കാനാകില്ലെന്നാണ് അവരുടെ വാദം. വാണിജ്യ സിലിണ്ടറിന് മുന്‍പുണ്ടായിരുന്ന ക്ഷാമം ഇപ്പോഴില്ലെന്നാണ് ജില്ലാ സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. ഗ്യാസ് സിലിണ്ടർ എണ്ണം കുറഞ്ഞപ്പോൾ വിറക്…
Read Moreറിമാൻഡ് പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത; ഡോക്ടറോഡ് അസഭ്യം പറഞ്ഞിട്ടില്ലെന്നും കുടുംബം
ആലപ്പുഴ: ഡോക്ടറെ അസഭ്യംപറഞ്ഞ കേസിൽ ജില്ലാ ജയിലിൽ റിമാൻഡിലായ പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ജില്ലാ ജയിലിൽ എന്തുസംഭവിച്ചുവെന്ന് വിശദമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകുമെന്ന് സഹോദരൻ സജിത്ത് പ്രസാദ്, മരിച്ച ശരത് പ്രസാദിന്റെ ഭാര്യ സിജിന എന്നിവർ പറഞ്ഞു. പുന്നപ്ര നോർത്ത്പഞ്ചായത്ത് രണ്ടാംവാർഡിൽ പള്ളിവെളിവീട്ടിൽ ശരത് പ്രസാദിനെ (41) ഞായറാഴ്ചായണ് ജില്ലാ ജില്ലയിലെ ശുചിമുറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിൽ ചവിട്ടിക്കയറി ചാടിപ്പിടിച്ച് വെന്റിലേറ്ററിൽ കുരുക്കിട്ടുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, അപകടത്തിൽ കാലിനു പരിക്കേറ്റയാൾ അത്രയും ഉയരത്തിൽ കയറി കുരുക്കിട്ട് ആത്മഹത്യചെയ്യാനുള്ള സാധ്യതകു റവാണ്. തൂങ്ങിമരിച്ചുവെന്നാണ് പോലീസ് പറയുന്നുവെങ്കിലും ഇത് വിശ്വസിക്കുന്നില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നുവെങ്കിലും വീഡിയോ കാണിക്കാൻ തയാറായിട്ടില്ല. മജിസ്ട്രേറ്റിനു മുന്നിൽ മരണവുമായി ബന്ധപ്പെട്ട് തോന്നിയ സംശയങ്ങൾ പറഞ്ഞിട്ടുണ്ട്. അപകടത്തിൽപ്പെട്ട് ജനറൽ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറെ അസഭ്യം…
Read More