കൊച്ചി: മുൻമന്ത്രിയുടെ മകനെ മർദിച്ച കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. കടവന്ത്ര സ്കൈലൈൻ ടോപ്പസ് ഫ്ളാറ്റിലെ താമസക്കാരനായ പോളച്ചൻ മണിയങ്കോടിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. മുൻമന്ത്രി പോൾ പി.മാണിയുടെ മകൻ ബൈജു മാണി പോളിനെയാണ് കഴിഞ്ഞ 20ന് സ്കൈലൈൻ ടോപ്പസ് ഫ്ളാറ്റിന്റെ കാർ പാർക്കിംഗ് ഏരിയയിൽ വച്ച് മർദിച്ചത്. ഫ്ളാറ്റിലെ മറ്റു താമസക്കാരുമായി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന പോളച്ചൻ മണിയങ്കോട്, മകളുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ചാണ് ബൈജുവിനെ മർദിക്കുകയും ഫോണ്‍ എറിഞ്ഞു നശിപ്പിക്കുകയും ചെയ്തത്. ബൈജുവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read MoreCategory: Kochi
ഞങ്ങളെ ശിക്ഷിക്കാതിരിക്കാൻ പറ്റുമോ..! മെട്രോയിലെ കോണ്‍ഗ്രസിന്റെ ജനകീയ യാത്ര: പരിശോധനയിൽ എല്ലാ ചട്ടങ്ങളും ലംഘിച്ചതിനാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നു കെഎംആർഎൽ
കൊച്ചി: കോൺഗ്രസ് നേതാക്കൾ നടത്തിയ ജനകീയ മെട്രോ യാത്രയിൽ നിയമനടപടികൾ സ്വീകരിക്കുമെന്നു കെഎംആർഎൽ. ജനകീയ മെട്രോ യാത്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് സ്റ്റേഷൻ കൺട്രോളർമാർ കെഎംആർഎലിനു റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ജനകീയ യാത്ര നടത്തിയത്. ഗുരുതരമായ പിഴവുകളാണ് കോണ്‍ഗ്രസിന്റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു കെഎംആർഎൽ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവർത്തകർ സുരക്ഷ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയിൽ നിന്നും ടിക്കറ്റെടുത്ത് നിരവധി പ്രവർത്തകർ ആദ്യം തന്നെ പാലാരിവട്ടത്തേക്ക് പോയി. എന്നാൽ ഉമ്മൻ ചാണ്ടി തങ്ങൾ കയറിയ ട്രെയിനിൽ ഇല്ലെന്ന് മനസിലാക്കിയ ചില പ്രവർത്തകർ പാലാരിവട്ടത്തിന് മുൻപായി പല സ്റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങൾ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്.
Read Moreകുറ്റവാളികളുടെ പേടിസ്വപ്നം! കൊച്ചി നഗരം കാക്കാന്‍ ഇനി സ്റ്റെഫിയും ജൂലിയും; ഏതു തിരക്കിനിടയില്‍നിന്നും കുറ്റവാളികളെ മണത്തറിഞ്ഞു പിടികൂടാനുള്ള കഴിവുണ്ട് ഇവര്‍ക്ക്
