പോക്കറ്റടിക്കാരെ ശപിച്ച് കുടിയൻമാർ..! ബി​​വ​​റേ​​ജ​​സ് ഷോ​​പ്പി​​ലെ ക്യൂ​​വി​​ൽ പോ​​ക്ക​​റ്റ​​ടി സം​​ഘം വി​​ല​​സു​​ന്നു; നാണക്കേട് മൂലം ആരും പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നില്ല

കോ​​ട്ട​​യം: ചി​​ങ്ങ​​വ​​ന​​ത്ത് ബി​​വ​​റേ​​ജ​​സ് ഷോ​​പ്പ് മാ​​റ്റി സ്ഥാ​​പി​​ച്ച​​തോ​​ടെ തി​​ര​​ക്കും തി​​ര​​ക്കി​​നി​​ടെ പോ​​ക്ക​​റ്റ​​ടി​​യും സ്ഥി​​രം സം​​ഭ​​വ​​മാ​​യി. മ​​ദ്യം വാ​​ങ്ങാ​​ൻ വ​​രു​​ന്ന​​വ​​രു​​ടെ പോ​​ക്ക​​റ്റ​​ടി​​ക്കു​​ന്ന ചി​​ല​​ർ ചി​​ങ്ങ​​വ​​ന​​ത്തു വി​​ല​​സു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഒ​​രു പോ​​ക്ക​​റ്റ​​ടി​​ക്കാ​​ര​​നെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ബി​​വ​​റേ​​ജ​​സ് ഷോ​​പ്പ് ഗോ​​മ​​തി ക​​വ​​ല​​യി​​ൽ​​നി​​ന്നു ചി​​ങ്ങ​​വ​​നം ച​​ന്ത​​ക്ക​​ട​​വി​​ലേ​​ക്കു മാ​​റ്റി സ്ഥാ​​പി​​ച്ചി​​രു​​ന്നു. ഇ​​വി​​ടെ വ​​ൻ​​തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. രാ​​വി​​ലെ എ​​ട്ടു മ​​ണി​​യാ​​കു​​ന്പോ​​ൾ മു​​ത​​ൽ ഇ​​വി​​ടെ ക്യൂ ​​നി​​ൽ​​ക്കാ​​ൻ ആ​​ളു​​ക​​ളെ​​ത്തും. സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ങ്ങും ബി​​വ​​റേ​​ജ് ഷോ​​പ്പ് ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ വ​​ൻ തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.തി​​ര​​ക്കി​​നി​​ട​​യി​​ൽ പോ​​ക്ക​​റ്റ​​ടി​​ക്കാ​​ർ നു​​ഴ​​ഞ്ഞു ക​​യ​​റി പ​​ണം ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​ണ്. മ​​ദ്യം വാ​​ങ്ങാ​​ൻ ക്യൂ ​​നി​​ൽ​​ക്കു​​ന്ന​​വ​​രു​​ടെ പോ​​ക്ക​​റ്റ​​ടി​​ച്ച​​താ​​യി ഇ​​തി​​നി​​കം നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. മ​​ദ്യം വാ​​ങ്ങാ​​ൻ വ​​ന്നി​​ട്ട് പ​​ണം കാ​​ണാ​​നി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ചെ​​ല്ലാ​​നു​​ള്ള നാ​​ണ​​ക്കേ​​ട് ഓ​​ർ​​ത്ത് ആ​​രും പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടി​​ല്ല. ഇ​​തു മു​​ത​​ലെ​​ടു​​ത്ത് പോ​​ക്ക​​റ്റി​​ക്കാ​​രും കൊ​​ഴു​​ക്കു​​ക​​യാ​​ണ്. മ​​ദ്യം വാ​​ങ്ങാ​​ൻ ക്യു ​​നി​​ന്ന​​യാ​​ൾ കൗ​​ണ്ട​​റി​​ന​​ടു​​ത്തെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പോ​​ക്ക​​റ്റ് കാ​​ലി​​യാ​​യ വി​​വ​​രം…

Read More

നിങ്ങളുടെ അയൽക്കാർ ആര്..! ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ലു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മനസിലാക്കാൻ പോ​ലീ​സി​ന്‍റെ ഗുണ്ടാ വ​ണ്ടി യാ​ത്ര

