പൂച്ചാക്കൽ: മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ആക്രമിച്ച കേസിൽ പ്രതികളിൽ രണ്ടു പേർ അറസ്റ്റിൽ. പാണാവള്ളി പഞ്ചായത്ത് അ ഞ്ചാം വാർഡിൽ തൃച്ചാറ്റുകുളം ശംലാ മൻസിൽ കരീമിന്റെ മകൻ സത്താർ (43), സത്താറിന്റെ മകൻ ഷഹബാസ് എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയതത്. പാണാവള്ളി പഞ്ചായത്ത് കുഴിപ്പറമ്പത്ത് നികർത്ത് വിജയനാണ് (64) ആക്രമണത്തിനിരയായത്. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദനമേറ്റു. ഉടുമുണ്ടുരിഞ്ഞും തെങ്ങിൽ കെട്ടിയിട്ടുമാണ് കൂട്ടംചേർന്ന് ആക്രമിച്ചത്. മൂക്കിന്റെ അസ്ഥിപൊട്ടിയത് ഉൾപ്പെടെ വിജയനു ഗുരുതര പരിക്കുണ്ട്.സംഭവത്തിൽ സമീപവാസി സത്താറും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറു പേർക്കെതിരേ പൂച്ചാക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്. വിജയനെ നേരത്തെ ആക്രമിച്ച കേസ് കോടതിയിലുണ്ട്. ഇതിന്റെ വിരോധത്തിലാണ് കഴിഞ്ഞ ഏഴിന് രാത്രി വീട്ടുമുറ്റത്തുനിന്ന് വിജയനെ വലിച്ചിഴച്ച് എത്തിച്ച് ക്രൂരമായി ആക്രമിച്ചതെന്ന് പൂച്ചാക്കൽ പോലീസ് പറഞ്ഞു.
Read MoreCategory: Alappuzha
പുതിയ സർക്കാർ എത്തുംനാൾ… കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കുട്ടനാട്ടുകാർ
എടത്വ: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പുതിയ സര്‍ക്കാര്‍ എത്തുന്നതോടെ ശാശ്വത പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കുട്ടനാടന്‍ ജനത. ഇവിടുത്തെ കുടിവെള്ളപ്രശ്നം ഏറെ ക്കാലമായി നിലനില്‍ക്കുന്ന ഒരു ഗുരുതര വിഷയമാണ്. നിയുക്ത എംഎല്‍എ റെജി ചെറിയാന് വിജയിച്ച ഉടനെ തന്നെ കുട്ടനാടിന് ആദ്യ സമ്മാനമായി കുടിവെള്ളം എത്തിക്കുമെന്നാണ് പറഞ്ഞത്. റെജി ചെറിയാന്റെ പ്രഖ്യാപനത്തിലും പുതിയ സര്‍ക്കാരിലും പ്രതീക്ഷയര്‍പ്പിച്ച് ഉടനെ തന്നെ കുടിവെള്ളമെത്തുമെന്നുള്ള ആശ്വാസത്തിലാണ് കുട്ടനാടന്‍ ജനത. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും വര്‍ഷങ്ങളായി ശുദ്ധജലമെത്തുന്നില്ല, കുടിവെള്ളമെത്തിക്കാനായി ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും കുടിവെള്ളം എങ്ങും എത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം മാറ്റാനായി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച നീരേറ്റുപുറം ശുദ്ധജല പദ്ധതി കൊണ്ട് വേണ്ടത്ര ഫലമുണ്ടായില്ല. ഈ പ്ലാന്റില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും പ്ലാന്റ് ഇരിക്കുന്ന തലവടിയിലും സമീപ പഞ്ചായത്തായ എടത്വായിലും എത്തുന്നില്ല. കോടികള്‍ ചെലവഴിച്ച്…
Read Moreകോടികളുടെ നിർമാണം; എസി റോഡിൽ കോരവളവ് ജംഗ്ഷന് സമീപം സുരക്ഷാഭിത്തി തകർന്നു
രാമങ്കരി: കോടികൾ മുടക്കി നവീകരിച്ച എസി റോഡിൽ വാഹനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് എസി കനാലിനോട് ചേർന്ന് നിർമിച്ച സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം തകർന്നനിലയിൽ. മാന്പുഴക്കരി കോരവളവ് ജംഗ്ഷനിലെ ബിവിറേജസ് ഔട്ട് ല്ലെറ്റിന് എതിർവശത്തായി നിർമിച്ച ഭിത്തിയാണ് തകർന്ന നിലയിൽ കാണപ്പെടുന്നത്. ഏതെങ്കിലും അപകടത്തിന്റെ ഭാഗമായി സംഭവിച്ചതാണോ ഇതെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. റോഡിന്റെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ അതിന്റെ ഉത്തരവാദിത്വം ഇപ്പോൾ കെഎസ് ടി പിയിൽ നിക്ഷിപ്തമാണെന്നാണ് അറിയുന്നത്.രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ നൂറ് കണക്കിന് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന ഇവിടെ ദിശ തെറ്റി നിരവധി വാഹനങ്ങൾ കനാലിൽ പതിച്ച സംഭവങ്ങൾ മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് നവീകരണ ജോലികൾ പൂർത്തിയായ ശേഷം കനാലിനോട് ചേർന്ന് സുരക്ഷാഭിത്തി ഒരുക്കുവാനായി അധികൃതർ തയാറായത്. അതിന്റെ ചെറിയൊരുഭാഗമാണ് ഇപ്പോൾ തകർന്ന നിലിയിൽ കാണപ്പെടുന്നത്. തകർന്ന ഭിത്തി പുനർനിർമിക്കുവാനും യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാനും…
Read Moreചെങ്ങന്നൂരിൽ കാത്തുനിൽപ്പ് മരണനിഴലിൽ; ഭീഷണിയായി കൂറ്റൻ മരങ്ങൾ
ചെങ്ങന്നൂർ: പേരിശേരി മഠത്തുംപടി റെയിൽവേ ഗേറ്റിനു സമീപം പാതയോരത്ത് നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാർക്കു ഭീഷണിയാകുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട അധികൃതർ അപകടസാധ്യതയ്ക്കുനേരേ കണ്ണടയ്ക്കുന്നതിനെതിരേ നാട്ടിൽ പ്രതിഷേധം ശക്തമാണ്. ചെങ്ങന്നൂർ മഠത്തുംപടി ജംഗ്ഷനിൽനിന്ന് ആല-നെടുവരംകോട്-ചെറിയനാട് വഴി മാവേലിക്കരയ്ക്കു പോകുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമാണ് ഉണങ്ങിയും ചാഞ്ഞും നിൽക്കുന്ന മരങ്ങൾ അപകടക്കെണിയൊരുക്കുന്നത്. ഒരു വർഷം മുൻപ് പുലിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.ജി. ശ്രീകുമാർ ഇതുസംബന്ധിച്ച് റെയിൽവേ അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കാത്തുനിൽപ്പ് മരണനിഴലിൽറെയിൽ പാതയിലൂടെ 24 മണിക്കൂറും ട്രെയിൻ സർവീസുകൾ ഉള്ളതിനാൽ പേരിശേരി ഗേറ്റ് അടയ്ക്കുമ്പോൾ ദീർഘനേരം വാഹനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വരുന്നു. റെയിൽവേ ഗേറ്റിനു സമീപം അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾക്ക് താഴെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. കഴിഞ്ഞ ദിവസവും മരത്തിന്റെ വലിയൊരു ശിഖരം ഒടിഞ്ഞുവീണിരുന്നു.…
Read Moreബസ് കാത്തുനിന്ന വീട്ടമ്മയുടെ മൂന്നര പവൻ മാല സ്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നു
ഹരിപ്പാട്: ആറാട്ടുപുഴ രാമഞ്ചേരിയിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല സ്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നു. രാമഞ്ചേരി ലീല ഭവനത്തിൽ ഷീല(46)യുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെ രാമഞ്ചേരി ജ്യോതി നഗറിനു സമീപമായിരുന്നു സംഭവം. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ഷീല ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം മറ്റൊരു സ്ത്രീയോട് സംസാരിച്ചുകൊണ്ടിരുന്ന ഷീലയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ ആൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച ഒരാൾ മാത്രമാണ് ബൈക്കിലുണ്ടായിരുന്നത്. മാല പൊട്ടിച്ചശേഷം അതിവേഗത്തിൽ ബൈക്കോടിച്ചു പോയി. സംഭവത്തെത്തുടർന്ന് തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തത കുറവായതിനാൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