കൊച്ചി: കുറ്റവാളികൾക്കു പേടിസ്വപ്മായി പോലീസിനൊപ്പം ഇനി സ്റ്റെഫിയും ജൂലിയും. ഏതു തിരക്കിനിടയിൽനിന്നും കുറ്റവാളികളെ മണത്തറിഞ്ഞു പിടികൂടാനുള്ള ശേഷിയാണ് ഈ പോലീസ് നായകളുടെ പ്രത്യേകത. ഇന്നലെ മുതൽ ഔദ്യോഗികമായി ഇരുവരും സിറ്റി പോലീസിന്റെ ഡോഗ്സ്ക്വാഡിൽ അംഗങ്ങളായി. ഹരിയാനയിലെ നാഷണൽ ട്രെയിനിംഗ് സെന്റർ ഫോർ ഡോഗ്സിൽ (എൻടിസിഡി) പരിശീലനം പൂർത്തിയാക്കിയാണ് ഒൻപതുമാസം പ്രായമുള്ള ഡോബർമാൻ ഇനത്തിലുള്ള ജൂലിയും സ്റ്റെഫിയും സിറ്റി പോലീസിന്റെ ഭാഗമായത്. തിരക്കേറെയുള്ള കൊച്ചി നഗരഭാഗങ്ങൾ ഇനിമുതൽ ഇവരുടെ നിരീക്ഷണത്തിലാവും. കുറ്റകൃത്യം നടത്തി മുങ്ങുന്നവരെ കണ്ടെത്താൻ സൂചനകൾ നൽകിയാൽ ഏതു തിരക്കിനിടയിലും കയറിച്ചെന്നും അവരെ പിടികൂടാനുള്ള പരിശീലനം ഇവർക്കു ലഭിച്ചിട്ടുണ്ട്. ഓടിച്ചിട്ട് കൈയ്യിൽ കടിച്ചുപിടിച്ചശേഷം എവിടെ നിന്നാണോ അയാൾ ഓടിയത് അവിടെത്തന്നെ എത്തിക്കും. കടി നിരുപദ്രവകരമാണെങ്കിലും “ഓപ്പറേഷൻ ഓവർ’ എന്ന നിർദേശം നൽകിയാലേ ഇവർ പിടിവിടൂ. പിടിക്കപ്പെട്ടവർക്കു ശരീരത്തിൽ യാതൊരു മുറിവും ഉണ്ടാവില്ല. അത്ര വിദഗ്ധമായിട്ടായിരിക്കും ഇവരുടെ കടിയെന്നർഥം.…
Read Moreപലരും ചേർന്ന് പറ്റിച്ചതാ! ഏക്കർ കണക്കിനു ഭൂമിയുണ്ടായിരുന്ന വയോധികൻ കൊടുംദുരിതത്തിൽ; ഭൂമി ദാനം നല്‍കിയും പാൽ വാങ്ങിയ ഇനത്തിൽ പതിച്ചു നല്‍കിയും ഇല്ലാതാക്കി
കിഴക്കന്പലം: പ്രതാപ കാലത്ത് ഏക്കർ കണക്കിനു ഭൂമിയുണ്ടായിരുന്ന കിഴക്കന്പലം പഴങ്ങനാട് ചിറമല ഇല്ലത്തെ ഗോവിന്ദൻ വാസുദേവൻ ഇളയത്, ഇന്ന് ആരോരും തുണയില്ലാതെ പട്ടിണിയും പരിവട്ടവുമായി രോഗ ശയ്യയിൽ. ഓടുമേഞ്ഞ ഒറ്റമുറി വീട്ടിൽ പര സഹായമില്ലാതെ എഴുന്നേല്ക്കാൻ പോലും ആവതില്ലാതെ കിടപ്പിലായ ഇദ്ദേഹത്തെ ബന്ധുക്കളും കൈയൊഴിഞ്ഞു. 83കാരനായ ഇദ്ദേഹം കടുത്ത ഹൃദ്രോഗവും വൃക്ക സംബന്ധമായ അസുഖവും മൂലമാണ് കിടപ്പിലായത്. ഏതാനും നാളുകൾക്കുമുന്പ് ഭാര്യ മരിച്ചു. ഇദ്ദേഹത്തിന് മക്കളില്ല. കുടുംബക്ഷേത്രമായ പഴങ്ങനാട് ചിറമല ഭഗവതി ക്ഷേത്രത്തിലെ തന്ത്രിയായിരുന്ന വാസുദേവൻ ഇളയത് ഇവിടെനിന്നു ലഭിക്കുന്ന സംഭാവനകൾകൊണ്ടാണ് ഇക്കാലമത്രയും ജീവിച്ചത്. ഇതിനിടെ, സ്വന്തം പേരിലുണ്ടായിരുന്ന ഏക്കർ കണക്കിനു ഭൂമി, ദാനം നല്‍കിയും പാൽ വാങ്ങിയ ഇനത്തിൽ പതിച്ചു നല്‍കിയും ഇല്ലാതാക്കി. സാധുവായ ഇദ്ദേഹത്തെ പലരും ചേർന്ന് പറ്റിച്ചതായും പഴമക്കാർ പറയുന്നു. സ്വന്തം പേരിലുള്ള കുടുംബ ക്ഷേത്രം സ്ഥിതി ചെയ്യുന്ന 56 സെന്റ് സ്ഥലം…
Read Moreസത്യത്തിലാരും ആ സത്യം തിരിച്ചറിയുന്നില്ല..! പ്രകൃതിയെ വേദനിപ്പിച്ചാൽ പ്രകൃതിയുടെ വേദന ഒടുവിൽ സഹിക്കേണ്ടത് മനുഷ്യർ തന്നെയാണെന്ന് തിരിച്ചറിയണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്
