പരവൂർ: സംസ്ഥാനത്തെ രണ്ട് ട്രെയിൻ സർവീസുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. അമൃത എക്സ്പ്രസ്, മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പുതിയ സ്റ്റോപ്പുകൾ ലഭിച്ചത്. ഫെബ്രുവരി 20 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16344) തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് അധിക സ്റ്റോപ്പ് അനുവദിച്ചത്. രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 01.32-ന് തിരുവല്ലയിലെത്തി 01.33-ന് പുറപ്പെടും. തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ്പ്രസിന് (16343) നിലവിൽ തിരുവല്ലയിൽ സ്റ്റോപ്പുണ്ട്. തിരുവനന്തപുരം-മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസിനാണ് (16347/16348) മയ്യനാട് റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരത്ത്നിന്ന് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ രാത്രി 10.00-ന് മയ്യനാട്ടെത്തി 10.01ന് പുറപ്പെടും. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിൻ പുലർച്ചെ 02.28ന് മയ്യനാട്ടെത്തി 02.29ന് യാത്ര തുടരും. ദീർഘദൂര യാത്രക്കാർക്കും മയ്യനാട്,…
Read MoreCategory: Edition News
ദീർഘദൂര ട്രെയിനുകളിൽ അമൃത് ഭാരത്റേക്കുകൾ ഉൾപ്പെടുത്താൻ റെയിൽവേ
പരവൂർ: രാജ്യത്ത് ദീർഘദൂര ട്രെയിനുകളിൽ നിന്ന് എൽഎച്ച്ബി കോച്ചുകൾ ഒഴിവാക്കി പകരം അമൃത് ഭാരത് റേക്കുകൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. ഘട്ടം ഘട്ടമായി ഈ മാറ്റം നടപ്പിൽ വരുത്താനാണ് റെയിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്.പരമ്പരാഗതമായി ഇപ്പോൾ ഉപയോഗിച്ച് വരുന്ന കോച്ചുകൾ നിർത്തലാക്കി പുതിയ തലമുറ അമൃത് ഭാരത് മൂന്നാം പതിപ്പ് റേക്കുകളായിരിക്കും ഉൾപ്പെടുത്തുക. എയർ കണ്ടീഷൻ ചെയ്തതും അല്ലാതതുമായ കോച്ചുകൾ ഇതിൽ ഉൾപ്പെടുത്തും. സ്റ്റാൻഡാർഡ് എൽഎച്ച്ബി ഫോർമേഷനുകളിൽ നിന്ന് വ്യത്യസ്ഥമായി അമൃത് ഭാരത് ട്രെയിനുകൾ രണ്ടറ്റത്തും ലോക്കോമോട്ടീവുകൾ ഉൾപ്പെടുത്തിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈ റേക്കുകൾക്ക് മണിക്കൂറിൽ 130 കിലോമീറ്ററും അതിൽ കൂടുതലും വേഗതയിൽ ഓടാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. നേരത്തേ പുറത്തിറക്കിയ അമൃത് ഭാരത് ട്രെയിനുകളുടെ ഒന്നും രണ്ടും പതിപ്പുകൾ പൂർണമായും നോൺ ഏസി കോച്ചുകൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴത്തെ മൂന്നാം പതിപ്പിൽ അപ്ഗ്രേഡ്…
Read Moreആദിത്യയുടെ മരണം: ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തേടി പോലീസ്; ദുരൂഹത നീക്കണമെന്ന് കുടുംബം
കൊച്ചി: ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തില്‍ ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പുതിയ മോഡല്‍ ആയതിനാല്‍ ഫോണ്‍ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി ഫോണില്‍ നിന്നും നീക്കം ചെയ്ത ഫയലുകള്‍ കണ്ടെത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ഇനിയും പോലീസിന് ലഭിച്ചിട്ടില്ല. കൊറിയന്‍ ഭാഷ പഠിക്കാന്‍ കുട്ടി താല്‍പ്പര്യം കാണിച്ചിരുന്നു. കൊറിയന്‍ സിനിമകളോടും പെണ്‍കുട്ടിക്ക് പ്രണയമായിരുന്നു. എന്നാല്‍. കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയന്‍ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള വിശദ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങുന്നത്. ആദിത്യ പിന്തുടര്ന്നിരുന്ന ഇന്‍സ്റ്റ പേജ് ബ്ലാക്ക് വെനം പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പലരും അണ്‍ഫോളോ ചെയ്ത് പോയതായി കണ്ടെത്തിയിട്ടുണ്ട്.…
