ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വ​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ടിഎ​സ്ഒ

കൊ​ട്ടാ​ര​ക്ക​ര :താ​ലൂ​ക്കി​ൽ പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ അ​രി​യും പ​ഞ്ച​സാ​ര​യും മൈ​ദ​യും പ​യ​ർ​വ​ർ​ഗ്ഗ​ങ്ങ​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പൂ​ഴ്ത്തി​വ​ച്ച് കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്ടി​ക്കാ​നും വി​ല വ​ർ​ധി​പ്പി​ക്കാ​നും ശ്ര​മി​ച്ചാ​ൽ അ​വ ക​ണ്ടു​കെ​ട്ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൂ​ഴ്ത്തി​വെ​ക്ക​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ 1955ലെ ​ആ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി ക​ണ്ടു​കെ​ട്ടി പൊ​തു​വി​ത​ര​ണ ശൃം​ഖ​ല വ​ഴി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ് .എ .​സെ​യ്ഫ് അ​റി​യി​ച്ചു. ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മേ മൊ​ത്ത​വ്യാ​പാ​രി​ക​ൾ സൂ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ. അ​നു​മ​തി ഇ​ല്ലാ​ത്ത ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വേ​ണ്ടി വ​ന്നാ​ൽ പി​ടി​ച്ചെ​ടു​ക്കും. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ബി​ല്ലു​ക​ൾ നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്കേ​ണ്ട​തും പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട​തു​മാ​ണ്. വാ​ങ്ങി​യ വി​ല​യി​ൽ നി​ന്ന് അ​മി​ത​മാ​യി ലാ​ഭ​മെ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്നെ​ന്ന പ​രാ​തി ഗൗ​ര​വ​മാ​യി കാ​ണു​ന്ന​താ​ണ്. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ ഏ​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ൽ പൂ​ഴ്ത്തി​വെ​പ്പ് അ​ക്കാ​ര്യം പൊ​തു​ജ​ന​ങ്ങ​ളും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും താ​ലൂ​ക്ക് സ​പ്ലൈ…

Read More

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ പ്ലാ​സ്റ്റിക് മാ​ലി​ന്യം; ശു​ചി​ത്വ സാ​ഗ​രം പ​ദ്ധ​തി​യ്ക്ക് ഉ​പ​യോ​ഗി​ക്കുമെന്ന് മ​ന്ത്രി

കൊല്ലം :പേ​മാ​രി​യും വെ​ള​ള​പ്പൊ​ക്ക​വും മ​നു​ഷ്യ​മ​ന​സ്സു​ക​ളി​ൽ സൃ​ഷ്ടി​ച്ച പ​രി​ഭ്രാ​ന്തി​ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നും പ​രി​ഹാ​ര​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ​യും സാ​ധ​ന സ​മാ​ഹ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശു​ചി​ത്വ സാ​ഗ​രം പ​ദ്ധ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ അ​റി​യി​ച്ചു. യു. ​എ​ൻ. ഒ ​യു​ടെ​യും വേ​ൾ​ഡ് എ​ക്ക​ണോ​മി​ക്ക് ഫോ​റ​ത്തി​ന്‍റെ​യും സ​വി​ശേ​ഷ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പ​ദ്ധ​തി​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ശു​ചി​ത്വ സാ​ഗ​രം പ​ദ്ധ​തി. ജി​ല്ല​യി​ലെ മ​ണ്‍​ട്രോ​തു​ര​ത്ത്, നെ​ടു​ന്പ​ന, പേ​രൂ​ർ മീ​നാ​ക്ഷി വി​ലാ​സം സ്ക്കൂ​ൾ മ​റ്റ് ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ലാ​സ്റ്റി​ക്ക് സ​മാ​ഹ​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സ​മാ​ഹ​രി​ച്ചു വ​യ്ക്കു​ന്ന​തി​നു​ള​ള നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ ന്ന് ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്ര​മാ​ക്കി വെ​ള​ള​പൊ​ക്ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള​ള പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സ​മാ​ഹ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​യും പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കും. നീ​ണ്ട ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഉ​ൾ​പ്പ​ടെ​യു​ള​ള…

Read More

മഴക്കെടുതി രക്ഷാപ്രവര്‍ത്തനം: മത്‌സ്യത്തൊഴിലാളികളും  വള്ളങ്ങളും  തിരികെ എത്തി തുടങ്ങി

