അമ്പലപ്പുഴ: വേനൽച്ചൂടിൽ കരയും കടലും കരിയുന്നു. തീരദേശം വറുതിയിൽ. ചെറിയ വള്ളങ്ങളും പൊന്തുകളും കടലിൽ പോകുന്നുണ്ടെങ്കിലും നിരാശയോടെയാണ് കരയെത്തുന്നത്. ഇന്ധനച്ചെലവിനുള്ള മത്സ്യംപോലും കിട്ടുന്നില്ല. ഒരാൾ പോകുന്ന പൊന്തുകാർക്കു കരയിൽനിന്ന് അധികം ദൂരത്തല്ലാതെ വല എറിഞ്ഞാൽ ചെറു കുട്ടൻ ലഭിക്കുന്നുണ്ടെങ്കിലും ഇതിന് ആവശ്യക്കാർ ഇല്ലാത്തതും തിരിച്ചടിയായി. തോട്ടപ്പള്ളി, പുറക്കാട്, കരൂർ, കോമന, മാധവൻമുക്ക്, പുന്നപ്ര ചള്ളി, സമരഭൂമി നർബോന, പറവൂർ, വാടക്കൽ അടക്കം ജില്ലയുടെ തീരത്തുനിന്നു നൂറുകണക്കിനു മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പൊന്തിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. കനത്ത വെയിലിൽ കടൽജലം ചൂടായതോടെ മീനുകൾ ആഴങ്ങളിൽ ഒളിച്ചതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇടയ്ക്ക് ഒന്നു രണ്ടു കനത്ത മഴ ലഭിച്ചാൽ മത്സ്യങ്ങൾ ജലോപരിതലത്തിൽ എത്തും. ജില്ലയുടെ തീരത്ത് മത്സ്യം ഇല്ലാതായതോടെ വിപണിയിൽ മീനിനു തീവിലയായി. അന്യ സംസ്ഥാനത്തു നിന്നാണ് വിപണിയിൽ മത്സ്യമെത്തുന്നത്. മത്സ്യക്ഷാമം രൂക്ഷമായതോടെ തോട്ടപ്പള്ളി ഹാർബറുകളുടെ അടക്കം പ്രവർത്തനവും മന്ദഗതിയിലായി.
Read MoreCategory: Alappuzha
അമ്പലപ്പുഴയിൽ ഇടതു സ്ഥാനാർഥിക്ക് എസ്ഡിപിഐ പരസ്യ പിന്തുണ നൽകിയെന്ന്
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഇടതു മുന്നണി സ്ഥാനാർഥിക്ക് പരസ്യ പിന്തുണയും പ്രചാരണവുമായി എസ്ഡിപിഐ പഞ്ചായത്തംഗങ്ങളും പ്രവർത്തകരും. ജി. സുധാകരന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എസ്ഡിപിഐ പ്രവർത്തകർ മണ്ഡലത്തിലുടനീളം ഇടതു സ്ഥാനാർഥി എച്ച്. സലാമിനുവേണ്ടി പ്രചാരണത്തിനിറങ്ങിയത്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നിലവിലെ ആറ് എസ്ഡിപിഐ പഞ്ചായത്തംഗങ്ങളും മുൻ അംഗങ്ങളും നേരിട്ടും ഫോണിലൂടെയുമാണ് എച്ച്.സലാമിനു വോട്ടു പിടിക്കാനിറങ്ങിയത്. എച്ച്. സലാം എസ്ഡിപിഐക്കാരനാണെന്ന് നേരത്തെതന്നെ ജി. സുധാകരൻ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണം കാര്യമായി പ്രതിരോധിക്കാൻ എച്ച്. സലാം തയാറായിട്ടില്ല. കലാശക്കൊട്ടു ദിവസവും എസ്ഡിപിഐ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ സിപിഎം പ്രവർത്തകർക്കൊപ്പം പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഉയർന്ന പോളിംഗ് ശതമാനം ആർക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി. എസ്ഡിപിഐക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിൽ ഇവരുടെ നിയന്ത്രണത്തിലായിരുന്നു എച്ച്.സലാമിന് വേണ്ടി പ്രചാരണം നടന്നിരുന്നത്.