Read Moreശബരിമല സ്വർണക്കൊള്ള കേസ് ; പൂജയിൽ പങ്കെടുത്തത് ഭക്തിയുടെ ഭാഗമായി മാത്രം; ജയറാം ഇഡിക്ക് മുന്നിൽ
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന് ജയറാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലേക്ക്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയറാമിന് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇരുവരും തമ്മിലുള്ള മറ്റ് ബന്ധങ്ങളെക്കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. നിലവില്‍ കേസില്‍ സാക്ഷിപ്പട്ടികയിലാണ് ജയറാം ഉള്‍പ്പെട്ടിരിക്കുന്നത്.2019ല്‍ ശബരിമല നടയിലെ സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജയറാമും കേസിന്റെ ഭാഗമായത്. ഭക്തിയുടെ ഭാഗമായാണ് താന്‍ പൂജയില്‍ പങ്കെടുത്തതെന്നും മറ്റൊന്നുമറിയില്ലെന്നുമാണ് ജയറാം പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ള മൊഴി.എന്നാല്‍ കട്ടിളപ്പാളി വീട്ടില്‍ എത്തിച്ചതിന് പിന്നില്‍ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കേസില്‍ ഇന്നലെ ദേവസ്വം ബോര്‍ഡ്…
Read Moreആലിനിന്റെ പേരില്‍ വ്യാജപ്പിരിവ്; വിളിച്ചത് തൃശൂർ കോഡുള്ള ലാൻഡ് നമ്പരിൽ നിന്ന്; കുടുംബം നിയമനടപടിക്ക്
മല്ലപ്പള്ളി: അവയദാനത്തിലൂടെ ശ്രദ്ധേയായ ആലിനിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന് റെജി ശാമുവല്‍ പറഞ്ഞു. ആലിനിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനെയാണ് അറിയിച്ചത്. 0487- 2223002 എന്ന നമ്പരില്‍ നിന്നാണ് വിളിയെത്തിയത്. അയിരൂര്‍ സ്വദേശിയായ വിമുക്തഭടന് എ.ആര്.കെ.പിള്ളയെ വിളിച്ചത് വനിതയാണ്. ആലിനിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ രൂപവത്കരിച്ച സംഘടനയുടെ ആളെന്നാണ് പരിചയപ്പെടുത്തിയത്. എറണാകുളത്തു നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞു. എന്നാല്‍, വിളിച്ച നമ്പറിന്റെ കോഡ് തൃശൂരിലേത് ആയിരുന്നു. റെജി തന്റെ സുഹൃത്താണെന്നും കുടുംബം ആരോടു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എ.ആര്.കെ.പിള്ള അറിയിച്ചപ്പോള്‍ ഫോണ്‍ കട്ടുചെയ്തു. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമെന്ന സന്ദേശമാണ് ലഭിച്ചത്.
Read More57 കോടി മുടക്കി നിർമിച്ച പടഹാരം പാലത്തിലേക്കുള്ള സർവീസ് റോഡിൽ അപകടകരമായ കുഴികൾ; പ്രതിഷേധിച്ച് നാട്ടുകാർ
ചമ്പക്കുളം: 57.83 കോടി രൂപ മുടക്കി നിർമിച്ച പടഹാരം പാലത്തിന്റെ വടക്കേക്കരയിൽ നിർമിച്ചിരിക്കുന്ന സർവീസ് റോഡിന്റെ പണി പൂർത്തിയാക്കുന്നില്ല എന്ന് പരാതി ഉയരുന്നു. നെടുമുടി പഞ്ചായത്തിലെ 10 -ാം വാർഡിലൂടെ നിർമ്മിച്ചിരിക്കുന്ന സർവീസ് റോഡിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ കുഴികൾ നിലനില്‍ക്കുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്. മതിമഠം മുതൽ കൊക്കരാക്കൽ ക്ഷേത്രം വഴി പടഹാരം പാലത്തിന് സമീപം എത്തുന്ന റോഡാണ് വശങ്ങളിൽ കുഴി നികത്താത്തതുമൂലം യാത്രക്കാരെ അപകടത്തിലാക്കുന്നത്. വീതി കുറഞ്ഞ ഈ റോഡിന്റെ ടാർ ചെയ്ത ഭാഗം കഴിഞ്ഞാൽ പല സ്ഥലത്തും കുഴിയാണ്. മറ്റൊരു വാഹനം വരുന്നതു കണ്ട് വശത്തേക്ക് ഒതുക്കിയാൽ കുഴിയിൽ വീണ് അപകടം ഉറപ്പാണ്. വശത്തെ കുഴികളിൽ പുല്ല് മൂടിക്കിടക്കുന്നത് അപകടം വർദ്ധിപ്പിക്കുന്നതോടൊപ്പം ഇഴ ജെന്തുക്കളുടെ ഉപദ്രവത്തിനും കാരണമാകുന്നു. വളരെ ജനസാന്ദ്രത ഏറിയ ഈ പ്രദേശത്ത് മൂന്ന് ആരാധനാലയങ്ങളാണുള്ളത്. നിരവധി കുട്ടികൾ ഉൾപ്പെടെ നൂറ് കണക്കിന്…
Read Moreഗർഭകാലം ആഘോഷമാക്കാൻ ഗര്‍ഭിണികള്‍ക്കായി സംഗീതമത്സരം;നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ മാത്യു കല്യാണിക്ക് ഒന്നാം സമ്മാനം
