ഹ​രി​പ്പാ​ടി​നെ ന​ടു​ക്കി രാ​ത്രി​കാ​ല അ​ക്ര​മ​ങ്ങ​ൾ; മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം, മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ സം​ഘ​ട്ട​നം, വ്യ​ക്തി​വൈ​രാ​ഗ്യം എ​ന്നി​വ​യാ​ണ് അ​ക്ര​മ​ങ്ങ​ളി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്കൂ​ട്ട​ർ ന​ൽ​കി​യി​ല്ല; കു​മാ​ര​പു​ര​ത്ത് യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മംഒ​ന്നി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ യു​വാ​വി​നെ ക​ഴു​ത്തി​നു​കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു. സം​ഭ​വ​ത്തി​ൽ കു​മാ​ര​പു​രം സ്വ​ദേ​ശി അ​മ്പാ​ടി (22) ക്കെ​തി​രേ ഹ​രി​പ്പാ​ട് പോ​ലീ​സ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. കു​മാ​ര​പു​രം സ്വ​ദേ​ശി​യാ​യ സ​ജി​ത്തി​നാ​ണ് (36) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ കു​മാ​ര​പു​രം പാ​ല​കു​ന്നേ​ൽ ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കു​വ​ശ​മു​ള്ള പ​റ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം. സ​ജി​ത്തും അ​മ്പാ​ടി​യും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​തി​നു ശേ​ഷം സ​ജി​ത്തി​ന്‍റെ സ്കൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കാ​ൻ അ​മ്പാ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി, സ​ജി​ത്തി​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്…

Read More

വ്യാ​പാ​രി നേ​താ​വി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം: യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കും

കാ​യം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തി​ൽ മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ൽ യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നും വീ​ണ്ടും യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദി​നെ​തി​രെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ 25കാ​രി ക​ഴി​ഞ്ഞ ആ​ഴ്ച കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് . സി​നി​ൽ സ​ബാ​ദ് ഒ​ളി​വി​ലാ​ണ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സി​നി​ൽ സ​ബാ​ദി​നെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ ചു​മ​ത​ല ഇ​ന്ന​ലെ കാ​യം​കു​ളം ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി. കൂ​ടാ​തെ പ്ര​തി​ക്കെ​തി​രേ ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​ൾ​പ്പ​ടെ​യു​ള്ള കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി…

Read More

അ​ശാ​സ്ത്രീ​യ മു​രി​ങ്ങ ന​ഴ്‌​സ​റി നി​ർ​മാ​ണം; മൂ​ന്നു ല​ക്ഷം രൂ​പ ന​ഷ്ടം

അ​മ്പ​ല​പ്പു​ഴ: അ​ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള മു​രി​ങ്ങ ന​ഴ്‌​സ​റി നി​ർ​മാ​ണം മൂലം മൂ​ന്നു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ന​ഷ്ടമുണ്ടായതായിആക്ഷേ പം. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് മാ​ത്ത​യി​ൽ വീ​ടി​നു സ​മീ​പ​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​രി​ങ്ങ ന​ഴ്‌​സ​റി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 3,66, 493 രൂ​പ​യാ​ണ് ഇ​തി​നാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 365 രൂ​പ ദി​വ​സവേ​ത​ന നി​ര​ക്കി​ൽ 930 തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​യി​രു​ന്നു പ​ദ്ധ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ വി​ത്തി​ട്ട് വ​ള​ർ​ത്തേ​ണ്ട​തി​നു പ​ക​രം ഇ​വ വെ​റും മ​ണ്ണി​ലാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. മൂന്നു കേ​ന്ദ്രങ്ങ​ളി​ലാ​യാ​ണ് ന​ഴ്‌​സ​റി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 9,000 രൂ​പ​യോ​ളം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സ്വ​യം മു​ട​ക്കി​യാ​ണ് ഇ​തി​നാ​യു​ള്ള വി​ത്തു വാ​ങ്ങി​യ​ത്. കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ല​ഭി​ക്കാ​നാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഈ ​പ​ണം ചെ​ല​വ​ഴി​ച്ച് ഇ​വ വാ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു പ​രി​ശീ​ല​ന​വും ഇ​വ​ർ​ക്ക് ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ വെ​റും മ​ണ്ണി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് മു​രി​ങ്ങ ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​ത്. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ…

Read More

ച​ത്ത താ​റാ​വു​ക​ളെ പാ​ട​ത്തും തോ​ടു​ക​ളി​ലും ത​ള്ളു​ന്ന​താ​യി പ​രാ​തി: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്