ആലുവ: മനുഷ്യൻ പ്രകൃതിയെ വേദനിപ്പിച്ചാലും പ്രകൃതിയുടെ വേദന ഒടുവിൽ സഹിക്കേണ്ടത് മനുഷ്യർ തന്നെയാണെന്ന് തിരിച്ചറിയണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. എസ്ഒഎസ് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രപഞ്ചം മുഴുവൻ നിലനില്‍ക്കുന്ന സ്നേഹഭാവം മനസിൽ പകരാൻ മാതൃക സൃഷ്ടിക്കുന്നത് നാളെ സമൂഹം നന്നാവുന്നതിനുള്ള ബിംബം സൃഷ്ടിക്കലാണെന്നും മന്ത്രി പറഞ്ഞു. മാതൃസ്നേഹം ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്ക് സ്നേഹവും പരിചരണവും നല്കുന്ന എസ്ഒഎസ് ഗ്രാമത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. സ്നേഹമാണ് എല്ലാവർക്കും വേണ്ടത്. അതില്ലെങ്കിൽ വലിയ മാനസിക പ്രശ്നങ്ങൾക്കും ഇട വരുത്തും. മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ലോകമെമ്പാടും പടർന്ന് കിടക്കുന്ന എസ്ഒഎസ് കുട്ടികളുടെ ഗ്രാമങ്ങളെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമ്മീഷണർ ജയശങ്കർ, പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, സിസ്റ്റർ സ്നേഹ, വില്ലേജ് ഡയറക്ടർ സി. ശ്രീകുമാർ, ജോഷി മാത്യു, കെ.കെ. റഫീക്ക്…
Read Moreമൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ; കുടുങ്ങിയത് പീഡന വിവരം കുട്ടി അധ്യാപികയോട് പറഞ്ഞതിനെത്തുടർന്ന്
കൊച്ചി: മൂന്നാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. എറണാകുളം പച്ചാളം ആലുങ്കൽ കൃഷ്ണകുമാറിനെ (55) ആണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സമീപം പെണ്‍കുട്ടിക്ക് മിഠായിയും മറ്റും നല്കി സൗഹൃദം സ്ഥാപിച്ച ഇയാൾ സ്ഥാപനത്തിനു മുകളിലുള്ള മുറിയിൽവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡന വിവരം കുട്ടി അധ്യാപികയോട് പറഞ്ഞതിനെത്തുടർന്ന് അധികൃതർ ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്ന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പോലിസ് ഇൻസ്പെക്ടർ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. എസ്ഐ ജോസഫ് സാജൻ, എഎസ്ഐമാരായ സേവ്യർ, അരുൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ…
Read Moreഞങ്ങൾ ഒറ്റക്കെട്ട്..! യുഡിഎഫിന്റെ ജനകീയ മെട്രോ യാത്രയിലെ ജനപങ്കാളിത്തം കണ്ടു സിപിഎമ്മിന് അമ്പരപ്പ്; മുൻകൂർ നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ആൾക്കൂട്ടമല്ല ആലുവയിലെത്തിയതെന്ന് കോൺഗ്രസ്