Read Moreതെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു ബൂത്തിൽ കയറാൻ ശ്രമം; ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്തു
ആലപ്പുഴ: പോളിംഗ് സമയം കഴിഞ്ഞ് ബൂത്തില്‍ കയറാന്‍ ശ്രമിച്ചെന്ന പരാതിയിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പൂച്ചാക്കൽ പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. ഷാനിമോള്‍ ഉസ്മാനെ പെരുമ്പളം സര്‍ക്കാര്‍ സൗത്ത് എല്‍പി സ്കൂളിലെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാൽ പോളിംഗ് സമയം കഴിഞ്ഞതിനാലാണ് ബൂത്തിലേക്ക് കടത്തിവിടാഞ്ഞതെന്ന് അധികൃതർ പറഞ്ഞു. വൈകുന്നേരം 6.30 ഓടെയാണ് ഷാനിമോള്‍ ഉസ്മാന് സ്കൂളിലെത്തിയത്. സമാന പരാതിയിൽ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreഹിന്ദി ഭാഷയിലൂടെ പോരാടിയ ടി.എസ്. പൊന്നമ്മ വിടവാങ്ങി
കോഴഞ്ചേരി: ഹിന്ദിഭാഷയുടെ പഠനവും പ്രചാരണവും വഴി സ്വാതന്ത്ര്യസമരരംഗത്തു പ്രവർത്തിച്ച ടി.എസ്. പൊന്നമ്മ വിടവാങ്ങി. മഹാത്മാഗാന്ധിയുടെ ആഹ്വാനം ഉൾക്കൊണ്ട് പതിനാലാം വയസിലാണ് പൊന്നമ്മ ഹിന്ദി ഭാഷാ പഠനം ആരംഭിച്ചത്. 98 ാംവയസിൽ അന്തരിച്ച ടി.എസ്. പൊന്നമ്മ സ്വാതന്ത്ര്യ സമര സേനാനികളുടെ ഗണത്തിൽ അവശേഷിക്കുന്നവരിൽ ഒരാളായിരുന്നു. പഠനത്തോടൊപ്പം ഹിന്ദി അധ്യാപനവും നിര്‍വ്വഹിച്ചു. കോഴഞ്ചേരി കരിങ്ങനംപള്ളി കുടുംബത്തില്‍ 1928-ലാണ് ടി.എസ്.പൊന്നമ്മയുടെ ജനനം. നെടുന്പ്രം തോട്ടോട്ടില് ശങ്കരപ്പിള്ളയുടെയും കരിങ്ങനാംപളളി ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായിട്ടാണ് ജനനം. ഹിന്ദി അധ്യയനവും അധ്യാപനവും രാജ്യദ്രോഹമായി പരിഗണിക്കപ്പെട്ടിരുന്ന കാലത്താണ് രാഷ്ട്രഭാഷാ പ്രചാരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. മഹാത്മാഗാന്ധി രേഖാമൂലം ആവശ്യപ്പെട്ടതുകൊണ്ടാണ് കേരളത്തിലെ ഹിന്ദിപ്രചാരകരും അധ്യാപകരും രാഷ്ട്രഭാഷാ പ്രചാരണത്തില്‍ ഉറച്ചുനിന്നത്.രാഷ്ട്രഭാഷാ പ്രചാരണത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ ടി.എസ്. പൊന്നമ്മയെ അംഗീകരിച്ച് സ്വാതന്ത്ര്യസമര പെന്ഷന് അനുവദിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ 73-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ടി.എസ്.പൊന്നമ്മയെ ആദരിക്കുകയും ചെയ്തു. ആസാദി കാ അമൃത്…
Read Moreറൂട്ട് പരിഷ്കരണം: അവധിക്കാലം കഷ്ടകാലമായെന്ന് ആലപ്പുഴ നഗരത്തിലൂടെ സർവീസ് നടത്തുന്ന ബസ് ഉടമകൾ
ആലപ്പുഴ: റൂട്ട് പരിഷ്കാരം സ്വകാര്യബസ് മേഖലയ്ക്ക് തിരിച്ചടിയാകുന്നു. നഗരത്തിൽ കോടതിപ്പാലം പൊളിച്ചതിനെത്തുടർന്നാണ് പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഈ നഷ്ടത്തിനിടെയാണിപ്പോൾ അവധിക്കാലംകൂടി എത്തിയത്. ഇതോടെ ആലപ്പുഴ നഗരത്തിലൂടെ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബസുടമകൾ. ഒരുദിവസം ശരാശരി 700-1000 രൂപയുടെ അധികനഷ്ടം ഉണ്ടാകുമെന്നാണ് ഉടമകൾ പറയുന്നത്. വിദ്യാർഥികളുടെ കൺസഷൻ കൂടാതെ അധ്യപകർ, സ്കൂളുകളിലെ മറ്റു ജീവനക്കാർ എന്നിവരടങ്ങുന്ന യാത്രക്കാരുടെ കുറവ് അടുത്ത