പഴയന്നൂർ: വാഗ്ദാനങ്ങൾ നൽകുന്നതിലല്ല പകരം വികസനങ്ങൾ പരമാവധി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് താൻ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ള തെന്നും ആ പ്രവർത്തന ശൈലിയിലൂടെ നാട്ടിൽ പരമാവധി വികസനം നടപ്പാക്കുമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. മണ്ഡലത്തിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ എന്തെന്നതിനെക്കുറിച്ചുള്ള പഠനം നടത്തുമെന്നും അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാട്ടുകാരുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി അത്തരം കാര്യങ്ങൾ പൂർണതയിലെത്തിക്കാൻ വേണ്ട ഇടപെടലുകൾ നടത്തും. വൈദ്യുതിയും പാർപ്പിടവും ഇനിയും ലഭിക്കാത്തവർക്ക് അതിനുള്ള നടപടി കൈക്കൊള്ളും. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉത്പ്ന്നങ്ങൾക്കുള്ള വിപണി സജ്ജമാക്കുന്നതിനും ഇടപെടലുകൾ നടത്തും. സ്പോർട്സ് രംഗത്തേക്കു യുവാക്കളെ ആകർഷിക്കാൻ ഇടപെടും. ഉത്തരവാദിത്വബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കുന്നതിനും അവരെ നേർവഴിക്കു നയിക്കുന്നതിനും ചരിത്രത്തെക്കുറിച്ച് അവബോധം വരുത്തുന്നതിനുമുള്ള പദ്ധതികൾ തയാറാക്കും. വിദ്യാഭ്യാസ രംഗത്തു പുതിയ കോഴ്സുകൾ കൊണ്ടുവരും. പരന്പരാഗത തൊഴിൽ മേഖലയെ…
Read MoreCategory: Thrissur
വാഹനമിടിച്ചു റോഡരുകിൽ ജീവനുവേണ്ടി പിടഞ്ഞ നായയ്ക്ക് രക്ഷകരായി അനിമൽ കെയർ പ്രവർത്തകർ
അന്തിക്കാട്: അന്തിക്കാട് ആൽ സെന്ററിൽ വാഹനമിടിച്ചു വലതുകാലും ഷോൾഡറും തകർന്നു റോഡരുകിൽ ജീവനുവേണ്ടി പിടഞ്ഞ തെരുവുനായയ്ക്കു നാട്ടുകാരും തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരും രക്ഷകരായി. നാലുവയസുള്ള ജുഗ്ര എന്ന തെരുവുനായക്കാണ് അന്തസാർന്ന ആരോഗ്യപരിചരണം ലഭിച്ചത്. അപകടത്തിൽ വലത് കാലിന്റെ രണ്ടുഭാഗങ്ങളിൽ എല്ല് ഒടിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തകരെത്തി ഇഞ്ചക്ഷൻ എടുത്തതിനുശേഷം പ്ലാസ്റ്ററ്റർ ഇട്ടു. കാലുകളിലും ശരീരത്തിന്റെ പലയിടങ്ങളിലും മുറിവുകളും ചതവുകളും നീരുമുണ്ട്. വാഹനമിടിച്ചു തെരുവിൽ വീണ നായയുടെ പിടച്ചിൽകണ്ട് നാട്ടുകാർ മൃഗസ്നേഹിയായ അന്തിക്കാട് കല്ലിടവഴി സ്വദേശി പി. വി. അശോകനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അശോകൻ നൽകിയ വിവരത്തെ പിന്തുടർന്നാണു തളിക്കുളത്തെ അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ ചികിത്സാസജ്ജരായി എത്തിയത്. പി.ആർ. രമേഷ്, കെ. കെ. ശൈലേഷ്, അജിത്ത് കുമാർ ഏങ്ങണ്ടിയൂർ, സത്യൻ വാക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറെടുത്താണു തെരുവുനായയ്ക്കു ചികിത്സ നൽകിയത്.
