കൊല്ലം :പുന്നല സ്വദേശിയും പട്ടിക ജാതി യുവാവും ആയ പ്രകാശിന്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ നടപടി എടുക്കാൻ വൈകുന്ന പോലീസ് നീതി നിഷേധത്തിനെതിരെ യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന യുവാവിനെ പ്രാദേശിക ഭരണകക്ഷി പാർട്ടി നേതാക്കൾ ചേർന്ന് മർദിച്ചിരുന്നു. ഈ വിവരംയുവാവ് പത്തനാപുരം പോലീസിൽ നേരിട്ട് അറിയിച്ചിട്ടും പോലീസ് നേതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കാത്തത്തിൽ മനം നൊന്ത് കൂടി ആണ് പ്രകാശ് ആത്മഹത്യ ചയ്തത്. മാരണത്തിനു ശേഷവും പോലീസ് രാഷ്ട്രീയ സമ്മർദ്ധങ്ങൾക്ക് വഴങ്ങി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.പട്ടിക ജാതി പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത് നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ട് വരുമെന്ന് ജില്ലാ പ്രസിഡന്റ് രതീഷ് അലിമുക്ക് അറിയിച്ചു.
Read MoreCategory: Kollam
ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം നടത്തുന്നയാൾ അറസ്റ്റിൽ ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയതായി പ്രതി ജോയി
കൊല്ലം: രാത്രികാലങ്ങളിൽ ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന ആളെ പിടികൂടി. വയനാട് കൽപ്പറ്റ പോലീസ് ക്യാമ്പിനുസമീപം ചരുവിള പുത്തൻവീട്ടിൽ ജോയിയെയാണ് കന്യാകുമാരി മാർത്താണ്ഡത്തുനിന്നും കൊല്ലം ഇൗസ്റ്റ് പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. സിറ്റി പോലീസ് കമീഷണർ ഡോ. അരുൾ ബി. കൃഷ്ണയുടെ നിർദേശാനുസരണം അസി. പോലീസ് കമീഷണർ എ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഇൗസ്റ്റ് സിഐ എസ്. മഞ്ജുലാൽ, എസ് െ എമാരായ എം.കെ. പ്രശാന്ത്കുമാർ, വി.ശിവകുമാർ, എ. രഘുനാഥപിള്ള, എഎസ്ഐ മാരായ സുബൈർകുട്ടി, ബാബുക്കുട്ടൻപിള്ള, സിനിയർ സിപിഒ വിജയരാജൻ, ബി. രമാബായ്, സിപിഒമാരായ സുനിൽ, ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreകശുവണ്ടി തൊഴിലാളികൾക്ക് നൽകുന്ന ധനസഹായം അപര്യാപ്തമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി
കൊല്ലം :പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കായി സർക്കാർ അനുവദിച്ച എക്സ്ഗ്രേഷ്യ ധനസഹായം തികച്ചും അപര്യാപ്തമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എല്ലാ തൊഴിലാളികൾക്കും 2500 രൂപ ആശ്വാസധനസഹായവും സൗജന്യറേഷനും നൽകുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചതാണ്. എന്നാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ പേരിൽ തീരുമാനം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തുടർന്ന് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ഉത്തരവിന്റെ പരിധിയിൽ കാപെക്സിന്റെയും കശുവണ്ടി കോർപ്പറേഷന്റെയും തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി മറ്റു തൊഴിലാളികൾക്ക് അവകാശം നിഷേധിക്കുകയാണ് ചെയ്തത്. എക്സ്ഗ്രേഷ്യ അനുവദിക്കുന്നത് 447 ഫാക്ടറികളിലെ തൊഴിലാളികൾക്ക് മാത്രമായി നിജപ്പെടുത്തിയതിലൂടെ ബഹുഭൂരിപക്ഷം കശുവണ്ടി തൊഴിലാളികൾക്കും ഓണക്കാലം പട്ടിണിക്കാലമായി മാറും. തുറന്നുപ്രവർത്തിച്ച കശുവണ്ടി ഫാക്ടറികൾ പോലും വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസമാണ് പ്രവർത്തിച്ചതെന്ന വസ്തുത സർക്കാർ കണക്കിലെടുത്തില്ല. നാമമാത്രമായ തൊഴിൽദിനങ്ങൾ മാത്രം നൽകി തുറന്നുപ്രവർത്തിച്ച ഫാക്ടറികളിലെ തൊഴിലാളികളെ എക്സ്ഗ്രേഷ്യയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയത് കടുത്ത നീതി…
Read Moreജില്ലയിലെ സ്വാതന്ത്യദിനാഘോഷം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പതാക ഉയര്‍ത്തും
കൊല്ലം: ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ 15ന് രാവിലെ എട്ടു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഗാര്‍ഡ്സ്, ഫയര്‍ ആന്റ് റസ്ക്യൂ, എന്‍.സി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജെ.ആര്.സി, ബാന്റ് സംഘങ്ങള്‍, സ്റ്റുഡന്‍സ് പോലീസ് എന്നീ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ചടങ്ങില്‍ സമ്മാനിക്കും. മേയര്‍ വി. രാജേന്ദ്രബാബു സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഡിസ്പ്ലേ, ദേശഭക്തിഗാനം എന്നിവയും ഇതോടനുബന്ധിച്ചു നടക്കും. പൊതുജനങ്ങള്‍ പങ്കെടുത്ത് സ്വാതന്ത്ര്യദിനാഘോഷം വിജയകരമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അഭ്യര്‍ത്ഥിച്ചു.
