വിയ്യൂർ: അടച്ചുറപ്പും ബന്തവസുമുള്ള കാരാഗൃഹത്തിലും കോവിഡ് ആക്രമണം. വിയ്യൂർ സെൻട്രൽ ജയിലിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനടക്കമുള്ളവർക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം ജയിലിൽ നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. യാതൊരു വിധ രോഗലക്ഷണങ്ങളുമില്ലാത്തവരാണ് ഇവരെല്ലാം. കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. പേടിവേണ്ട….വിയ്യൂർ സെൻട്രൽ ജയിലിൽ പത്തിലേറെ പേർക്ക് കോവിഡ് പോസിറ്റീവായെന്ന വാർത്ത പുറത്തു വന്നതോടെ പലരും ചോദിച്ചത് ഇനി ജയിൽ ചപ്പാത്തി വാങ്ങിയാൽ കോവിഡ് പിടിക്കുമോ എന്നായിരുന്നു. ഫ്രീഡം ഫുഡ് ഫാക്ടറി എന്ന പേരിൽ തയ്യാറാക്കുന്ന ചപ്പാത്തിയും മറ്റു ഭക്ഷ്യവിഭവങ്ങളും നിരവധി പേരാണ് ജയിൽ കൗണ്ടറിൽ നിന്നും ദിവസേന വാങ്ങുന്നത്. എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ജയിലിൽ ചപ്പാത്തി ഉണ്ടാക്കുന്നതെന്നും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവരെ മാത്രമാണ് ചപ്പാത്തി നിർമാണ…
Read MoreCategory: Thrissur
വേനല്മഴ പെയ്തു തുടങ്ങുമ്പോള് വിരിയുന്ന കായാമ്പൂ..! വർണ ഭംഗിക്കൊപ്പം ഔഷധ ഗുണവും; നീലപ്രഭ ചൊരിഞ്ഞ് കായാമ്പൂ പൂത്തുലഞ്ഞു
കോടാലി: പള്ളിക്കുന്ന് നാരേക്കാട്ട് സാജു വർഗീസിന്റെ വീട്ടുപറന്പിൽ കായാന്പൂ വസന്തം. പത്തടിയോളം ഉയരത്തിൽ വളർന്നുനിൽക്കുന്ന കായാന്പൂചെടികളുടെ ചില്ലകളിലാണ് നീലവർണം ചൊരിഞ്ഞ് കായന്പൂക്കൾ കൂട്ടമായി വിരിഞ്ഞുനിൽക്കുന്നത്. കാശാവ്, അഞ്ജനമരം, കാഞ്ഞാവ്, കണലി എന്നീ പേരുകളിലും കായാന്പൂചെടികൾ അറിയപ്പെടുന്നുണ്ട്. വേനൽമഴ പെയ്തു തുടങ്ങുന്പോഴാണ് സാധാരണയായി കായാന്പൂ വിരിയുന്നത്. വർണ ഭംഗിക്കൊപ്പം ഔഷധ ഗുണവും കായാന്പൂവിനുണ്ട്. ഇതിന്റെ ഇല, വേര്,തൊലി, പൂക്കൾ, കായ്കാൾ എന്നിവ പണ്ടു മുതലേ ആയുർവേദ ഔഷധക്കൂട്ടുകൾക്ക് ഉപയോഗിക്കാറുണ്ട്. ത്വക് രോഗങ്ങൾക്കും ചെങ്കണ്ണ് രോഗത്തിനും കായാന്പൂചെടിയുടെ ഇലകൾ പിഴിഞ്ഞടുത്തു നീര് ഉപയോഗിക്കാറുണ്ട്. കായാന്പൂചെടികളുടെ തണ്ടിന് ബലമുള്ളതിനാൽ ചെണ്ടക്കോൽ നിർമിക്കാനും കത്തിയുടെ പിടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