Read Moreമദ്യപാനവും ബഹളവും ചോദ്യം ചെയ്ത വ്യാപാരിയേയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ചു; മൂന്ന് വയസുള്ള കുട്ടിക്കു ക്രൂര മർദ്ദനം
ചാലക്കുടി: പോട്ടയിൽ വ്യാപാരിയേയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിക്കുകയും വീടും വാഹനങ്ങളും തല്ലിത്തകർക്കുകയും ചെയ്തു. ആളൂരിൽ സ്റ്റേഷനറികട നടത്തുന്ന പോട്ട കൈനാടത്തുപറന്പിൽ ജസ്റ്റിന്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ കയറി ആക്രമണം നടത്തിയത്. പരിക്കേറ്റ ജസ്റ്റിനെയും ഭാര്യ ജിജിയേയും മൂന്നു വയസുള്ള കുട്ടിയേയും പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം രാത്രി ഒന്പതോടെയാണ് ആക്രമണം ഉണ്ടായത്. വാതിലിൽ മുട്ടിവിളിച്ചപ്പോൾ വാതിൽ തുറന്ന ജസ്റ്റിനെ അക്രമികൾ മർദിക്കുകയായിരുന്നു. തടയാൻചെന്ന ഭാര്യ ജിജിക്കും മർദനമേറ്റു. ജിജിയുടെ കൈയിലുണ്ടായിരുന്ന മൂന്നു വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ചതിനെ തുടർന്ന് കണ്ണിനു പരിക്കേറ്റു.വീട്ടുമുറ്റത്തു പാർക്കുചെയ്തിരുന്ന രണ്ടു കാറുകളുടെ ചില്ലുകളും വീടിന്റെ ജനൽ ചില്ലുകളും വടിവാൾകൊണ്ടു തല്ലിത്തകർക്കുകയായിരുന്നു. ഇതിനിടയിൽ വാതിൽ അടച്ചശേഷം പോലീസ് സ്റ്റേഷനിലേക്ക് ഫോണ് വിളിച്ച് പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടു.മൂന്നു ബൈക്കുകളിലായി എത്തിയ നാലു പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ആളൂരിൽ സ്റ്റേഷനറി കട നടത്തുന്ന…
Read Moreകുടിവെള്ള പദ്ധതി നോക്കു കുത്തിയായി നിൽക്കാൻ തുടങ്ങിയിട്ടുണ്ട് 12 വർഷം; എല്ലാം ഇപ്പം ശരിയാകുമെന്ന് വാട്ടർ അഥോറിറ്റിയും
പടിയൂർ: ഗ്രാമപഞ്ചായത്തിൽ സന്പൂർണ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തു രണ്ടുവർഷം പിന്നിട്ടെങ്കിലും പഞ്ചായത്തിലെ തെക്കൻ മേഖലയിൽ ഇപ്പോഴും കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിന്റെ എട്ട്, ഒന്പതു വാർഡുകളിലാണു കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. പഞ്ചായത്തിന്റെ തെക്കൻ മേഖലകളായ മഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നിവിടങ്ങളിൽ കുടിവെള്ളത്തിനു ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണെന്നു നാട്ടുകാർ പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽപ്പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. 2019 ലാണു പടിയൂർ പഞ്ചായത്തിലെ സന്പൂർണ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തത്. എന്നാൽ കാറളത്തുനിന്നു ശക്തമായി വെള്ളം പന്പുചെയ്താൽ മാത്രമേ ഉയർന്ന പ്രദേശങ്ങളായ ഇവിടെ വെള്ളം എത്തൂ. നല്ല ശക്തിയിൽ വെള്ളം തുറന്നുവിട്ടാൽ വാർഡിലെ എല്ലാവർക്കും വെള്ളം കിട്ടും. രണ്ടുദിവസം അടുപ്പിച്ച് വിട്ടാൽ വാർഡിൽ വെള്ളം എത്തുമെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വർഷങ്ങൾക്കു മുന്പ് മാരാംകുളത്ത് സ്ഥാപിച്ച വാട്ടർ ടാങ്ക് ഇതുവരേയും പ്രവർത്തിച്ചു…