Read Moreഅടൂരിൽ ജ്യൂസ് നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ
പത്തനംതിട്ട: അടൂരിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് അടൂർ പോലീസ് ഇയാളെ പിടികൂടിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ ആദ്യ സംഭവം . യുവതി പതിവായി വിളിക്കാറുള്ള ഇയാളുടെ ഓട്ടോറിക്ഷ സ്വന്തം വീട്ടിലേക്ക് പോകാനായി തെരഞ്ഞെടുക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ ലൈസൻസ് എടുക്കാൻ മറന്നുപോയി എന്ന് കള്ളം പറഞ്ഞ് പ്രതി യുവതിയെ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ലഹരി കലർന്ന ജ്യൂസ് നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. ഇതിനിടെ…
Read Moreആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: നടപടി എടുക്കാതെ അധികൃതർ
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ കൈയേറി തെരുവുനായകൾ. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ ട്രെയിൻ വൈകുമോയെന്ന ആശങ്കയേക്കാൾ നായ കടിക്കുമോ എന്ന ഭയമാണ് യാത്രക്കാരെ അലട്ടുന്നത്. തെരുവുനായ്ക്കൾ പെരുകിയതിനാൽ യാത്രക്കാരെ ഇവ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ബൈക്കുകൾക്ക് പിറകേ തെരുവുനായകൾ ഓടുന്നതുമൂലം അപകടങ്ങളുമുണ്ടാകുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വരെ നായകൾ വിലസുകയാണ്. യാത്രക്കാർക്കും ട്രെയിനിനു നേരേയും പാഞ്ഞടുക്കുന്ന പത്തിലധികം നായ്ക്കൾ സ്റ്റേഷനിൽ സ്ഥിരമായുണ്ട്. മുമ്പ് വിദേശവനിതയെ റെയിൽവേ സ്റ്റേഷനിൽവച്ച് നായ കടിച്ചെങ്കിലും ഇതുവരെ ഇതിനെതിരേ തുടർനടപടകിളൊന്നുമുണ്ടായിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ രണ്ടു പ്ലാറ്റ്ഫോമുകളിലായി നായശല്യം രൂക്ഷമാണ്. പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ അടുക്കുമ്പോഴുള്ള ഹോണടി ശബ്ദമാണ് നായ്ക്കളെ പരിഭ്രാന്തരാക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് അടുക്കുമ്പോൾ ട്രെയിനിനു പിറകെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടും. ഇതുമൂലം ട്രെയിനിൽനിന്ന് യാത്രക്കാർക്ക് ഇറങ്ങാനും ഭയമാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ എന്നിവിടങ്ങളെല്ലാം നായ്ക്കളുടെ താവളമാണ്. നായ്ക്കളുടെ ശല്യം മൂലം സ്റ്റേഷനിലെ വിവിധ…
Read Moreപാർട്ടികോട്ടയിൽ നേതൃത്വത്തിനെതിരേ വിമർശനമുന്നയിച്ച് ഫ്ലെക്സ്
അമ്പലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർട്ടി കോട്ടയിൽ സിപിഎമ്മിനെതിരേ വിമർശനമുന്നയിച്ച് ഫ്ളെക്സ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെള്ളക്കടയിലാണ് ഇന്നലെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് ഫ്ളെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. “ഞാനും എന്റെ ഭാര്യയും തട്ടാനുമാകരുത് പാർട്ടി’ എന്നതാണ് പ്രധാന വാചകം. പാർട്ടിക്കു വേണ്ടത് ഭരണമല്ല. ചേർത്തുപിടിക്കേണ്ടത് നേതൃത്വമാണ്. തിരുത്തേണ്ടത് തിരുത്തിത്തന്നെ പോകണം. അതു നേതൃത്വത്തിൽനിന്നുതന്നെയാകട്ടെ എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെയാണ് നേതൃത്വത്തിനെതിരേ അണികൾ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