Read Moreപൂരത്തിനിടെയുണ്ടായ ദുരന്തത്തിൽ വിടവാങ്ങിയ രമേശിന്റെ അവസാന സെൽഫി നൊമ്പരമാകുന്നു
ഫ്രാങ്കോ ലൂയിസ്തൃശൂർ: പൂരത്തിനിടെയുണ്ടായ ദുരന്തത്തിൽ വിടവാങ്ങിയ രമേശ് വർഷങ്ങൾക്കുമുന്പ് അനേകർക്കു രക്ഷകനായിരുന്നു. പതിനഞ്ചു വർഷം മുന്പ് വെഞ്ഞാറമ്മൂടിലെ ഒരു കുടുംബം ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണു നൽകി മടങ്ങുകയായിരുന്നു. അവർ സഞ്ചരിച്ചിരുന്ന ടെന്പോ അർധരാത്രിയോടെ തൃശൂർ ആന്പല്ലൂരിൽ റോഡരികിലെ ഒരു കുളത്തിലേക്കു മറിഞ്ഞു. രമേശ് അന്ന് ഇളയമ്മയുടെ വീട്ടിലായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ രമേശിന്റെ നേതൃത്വത്തിലായിരുന്നു അർധരാത്രിയിലെ രക്ഷാപ്രവർത്തനം. നിരവധി പേരെ അവർ വെള്ളത്തിൽനിന്നു രക്ഷിച്ചു. ഏതാനും പേർ മരിച്ചു. രക്ഷാപ്രവർത്തകനെന്ന നിലയിൽ അന്നു മാധ്യമങ്ങൾ രമേശിന്റെ ചിത്രം സഹിതമാണു വാർത്ത പ്രസിദ്ധീകരിച്ചത്.തൃശൂർ പൂരം രമേശിന് എന്നും ഒരു ലഹരി ആയിരുന്നു. രാത്രി പൂരത്തിനിടെ തിരുവന്പാടിയിൽനിന്ന് എഴുന്നള്ളിപ്പ് ഇറങ്ങുന്നതിന്റെ സെൽഫി വാട്സ്ആപ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്ത് മണിക്കൂറുകൾക്കകമാണ് മരച്ചില്ല ഒടിഞ്ഞുള്ള ദുരന്തമുണ്ടായത്. തിരുവനന്തപുരം ഓണം ഘോഷയാത്രയിൽ തൃശൂർ ഫ്ളോട്ടിനൊപ്പം രമേശും ഉണ്ടാകാറുണ്ട്. നല്ല ഒരു കായിക താരവും സരസനുമായിരുന്നു രമേശ്.…
Read Moreതേങ്ങലോടെ പൂരനഗരി ഉപചാരം ചൊല്ലി; വെടിക്കെട്ട് ഉപേക്ഷിച്ചെങ്കിലും പൊട്ടിച്ചു,അമിട്ടുകൾ പൊട്ടിച്ചില്ല; ഉപചാരം നേരത്തെയാക്കി
സ്വന്തം ലേഖകൻതൃശൂർ: ആൽമരക്കൊന്പ് ഒടിഞ്ഞുവീണുണ്ടായ ദുരന്തത്തെുടർന്ന് തൃശൂർ പൂരത്തിനു തേങ്ങലോടെ ഉപചാരം ചൊല്ലി. തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ട് ഉപേക്ഷിച്ചെങ്കിലും തേക്കിൻകാട് മൈതാനിയിലെ വെടിക്കെട്ടു മേഖലയിൽ നിറച്ചുവച്ച ഡൈനകളും അടയ്ക്കാപ്പെട്ടികളും ഗുണ്ടുകളും അടക്കമുള്ള വെടിക്കോപ്പുകൾ പൊട്ടിച്ചുതീർത്തു. പൂരത്തിന്റെ സമാപനം കുറിച്ചുകൊണ്ടു ഇന്നു രാവിലത്തെ പകൽപ്പൂരവും ഉപചാരംചൊല്ലി പിരിയലും ചടങ്ങു മാത്രമാക്കി. തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ഒരാനയെ മാത്രം എഴുന്നെള്ളിച്ചാണു ഉപചാരം ചൊല്ലിയത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ നടക്കാറുള്ള ഉപചാരം ചൊല്ലൽ രാവിലെ പത്തോടെ പൂർത്തിയാക്കി. തിരുവന്പാടിയുടെ മേളത്തിനിടയിലേക്കു മരച്ചില്ല ഒടിഞ്ഞുവീണുണ്ടായ അപകടം നടക്കുന്പോൾ പൂരം വെടിക്കെട്ടിനായുളള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയായിരുന്നു. എല്ലാ കുഴികളിലും ഡൈനകളും ഗുണ്ടുകളുമെല്ലാം നിറച്ചു. വെടിമരുന്നിടുകയും ചെയ്തു. അതുകൊണ്ട് അവ പൊട്ടിച്ചു തീർക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പുലർച്ചെ നാലരയോടെ തിരുവന്പാടിയുടെയും അഞ്ചരയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകൾ കത്തിച്ചു. വെടിക്കെട്ടു കാണാൻ കാര്യമായി ആരും നഗരത്തിൽ ഉണ്ടായിരുന്നില്ല. വെടിക്കോപ്പുകൾ…
Read More50 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സുബൈദയ്ക്കു പൈപ്പുവെള്ളം;വാക്ക് പാലിച്ച് റെജി ടീച്ചർ
തൃശൂർ: ബീഡി തെറുത്തും ലോട്ടറി ടിക്കറ്റു വിറ്റും ഉപജീവനം നടത്തിയിരുന്ന ചെന്പൂക്കാവ് അറയ്ക്കവീട്ടിൽ സുബൈദയുടെ വീട്ടിൽ ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുടിവെള്ളം പൈപ്പുലൈൻ എത്തി. വീടിനകത്തെ ടാപ്പു തിരിച്ചാൽ വെള്ളം കിട്ടും. ചെന്പൂക്കാവിനടുത്ത കീരംകുളങ്ങരയിലുള്ള ചെറിയ വീട്ടിൽ താമസിക്കുന്ന സുബൈദ അന്പതുവർഷമായി കുടിവെള്ള പൈപ്പു കണക്ഷൻ ലഭിക്കാൻ അപേക്ഷ നൽകിയും പിറകേ നടന്നും വലഞ്ഞതായിരുന്നു. റോഡരികിലെ പൊതു ടാപ്പിൽനിന്നു വെള്ളം ശേഖരിച്ചാണ് ആ കുടുംബം ഇത്രയും കാലം കഴിച്ചുകൂട്ടിയത്. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടഭ്യർഥിച്ച് എത്തിയ കോണ്ഗ്രസ് സ്ഥാനാർഥി റെജി ടീച്ചറോടും പതിവുപോലെ സുബൈദ പരാതിപ്പെട്ടിരുന്നു. പൈപ്പു കണക്ഷൻ ലഭ്യമാക്കുമെന്നു റെജി ഉറപ്പു നൽകുകയും ചെയ്തു.തെരഞ്ഞെടുപ്പിൽ ജയിച്ച റെജി അപേക്ഷയെക്കുറിച്ച് ആരാഞ്ഞപ്പോൾ അങ്ങനെയൊരു അപേക്ഷ ഇല്ലെന്നാണ് അധികാരികൾ അറിയിച്ചത്. ഇതേത്തുടർന്ന് വീണ്ടും അപേക്ഷ നൽകി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സുബൈദയുടെ വീട്ടിലേക്കു പൈപ്പു കണക്ഷൻ ലഭ്യമാക്കുകയായിരുന്നു.
