പൂച്ചാക്കൽ: ഭർതൃവീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേർത്തല കോർത്തുശേരി എസ്എൽപുരം ജി. ആതിരയെയാണ് (26) പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല തൈക്കാട്ടുശേരി കൊച്ചുപറമ്പിൽ വീട്ടിൽ രഘുനാഥന്റെ വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ചു കടന്ന സംഭവത്തിലാണ് അറസ്റ്റ്. മോഷണ ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽക്കഴിഞ്ഞ പ്രതിയെ ഇന്നലെ കോട്ടയത്തുനിന്ന് ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിന്റെ നിർദേശാനുസരണം എസ്എച്ച്ഒ ഷെഫീക്ക്, എസ്ഐ വീനസ്, എഎസ്ഐ ലിജിമോൾ, സിപിഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Read MoreCategory: Alappuzha
അതിജീവനത്തിന്റെ ഒൻപത് പതിറ്റാണ്ട്; ചെറിയനാട് ലൂർദ് മാതാ ദേവാലയം നവതിയുടെ നിറവിൽ
ചെങ്ങന്നൂർ: ശബ്ദമില്ലാത്തവർക്ക് ശബ്ദമായി, പിന്നാക്കം നിൽക്കുന്നവർക്ക് തണലായി മാറിയ ചെറിയനാട് ലൂർദ് മാതാ ദേവാലയം ചരിത്രപരമായ തൊണ്ണൂറാം വർഷത്തിലേക്ക് കടക്കുന്നു. നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ കർമപദ്ധതികളാണ് ഇടവകയിൽ ഒരുങ്ങുന്നത്. ചരിത്രവഴികൾ1930-കളിൽ ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന വിദേശ മിഷണറിമാരാണ് ചെറിയനാട് പ്രദേശത്ത് സാമൂഹിക മാറ്റത്തിന്റെ വിത്തുപാകിയത്. സാമ്പത്തികമായും സാമൂഹികമായും അവഗണിക്കപ്പെട്ട ഒരു ജനതയെ വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ബോധത്തിലൂടെയും കൈപിടിച്ചുയർത്താൻ അവർക്ക് സാധിച്ചു. സിഎംഎസ് സഭയിൽനിന്നു കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തിയവരായിരുന്നു ദേവാലയത്തിലെ ആദ്യ അംഗങ്ങൾ. 1930കളിൽ ലൂർദ് മാതാവിന്റെ നാമധേയത്തിൽ ഓലമേഞ്ഞ ചെറിയ ദേവാലയമായി തുടങ്ങിയ ഈ യാത്ര, 1935 ഒക്ടോബർ 27ന് കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ ദേവാലയത്തിന്റെ കൂദാശയോടെ പുതിയ ഘട്ടത്തിലെത്തി. ഫാ. പയസ് ഒസിഡിയാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. സ്പെയിൻകാരനായ ഫാ. സെറാഫിനായിരുന്നു ദേവാലയത്തിന്റെ ആദ്യ വികാരി. കൊല്ലം രൂപതയുടെ കീഴിലായിരുന്ന…
Read Moreഏതു കൊലകൊമ്പന്‍ വര്‍ഗീയത പറഞ്ഞാലും എതിര്‍ക്കും; അക്കാര്യത്തില്‍ ആരെയും പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
ചേര്‍ത്തല: വര്‍ഗീയത ഏതു കൊലകൊമ്പന്‍ പറഞ്ഞാലും എതിര്‍ക്കുമെന്നും അക്കാര്യത്തില്‍ ആരെയും പേടിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയ്ക്കു ചേര്‍ത്തലയില്‍ നല്കിയ സ്വീകരണത്തിനു നന്ദിപറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പേരില്‍ എന്തുവിളിച്ചാലും എന്തൊക്കെ പറഞ്ഞാലും വിട്ടുവീഴ്ചയില്ല. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ആരു വര്‍ഗീയനീക്കം നടത്തിയാലും എതിര്‍ക്കുമെന്നും യുഡിഎഫിന്റെ നിലപാടിനെ മതേതര കേരളം ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവസരവാദ നിലപാടുകളിലൂടെ എട്ടുകാലിമമ്മൂഞ്ഞിനെ പോലും നാണിപ്പിക്കുന്ന വാദങ്ങളാണ് പിണറായിയും കൂട്ടരും നടത്തുന്നത്. എല്ലാം ശരിയാക്കിയെന്ന ബോര്ഡുമാത്രമാണ് കേരളത്തിലുള്ളത്. വരാനിരിക്കുന്ന തലമുറയെപ്പോ ലും കടക്കെണിയിലാക്കിയ കുരുക്കാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് സ്ഥിതി മെച്ചപ്പെടുത്തി സര്‍വമേഖലയിലും കുതിപ്പുണ്ടാക്കുന്ന കൃത്യമായ പദ്ധതികളുമായാണ് യുഡിഎഫ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കയറും കശുവണ്ടിയും കൈത്തറിയുമടക്കമുള്ള പരമ്പരാഗത മേഖലയെ കൈപിടിച്ചുയര്‍ത്തുന്ന പദ്ധതികളും ആവിഷ്കരിക്കും. ഒന്നിലും നിലപാടില്ലാതെ ആര്‍ക്കും മനസിലാകാത്ത വാക്കുപറയുന്ന ഗോവിന്ദന് നയിക്കുന്ന സിപിഎമ്മിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍…
