രമങ്കരി: രാമങ്കരി പഞ്ചായത്ത് ഊരുക്കരി-പുതുക്കരി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും 45 വർഷത്തിലേറെ പഴക്കം വരുന്നതും, നിരവധി സ്റ്റെപ്പുകളുള്ളതുമായ ഗോവണിപ്പാലം അപകട സ്ഥിതിയിലായപ്പോൾ, നിങ്ങൾക്ക് ഞാൻ ആറുമാസത്തിനകം പുതിയ ആംബുലൻസ് പാലം നിർമിച്ചുനല്‍കാമെന്ന എംഎൽഎയുടെ വാഗ്ദാനം പാഴ്വാക്കായി മാറിയതോടെ പ്രതിഷധത്തിന് തയാറെടുത്ത് ഊരുക്കരി അനുപമ സ്വാശ്രയസംഘം രംഗത്തേക്ക്. സ്റ്റെപ്പുകൾ പൊട്ടി അകലുകയും കോൺക്രീറ്റ് കന്പികൾ തുരുന്പെടുത്ത് ബലക്ഷയം സംഭവിക്കുകയും ചെയ്തതോടെ സംഭവിച്ചേക്കാവുന്ന വൻ അപകടം കണക്കിലെടുത്ത് പാലത്തിലൂടെ ജനം കയറി ഇറങ്ങുന്നത് പഞ്ചായത്ത് വിലക്കിയെന്നു മാത്രമല്ല ഒരു നിരോധന ബോർഡും പ്രദേശത്ത് സ്ഥാപിക്കുകയുണ്ടായി.ഈ ഘട്ടത്തിൽ പ്രദേശത്ത് എത്തിയ എംഎൽഎ തോമസ് കെ. തോമസ് നിങ്ങൾക്ക് ഞാൻ ആറുമാസത്തിനകം ആംബുലൻസ് വരെ കയറാവുന്ന തരത്തിൽ പുതിയൊരു പാലം നിർമ്മിച്ചുതരാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഗതിമുട്ടിയ നാട്ടുകാർ പിന്നീട് തങ്ങളുടെ കൈകളിൽ നിന്ന് പണം എടുത്ത്…
Read MoreCategory: Alappuzha
തെരുവുനായ്ക്കൾക്ക് ത്വക്ക് രോഗവും അസഹനീയമായ ദുർഗന്ധവും: ആലപ്പുഴ നഗരം ഭീതിയിൽ; അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം
ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക്ക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞ് വ്രണങ്ങളോടെയാണ് തെരുവുനായകൾ അലഞ്ഞുനടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ച് നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്. രോഗം ബാധിച്ച് ക്ഷീണിച്ച നായകൾ അലഞ്ഞുനടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്. രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. നഗരസഭ ചെയ്യേണ്ടത്.
Read Moreമരണ വീട്ടിൽ ബന്ധുവായി കടന്നുകൂടി; ചടങ്ങിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിദേശ കറൻസിയുമായി യുവാവ് മുങ്ങി;സംഭവം രാമങ്കരിയിൽ
രാമങ്കരി: സംസ്ക്കാരചടങ്ങിനിടെ മോഷണം. അലമാരയിൽ പേഴ്സിനുള്ളിലായി സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന റിയാലും 5000 രൂപയോളം വരുന്ന ദിനാറും കൈക്കലാക്കിയ വിരുതൻ പിന്നീട് ആരും അറിയാതെ മുങ്ങിയെങ്കിലും സി സി ടിവിയിൽ കുടുങ്ങി.