കൊ​ല്ലം: ദു​ര​ന്ത​മു​ഖ​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളേ​യും വ​ള്ള​ങ്ങ​ളേ​യും തി​രി​കെ എ​ത്തി​ച്ചു​തു​ട​ങ്ങി. വാ​ടി​,മൂതാക്കര, പള്ളിത്തോട്ടം പ്ര​ദേ​ശ​ത്തു​നി​ന്നും ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ വ​ള്ള​ങ്ങ​ളാ​ണ് രാ​വി​ലെ എ​ത്തി​തു​ട​ങ്ങി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഖ്യ​ജീ​വ​നോ​പാ​ധി​യാ​യ വ​ള്ള​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി തി​രി​കെ കൊ​ണ്ടു വ​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ലോ​റി​ക​ള്‍ അ​യ​ച്ച​ത്.ആ​ശ്ര​മം മൈ​താ​ന​ത്ത് കാ​ര്യ​ക്ഷ​മ​താ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് മ​ത്‌​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​രു​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പു​റ​പ്പെ​ട്ട​ത്.

Read More

  പുലർച്ചെ മ​രം കടപുഴകി വീ​ണു;​ വീ​ട്ട​മ്മ​യും മ​ക്ക​ളും അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു

പ​ര​വൂ​ർ: മീ​ന​മ്പ​ല​ത്ത് മ​രം വീ​ണ് വീ​ട്ട​മ്മ​യും മ​ക്ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​ മീ​ന​മ്പ​ലം മാ​വി​ള​വീ​ട്ടി​ൽ ശാ​ര​ദ​യും മ​ക്ക​ളു​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​ക​ഴി​ഞ്ഞ പുലർച്ചെയാണ് മീ​ന​മ്പ​ലം മാ​വി​ള​ ആം ഗ​ൻ​വാ​ടി​യു​ടെ മു​ന്നി​ലു​ള്ള അ​ക്കേ​ഷ്യ മ​ര​ങ്ങ​ൾ വൈ​ദ്യു​ത​ക​മ്പി​യി​ൽ വീ​ണ് സ​മീ​പ​ത്തെ ശാ​ര​ദ​യു​ടെ വീ​ട്ടി​ലേ​ക്ക് ചാ​ഞ്ഞ​ത്. സ​മീ​പ​ത്തെ മ​റ്റൊ​രു മ​ര​ത്തി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വി​വ​ര​മ​റി​ഞ്ഞ് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ചേ​ദി​ച്ചു.​തു​ട​ർ​ന്ന് വാ​ർ​ഡം​ഗം ശാ​ന്തി​നി,ക​രി​മ്പാ​ലൂ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ പ്ര​സി​ഡ​ന്റ് മീ​ന​മ്പ​ലം സ​ത്യ​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു​മാ​റ്റി.

Read More

ദു​രി​താ​ശ്വാ​സ​ത്തി​ന് അ​തി​രു​ക​ളി​ല്ല; കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​രായി കൊല്ലം ജില്ലയിലെ ക്യാമ്പുകളിൽ

കൊല്ലം: മ​ഴ​ക്കെ​ടു​തി​യു​ടെ ദു​രി​തം​പേ​റു​ന്ന കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സ​ത്തി​ന്റെ ത​ണ​ലൊ​രു​ക്കി കൊ​ല്ലം. ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ഓ​ച്ചി​റ​യി​ലെ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലും കൊ​ല്ലം ന​ഗ​ര​ത്തി​ലെ ത​ങ്ക​ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ലു​മാ​ണ് അ​യ​ല്‍ ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്കാ​യി ദു​ര​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ള്‍ ഇ​രു ക്യാ​മ്പു​ക​ളു​ടേ​യും സു​ര​ക്ഷ​യി​ല്‍ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. 42 കു​ടും​ബ​ങ്ങ​ളി​ലെ 162 പേ​രാ​ണ് ഓ​ച്ചി​റ ക്യാ​മ്പി​ലു​ള്ള​ത്.പ്ര​ള​യ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ട ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ സു​രേ​ഷി​നും ഭാ​ര്യ ഓ​മ​ലാ​ള്‍​ക്കും മ​ക്ക​ളാ​യ ശ്രീ​ല​ക്ഷ്മി​യ്ക്കും ഗം​ഗ​യ്ക്കും ഇ​ത് പു​തി​യൊ​രു ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്. കൊ​ല്ലം ഓ​ച്ചി​റ​യി​ല്‍ സു​ര​ക്ഷി​ത​രാ​യി എ​ത്തി​യ ഇ​വ​രെ സ്‌​കൂ​ളി​ലെ ക്യാ​മ്പി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് കൊ​ണ്ടു വ​ന്ന​ത്. ജീ​വ​ന്‍ തി​രി​ച്ചു കി​ട്ടി​യ സ​ന്തോ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ലൊ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ള്‍ ന​ന്ദി​യോ​ടെ അ​നു​ഭ​വ​ച്ച​റി​യു​ക​യാ​ണ് ഈ ​കു​ടും​ബം. ആ​ഹാ​ര​വും വ​സ്ത്ര​വും മ​രു​ന്നു​മൊ​ക്കെ ല​ഭി​ച്ച​തോ​ടെ മ​ട​ങ്ങി​പ്പോ​ക്കി​ന്‍റെ പ്ര​തീ​ക്ഷ​യാ​ണ് ഇ​വ​ര്‍​ക്ക് മു​ന്നി​ല്‍ ഇ​നി​യു​ള്ള​ത്. സു​രേ​ഷി​ന്റെ അ​നു​ഭ​വ​സാ​ക്ഷ്യം ശ​രി​വ​യ്ക്കു​ക​യാ​ണ് മ​റ്റെ​ല്ലാ​വ​രും.…