Read Moreചാത്തന്നൂർ അപകടത്തിന് കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
കൊല്ലം: ചാത്തന്നൂർ ഇത്തിക്കര പാലത്തിന് സമീപം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അനാസ്ഥയാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപകടത്തിന്റെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് കൊല്ലം ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്ന് പുലർച്ചെയാണ് ഇത്തിക്കര പാലത്തിന് സമീപം കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. കെഎസ്ആർടിസി കണ്ടക്ടർ ടി.പി.സുഭാഷ് (30), ഡ്രൈവർ കോഴിക്കോട് മലയണ്ണാകുപ്പാറത്തുവീട്ടിൽ അബ്ദുൽ അസീസ്, ലോറി ഡ്രൈവർ ചെങ്കോട്ട പുളിയറ കേശവപുരം കോവിൽതെരുവിൽ വീട്ടിൽ ഗണേശ് (33) എന്നിവരാണ് മരിച്ചത്.
Read Moreവിദ്യാർത്ഥികളിൽ സ്വാശ്രയ ശീലവും സമ്പാദ്യ ശീലവും വളർത്താൻ കഴിയണമെന്ന് ജെ ചിഞ്ചുറാണി
കൊല്ലം : കുട്ടികളിൽ സ്വാശ്രയ ശീലവും സമ്പാദ്യ ശീലവും വളർത്താൻ കഴിയണമെന്നും അതിനാവശ്യമായ പരിപാടികൾ ആവിഷ്ക്കരിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കെ എസ് പി ഡി സി ചെയർപേഴ്സൺ ജെ ചിഞ്ചുറാണി പറഞ്ഞു. മുഖത്തല എം ജി റ്റി എച്ച് എസ്, എൻ എസ് എസ് യു പി എസ് സ്കൂളുകളിൽ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്ത് മുട്ടയുൽപ്പാദനത്തിലും ഇറച്ചിക്കോഴിയുടെ ആഭ്യന്തര ഉൽപ്പാദനത്തിലും നിർണ്ണായകമായ വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളിൽ കോഴി വളർത്തലിലുള്ള താൽപ്പര്യം വർധിപ്പിച്ച് അവരിൽ സ്വാശ്രയ ശീലവും സമ്പാദ്യ ശീലവും വളർത്തി കോഴിമുട്ട ഉൽപ്പാദനത്തിലൂടെ കുട്ടികൾക്കാവശ്യമായ ഭക്ഷണത്തിൽ മുട്ടയുടെ ലഭ്യത ഉറപ്പാക്കി അർപ്പണ ബോധവും ആരോഗ്യവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനോടൊപ്പം കോഴിവളർത്തൽ രംഗത്തെ സാധ്യതകൾ…
Read Moreകൊല്ലം നഗരപരിധിയിൽ മൂന്ന് വാഹനാപകടങ്ങളിൽ രണ്ട് മരണം ; ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിനശിച്ചു
കൊല്ലം: നഗരപരിധിയിൽ ഇന്നലെ രാത്രിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്ക് .ചിന്നക്കടയിൽ രാത്രിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ പെരിനാട് സ്വദേശി സാജൻ മരിച്ചു.തൊട്ടുപിന്നാലെ തട്ടാമലയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് വർക്കല മുടിയോട് ചെറിന്നിയൂരിൽ അപർണയിൽ സുഭഗന്റെ മകൻ വിവേക് (25) മരിച്ചു. ഇയാളുടെ ബൈക്ക് ഇടിയുടെ ആഘാതത്തിൽ കത്തിയമർന്നു. വിവേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കടപ്പാക്കടയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ട്രെയിലർ ഇടിച്ചുകയറി മൂന്നു ഓട്ടോറിക്ഷകൾ തകർന്നു. രണ്ട് ഓട്ടോറിക്ഷകൾ പൂർണമായും ഒരേണ്ണം ഭാഗികമായും തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കടപ്പാക്കട സ്വദേശി ബിനുവിന് പരിക്കേറ്റു. പ്രതിഭ ജംഗ്ഷനിൽ രാത്രി 10.30ഓടെയായിരുന്നു അപകടം. വണ്ടിയുടെ അടിയിൽ കുടുങ്ങിയ ബിനുവിനെ ക്രെയിൽ കൊണ്ടുവന്ന് ട്രെയിലർ ഉയർത്തിയശേഷമാണ് പുറത്തെടുത്തത്.