Read Moreകൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ ആളുകൾ ബീവറേജിൽ തടിച്ചുകൂടി; ഇടപെടാതെ പോലീസും ആരോഗ്യവകുപ്പും
പാലിയേക്കര: ബീവറേജിൽ അനിയന്ത്രിത തിരക്ക്. സാമൂഹിക അകലം പാലിക്കാതെയും കൃത്യമായി മാസ്ക് ധരിക്കാതെയുമാണ് ആളുകൾ വരിനിന്നത്. ബില്ലടയ്ക്കാനുള്ള കൗണ്ടറുകളിലും മദ്യം വാങ്ങുന്നിടത്തും നീണ്ട നിരയായിരുന്നു. ഉച്ചതിരിഞ്ഞ് തുടങ്ങിയ തിരക്ക് നിയന്ത്രിക്കാൻ ഒൗട്ട്ലെറ്റിലെ ജീവനക്കാരും ശ്രമം നടത്തിയില്ല. തിരക്ക് കണ്ട് വാഹന യാത്രികർ പോലീസിൽ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കുട്ടനെല്ലൂരിലെ ബീവറേജ് ഒൗട്ട്ലെറ്റ് പ്രവർത്തിക്കാത്തതും പാലിയേക്കരയിൽ തിരക്കേറാൻ കാരണമായി. വൈകിട്ടായതോടെ വരി സർവീസ് റോഡിലേക്കും നീണ്ടു. മദ്യം വാങ്ങാനെത്തിയവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ സർവീസ് റോഡിൽ ഗതാഗത തടസം നേരിട്ടു. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ ആളുകൾ തടിച്ചുകൂടിയിട്ടും പോലീസും, ആരോഗ്യവകുപ്പും നിസംഗത തുടരുകയാണെന്നാണ് ആക്ഷേപം.
Read Moreഏഴാംക്ലാസില് പഠിക്കുമ്പോള് ഗാനഗന്ധര്വനോടൊപ്പം പാടി! പ്ലസ് ടു പഠനത്തിനിടയിൽ നൂറു ഗാനങ്ങളുടെ നിറവിൽ ആൽഡ്രിയ സാബു
നെല്ലിക്കുന്ന്: പ്ലസ് ടു പഠനത്തിനിടയിൽ സിനിമയിലും ആൽബങ്ങളിലുമായി നൂറു ഗാനങ്ങൾ പാടി സംഗീതലോകത്തു സാന്നിധ്യമറിയിച്ചിരിക്കുകയാണ് നെല്ലിക്കുന്ന് തട്ടിൽ സാബു പോളിന്റെയും ഷീജയുടെയും മകൾ ആൽഡ്രിയ. പ്രവാസികളുടെ ജീവിത സാഹചര്യങ്ങളും കഷ്ടപ്പാടുകളും ചിത്രീകരിക്കുന്ന ആൽബത്തിൽ പാടിയ ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിസ്റ്റർ ജയയുടെ രചനയിൽ “പ്രിയനെ യേശു പരനെ’ എന്ന ക്രിസ്തീയ ഭക്തിഗാനവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മഴയൊരുക്കം എന്ന കവിതയ്ക്കു ദിനേശ് തൃപ്രയാർ സംഗീതം നൽകി ആൽഡ്രിയ ആലപിച്ച കവിതകളും ശ്രദ്ധിക്കപ്പെട്ടു. നെല്ലിക്കുന്നിലെ പള്ളി ഗായകസംഘത്തിലെ ഗായികകൂടിയായ ആൽഡ്രിയ തൃശൂർ ചേതന സംഗീതനാട്യ അക്കാദമിയിലെ റവ.