രാമങ്കരി പഞ്ചായത്ത് പള്ളിക്കുട്ടുമ്മ നാലുപറയിൽ പങ്കജാക്ഷന്റെ ഭാര്യ വത്സമ്മ(63) യുടെ സംസ്ക്കാര ചടങ്ങ് നടന്ന കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇവരുടെ ബന്ധുവായി നടിച്ച് വീടിനുള്ളിൽ കയറിയ യുവാവ് ആദ്യം മുറികളിൽ പരതി നടന്നശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന പേഴ്സ് കൈവശപ്പെടുത്തി പതിനായിരം രൂപയോളം വരുന്ന റിയാലും 5000 രൂപയോളം വരുന്ന ദിനാറും കൈവശപ്പെടുത്തുകയായിരുന്നു. മാതാവിന്റെ വേർപാട് അറിഞ്ഞ് വിദേശത്ത് നിന്നും സംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കുവാനായെത്തിയതായിരുന്നു മക്കളായ രമേശും, രജിത്തും. ഇവർ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പേഴ്സസിൽ നിന്നു തക്കം നോക്കി വിദേശ കറൻസി കൈക്കലാക്കിയ ശേഷം ഇയാൾ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.ചടങ്ങ് ഒക്കെ കഴിഞ്ഞ് പിന്നീട് പേഴ്സ്…
Read Moreആംബുലൻസിന് മുന്നിൽ ഓട്ടോ പാർക്ക് ചെയ്തതു; ചോദ്യം ചെയ്ത ഡ്രൈവർക്ക് ക്രൂരമർദനം; പോലീസിൽ പരാതി നൽകി സുനിൽകുമാർ
തുറവൂർ: ആംബുലൻസിനു മുന്നിൽ ഓട്ടോ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർ ആംബുലൻസ് ഡ്രൈവറെ മർദിച്ചതായി പരാതി. തുറവൂർ ഗവ. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ നോർത്ത് പറവൂർ ആലങ്ങാട്ട് കൂട്ടാലിക്കൽ സുനിൽകുമാർ (52)നാണ് മർദനത്തിൽ പരിക്കേറ്റ് ചേർത്തല സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. രോഗിയുമായി എത്തിയ ഓട്ടോ രോഗിയെ ഇറക്കിയശേഷം ആംബുലൻസിന് മുന്നിൽ പാർക്ക് ചെയ്തപ്പോൾ ആംബുലൻസ് ഡ്രൈവർ ആംബുലൻസിന് മുന്നിൽ നിന്നു ഓട്ടോ മാറ്റിയിടാൻ പറയുകയും തുടർന്ന് ആംബുലൻസ് ഡ്രൈവറെ മർദിക്കുകയുമായിരുന്നെന്ന് കുത്തിയതോട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളൂരുത്തി വലിയവീട്ടിൽ അഖിലി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഅനുമതി വാങ്ങണമായിരുന്നു; ദേശീയ പാതയോരത്തെ ക്ഷേത്ര അലങ്കാരഗോപുര നിർമാണം തടഞ്ഞ് നഗരസഭ
ചേര്‍ത്തല: ദേശീയപാതയ്ക്കു സമീപം നഗരത്തിലേക്കുള്ള റോഡിനോടു ചേര്‍ന്ന് ചേര്‍ത്തല കാര്‍ത്ത്യായനിദേവീ ക്ഷേത്രത്തിനായുള്ള അലങ്കാര ഗോപുര നിര്‍മാണം നഗരസഭ തടഞ്ഞു. നഗരസഭയുടെയോ പൊതുമരാമത്തു വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ഗോപുരനിര്മാണമെന്നുകാട്ടിയാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്. ദേശീയപാതയോട് ചേര്‍ന്ന് നഗരത്തിലേക്കുള്ള പൊതുമരാമത്ത് റോഡിനു സമീപമാണ് ഗോപുരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്ര ഉപദേശകസമിതി സഹകരിച്ച് ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങിയതോടെയാണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍, റോഡിനു കുറുകെയടക്കമുള്ള നിര്‍മാണം ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമാണെന്നും പ്രത്യേക അനുമതിയില്ലാതെ നിര്‍മാണം നടത്താനാകില്ലെന്ന നിലപാടിലാണ് നഗരസഭ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച നേരിട്ടെത്തി നോട്ടീസ് നല്കി നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചത്.