എ​ട​ത്വ: ച​ത്ത താ​റാ​വു​ക​ളെ പാ​ട​ത്തും തോ​ടു​ക​ളി​ലും ത​ള്ളു​ന്ന​താ​യി പ​രാ​തി. ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ട​നാ​ട്ടി​ല്‍ പു​ഞ്ച​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഗ്രാ​മീ​ണ തോ​ടു​ക​ളി​ലു​മാ​ണ് താ​റാ​വു​ക​ള്‍ ച​ത്ത നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത്. തീ​റ്റ​യ്‌​ക്കെ​ത്തി​ക്കു​ന്ന ത​റാ​വു​ക​ള്‍ കാ​ലാ​വ​സസ്ഥാ വ്യ​തി​യാ​നം മൂ​ലം ചാ​കു​മ്പോ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​തെ പാ​ട​ത്തും തോ​ടു​ക​ളി​ലും ഉ​പേ​ക്ഷി​ച്ച് പോ​കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. തോ​ടു​ക​ളി​ല്‍ ച​ത്ത താ​റാ​വു​ക​ള്‍ ഒ​ഴു​കി ന​ട​ന്ന് ദു​ര്‍​ഗ്ഗ​ന്ധ​വും ജ​ല മ​ലി​നീ​ക​ര​ണ​വും ഉ​ണ്ടാ​ക്കുന്നു. പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടു​ക​ളി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് ദു​ര്‍​ഗ്ഗ​ന്ധം മൂ​ലം പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 9-ാം വാ​ര്‍​ഡി​ല്‍ ഊ​രാം​വേ​ലി​ല്‍ പാ​ട​ത്ത് നി​ര​വ​ധി താ​റാ​വു​ക​ളാ​ണ് ച​ത്തുചീ​ഞ്ഞ​ളി​ഞ്ഞ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൊ​യ്ത്ത് ക​ഴി​ഞ്ഞ ശേ​ഷം ഈ ​പാ​ട​ത്ത് തീ​റ്റ​യ്ക്ക് താ​റാ​വി​നെ ഇ​റ​ക്കി​യി​രു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് താ​റാ​വി​നെ തീ​റ്റ​യ്ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ല്‍ ആ​രു​ടെ​യാ​ണെ​ന്ന് കൃ​ത്യ​മാ​യ…

Read More

സ്കൂ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം,പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

അ​മ്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ സ്കൂ​ളി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ ശ​ല്യം.​ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ദേ​ശീ​യപാ​ത​യ്ക്ക​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ന്ന​പ്ര ഗ​വ. ജെ​ബി സ്കൂ​ളി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി​ക്കുശേ​ഷം അ​ധ്യാ​പ​ക​ർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മൂ​ന്നുവ​ർ​ഷം മു​ൻ​പ് എ​സ്എ​സ്കെ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 6 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് സ്കൂ​ളി​നു മു​ന്നി​ൽ നി​ർ​മി​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലാ​ണ് അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. സി​മ​ന്‍റി​ൽ തീ​ർ​ത്ത മ​യി​ൽ, മാ​ൻ, ജി​റാ​ഫ്, കൊ​ക്ക് എ​ന്നി​വ​യു​ടെ രൂ​പ​ങ്ങ​ൾ ത​ക​ർ​ത്തു. കൂ​ടാ​തെ നി​ര​വ​ധി ചെ​ടി​ച്ച​ട്ടി​ക​ളും ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ക​ർ​ത്ത​തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ കി​ണ​റ്റി​ലും ത​ള്ളി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​നു​ള്ളി​ൽ വ​ച്ചി​രു​ന്ന മൈ​ക്ക് സ്റ്റാൻഡ് മോ​ഷ​ണം പോ​കു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് പാ​ഠ്യപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വ സ്കൂ​ളി​ൽ നി​ർ​മി​ച്ച​ത്. ഇ​താ​ണ് അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​ത്. ഇ​തുസം​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ പു​ന്ന​പ്ര സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Read More

കു​ട്ട​നാ​ട​ൻ സൗ​ന്ദ​ര്യവും, നാ​ട​ൻ രു​ചി​ക​ളും; കു​ട്ട​നാ​ട് സ​ഫാ​രി​ക്ക് ‌ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്