രണ്ടുമാസം മേഖലയെ ബാധിക്കും. കോടതിപ്പാലം പൊളിച്ചതിനെത്തുടർന്നുണ്ടായ വഴിമാറ്റങ്ങളിൽ യാത്രാസമയം കൂടിയതോടെ ട്രിപ്പുകൾ നഷ്ടത്തിലായി. വരുമാനത്തിലും ഇടിവുണ്ടായി. നിലവിൽ കൃത്യമായ സമയക്രമീകരണമില്ലാതെയാണ് ബസുകൾ സർവീസ് നടത്തുന്നത്. പുതിയ സാഹചര്യത്തിൽ സമയക്രമം പുതുക്കി നൽകണമെന്ന് മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ബസുടമകളുടെ പരാതി. നിലവിൽ 15 മിനിട്ടോളം അധികസമയം സർവീസ് നടത്തണം. മണ്ണഞ്ചേരി- ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി- റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് കൂടുതൽ…
Read Moreഹരിപ്പാട് നഗരമധ്യത്തിൽ കാട്ടുപന്നികൾ ; നാട്ടുകാർ പരിഭ്രാന്തിയിൽ; വനംവകുപ്പ് അടിയന്തര ഇടപെടണമെന്ന് നാട്ടുകാർ
ഹരിപ്പാട്: നഗരമധ്യത്തിലും ജനവാസ മേഖലകളിലും കാട്ടുപന്നി ശല്യം രൂക്ഷമായത് നാട്ടുകാർക്ക് ദുരിതമായി. ഹരിപ്പാട് കാർത്തിക ട്യൂഷൻ സെന്റർ, ആരൂർ എൽപിഎസ് സ്കൂൾ പരിസരങ്ങളിലാണ് തിങ്കളാഴ്ച രാത്രി കാട്ടുപന്നികൾ ഇറങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹരിപ്പാട് ടൗണിലും റെയിൽവേ സ്റ്റേഷൻ റോഡിലും പന്നികളുടെ സാന്നിധ്യം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഹരിപ്പാടിന് പുറമേ ചേപ്പാടും കാട്ടുപന്നികളെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്നവർക്കും കാൽനടയാത്രക്കാർക്കുമാണ് പന്നികൾ ഭീഷണിയാകുന്നത്. നഗരപ്രദേശങ്ങളിൽ പോലും പന്നികൾ കൂട്ടമായെത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് അടിയന്തര ഇടപെടൽ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreഹൗസ് ബോട്ടിൽ കയറ്റാത്തതിലുള്ള വൈരാഗ്യം; ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസി പ്രതി അറസ്റ്റിൽ
ആലപ്പുഴ: പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ. കോളനിയിൽ അശോകന്റെ മകൻ അരുൺ കിച്ചു (മൊട്ട അരുൺ)വിനെയാണ് നോർത്ത് പോലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം നിമിത്തമാണ് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്. കേസിലെ മറ്റു പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്പി ജി.ബി. മുകേഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻദാസ്, എൻ.എസ്. വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അരുണിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഹരിപ്പാട്ട് കൊട്ടിക്കലാശത്തിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം: പോലീസിനും പ്രവർത്തകർക്കും പരിക്ക്
ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച കൊട്ടിക്കലാശത്തിനിടെ ഹരിപ്പാട് എഴിക്കകത്ത് ജംഗ്ഷനിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗം പ്രവർത്തകരും ജംഗ്ഷനിൽ മുഖാമുഖം എത്തിയതോടെയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. വാശിയേറിയ മുദ്രാവാക്യം വിളികൾക്കിടെ ഉടലെടുത്ത തർക്കം കൈയാങ്കളിയിലേക്കു നീങ്ങുകയും പ്രവർത്തകർ പരസ്പരം കല്ലുകളും കമ്പുകളും ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കൃഷ്ണന്റെ കഴുത്തിന് കല്ലേറിൽ മുറിവേറ്റു. യുഡിഎഫ് പ്രവർത്തകൻ അജിത് മിത്ര, സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി അംഗം അനിൽകുമാർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘർഷസാധ്യത കണ്ടതോടെ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇരുവിഭാഗത്തെയും ശാന്തരാക്കാനും പോലീസ് പരമാവധി ശ്രമിച്ചെങ്കിലും അക്രമാസക്തരായ പ്രവർത്തകർ പോലീസിനു നേരെ തിരിയുകയായിരുന്നു. പോലീസിനുനേരേ ഉണ്ടായ ആക്രമണത്തിൽ എസ്ഐ നൗഷാദിനും സിപിഒ രാജഗോപാലിനും പരിക്കേറ്റു. എസ്ഐ നൗഷാദിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സിപിഒ രാജഗോപാലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. പ്രവർത്തകർ…
Read Moreഎന്‍ഡിഎ സ്ഥാനാര്‍ഥിയുമായി രഹസ്യ ധാരണ: എല്‍സി സെക്രട്ടറിയെ പുറത്താക്കണമെന്ന് പോസ്റ്റര്‍
എടത്വ: സിപിഎം തലവടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി രഹസ്യധാരണയെന്ന് പോസ്റ്റര്‍. സേവ് സിപിഎമ്മിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്. എല്‍സി സെക്രട്ടറി ടി.എ. അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ ഇറക്കിയത്. കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിനുശേഷവും സമാനനിലയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷ് ശാന്തിയെ വിജയിപ്പിക്കാന്‍ അണിയറനീക്കം നടത്തുന്നതായാണ് അന്ന് പോസ്റ്റര്‍ പതിച്ചിരുന്നത്. ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ സെക്രട്ടറിയെ പുറത്താക്കണമെന്നാണ് സേവ് സിപിഎം ഫോറത്തിന്റെ ആവശ്യം.
Read Moreചൂട് മൂത്തപ്പോൾ കിളിപോയി; ജി സുധാകരനെ പരിഹസിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ
ആലപ്പുഴ: ചൂടുമൂത്തപ്പോൾ തോൽവി ഭയന്ന് കിളിപോയ തരത്തിലാണ് ജി. സുധാകരൻ പ്രസ്താവനങ്ങൾ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. അഴിമതിക്കെതിരേ പോരാട്ടം നടത്തുന്നെന്ന് പറയുന്ന ആളാണ് അഴിമതിക്കാരായ കോൺഗ്രസുകാരുമായി ചേർന്നതെന്നും നാസർ പരിഹസിച്ചു. 1976-ൽ ജി. ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാരാണെങ്കിൽ അന്നത്തെ എസ്എഫ്ഐ നേതാവാരാണ് സുധാകരനല്ലേ എന്ന് നാസർ ചോദിച്ചു. സുധാകരൻ പറഞ്ഞിട്ടാണോ ഭുവനേശ്വരനെ കൊലപ്പെടുത്തിയത്. വോട്ടിനായി ഏത് വർഗീയ ശക്തികളുമായി സഹകരിക്കുന്ന ആളായി സുധാകരൻ മാറിയെന്നു സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. സിപിഎമ്മിനെ മോശമായി ചിത്രീകരിച്ച് കോൺഗ്രസുകാരുടെ പ്രീതി നേടാനാണ് സുധാകരന്റെ ശ്രമം. സ്വന്തം കാര്യത്തിനായി എല്ലാവരെയും ഉപയോഗിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇതിനായി പാർട്ടി സംവിധാനം പോലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സുധാകരന്റെ പ്രസ്ഥാവനകൾക്ക് അമ്പലപ്പുഴയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും ആർ. നാസർ വ്യക്തമാക്കി.
Read More