Read Moreതൃശൂരിൽ വൻ മദ്യവേട്ട: 85 ബോട്ടിൽ വിദേശ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ; പൂട്ടിയ ബാറിൽ നിന്നും മദ്യം കടത്തിയതിന് മൂന്നുപേരും പിടിയിൽ
തൃശൂർ: തൃശൂരിൽ വൻ വ്യാജ മദ്യ വേട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും പാർട്ടിയും പാലക്കാട്-തൃശൂർ ദേശീയപാതയിൽവച്ച് 85 കുപ്പി തമിഴ്നാട് വിദേശ മദ്യവും ആഡംബര കാറും രണ്ട ു പ്രതികളെയും പിടികൂടി. വരന്തരപ്പിള്ളിയിൽ എക്സൈസ് സീൽ ചെയ്ത ബാറിൽനിന്നു മദ്യം കടത്തിയ മൂന്നു പേരും പിടിയിലായി. ദേശീയപാതയിൽ മദ്യം കൊണ്ട ുപോയിരുന്ന ചിറക്കേകോട് സ്വദേശികളായ ജിതിൻ (31), ശ്രീജിത് (32) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.സർക്കിൾ ഓഫീസിലെ സിഇഒ എ. മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എ.ബി പ്രസാദ്, സിഇഒ കിഷോർ കൃഷ്ണ, മണിദാസ്, ഡ്രൈവർ സംഗീത് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലും കർണാടകയിലും നിന്ന് കൊണ്ട ുവന്ന് അഞ്ചിരട്ടി ലാഭത്തിന് വിറ്റ് പണം ക്വട്ടേഷൻ പ്രവർത്തനത്തിനും പലിശ ഇടപാടിനും ഉപയോഗിക്കുന്ന സംഘത്തിലെ ഒരു കണ്ണി…
Read Moreദാ… തൃശൂര് അവിടെ തന്നെ വെച്ചിട്ടുണ്ട്..! വിജയാരവം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്ഗമായിമാറി സോഷ്യല് മീഡിയ
പരസ്യമായ കൂടിച്ചേരലും ആഹ്ലാദപ്രകടനങ്ങളും അനുവദിക്കാത്തതിനാൽ വിജയാരവം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി സോഷ്യൽ മീഡിയ മാറി. ട്രോളുകളും മറ്റുമായി ആഹ്ലാദം പൊലിപ്പിക്കുകയായിരുന്നു എൽഡിഎഫ് അണികൾ. സ്ക്വാഡുകൾ രൂപീകരിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണ പ്രവർത്തനങ്ങൾ. കേരളത്തിൽ അത്ര പ്രചാരമില്ലാത ട്വിറ്ററിൽ പോലും ആഹ്ലാദം അണപൊട്ടി. വിജയിച്ച സ്ഥാനാർഥികളുടെ പോസ്റ്ററും തോറ്റ സ്ഥാനാർഥികളെ ട്രോളിയും ഒക്കെയായി ഫേസ്ബുക്കും വാട്സ് ആപ്പും കളം നിറയുകയാണ്. സ്റ്റാറ്റസും സ്റ്റിക്കറുമായി വിജയികളുടെ ചിത്രങ്ങൾ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കളം നിറയുക യാണ്. നാട്ടിൻപുറങ്ങളിൽ വെടിക്കെട്ട് ആഹ്ലാദപ്രകടനങ്ങൾ നിരോധിച്ചതിനാൽ പുറത്തിറങ്ങാനാകാതെ പാർട്ടി അണികൾ വീടുകളിൽ തന്നെ ആഹ്ലാദം പങ്കുവച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു കോവിഡ് കാലത്തെ വിജയാഹ്ലാദം. സുഹൃത്തുക്കൾ ഒത്തുചേർന്ന് കോവിഡ് മാദണ്ഡങ്ങൾ പാലിച്ച് റോഡരികിലും വയലുകളിലും പടക്കം പൊട്ടിച്ചും കൊടികൾ തൂക്കിയും ആഹ്ലാദം പങ്കുവച്ചു. പടക്ക കടകൾ പലതും തുറപ്പിച്ചാണ്…
Read Moreഒറ്റ കുപ്പിയിൽ ‘നന്മ നിറഞ്ഞ മറിയമേ…’ 16 ഭാഷകളിൽ എഴുതി റിക്കാർഡിട്ടു ഗോഡ്സണ് ഫ്രാൻസിസിന്