കോ​ട്ട​യം: പോ​ലീ​സി​ന്‍റെ ഗുണ്ടാ വ​ണ്ടി യാ​ത്ര ആ​രം​ഭി​ച്ചു. ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ലു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ണ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ണ്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഗു​ണ്ടാ​വ​ണ്ടി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ കേ​സു​ക​ളി​ൽ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കു പോ​ലും അ​റി​യാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു പ​ക്ഷേ ഇ​യാ​ൾ കൊ​ടും ക്രി​മി​ന​ൽ ആ​യി​രി​ക്കാം. ഇ​ങ്ങ​നെ​യു​ള്ള​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നാ​ണ് ഗു​ണ്ടാ വ​ണ്ടി ഉ​പ​ക​രി​ക്കു​ക. ഗു​ണ്ട​യു​ടെ ചി​ത്ര​ങ്ങ​ൾ. ഇ​യാ​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം, ഏ​തൊ​ക്കെ കേ​സു​ക​ളി​ൽ  ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ചി​ത്ര​ത്തോ​ടൊ​പ്പം ന​ല്കും. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ ചാ​ർ​ജെ​ടു​ത്ത ശേ​ഷം ത​യാ​റാ​ക്കി​യ ക്രി​മി​ന​ൽ ഗാ​ല​റി​യി​ലെ 107 ഗു​ണ്ട​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഗു​ണ്ടാ​വ​ണ്ടി​യി​ൽ  ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ നാ​ലു സ​ബ് ഡി​വി​ഷ​നു​ക​ളി​ലും ഗു​ണ്ടാ വ​ണ്ടി സ​ഞ്ച​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​ന്ന് പാ​ലാ​യി​ലെ​ത്തി​യ ഗു​ണ്ടാ​വ​ണ്ടി  പാ​ലാ സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കും. അ​ടു​ത്ത ദി​വ​സം വൈ​ക്കം സ​ബ് ഡി​വി​ഷ​നി​ലാ​വും ഗു​ണ്ടാ​വ​ണ്ടി…

Read More

വേഗമാകട്ടെ..! ബിയർ വൈൻ പാറലുകളിൽ ഇരുന്ന് ഇനി സ്ത്രീകൾക്കും തട്ടുദോശ കഴിക്കാം; ബാറുകൾ പൂട്ടിയതോടെ മുതലാളിമാർ ജീവിക്കാൻ തട്ടുകട തുടങ്ങി

കോ​ട്ട​യം: ആ​ദ്യം ബാ​ർ ന​ഷ്ട​പ്പെ​ട്ടു. ഇ​പ്പോ​ൾ ബി​യ​ർ, വൈ​ൻ പാ​ർ​ല​റും. ബാ​ർ ഹോ​ട്ട​ലു​ക​ളി​ലെ ബി​യ​ർ,വൈ​ൻ പാ​ർ​ല​റു​ക​ൾ പൂ​ട്ടി​യ​തോ​ടെ പ​ല​രും സാ​ധാ​ര​ണ ഹോ​ട്ട​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി. കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ ശ​ക്തി ഹോ​ട്ട​ലി​ൽ  മി​ത​മാ​യ നി​ര​ക്കി​ലു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ന്ധ​കേ​ര​ളാ കോ​ഫി ഹൗ​സ്ന്ധ  ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ച കേ​ര​ളാ കോ​ഫി ഹൗ​സി​ൽ അ​ടു​ത്ത ദി​വ​സം ത​ട്ടു​ദോ​ശ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 12 വ​രെ ദോ​ശ ഐ​റ്റം​സ് ല​ഭി​ക്കും. ന​ഗ​ര​ത്തി​ലെ രാ​ജ​ധാ​നി ഹോ​ട്ട​ലി​ൽ  നേ​ര​ത്തേ ത​ന്നെ ത​ട്ടു​ദോ​ശ ആ​രം​ഭി​ച്ചി​രു​ന്നു. നാ​ഗ​ന്പ​ട​ത്തെ സീ​സ​ർ പാ​ല​സ് അ​ട​ക്കം ന​ഗ​ര​ത്തി​ലെ മി​ക്ക ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും   ഹോ​ട്ട​ലും റ​സ്റ്റോ​റ​ന്‍റു​മാ​യി  പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! ഒരു മാസത്തിലെ പ്രണയത്തിനുള്ളിൽ കാമുകൻ ശാരീരികമായി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞപ്പോൾ കാമുകി ജീവനൊടുക്കി