Read Moreഞവരക്കുന്നിൽ മണ്ണെടുപ്പിനു ശ്രമം; ശക്തമായ പ്രതിഷേധത്തിന് നാട്
ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിലേതു പോലെ പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിപ്രദേശമായ ആദിക്കാട്ടുകുളങ്ങര ഞവരക്കുന്നിലെ മലയിടിച്ച് മണ്ണെടുപ്പിനു ശ്രമം. മണ്ണെടുപ്പ് നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധത്തിന് നാട് ഒരുങ്ങുകയാണ്. പത്തനംതിട്ട ജില്ലാ അതിർത്തി കൂടിയായ ആദിക്കാട്ടുകുളങ്ങരയോടു ചേർന്ന് കോട്ടകണക്കേ തലയുയർത്തി നിൽക്കുന്ന ഞവരക്കുന്ന് മലയുടെ ഹൃദയഭാഗത്തെ 68 സെന്റ് ഭൂമിയിൽനിന്നു മണ്ണ് ഖനനം നടത്താനാണ് നീക്കം. ജില്ലയിൽ മലകൾകൊണ്ടു സമ്പന്നമായ പഞ്ചായത്തായ പാലമേലിനു പ്രകൃതി കനിഞ്ഞുനൽകിയ മലനിരകളെ തുരന്നുകടത്താനുള്ള മണ്ണുമാഫിയാ സംഘത്തിന്റെ ഗൂഢശ്രമം പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് നാട് പ്രതിഷേധം ഉയർത്തി ഒന്നിക്കാൻ ഒരുങ്ങുന്നത്. മണ്ണെടുപ്പിനുള്ള അനുമതി മൈനിംഗ് ആൻഡ് ജിയോളജി നൽകിയതായാണ് വിവരം. എന്നാൽ, പാലമേൽ ഗ്രാമപഞ്ചായത്ത് വസ്തു ഉടമയ്ക്ക് മണ്ണെടുത്തു മാറ്റാനുള്ള അനുമതി നൽകിയിട്ടില്ല . ഇതേത്തുടർന്ന് ഉടമ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിൽനിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഇതിനെതിരേ പഞ്ചായത്ത് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്…
Read Moreവെസ്റ്റ് നൈൽ പനി: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ആലപ്പുഴ: വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ദേശാടനപക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വിഭാഗത്തിലെ വൈറസ് കൊതുകിലൂടെ മനുഷ്യരിലേക്ക് പ്രവേശിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. വയോജനങ്ങളും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. പനി, ക്ഷീണം മനംപിരട്ടൽ, ഛർദി, കഴുത്തുതിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്നും ഭൂരിപക്ഷം പേരിലും പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ലെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗം ഗുരുതരമായാൽ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിനാൽ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ്, മസ്തിഷ്കജ്വരം, കാഴ്ച നഷ്ടപ്പെടുക, പക്ഷാഘാതം പോലെയുള്ള ലക്ഷണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. രോഗബാധയുള്ള വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരില്ല. കെട്ടിനിൽക്കുന്ന മലിനമായ വെള്ളത്തിലും ഒഴുക്കില്ലാത്ത വെള്ളത്തിലും ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പ് പ്രദേശം, പാടങ്ങൾ പുൽച്ചെടികൾ തഴച്ചുവളരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലൊക്കെ കൂടുതൽ കാണാനിടയുള്ള ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ. വീടിനുള്ളിലും പരിസരത്തും കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾ…
Read More