സ്വന്തം ലേഖകൻ തൃശൂർ: “നന്മ നിറഞ്ഞ മറിയമേ …’ എന്ന പ്രാർഥന 16 ഭാഷകളിൽ ബോട്ടിൽ ആർട്ട് ആയി അവതരിപ്പിച്ച പൊങ്ങണംകാട് പായിക്കാട്ടു വീട്ടിൽ ഗോഡ്സണ് ഫ്രാൻസിസിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റേയും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിന്റേയും അംഗീകാരം. ഇത്രയേറെ ഭാഷകളിൽ പ്രാർഥന രേഖപ്പെടുത്തിക്കൊണ്ടാണ് റിക്കാർഡ് കുറിച്ചത്. ആഫ്രിക്കൻസ്, ക്രൊയേഷ്യൻ, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയവ അടക്കമുള്ള ഭാഷകളിലായാണ് പ്രാർഥന രേഖപ്പെടുത്തിയത്. ജപമാല ചൊല്ലാറുള്ള ഗോഡ്സണിനു ജപമാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ശ്രദ്ധേയമായ കാര്യം ചെയ്യണമെന്നതു മാസങ്ങളായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് ജപമാലമാസത്തിനു മുന്പായി ഈ നേട്ടം കൈവരിക്കാനായത്. ഇതിനായി ആദ്യം ബോട്ടിൽ ആർട്ട് പഠിച്ചു. വിവിധ ഭാഷകളിൽ “നന്മ നിറഞ്ഞ മറിയമേ…’ എന്ന പ്രാർഥന എഴുതുന്നത് എങ്ങനെയെന്നു കണ്ടെത്തി. അതിനായി ആദ്യം ഗൂഗിളിന്റേയും പിന്നീട് ഒരു ആപ്പിന്റെയും സേവനം പ്രയോജനപ്പെടുത്തി. വിവിധ ഭാഷയിലുള്ള പ്രാർഥന ആദ്യം പുസ്തകത്തിൽ എഴുതി…
Read Moreഇതും വിയ്യൂർ സെൻട്രൽ ജയിൽ മാജിക്! ചരിത്രകെട്ടിടം ജയിൽ അന്തേവാസികൾ സംരക്ഷിച്ചു; പൊളിക്കാൻ ഉത്തരവിട്ട ക്വാർട്ടേഴ്സിന് കുറഞ്ഞ ചെലവിൽ പുതിയമുഖം
സ്വന്തം ലേഖകൻ വിയ്യൂർ: പൊളിച്ചുകളയാൻ ഉത്തരവിട്ട വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പഴയകാല ക്വാർട്ടേഴ്സ് കുറഞ്ഞചിലവിൽ നന്നാക്കിയെടുത്ത് വിയ്യൂർ ജയിൽ സൂപ്രണ്ടും അന്തേവാസികളും ജീവനക്കാരും ചരിത്രസ്മാരകത്തെ കാത്തുസംരക്ഷിച്ചു. വിയ്യൂർ ജയിൽ കോന്പൗണ്ടിനോടു ചേർന്ന് ബ്രിട്ടീഷുകാർ നിർമിച്ച പഴയ ക്വാർട്ടേഴ്സാണ് കാലപ്പഴക്കത്താൽ ജീർണിച്ചപ്പോൾ പൊളിച്ചുമാറ്റാൻ മുകളിൽ നിന്ന് വിയ്യൂർ ജയിലധികൃതർക്ക് ഉത്തരവ് വന്നത്. കെട്ടിടത്തെ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ എന്തു ചിലവു വരുമെന്ന് അധികൃതർ അന്വേഷിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് ഏഴു ലക്ഷവും മറ്റു ഏജൻസികൾ പത്തു ലക്ഷവും ചിലവറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ ജയിൽ സൂപ്രണ്ട് എ.ജെ.സുരേഷ്കുമാർ തയ്യാറായില്ല. ജയിലിൽ വികസനപ്രവർത്തനങ്ങൾ കുറഞ്ഞ ചിലവിൽ നടത്തി പരിചയമുള്ള സൂപ്രണ്ട് കെട്ടിട നിർമാണത്തിൽ പരിചയസന്പന്നരായ ജയിലിലെ തടവുകാരുമായി എങ്ങിനെ കുറഞ്ഞ ചിലവിൽ ഈ ചരിത്രകാല കെട്ടിടം പുതുക്കി പണിത് സംരക്ഷിക്കാമെന്ന് ചർച്ച ചെയ്തു. സാധനസാമഗ്രികൾ വാങ്ങി നൽകിയാൽ തങ്ങൾ കെട്ടിടം…