കൊച്ചി: ഉമ്മൻചാണ്ടിയുടെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ നടത്തിയ മെട്രോയാത്രയിലെ ജനപങ്കാളിത്തം കണ്ടുണ്ടായ അന്പരപ്പാണു സിപിഎമ്മിന്റെ ആരോപണങ്ങൾക്കു പിന്നിലെന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടന ദിവസം വിദേശഭരണാധികാരികൾ വരെ എത്തിയപ്പോൾ ഉദ്ഘാടനവേദിയിലേക്കു പ്രതിഷേധ സമരം നടത്തിയവരാണ് ഇപ്പോൾ മെട്രോ സംസ്ക്കാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നതെന്നും ഡിസിസി പ്രിസഡന്റ് ടി.ജെ. വിനോദ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുൻകൂർ നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ആൾക്കൂട്ടമല്ല ആലുവയിലെത്തിയത്. മെട്രോ ഉദ്ഘാടനവേളയിൽ ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിലും പ്രതിപക്ഷനേതാവിനു പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിലും സാധാരണക്കാർക്കുണ്ടായ സ്വാഭാവിക പ്രതിഷേധമാണ് ഇത്രയും ജനപങ്കാളിത്തത്തിനു കാരണം. ജനകീയ മെട്രോ യാത്രയിൽ പങ്കെടുത്തവർ കൃത്യമായി ടിക്കറ്റെടുത്തിരുന്നു. ചിലർ പ്രചരിപ്പിക്കും പോലെയല്ല കാര്യങ്ങളെന്നും ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി.
Read Moreബൾഗേറിയൻ മോഹം ബാക്കിയാക്കി ഒരു പിടി ചാരമായി വീട്ടിലേക്ക്..! യോഗ ദിനത്തിൽ യോഗ അധ്യാപകൻ സോജിയുടെ ദുരൂഹ മര ണം; മരിച്ചത് ട്രെയിനിൽ നിന്ന് ഉറങ്ങി വീണ്; സംഭവത്തിൽ ദുരൂഹതയില്ലെന്നു പോലീസ്
കൊച്ചി: മലയാളിയായ യോഗ അധ്യാപകനെ മധ്യപ്രദേശിലെ ഗ്വാളിയാറിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നു റെയിൽവേ പോലീസ്. കുലയിറ്റിക്കര അരയൻകാവ് കുട്ടോംപറന്പിൽ കെ.വി. ജോർജിന്റെ മകൻ സോജി ജോർജി(34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും സ്വർണവുമടക്കം മൃതദേഹത്തിനരികിൽനിന്നു ലഭിച്ചതിനാൽ യാത്രയ്ക്കിടെ ഉറങ്ങി വീണതാണ് മരണ കാരണമെന്നാണ് പോലീസ്് പറയുന്നത്. വിദേശയാത്രയുമായി ബന്ധപ്പെട്ടു ബൾഗേറിയൻ എംബസിയിലെത്താൻ കഴിഞ്ഞ 13നാണ് സോജി ഡൽഹിയിലേക്കു പുറപ്പെട്ടത്. യോഗാധ്യാപനത്തിന്റെ ഭാഗമായി നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള സോജിക്കു ബൾഗേറിയയിലേക്കു സ്ഥിര വീസ ലഭിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിനാണു യാത്ര തിരിച്ചത്. 14ന് രാത്രി ഏഴര വരെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും അതിനു ശേഷം ഫോണ്‍ പ്രവർത്തനരഹിതമാവുകയായിരുന്നു. 16ന് ബൾഗോറിയൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ അവിടെയെത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതേ ദിവസം, ഉച്ചയോടെ സോജിയുടെ വീട്ടിലേക്കു അജ്ഞാത ഫോണ്‍ കോൾ…