Read Moreഎംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ; ഉത്സവ പരിസരത്ത് വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥി പിടിയിലായത്
ഹരിപ്പാട്: എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് കാർത്തിക നിവാസിൽ കാർത്തിക്കിനെയാണ് (20) ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്നു പിടികൂടിയത്. ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിയുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു എംഡിഎംഎ. കേരളത്തിന് പുറത്ത് നഴ്സിംഗിന് പഠിക്കുന്ന ഇയാൾ നാട്ടിൽ വരുമ്പോൾ അവിടെനിന്നും 1000 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് 5000 രൂപയ്ക്കാണ് വിറ്റിരുന്നത്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐമാരായ ശിഹാബ്, പ്രമോദ് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ലഹരി ഉപയോഗിച്ച് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇവിടെയുള്ള ഗുണ്ടാസംഘങ്ങൾ കേരളത്തിനു പുറത്തു പഠിക്കുന്ന വിദ്യാർഥികളെയാണ് ലഹരി…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദ: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
പൂച്ചാക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പൂച്ചാക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിനുശേഷം തമിഴ്നാട്ടിലും മറ്റുമായി ദീർഘ നാളായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന അരൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മുഹമ്മദാലി മൻസിലിൽ അബ്ദുൾ റസാക്കി(46)നെയാണ് ഇന്നലെ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തത്. ചേർത്തല ഡിവൈഎസ്പിയുടെ നിർദേശാനുസരണം പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐ വീനസ്, സബ് ഡിവിഷൻ സ്ക്വാഡ് അംഗങ്ങളായ പ്രവീഷ്, ഗിരീഷ്, അരുൺ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreസഫലം ഫ്ലാറ്റ് സമുച്ചയം: നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകം നീക്കംചെയ്തതായി ആക്ഷേപം
അമ്പലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച സഫലം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകം നീക്കം ചെയ്തതായി ആക്ഷേപം. ഇത് ഗുരുതര വീഴ്ചയാണെന്നാരോപിച്ച് മുന്‍ മന്ത്രി ജി. സുധാകരന് തന്റെ ഫേസ് ബുക്ക് പോസ്റ്റിലും പ്രതിഷേധമറിയിച്ചു. തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ 300 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാൻ വേണ്ടി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്നലെ മന്ത്രി സജിചെറിയാൻ നിർവഹിച്ചു. എംഎൽഎ എച്ച്. സലാം അടക്കമുള്ളവർ പങ്കെടുത്തു. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് സഖാവ് മേഴ്സിക്കുട്ടിയമ്മ മത്സ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സ്ഥലം എംഎൽഎയും മന്ത്രിയും എന്ന നിലയില്‍ അഭ്യർഥിച്ചതനുസരിച്ചാണ് ഫ്ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടത്. അന്ന് ശിലാസ്ഥാപനവും നടത്തി. എന്നാൽ ശിലാസ്ഥാപനത്തിന്റെ ഫലകം മാറ്റിയശേഷമാണ് ഉദ്ഘാടനത്തിന്റെ ഫലകം ഇപ്പോള്‍ വച്ചിരിക്കുന്നത്. ആ ഫലകം കാണാനില്ലെന്നു പറയുന്നു. ഇത് ഗുരുതരവീഴ്ചയാണ്. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ…
Read Moreവീട്ടമ്മയുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ ;മകൻ കസ്റ്റഡിയിൽ; മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തും