Read Moreസർവോപരി പാലാക്കാരൻ! തൃശൂർ മെഡിക്കൽ കോളജിന്റെ അമരക്കാരൻ; പടിയിറങ്ങുന്നത് വികസന നായകൻ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: സർവോപരി പാലാക്കാരനാണെങ്കിലും തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിക്ക് പുതിയ മേൽവിലാസമുണ്ടാക്കി വികസനത്തിന്റെ പുതുവഴികളിലേക്ക് ഈ സർക്കാർ ആശുപത്രിയെ എത്തിച്ചതിന് ശേഷമാണ് ഡോ.എം.എ.ആൻഡ്രൂസ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പദവിയിൽ നിന്നും വിശ്രമജീവിതത്തിലേക്ക് പടിയറിങ്ങുന്നത്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച് ഭേദപ്പെടുത്തുകയെന്ന വലിയ ദൗത്യത്തിന് ചുക്കാൻപിടിച്ചത് ഡോ.ആൻഡ്രൂസും കൂട്ടരുമാണെന്നത് അദ്ദേഹത്തിന്റെ സർവീസ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. തൃശൂർ മെഡിക്കൽ കോളജിന്റെ വികസന നായകൻ എന്നാണ് ഒപ്പമുള്ളവർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കോവിഡ് കേസ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത അന്നുമുതൽ ഡോ.ആൻഡ്രൂസ് മെഡിക്കൽ കോളജ് ആശുപത്രിയിലും കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഏത് ആവശ്യത്തിനും മുന്നിലുണ്ട്. രണ്ടാം തരംഗം ആഞ്ഞടിക്കുന്പോഴും അദ്ദേഹം ലീവെടുക്കാൻ കൂട്ടാക്കാതെ കർമനിരതനാണ്. അദ്ദേഹത്തോട് ലീവെടുക്കണമെന്ന് സഹപ്രവർത്തകർ പറയുന്പോഴും അതിന് സമ്മതിക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അമരത്ത് തന്നെ ആൻഡ്രൂസ് ഡോക്ടറുണ്ടായിരുന്നു. ഐ.സി.യു.കൾ, വാർഡുകൾ,…
Read Moreവാഹനങ്ങളില്ല, വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല, നഗരം വിജനമായി, ഹർത്താൽ ദിവസംപോലെ! ഒരു ദിവസമല്ല, ഇനിയുള്ള ഏതാനും ദിവസം ഇതാണു സ്ഥിതി
സ്വന്തം ലേഖകൻ തൃശൂർ: നഗരം വിജനമായി, ഹർത്താൽ ദിവസംപോലെ. വാഹനങ്ങളില്ല, വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. യാത്രക്കാരും ജനങ്ങളും നിരത്തിലിറങ്ങിയില്ല. ഒരു ദിവസമല്ല, ഇനിയുള്ള ഏതാനും ദിവസം ഇതാണു സ്ഥിതി. തേക്കിൻകാട് ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായി ബുധനാഴ്ച മാറിയതോടെ ഇന്നലെ മുതൽ സ്വരാജ് റൗണ്ടിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. ഇതോടെ റൗണ്ട അടക്കമുള്ള മേഖലകളിൽ ആളില്ലാതായി. സ്വകാര്യ ബസുകൾ മിക്കവയും സർവീസ് നിർത്തി. ഓട്ടോറിക്ഷകൾ വളരെക്കുറച്ചു മാത്രമേ സർവീസ് നടത്തുന്നുള്ളൂ. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിൽ 51 ഡിവിഷനും കണ്ടെയ്ൻമെന്റ് സോണുകളായതോടെ ആ പ്രദേശങ്ങളെല്ലാം അടച്ചുപൂട്ടി. വ്യാപാര സ്ഥാപനങ്ങൾ തുറക്കരുതെന്ന് പോലീസ് വാഹനങ്ങൾ മൈക്കു വച്ച് അനൗണ്സ് ചെയ്തു. ഇന്നലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പള്ളിക്കുളം ഡിവിഷനിൽ ഉൾപെട്ട തൃശൂർ ശക്തൻ നഗറിലെ പച്ചക്കറി, മൽസ്യ, മാംസ മാർക്കറ്റുകൾ ഉച്ചയ്ക്കു മുന്പേ അടപ്പിച്ചു. അടച്ചിടൽ അനിശ്ചിത കാലത്തേക്കാണ്. പലചരക്കു,…
Read More