കോ​ട്ട​യം: പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി ശ്യാ​മി(27)​നെ അ​റ​സ​റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് പീ​ഡ​ന കേ​സും അ​റ​സ്റ്റും ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത​താ​യി ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ചു. ശ്യാ​മി​നെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം കൂ​ടി ചു​മ​ത്തി​യ​താ​യി ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫ്  അ​റി​യി​ച്ചു. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഇ​വ​ർ ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ശ്യാം ​പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ മ​നോ​വി​ഷ​മ​ത്തി​ലാ​യ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

കണ്ടാൽ അറിയിക്കണം..! ദമ്പതികളുടെ തി​രോ​ധാനം ; ഹാഷിമിനെ പീരുമേട്ടിൽ കണ്ടെന്ന സൂചനയിൽ പോലീസ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹെലികാം ഉപയോയിച്ച് പരിശോധന നടത്തി

കോ​ട്ടയം: തു​ന്പൊ​ന്നും ല​ഭി​ക്കാ​തെ താ​ഴ​ത്ത​ങ്ങാ​ടി ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​ന അ​ന്വേ​ഷ​ണം. കാ​ണാ​താ​യി​ട്ട് 20 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​നു വ​ലി​യ പു​രോ​ഗ​തി ല​ഭി​ക്കാ​ത്ത​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​റി​നാ​ണു താ​ഴ​ത്ത​ങ്ങാ​ടി അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ കാ​ണാ​താ​കു​ന്ന​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ ക​ഴി​ഞ്ഞ ആ​റി​നു രാ​വി​ലെ 9.30നു ​ഹാ​ഷിം പീ​രു​മേ​ട്ടി​ൽ എ​ത്തി​യ​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​രു​മേ​ട്, പ​രു​ന്തും​പാ​റ, വാ​ഗ​മ​ണ്‍, ത​ങ്ങ​ൾ​പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ ഹെ​ലി​കാം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി. 10 പേ​ർ അ​ട​ങ്ങു​ന്ന സ്പെ​ഷ​ൽ ടീ​മാ​ണു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്തെ പാ​റ​ക്കെ​ട്ടു​ക​ൾ, കൊ​ക്ക​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ഹെ​ലി​കാം ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ആ​റി​നു രാ​വി​ലെ 9.30നു ​ഹാ​ഷിം ഒ​റ്റ​യ്ക്കു ത​ന്‍റെ പു​തി​യ കാ​റി​ൽ പീ​രു​മേ​ട്ടി​ൽ എ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​മാ​ണു തെ​ളി​വാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ​തി​നു പി​ന്നി​ൽ പീ​രു​മേ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​യെ​ന്നാ​ണു…

Read More

ഒറ്റയ്ക്ക് നിൽക്കാനറിയാം..! മു​​ന്ന​​ണി​​യി​​ൽ ചേ​​രാ​​ൻ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ച്ച് ആ​​രു​​ടെ​​യും മു​​ന്നി​​ൽ അ​​പേ​​ക്ഷ​​യു​​മാ​​യി നിന്നിട്ടില്ലെന്ന് കെ.എം.മാണി

കോ​​ട്ട​​യം:​​ഏ​​തെ​​ങ്കി​​ലും മു​​ന്ന​​ണി​​യി​​ൽ ചേ​​രാ​​ൻ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യോ ആ​​രു​​ടെ​​യും മു​​ന്നി​​ൽ അ​​പേ​​ക്ഷ​​യു​​മാ​​യി നി​​ൽ​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച വി​​വാ​​ദ​​ങ്ങ​​ൾ​​ക്കു യാ​​തൊ​​രു പ്ര​​സ​​ക്തി​​യു​​മി​​ല്ലെ​​ന്നു കെ.​എം. മാ​​ണി. പാ​​ർ​​ട്ടി​​യു​​ടെ മു​​ന്ന​​ണി പ്ര​​വേ​​ശം സം​​ബ​​ന്ധി​​ച്ചു മ​​റ്റ് ക​​ക്ഷി​​ക​​ൾ ന​​ട​​ത്തു​​ന്ന ച​​ർ​​ച്ച​​ക​​ൾ അ​​പ്ര​​സ​​ക്ത​​വും അ​​ധാ​​ർ​​മി​​ക​​വു​​മാ​​ണ്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചിരു​​ന്ന പാ​​ർ​​ട്ടി​​യാ​​ണെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