കു​മ​ര​കം: സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ആ​ല​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പു​തി​യ ടൂ​റി​സം സേ​വ​ന​മാ​യ കു​ട്ട​നാ​ട് സ​ഫാ​രി​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റു​ന്നു. കു​ട്ട​നാ​ടി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യം നേ​രി​ൽ​ക്ക​ണ്ട് അ​നു​ഭ​വി​ക്കാ​നും, നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ കു​ട്ട​നാ​ട​ൻ രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​നും, ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ കാ​ണാ​നും, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വി​ത​ശൈ​ലി​ക​ളെ അ​ടു​ത്ത​റി​ഞ്ഞ് അ​നു​ഭ​വി​ക്കാ​നും ഈ ​യാ​ത്ര മി​ക​ച്ച അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ലെ ആം​ഫി തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ യാ​ത്ര​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. ഈ ​യാ​ത്ര ഓ​രോ സ​ഞ്ചാ​രി​ക്കും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​നു​ള​ള അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ന്ന​ത്. സ​ഫാ​രി യാ​ത്ര പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യെ ആ​യി​ട്ടു​ള്ളൂ. 100 യാ​ത്ര​ക്കാ​ർ​ക്ക് സു​ഖ​ക​ര​മാ​യി ഇ​രു​ന്നു യാ​ത്ര ചെ​യ്യാ​വു​ന്ന, പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച ഇ​ന്ദ്ര സോ​ളാ​ർ ഡ​ബി​ൾ ഡ​ക്ക​ർ ബോ​ട്ട് രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.30ന് ​മ​ട​ങ്ങി​യെ​ത്തും. ടി​ക്ക​റ്റ് നി​ര​ക്ക്: 11 വ​യ​സി​നു…

Read More

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: ജാ​മ്യ​ത്തി​ല​റ​ങ്ങി​യ വ്യാ​പാ​രി നേ​താ​വ് ഒ​ളി​വി​ൽ

കാ​യം​കു​ളം : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​താ​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദി​നെ​തി​രെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ 25കാ​രി​യാ​യ യു​വ​തി കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സി​നി​ൽ സ​ബാ​ദ് ഒ​ളി​വി​ലാ​ണ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സി​നി​ൽ സ​ബാ​ദി​നെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ഏ​പ്രി​ൽ നാ​ലി​ന് പു​ല​ർ​ച്ചെ കാ​യം​കു​ള​ത്തു​വെ​ച്ച് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ര​ക്ഷ​ക​നാ​യെ​ത്തി​യ സി​നി​ൽ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​ യു​വ​തി​ക്കു നേ​രെ അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. യു​വ​തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ സ​മ​യ​ത്ത് വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി…

Read More

കാ​ടു​ക​യ​റി അ​ന്ധ​കാ​ര​ന​ഴി​യു​ടെ ടൂ​റി​സം സ്വ​പ്ന​ങ്ങ​ൾ; ന​ശി​ക്കു​ന്ന​ത് കോ​ടി​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ

തു​റ​വൂ​ർ: അ​ന്ധ​കാ​ര​ന​ഴി​യു​ടെ വി​നോ​ദസ​ഞ്ചാ​ര സ്വ​പ്ന​ങ്ങ​ൾ കാ​ടു​ക​യ​റു​ന്നു. വ​ൻ വി​ക​സ​നപ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​രം​ഭി​ച്ച വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം ഇ​പ്പോ​ൾ കാ​ടുക​യ​റി​യ നി​ല​യി​ലാ​ണ്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​ന്ധ​കാ​ര​ന​ഴി ബീ​ച്ചി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നെത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തി​നകത്തും പു​റ​ത്തു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​ന്ധ​കാ​ര​ന​ഴി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെത്തു​ന്നു​ണ്ട്. എ​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ചെ​യ്തു കൊ​ടു​ക്കാ​ത്ത​താ​ണ് ഇ​വി​ട​ത്തെ ടൂ​റി​സം വ​ള​ർ​ച്ച​യ്ക്ക് വി​ഘാ​ത​മാ​യി നി​ൽ​ക്കു​ന്ന​ത്. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ടൂ​റി​സം കേ​ന്ദ്രം ഏ​റെ​ക്കു​റെ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ നി​ല​യി​ലാ​ണ്. വ​ള​രെ മ​നോ​ഹ​ര​മാ​യി നി​ർ​മി​ച്ച വാ​ക്‌​വേ​ക​ളെ​ല്ലാം കാ​ടു​ക​യ​റി. അ​തോ​ടൊ​പ്പം ഇ​വി​ടെ നി​ർ​മി​ച്ച റ​സ്റ്റ​റ​ന്‍റി​ന്‍റെയും മ​ത്സ്യ​ലേ​ല ഹാ​ളി​ന്‍റെ​യും മേ​ൽ​ക്കൂ​ര വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പൊ​ളി​ച്ചുനീ​ക്കി​യെ​ങ്കി​ലും ഇ​തു​പോ​ലും പു​നഃസ്ഥാ​പി​ക്കാ​നോ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ ത​യാ​റാ​യി​ട്ടി​ല്ല. അ​ഞ്ചു​വ​ർ​ഷം സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ ഒ​രം​ഗം പ്ര​തി​നി​ധീ​ക​രി​ച്ച പ്ര​ദേ​ശംകൂ​ടിയാ​യി​ട്ടും അ​ന്ധ​കാ​ര​ന​ഴി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തെ​പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കുക​യാ​ണ്.