Read More

മ​ഴ​ക്കെ​ടു​തി; സ്ഥി​തി നി​യ​ന്ത്ര​ണവി​ധേ​യം;  ജി​ല്ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ തൃ​പ്തി​ക​രം

കൊല്ലം: മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​ഗ​തി ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ സേ​വ്യ​ർ വി​ല​യി​രു​ത്തി. പൊ​തു സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ള​ക്ട്രേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. കാ​ർ​ത്തി​കേ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ മ​ഴ​ക്കെ​ടു​തി​യു​ടെ ഫ​ല​മാ​യി ഉ​ണ്ടായ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​നും സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി. തെന്മല-​കോ​ട്ട​വാ​സ​ൽ പാ​ത​യി​ൽ നി​റു​ത്തി​വ​ച്ച ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​സ്ഥാ​പി​ച്ചു. കെ​എ​സ്​ആ​ർ​ടി​സി ബ​സു​ക​ൾ ഒ​രു വ​ശ​ത്തേ​ക്ക് വി​ട്ടു തു​ട​ങ്ങി. രണ്ടുദി​വ​സ​ത്തി​ന​കം ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ഗ​താ​ഗ​ത​ത്തി​നാ​യി താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​കും. മ​റ്റി​ട​ങ്ങ​ളി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളി​ൽ നി​ന്ന് ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ തൃ​പ്തി​ക​ര​മാ​ണ്. പ​ന്പിം​ഗ് നി​റു​ത്തി​വ​യ്ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​യി. ടാ​ങ്ക​ർ ലോ​റി​ക​ളി​ലൂ​ടെ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് വി​ത​ര​ണം. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ…

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ബി​ഗ്സ​ല്യൂ​ട്ട്; ഓ​രോ ബോ​ട്ടി​നും ഇ​ന്ധ​ന​വും 3000 രൂ​പ​യും; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യത് 4,000 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും 600 യാ​ന​ങ്ങ​ളും

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ബി​ഗ്സ​ല്യൂ​ട്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച ഓ​രോ​ബോ​ട്ടി​നും ഇ​ന്ധ​ന​ത്തി​നു പു​റ​മെ 3000 രൂ​പ​യും ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കേ​ടു​പാ​ടു​ക​ൾ പ​റ്റു​ക​യോ ത​ക​രു​ക​യോ ചെ​യ്ത ബോ​ട്ടു​ക​ൾ​ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. ബോ​ട്ടു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ങ്ങ​നെ​യാ​ണോ എ​ത്തി​ച്ച​ത് അ​തു​പോ​ലെ ത​ന്നെ അ​വ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ദു​ര​ന്ത​മേ​ഖ​ല​യി​ൽ സ​മാ​ന​ത​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​രി​കെ ചെ​ല്ലു​മ്പോ​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ർ​ക്ക് സ്വീ​ക​ര​ണം ഒ​രു​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ള​യ​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഓ​ഖി ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സൈ​ന്യ​മെ​ത്താ​ത്ത, വെ​ള്ളം മൂ​ടി​യ റോ​ഡു​ക​ളി​ലൂ​ടെ​യും…

Read More

പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞു ; അ​പ​ക​ട​ക​ര​മാം വി​ധം വെ​ള്ളം ക​യ​റുന്നു; ക്യാമ്പു​ക​ളിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു

ക​രു​നാ​ഗ​പ്പ​ള്ളി കനത്തമഴ താ​ലൂ​ക്കി​ലും വ്യാ​പ​ക നാ​ശം വി​ത​ച്ചു.​പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു.​രാ​ത്രി വൈ​കി​യും ക്യാ​ന്പു​ക​ളി​ലേ​ക്ക് ജ​നം എ​ത്തി കൊ​ണ്ട ിരി​ക്കു​ക​യാ​ണ്. പ​ള്ളി​ക്ക ലാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​വു​ന്പാ തൊ​ടി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാം വി​ധം വെ​ള്ളം ക​യ​റി കൊ​ണ്ടിരി​ക്കു​ക​യാ​ണ്. പ​ത്തോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​നി​ര​വ​ധി വീ​ടു​ക​ൾ ക​ര​ക​വി​ഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​താ​യി ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.​പാ​വു​ന്പ അ​മൃ​ത യു​പി സ്കൂ​ൾ, തൊ​ടി​യൂ​ർ ഗ​വ.​എ​ൽ പി ​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ച​വ​റ​യി​ലു​മാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്.​പാ​വു​ന്പ ചു​രു​ളി ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി ഒ​റ്റ​പ്പെ​ട്ടു പോ​യ 57 കു​ടും​ബ​ങ്ങ​ളെ ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. അ​വ​ശ​രും രോ​ഗി​ക​ളു​മാ​യി​രു​ന്ന​വ​രു​ൾ​പ്പ​ടെ​യു​ള്ള​വ​രെ സ്ട്രെ​ക്ച്ച​റി​ലും സേ​നാം​ഗ​ങ്ങ​ൾ തോ​ളി​ൽ ചു​മ​ന്നു​മാ​ണ് ക​ര​യി​ലെ​ത്തി​ച്ച​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ശി വി​ശ്വ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ടും​ബ​ങ്ങ​ളെ ക​ര​യി​ലെ​ത്തി​ച്ച​ത്.​പാ​വു​ന്പ അ​മൃ​ത സ്കൂ​ളി​ൽ 45 കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട 108 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.​ തൊ​ടി​യൂ​ർ, വേ​ങ്ങ​റ ഗ​വ.​എ​ൽ പി ​എ​സി​ൽ…

Read More

ഓ​ണ​ക്കാ​ലം: വ്യാ​ജ​മ​ദ്യം ത​ട​യു​ന്ന​തി​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തിനും നി​ര്‍​ദേ​ശം

കൊല്ലം :ഓ​ണ​ക്കാ​ലം സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് എ.ഡിഎ​മ്മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണം, വി​പ​ണ​നം, ഉ​പ​യോ​ഗം എ​ന്നി​വ ത​ട​യു​ന്ന​തി​ന് എ​ക്‌​സൈ​സ്, പോ​ലി​സ്, വ​നം, റ​വ​ന്യു എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്കാ​ണ് നി​ര്‍​ദേ​ശം. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യും വി​ല​ക്ക​യ​റ്റം, പൂ​ഴ്ത്തി​വ​യ്പ്പ്, അ​ള​വ് – തൂ​ക്കം എ​ന്നി​വ​യി​ലെ വെ​ട്ടി​പ്പ് എ​ന്നി​വ​യും ത​ട​യു​ന്ന​തി​ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്ത സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്ക​ണം. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളു​ടെ സ​മീ​പ​ത്തു​ള്ള കു​ഴി​ക​ള​ട​യ്ക്കാ​നും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണം. റോ​ഡ​രു​കി​ലെ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ പൊ​ലി​സും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യു​മാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ല്‍ അ​പ​ട​നി​ല​യി​ലു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​മു​ണ്ട്. കൊ​ല്ലം ബീ​ച്ചി​ല്‍ കൂ​ടു​ത​ല്‍ ലൈ​ഫ് ഗാ​ര്‍​ഡു​മാ​രെ…

Read More

മഴക്കെടുതി; ക്യാമ്പിൽ കഴിയുന്നവർ പകർച്ച വ്യാധികൾക്കെതിരെ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് ആ​രോ​ഗ്യ വ​കു​പ്പ്

കൊല്ലം: മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ര്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രെ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി. ഷേ​ര്‍​ളി അ​റി​യി​ച്ചു. ‌ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. തു​റ​സാ​യ ഇ​ട​ങ്ങ​ളി​ല്‍ മ​ല-​മൂ​ത്ര വി​സ​ര്‍​ജ്ജ​നം ഒ​ഴി​വാ​ക്ക​ണം. ക്യാ​മ്പു​ക​ളും പ​രി​സ​ര​ങ്ങ​ളും വ്യ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​ത്. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​ലും വി​ത​ര​ണ​ത്തി​ലും ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ള്‍ അ​ട​ച്ചു​സൂ​ക്ഷി​ക്ക​ണം. കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. പ​നി, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ചി​കി​ത്സ തേ​ട​ണം. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ത​ല്‍ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും സു​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Read More