Read Moreഅമ്മയുടെ കൈയിൽ നിന്നും വഴുതി വീണത് പമ്പയാറിന്റെ ആഴങ്ങളിലേക്ക്; ആറുവയസുകാരിക്ക് രക്ഷകരായി ബോട്ട് ജീവനക്കാർ
ആലപ്പുഴ: ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ ആറു വയസുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്റെ ജീവനാണ് പമ്പയാറിന്റെ ആഴത്തിൽനിന്ന് ജലഗതാഗതവകുപ്പിന്റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ കോരിയെടുത്തത്. ഇന്നലെ രാവിലെ എട്ടോടെ കൈനകരി എൺപതിൽചിറ ജെട്ടിയിലാണ് അപകടം. കൈനകരി കെ.ഇ. കാർമൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ജിഫ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നെടുമുടിയിൽനിന്ന് ആയിരവേലി വഴി സർവീസ് നടത്തുന്ന ബോട്ടിലാണു സ്ഥിരമായി സ്കൂളിൽ പോകുന്നത്. ഇന്നലെ ബോട്ടിലേക്കു കയറുന്നതിനിടെ അമ്മയുടെ കൈയിൽനിന്നു വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ ബോട്ടിലെ ലാസ്കർമാരായ സെൽവരാജും ജയലാലും ചേർന്നു വെള്ളത്തിൽ താഴ്ന്നുപോയ കുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ട് മാസ്റ്റർ മിഥുൻ പി.മോഹൻ, സ്രാങ്ക് ജെ. അഷ്റഫ്, ഡ്രൈവർ വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയെ രക്ഷിക്കുന്നതിനിടെ…
Read Moreആലപ്പുഴ സാക്ഷി… മഹിളാമന്ദിരത്തിലെ കലയ്ക്ക് താലി ചാർത്തി അനൂപ്; സദ്യയൊരുക്കി കാറ്ററിംഗ് അസോസിയേഷൻ
ആലപ്പുഴ: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും ആലപ്പുഴ നഗരസഭയുടെയും കീഴിൽ പ്രവർത്തിച്ചുവരുന്ന മഹിളാമന്ദിരത്തിലെ അന്തേവാസിയായ കല വിവാഹിതയായി. ഹരിപ്പാട് താമല്ലാക്കൽ കമലാസനന്റെയും രമയുടെയും മകൻ അനൂപാണ് കലയെ വിവാഹം ചെയ്തത്. കൊട്ടാരം ശ്രീ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കാറ്ററിംഗ് അസോസിയേഷൻ സദ്യ ഒരുക്കി. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എ.എ. ഷുക്കൂർ, മഹിളാ മന്ദിരം മാനേജിംഗ് കമ്മിറ്റി അംഗം എ.എൻ. പുരം ശിവകുമാർ തുടങ്ങി നിരവധി പേർ ഈ മംഗളമുഹൂർത്തത്തിനു സാക്ഷിയായി.
Read Moreകോട്ടാങ്ങല്‍ ടിഞ്ചു മൈക്കിള്‍ കൊലക്കേസില്‍ പ്രതി കുറ്റക്കാരൻ; സാക്ഷികളില്ലാതിരുന്ന കേസ് തെളിഞ്ഞത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവിൽ
പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങലില്‍ യുവതിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കോട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീര്‍ (നെയ്മോന്- 44) നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജി.പി. ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. കൊലപാതകം, പീഡനം, അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) 2019 ഡിസംബര്‍ 15നാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സുഹൃത്തായ ടിജിന് ജോസഫിനൊപ്പം താമസിക്കുകയായിരുന്നു ടിഞ്ചു. സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു. ടിഞ്ചു മാത്രമായിരുന്നു വീട്ടിൽ. ഈ സമയം എത്തിയ നസീര്‍ കിടപ്പുമുറിയില്‍ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം…
Read Moreരണ്ടാം വിവാഹം കഴിച്ച ഭാര്യയെ സംശയം; രാത്രിയിൽ വീടിന് തീയിട്ട് ഭാര്യയെ കൊല്ലാൻ ശ്രമം; പൊള്ളലേറ്റ രജനിയും മകനും ആശുപത്രിയിൽ
പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിലാണ് സംഭവം. വീടിനു തീയിട്ട സിജോയെ പോലീസ് പിടികൂടി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ രജനി, ഇളയ മകൻ എന്നിവർക്ക് പൊള്ളലേറ്റു. രജനിക്ക് 40 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്. രജനിയുടേയും സിജോയുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. സംഭവത്തില്‍ വീടിന്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.
Read Moreകാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു; ആറുമാസമുള്ള കൈക്കുഞ്ഞിനേയും കുടുംബത്തേയും രക്ഷിച്ച് നാട്ടുകാർ
ഹരിപ്പാട്: കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കൈക്കുഞ്ഞടക്കമുള്ളവർ അത്ഭുതകരമായ രക്ഷപ്പെട്ടു. ഞായറാഴ്ച പാനൂർ വാട്ടർടാങ്ക് ജംഗ്ഷന് കിഴക്ക് ഒതളപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. ഇടയാടിയിൽ വീട്ടിൽ സുധീറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടതുഭാഗത്തുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഭാര്യ സുലു, മക്കളായ റയാ ഫാത്തിമ (6), റയാൻ (ആറുമാസം) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസി ഡോർ തുറന്ന് നാലു പേരെയും പുറത്തെടുക്കുകയായിരുന്നു. തോട്ടിൽ കാര്യമായി വെള്ളമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിസാര പരിക്കുകൾ പറ്റിയ നാലുപേരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കാർ പൂർണമായും തകർന്നു.
Read More