Read More

നി​യ​മ​വി​രു​ദ്ധ​ കാ​യ​ൽ ഡ്ര​ഡ്ജിം​ഗി​നെ​തി​രേ പ്ര​തി​ഷേ​ധം; സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി കാ​യം​കു​ളം കാ​യ​ലി​ൽ​നി​ന്ന് മ​ണ​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു വ​ഴി​മാ​റി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആ​റാ​ട്ടു​പു​ഴ കി​ഴ​ക്കേ​ക്ക​ര മ​ണി​വേ​ലി​ക്ക​ട​വി​ലാ​ണ് സം​ഭ​വം.​ ക​ണ്ട​ല്ലൂ​ർ തെ​ക്ക് വാ​ഴ​പ്പ​റ​മ്പി​ൽ അ​ജി, ആ​റാ​ട്ടു​പു​ഴ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​യ​ലി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഡ്ര​ഡ്ജിം​ഗ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മ​ര​സ​മി​തി​ക്കാ​ർ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഡ്ര​ജിം​ഗ്, പ്ര​ദേ​ശ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നു​മു​മ്പും നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച ഡ്ര​ജിം​ഗ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ​ക്കും ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​രോ​പ​ണം. ഭൂ​മി​ക്ക് ആ​ഘാ​ത​മി​ല്ലാ​ത്ത രീ​തി​യി​ൽ ഒ​രു മീ​റ്റ​ർ ആ​ഴ​ത്തി​ൽ മാ​ത്ര​മേ മ​ണ​ൽ എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ളു​വെ​ങ്കി​ലും ക​രാ​ർ ക​മ്പ​നി ഇ​ത് ലം​ഘി​ച്ച് ഏ​ക​ദേ​ശം 15 മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഡ്രഡ്​ജിം​ഗ്…

Read More

വ​യോ​ധി​ക​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം: കു​പ്ര​സി​ദ്ധ ഗു​ണ്ട മാ​ങ്ങാ​ണ്ടി ഷെ​മീ​റും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ

കാ​യം​കു​ളം: വ​യോ​ധി​ക​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. കാ​യം​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി​യാ​യ 66 വ​യ​സു​ള്ള വ​യോ​ധി​ക​നെ മ​ർ​ദി​ക്കു​ക​യും സോ​ഡാ​ക്കു​പ്പി​കൊ​ണ്ട് ത​ല​യ് ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് കു​പ്ര​സി​ദ്ധ ഗു​ണ്ട​യാ​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​ല്ല​ശേ​രി​ൽ വീ​ട്ടി​ൽ മ​ക​ൻ മാ​ങ്ങാ​ണ്ടി ഷെ​മീ​ർ എ​ന്നു വി​ളി​ക്കു​ന്ന ഷെ​മീ​ർ (40), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കാ​യം​കു​ളം പെ​രി​ങ്ങാ​ല മ​നീ​ഷ് ഭ​വ​ന​ത്തി​ൽ സ്വ​ർ​ണ്ണ​പ്പ​ല്ല് മ​നീ​ഷ് എ​ന്നു വി​ളി​ക്കു​ന്ന മ​നീ​ഷ് (40) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് 5.30 ന് ​ഒ​ന്നാം​കു​റ്റി ജം​ഗ്ഷ​ന് വ​ട​ക്ക് ലോ​ട്ട​റി​ക്ക​ട​യു​ടെ മു​മ്പി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ന്ന വ​യോ​ധി​ക​നെ മ​ദ്യ​പി​ച്ച് സ്കൂ​ട്ട​റി​ൽ എ​ത്തി​യ സം​ഘം ചീ​ത്ത​വി​ളി​ക്കു​ക​യും അ​ടി​ക്കു​ക​യും സോ​ഡാ​ക്കു​പ്പി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്നു ത​വ​ണ കാ​പ്പാ നി​യ​മ പ്ര​കാ​രം…

Read More