Read Moreതട്ടിപ്പിലും ആവർത്തനം..! മാധ്യമപ്രവർത്തകൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ രണ്ടു പേർ പിടിയിൽ ; കഴിഞ്ഞവർഷം ഇതേ സമയ ത്ത് ഇതേ പേരിൽ പണപ്പിരിവ് നടത്തിയതിന് അറസ്റ്റിലായയാളാണ് പ്രതികളിലൊരാൾ
പെരുന്പാവൂർ: മാധ്യമപ്രവർത്തകൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ രണ്ടു പേർ പോലീസിന്റെ പിടിയിലായി. കോടനാട് പ്രദേശങ്ങളിലെ പാറമടകളിലും ക്രഷറുകളിലും എത്തി പണപ്പിരിവ് നടത്തുന്നതിനിടെ തിരുവനന്തപുരം വർക്കല സ്വദേശി കോണക്കൽ അൽഅമീൻ (35), പെരുന്പാവൂർ മാറംന്പിള്ളി പള്ളിപ്രംകര മാഹിൻ (49) എന്നിവരെ കോടനാട് പോലീസ് പിടികൂടിയത്. പ്രതികളുടെ പക്കൽനിന്നു കേരള ജേണലിസ്റ്റ് യൂണിയൻ ആൻഡ് മീഡിയ വർക്കേഴ്സ് എന്ന് എഴുതിയ നോട്ടീസുകളും വ്യാജ രസീത് കുറ്റികളും കണ്ടെടുത്തിട്ടുണ്ട്. ആഴ്ച്ചകളായി പെരുന്പാവൂർ കേന്ദ്രീകരിച്ച് ഇവർ പണപ്പിരിവ് നടത്തിവരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാധ്യമപ്രവർത്തരുടെ പേരിൽ പ്രതികൾ പിരിവ് നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് മാധ്യമപ്രവർത്തകൻ എന്നവ്യാജേന പോഞ്ഞാശേരിയിൽ പ്രവർത്തിക്കുന്ന പാറമടകളിൽനിന്നു പണപ്പിരിവ് നടത്തിയതിന് അൽഅമീനെ പെരുന്പാവൂർ പോലീസ് പിടികൂടിയിരുന്നു. ഈ കേസ് പ്രതിയുടെ പേരിൽ നിലനിൽക്കുന്പോഴാണ് വീണ്ടും ഇതേകാരണത്താൽ പിടിയിലാകുന്നത്. പെരുന്പാവൂർ സ്വദേശിയായ മാഹിൻ ഇതിനുമുന്‍പും…
Read Moreഈ പിള്ളാരേക്കൊണ്ട് തോറ്റ്..! പ്രതീക്ഷിച്ചതി ലും കൂടുതൽ പ്രവർത്തകരെത്തിയ താണ് പ്രശ്നം; കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്രക്കിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടു കൾക്ക് ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്രയ്ക്കിടെ കെഎംആർഎല്ലിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്നും ഉമ്മൻ ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജനകീയ മെട്രോ യാത്ര നടത്തിയത്. യാത്രയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവർത്തകർ എത്തിയെന്നും അതാണ് മെട്രോ സ്റ്റേഷനിലും ട്രെയിനിലും അനിയന്ത്രിതമായ തിരക്കുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. ഇതിൽ ചില യാത്രക്കാർ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. മെട്രോ ട്രെയിനിലെയും സ്റ്റേഷനിലെയും വസ്തുക്കൾക്ക് ആരും കേട് വരുത്തിയിട്ടില്ല. കൊച്ചി മെട്രോയെ സ്വന്തം കുഞ്ഞുപോലെയാണ് കരുതുന്നതെന്നും അതിന് മുറിവേൽക്കുന്ന ഒരു നടപടിയുമുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Read More