Read Moreകല്ലുവാതുക്കൽ പഞ്ചായത്ത് വിഭജിച്ച് പാരിപ്പള്ളി പഞ്ചായത്ത് രൂപീകരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് എൻ.പീതാംബരകുറുപ്പ്
ചാത്തന്നൂർ:കല്ലുവാതുക്കൽ പഞ്ചായത്ത് വിഭജിച്ച് പാരിപ്പള്ളി പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ പാർലമെന്റ് അംഗം എൻ.പീതാംബരകുറുപ്പ് ആവശ്യപ്പെട്ടു. പാരിപ്പള്ളി പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്.എന്നാൽ മലപ്പുറം ജില്ലയിലെ ചില പഞ്ചായത്തുകൾ വിഭജിച്ചതിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ സ്റ്റേവന്നതിനാലാണ് പാരിപ്പള്ളി പഞ്ചായത്ത് യാഥാർത്ഥ്യമാകാതിരുന്നത്. സ്റ്റേ നിലവിലുണ്ടെങ്കിൽ അത് മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഡിഎഫ് സർക്കാർ പാരിപ്പള്ളി പഞ്ചായത്ത് രൂപീകരിച്ചപ്പോൾ എംഎൽഎയോ എൽഡിഎഫോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് സജീവ് സജിഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജന.സെക്രട്ടറി ഉണ്ണികൃഷ്ണൻ,ബ്ലോക്ക് പ്രസിഡന്റ് പരവൂർ സജീബ്,യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.സിമ്മിലാൽ, വട്ടക്കുഴിക്കൽമുരളി,ബിജു പാരിപ്പള്ളി ,സത്താർ ,മോഹനൻപിള്ള,തോമസ്, അഭിലാഷ്കുമാർ,അന്നമ്മചാക്കോ,സുനിൽകുമാർ,അനിൽ ,പഞ്ചായത്ത്…
Read Moreതെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കല്ലടയാറിന്റെ തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദേശം; കൺട്രോൾ റൂമുകൾ തുറന്നു
കൊല്ലം: തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് കല്ലടയാറ്റിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തീരങ്ങളിലെ പഞ്ചായത്തുകള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്കി. ഇന്നലെ വൈകുന്നേരം ഡാമിലെ ജലനിരപ്പ് 115.62 മീറ്ററില്‍ എത്തിയതിനെത്തുടര്‍ന്ന് മൂന്നു ഷട്ടറുകള്‍ 105 സെന്റീ മീറ്റര്‍ തുറന്നിട്ടുണ്ട്. ഡാമില്‍ കൂടുതല്‍ വെള്ളം എത്തുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയേക്കും. പട്ടാഴി വടക്കേക്കര, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിറക്കര വില്ലേജില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയില്‍നിന്ന് നാലു കുടുംബങ്ങളെ മാറ്റി. ഇതില്‍ മൂന്നു കുടുംബങ്ങളിലെ ഒന്‍പതു പേരെ ചിറക്കര പഞ്ചായത്തിന്റെ പകല്‍വീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒരു കുടുംബം ബന്ധുവീട്ടിലേക്ക് മാറി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് സജ്ജരായിരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് വില്ലേജ് തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കളക്ട്രേറ്റിലും…
Read Moreഅഞ്ചലില്‍ വീടിന്റെ വാതിൽ കുത്തിതുറന്ന് മോഷണം; ഒരാഴ്ച കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിയുന്നതെന്ന് വീട്ടുടമ
അഞ്ചൽ :അഞ്ചലില്‍ കഴിഞ്ഞ ഏതാനും ദിവസമായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. അഞ്ചല്‍ മലമേൽ ഉദയം വീട്ടിൽ സുരേഷ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി സുരേഷ് കുമാറും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ കതക് കുത്തിത്തുറന്ന നിലയിൽ കണ്ടത്. കതക് തുറന്ന് വീട്ടിനുള്ളിൽ പരിശോധന നടത്തിയതിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 15000 ത്തോളം രൂപ നഷ്ടപ്പെട്ടു. ഉടൻ തന്നെ അഞ്ചൽ പോലീസിൽ പരാതി നൽകി. എസ്ഐ ടി.സതികുമാറിന്റെ നേതൃത്വത്തിൽ പോലീ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More