Read More

കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വ ഡോ​ക്‌​ട​ർ മ​രി​ച്ചു; ആ​കാ​ശ് തോ​മ​സ് ഉപരിപഠനത്തിന് ഓസ്ട്രേലിയയ്ക്കു പോകാനായി നെടുമ്പാശേ രിക്ക് പോകുമ്പോഴായിരുന്നു അപകടം

പാ​ലാ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന  യു​വ ഡോ​ക്‌​ട​റും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച്  യു​വ ഡോ​ക്‌​ട​ർ മ​രി​ച്ചു. പാ​ലാ പാ​ല​ക്കാ​ട്ടു​മ​ല തെ​രു​വ​ത്ത്  ഡോ. ​ആ​കാ​ശ് തോ​മ​സ് (26) ആ​ണ് മ​രി​ച്ച​ത്.  ഇ​ന്നു പു​ല​ർ​ച്ചെ  നെ​ടു​ന്പാ​ശേ​രി​ക്കു സ​മീ​പം പു​ല്ലു​വ​ഴി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​ർ​മ​നി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഡോ. ​ആ​കാ​ശ്  ഓ​സ്ട്രേ​ലി​യ​യ്ക്കു പോ​കു​ന്ന​തി​നാ​യാ​ണ്  നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്.  ഡോ​ക്‌​ട​റു​ടെ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ ഓ​സ്ട്രേ​ലി​യ​യി​ലു​ണ്ട്.  ഇ​വ​രെ സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം ജ​ർ​മ​നി​ക്കു പോ​കു​വാ​നാ​യി​രു​ന്നു തീ​രു​മാ​നം. പി​താ​വ് ടി.​ടി. തോ​മ​സ് (ജോ​യി) ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.  പ​രി​ക്കേ​റ്റ തോ​മ​സി​നെ​യും  ഭാ​ര്യ സൂ​സ​മ്മ​യേ​യും (ഉ​ഷ) ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​താ​വ് ടി.​ടി. തോ​മ​സ് റി​ട്ട​യേ​ഡ് ഹെ​ഡ്മാ​സ്റ്റ​റാ​ണ്. മാ​താ​വ് സൂ​സ​മ്മ തോ​മ​സ് റി​ട്ട​യേ​ഡ് എ​സ്ബി​ടി അ​സി. മാ​നേ​ജ​രാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ശി​ഷ് തോ​മ​സ്, ആ​ന​ന്ദ് തോ​മ​സ് എ​ന്നി​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി ഓ​സ്ട്രേ​ലി​യ​യി​ലാ​ണു താ​മ​സം.  ഡോ. ​ആ​കാ​ശ് തോ​മ​സ് ഒ​രു വ​ർ​ഷ​ത്തോ​ളം…

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ ബന്ധു പീഡിപ്പിച്ചു; പിന്നീട് വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചപ്പോൾ യുവതിക്ക് സംഭവിച്ചത്…

വൈ​ക്കം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി പ​രാ​തി. വൈ​ക്കം സ്വ​ദേ​ശി​നി​യാ​യ 20കാ​രി​യെ അ​രൂ​ർ എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 20കാ​ര​ൻ പീ​ഡി​പ്പി​ച്ച​താ​യാ​ണു പ​രാ​തി. യു​വ​തി​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​യ യു​വാ​വു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ശാ​രീ​രി​ക​മാ​യി ഉ​പ​യോ​ഗി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം ഫോ​ണി​ൽ​വി​ളി​ച്ച് വി​വാ​ഹ​ത്തി​നു താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണു പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. യു​വാ​വി​ന്‍റെ‍​ഫോ​ൺ കോ​ൾ വ​ന്ന​തി​നു ശേ​ഷം മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന യു​വ​തി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​രൂ​ർ പോ​ലീ​സി​നു കേ​സ് കൈ​മാ​റി.