ഡോ. പോൾ പൂവ്വത്തിങ്കലിന്റെ ശിക്ഷണത്തിലാണ് സംഗീതപഠനം ആരംഭിച്ചത്. ഇപ്പോൾ ജയചന്ദ്രൻ വലപ്പാടും ദിനേശ് തൃപ്രയാറും സംഗീതം പഠിപ്പിക്കുന്നു. ഏഴാംക്ലാസിൽ പഠിക്കുന്പോൾതന്നെ ഗാനഗന്ധർവൻ യേശുദാസിനോടൊപ്പം സംഗീതക്കച്ചേരിയിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. 2013ൽ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ കലാതിലകമായിരുന്നു. കെസിഎസ്എൽ, ടൂറോഫെസ്റ്റ്, ഹാർമണി ഫെസ്റ്റ്,…
Read Moreഅമൽ കൃഷ്ണയെ കാണാതായിട്ട് ഒരു മാസം; ഊണും ഉറക്കവുമില്ലാതെ മാതാപിതാക്കൾ; അന്ന് നടന്ന സംഭവം ഇങ്ങനെ…
വാടാനപ്പള്ളി: അമൽ കൃഷ്ണയെ കാത്ത് ഒരു മാസമായി ഊണും ഉറക്കവുമില്ലാതെ കാത്തിരിക്കുകയാണ് മാതാപിതാക്കൾ. ഏങ്ങണ്ടിയൂർ ചേറ്റുവ എംഇഎസ് സെന്ററിനു കിഴക്കേ റോഡിൽ ചാണാശേരി വീട്ടിൽ സനോജ് – ശില്പ ദന്പതികളുടെ മകൻ അമൽ കൃഷ്ണ (16)യെ മാർച്ച് 18 രാവിലെ 11 നാണ് കാണാതായത്. വാടാനപ്പിള്ളിയിലുള്ള ബാങ്കിൽ മകന്റെ എടിഎം കാർഡിന്റെ തകരാർ പരിഹരിക്കാൻ മകനുമൊത്ത് എത്തിയതായിരുന്നു ശില്പ. ബാങ്കിനു പുറത്ത് മകനെ നിർത്തി അകത്തു കയറിയ അമ്മ 10 മിനിറ്റിനു ശേഷം എത്തുന്പോൾ മകൻ പുറത്തില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ സമീപത്തെ ജ്വല്ലറിയിലെ സിസിടിവി കാമറയിൽ അമൽ കൃഷ്ണ ഇടറോഡിലൂടെ തൃശൂർ റോഡിലേക്കു പോകുന്നത് കണ്ടു. അമ്മ ഫോണിലേക്ക് വിളിച്ചെങ്കിലും അമലിന്റെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇതുവരെ വിവരമൊന്നുമില്ല. പഠനത്തിൽ മിടുക്കനായ അമൽ കൃഷ്ണ ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ…
Read Moreരാമൻ തെച്ചിക്കോട്ടുകാവിലുണ്ട്… പൂരവിളംബരമറിയാതെ… തുമ്പിക്കൈ ഉയർത്തി ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തിരുന്ന ആ പൂരക്കാലം അവന്റെ മനസിലുണ്ടാകുമോ…
സ്വന്തം ലേഖകൻതൃശൂർ: കുറ്റൂർ നെയ്തലക്കാവിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടന്പേറ്റി ഗോപുരം കടന്നയുടൻ നേരെ വണ്ടിയെടുത്ത് പേരാമംഗലത്തേക്ക് വിട്ടു. അവിടെ രാമനുണ്ട്…. തെച്ചിക്കോട്ടുകാവിൽ ശാന്തനായി… ആരോടും പരിഭവമില്ലാതെ… ഇന്ന് തൃശൂർ പൂരത്തിന്റെ പൂരവിളംബരമാണെന്നറിയാതെ….