തുറവൂർ : ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയുടെ മൃതദേഹം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാടുനികർത്തുവീട്ടിൽ മെയ്യ എന്നു വിളിക്കുന്ന രാധയുടെ (75) മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷ് (49) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാത്തതിനെത്തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കി. വളമംഗലത്ത് ഉള്ള ഇയാളുടെ ഭാര്യവീട്ടിൽ ചെന്ന് 15 വയസുള്ള മകളെയും 13 വയസുള്ള മകനെയും വിളിച്ചു കൊണ്ടു വന്നു. പിന്നീട് അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചതിനുശേഷം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കിയെന്നുമാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ഭാര്യയുമായി ഇയാൾ വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു. അമ്മയും മകനും…
Read Moreനിരവധി ക്രിമിനൽ കേസുകൾ, പൊതു ജനങ്ങൾക്ക് നിരന്തരം ശല്യവും ഭീഷണിയും; പുറക്കാട്ടെ ലാലാച്ചിയെ കാപ്പാ നിയമപ്രകാരം ജയിലിലടച്ചു
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു. അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ വേലിയത്ത് കിഴക്കേതില്‍ വീട്ടില്‍ ലാലാച്ചി എന്നു വിളിക്കുന്ന വിഷ്ണുലാലി(31)നെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊതു ജനങ്ങൾക്ക് നിരന്തരം ശല്യവും ഭീഷണിയും ആയതിനത്തുടർന്ന് 2022ൽ ഇയാളെ കാപ്പാ നിയമപ്രകാരം ഒരു വർഷം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ശിക്ഷാ കാലാവധി തീരുന്നതിനു മുൻപ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ 2025ൽ വീണ്ടും കാപ്പനിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. 2026ൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച കേസിൽ പ്രതിയായതിനെതുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത…
Read Moreപോക്സോ കേസിൽ മൂന്നര മാസത്തിനുള്ളിൽ വിധി; എഴുപത്തിയൊന്നുകാരനായ സുന്ദരേശന് എട്ടുവർഷം തടവും പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടൂർ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയിൽ വീട്ടിൽ സുന്ദരേശനെ (71) എട്ടുവർഷം കഠിന തടവിനും 65,000 രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്. കേസ് രജിസ്റ്റർ ചെയ്തു മൂന്നു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വാങ്ങി നൽകാനായത് പോലീസിനു നേട്ടമായി. കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസം തന്നെ ഏനാത്ത് പോലീസ് കുറ്റാരോപിതനെ പിടികൂടി. തുടർന്ന് ഈ കേസിലെ അതിജീവിതയ്ക്ക് നീതി ലഭിക്കുവാൻ ഒട്ടും താമസം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചു. ഒട്ടും കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരേ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് കർശന നിർദേശവും നൽകി. ഏനാത്ത് ഇൻസ്പെക്ടർ…
Read Moreഅമ്പലപ്പുഴയിൽ വിവരശേഖരണത്തിനെത്തിയ ലഹരിവിരുദ്ധ സ്ക്വാഡിനെ ആക്രമിച്ച കേസ്; അൻസിലും സുഹൃത്തുക്കളും പോലീസ് പിടിയിൽ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ലഹരിവിരുദ്ധ സ്ക്വാഡിനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. വളഞ്ഞവഴി പിവി ജംഗ്ഷനു സമീപം കഴിഞ്ഞദിവസം വൈകുന്നേരം എൻഡിപിഎസ് വിവരശേഖരണത്തിനെത്തിയ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെയാണ് ഒരു കുട്ടം ആൾക്കാർ ഉപദ്രവിച്ചത്. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പോലീസുകാരെ രക്ഷിച്ച് അവിടെ വാടകയ്ക്ക് താമസിക്കുന്ന പല്ലന പാനൂർ സ്വദേശി അൻസിൽ എന്ന യുവാവിനെ രണ്ടു ഗ്രാം എംഡിഎംഎയും നിരവധി സിറിഞ്ചുമായി പിടികൂടുകയും ചെയ്തു. ഇയാൾ നേരത്തെ തൃക്കുന്നപ്പുഴ, ഹരിപ്പാട് പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. വിവരങ്ങൾ ആരാഞ്ഞ ലഹരി വിരുദ്ധ സ്ക്വഡ് അംഗങ്ങളെ സ്ഥലത്തെത്തിയ ഷിയാസ്, അൻസിഫ് എന്നിവർ ചേർന്ന് ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു.ഇവരിൽ അമ്പലപ്പുഴ കക്കാഴം പുത്തൻപറമ്പ് വീട്ടിൽ അൻസി രാജ (37), അമ്പലപ്പുഴ കക്കാഴം പുതുവൽ വീട്ടിൽ അസ്ഹർ (32) എന്നിവരെ ഇന്നലെ വെളുപ്പിന് പോലീസ് പിടികുടി.
Read More