ചേർത്തല: ഗർഭകാലം ആഘോഷമാക്കുന്നതിന്റെ ഭാഗമായി കിൻഡർ ഹോസ്പിറ്റൽ ചേർത്തല സ്പന്ദനം സീസൺ (നാല്) സംഗീത മത്സരം സംഘടിപ്പിച്ചു. കിൻഡർ ഹോസ്പിറ്റൽ ചേർത്തല, കൊച്ചി, ആറന്മുള, കൊല്ലം എന്നീ സ്ഥലങ്ങളിൽ നടന്ന ഒഡീഷനുകളിൽ നൂറോളം പേര് പങ്കെടുത്തിരുന്നു. ഇവിരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 10 ഓളം വരുന്ന ഗർഭിണികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. ചേർത്തല അഖിലാഞ്ജലി കൺവൻഷൻ സെന്ററിൽ നടന്ന ഫൈനൽ മത്സരം കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ.വി.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സരത്തിൽ മാതു കല്യാണി ഒന്നാം സ്ഥാനവും ടി.ജെ. ശ്രീഷ്മ രണ്ടാം സ്ഥാനവും അനു മരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മന്ത്രി പി. പ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. കിൻഡർ ഹോസ്പിറ്റൽ സിഇഒ രഞ്ജിത്ത് കൃഷ്ണൻ, കിൻഡർ ഹോസ്പിറ്റൽസ് സിഇഒമാരായ ബി. രാജേഷ് കുമാർ, ആന്റോ ട്വിങ്കൾ, അബീഷ്, കിൻഡർ ആറന്മുള ഓപ്പറേഷൻ മാനേജർ…
Read Moreമദ്യപിച്ച് ബഹളം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിലെടുത്തു; യാത്രയ്ക്കിടെ പ്രതി പോലീസുകാരനെ കടിച്ചു; പോലീസുകാരൻ ചികിത്സയിൽ
കായംകുളം: മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ചു. കണ്ടല്ലൂർ പറവൂർ ജംഗ്ഷനിൽനിന്നാണ് അഖിൽ, അഖിലേഷ് എന്നിവരെ കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സിപിഒ ഗോപകുമാറിന്റെ കാലിൽ അഖിൽ എന്നയാൾ കടിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreആഗോള അയ്യപ്പസംഗമം അഴിമതി: മന്ത്രി വാസവൻ രാജിവയ്ക്കുന്നതുവരെ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്
ഏറ്റുമാനൂർ: ആഗോള അയ്യപ്പസംഗമത്തിലൂടെ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പസംഗമത്തിനു നേതൃത്വം നൽകിയത് വി.എൻ. വാസവനാണ്. കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലായെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.വിശ്വാസത്തെ ചൂഷണം ചെയ്തു കോടികളുടെ അഴിമതി നടത്തിയ വി.എൻ. വാസവൻ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, കെ.ജി. ഹരിദാസ്, ജോബിൻ ജേക്കബ്, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, മണ്ഡലം പ്രസിഡന്റുമാരായ ജോയി പൂവംനിൽക്കുന്നതിൽ, ജൂബി ഐക്കരക്കുഴി, ജോൺസൺ സി.…
Read Moreസമ്പാദ്യം ചികിത്സാസഹായത്തിന് നൽകിയ അഡോണിന് കുമരകം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും അഭിനന്ദനപ്രവാഹം
കുമരകം: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുന്നത്തുകളത്തിൽ വീട്ടിൽ അരുൺ ഷാജിക്ക് (36) ചികിത്സാ സഹായനിധി സമാഹരിക്കുന്നതിന്റെ ഭാഗമായി ഇഴാംകാട് അഡോൺ പി. അനീഷിന്റെ (ഏഴ്) ഭവനത്തിലെത്തിയ പ്രവർത്തകരുടെ മനം നിറഞ്ഞു. കുമരകം സെന്റ് ജോൺസ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ അഡോൺ തന്റെ സമ്പാദ്യമായ കുടുക്കയിലെ പണം എണ്ണിനോക്കുകപോലും ചെയ്യാതെ സംഭാവന ചെയ്തു. അത് എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 1,260 രൂപയുണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് സംഭാവന ചെയ്തത്. കുഞ്ഞിന്റെ സന്മനസ് അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അഡോണിന്റെ വീട്ടിലെത്തി കുട്ടിയെ അനുമോദിക്കുകയും രക്ഷാകർത്താക്കളെ അഭിനന്ദിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരുടെ അഭിനന്ദന പ്രവാഹവും അഡോണിനു ലഭിച്ചു.
Read More