Read More

ഒന്നു വിളിച്ചാൽ ഓടിയെത്തും..! കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട് ദാഹിക്കുമ്പോള്‍ സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം വിതരണം ചെയ്ത് അഭയ ആംബുലൻസ് സർവീസ് ഉടമ ബിനൂപ്

കോ​ട്ട​യം: കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട് ദാഹിക്കുമ്പോള്‍ സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു മാ​തൃ​ക​യാ​കു​ക​യാ​ണ് അ​ഭ​യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന കോ​ട്ട​യം ചാ​ലു​കു​ന്ന് സ്വ​ദേ​ശി ബി​നൂ​പ്. കോ​ട്ട​യം കോ​ടി​മ​ത​യി​ൽ നാ​ലു​വ​രി​പ്പാ​ത വ​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​റ്റാ​താ​യി. ഇ​തോ​ടെ കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ 44, 30 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മു​പ്പാ​യി​ക്കാ​ട്, കോ​ടി​മ​ത സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ  കു​ടി​വെ​ള്ളം എ​ത്താ​തെ​യാ​യി. ഈ ​വാ​ർ​ഡു​ക​ളി​ൽ ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ എ​ത്തു​ന്ന ന​ഗ​ര​സ​ഭ​യു​ടെ കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ൾ മാ​ത്ര​മാ​ണ് ആ​ശ്ര​യം. വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ന​ൽ ത​ന്പി​യാ​ണ് ബി​നൂ​പി​നെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ബി​നൂ​പ് വാ​ർ​ഡി​ലെ​ത്തു​ക​യും കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് നേ​രി​ട്ട​റി​യു​ക​യും ചെ​യ​തു. ഒ​രു തു​ള്ളി​കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടു​കാ​ർ വ​ല​യു​ന്ന രം​ഗം ത​ന്നെ ആ​ഴ​ത്തി​ൽ ചി​ന്തി​പ്പി​ച്ചെ​ന്ന്  ബി​നൂ​പ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് ദി​വ​സ​വും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ക്കാ​മെ​ന്ന് സ​ന​ൽ ത​ന്പി​യോ​ട് ബി​നൂ​പ് പ​റ​യു​ക​യാ​യി​രു​ന്നു. 2500 രൂ​പാ…

Read More

നിങ്ങൾ ഇവരെ അറിയുമോ..! പട്ടാപ്പകൽ ബൈ​ക്കി​ലെ​ത്തി വീട്ടമ്മയുടെ മാ​ല​ക​വ​ർ​ന്ന സം​ഘ​ത്തി​ന്‍റെ കാമ​റ ദൃ​ശ്യം ല​ഭി​ച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

കു​റ​വി​ല​ങ്ങാ​ട്: കാ​ൽ​ന​യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഘ​ത്തി​ന്‍റെ കാ​മ​റ ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു.  ന​സ്ര​ത്ത്ഹി​ൽ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ ലൂ​ക്കാ​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ലൂ​ക്കാ (89)യു​ടെ മൂ​ന്ന​ര​പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ര​ണ്ടം​ഗ​സം​ഘം ബൈ​ക്കി​ൽ യാ​ത്ര​ന​ട​ത്തു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ള്ള​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കു​റ​വി​ല​ങ്ങാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് ശാ​ഖ​യി​ൽ ന​സ്ര​ത്ത്ഹി​ൽ സ്കൂ​ൾ ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ൽ ന​സ്ര​ത്ത്ഹി​ൽ ഭാ​ഗ​ത്ത് പെ​രു​കി​ലം​കാ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു ക​വ​ർ​ച്ച. പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ ഏ​ലി​ക്കു​ട്ടി മ​രു​ന്നു​വാ​ങ്ങി​യ​ശേ​ഷം തോ​ട്ടു​വാ​യി​ൽ നി​ന്ന് ബ​സി​ലാ​ണ് ന​സ്ര​ത്ത്ഹി​ല്ലി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പെ​രു​കി​ലം​കാ​ട് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ടാ​റിം​ഗി​നാ​യി മെ​റ്റ​ൽ വി​രി​ച്ചി​ട്ടു​ള്ള പെ​രു​കി​ലം​കാ​ട്-​പു​ത്ത​ൻ​ക​ണ്ടം റോ​ഡി​ലൂ​ടെ  ബൈ​ക്കി​ൽ ഏ​ലി​ക്കു​ട്ടി​യെ മ​റി​ക​ട​ന്ന് പോ​യി. ഇ​തി​നു​ശേ​ഷം ബൈ​ക്കി​ൽ നി​ന്നി​റ​ങ്ങി പി​റ​കേ​ട്ട് ന​ട​ന്ന് ഏ​ലി​ക്കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ​ശേ​ഷം അ​ടു​ത്ത​ദി​വ​സം ടാ​റിം​ഗ് ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. വീ​ണ്ടും…

Read More