കഴിഞ്ഞ വർഷം കോവിഡ് കാരണം തെക്കേഗോപുര നട തുറക്കുന്ന ചടങ്ങടക്കം എല്ലാം വേണ്ടെന്നവച്ചിരുന്നു. ഇത്തവണ വിലക്കും നിയന്ത്രണങ്ങളും നിയമപ്രശ്നങ്ങളും മൂലം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തേക്കേഗോപുര നട തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായില്ല. പകരം ശിവകുമാറാണ് പൂരത്തലേന്ന് തെക്കേഗോപുരം തുറന്നത്.ഞങ്ങൾ രാമനെ കാണാൻ തെച്ചിക്കോട്ടുകാവിലെത്തുന്പോൾ പേരാമംഗലത്തെ തന്റെ തട്ടകത്തിൽ പൂരമാണെന്നോ പൂരത്തലേന്നാണെന്നോ അറിയാതെ രാമൻ തന്റെ പതിവ് മോണിംഗ് വാക്കിന് പോയിരിക്കുകയായിരുന്നു. നാലു കിലോമീറ്ററാണ് ദിവസേനയുള്ള നടത്തം.രാവിലെ മുതൽ ചാനലുകാരെല്ലാം രാമനെ കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരേയും കടത്തിവിടുന്നില്ലെന്നും ദേവസ്വക്കാർ പറഞ്ഞു. അപ്പോഴാണ് മോണിംഗ് വാക്ക് കഴിഞ്ഞ്…
Read Moreകാത്തുനിൽക്കുന്നതിനിടെ ഒരു നിമിഷം ശ്രദ്ധ പാളി! തിരുവമ്പാടിയുടെ സാമ്പിൾ കഴിഞ്ഞു; വിശ്വസിക്കാൻ കഴിഞ്ഞില്ല… ഇങ്ങനെയും ഒരു സാമ്പിളോ ?
സ്വന്തം ലേഖകൻ തൃശൂർ: കാത്തുനിൽക്കുന്നതിനിടെ ഒരു നിമിഷം ശ്രദ്ധ പാളിയ നേരത്ത് ആ കുഴിമിന്നലിനു തീ കൊളുത്തിക്കഴിഞ്ഞിരുന്നു. ദേ പോണൂ എന്നാരോ വിളിച്ചു പറയുന്പോഴാണു തേക്കിൻകാടിന്റെ ആകാശത്തേക്കു നോക്കിയത്. അപ്പോഴേക്കും ആ കുഴിമിന്നൽ പൊട്ടിമിന്നി തീർന്നിരുന്നു. അതെ, തിരുവന്പാടിയുടെ സാന്പിൾ കഴിഞ്ഞു. വിശ്വസിക്കാൻ കഴിഞ്ഞില്ല… ഇങ്ങനെയും ഒരു സാന്പിളോ…. അടുത്തതായി പാറമേക്കാവ് തൊടുത്തുവിടുന്ന കുഴിമിന്നലെങ്കിലും കാണാതിരിക്കണ്ട എന്നു കരുതി ചുറ്റിലും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ തേക്കിൻകാടിന്റെ അപ്പുറത്തേക്കു നോക്കി നിന്നു… കത്തിക്കാൻ വൈകുമോ എന്ന പതിവു ചിന്തയ്ക്കു മുകളിലേക്കു രണ്ടു മിനിട്ട് കഴിയുന്പോഴേക്കും കുഴിമിന്നൽ കുതിച്ചുപാഞ്ഞ് പൊട്ടിച്ചിതറി. ദാ… പാറമേക്കാവിന്റെ സാന്പിളും കഴിഞ്ഞു. ഇനി സാന്പിൾ കാണണമെങ്കിൽ ഒരു കൊല്ലം കാത്തിരിക്കണം… ചരിത്രം കുറിച്ച സാന്പിളിന് സാക്ഷിയാകാൻ വൻ തിരക്കൊന്നും നഗരത്തിലുണ്ടായില്ല. തൃശൂർ നഗരം അതിന്റെ പതിവു സന്ധ്യാശോഭയിൽ വാഹനങ്ങളാലും ആളുകളാലും ചുറ്റപ്പെട്ടു കിടന്നു. വാഹനങ്ങളിൽ റൗണ്ടു ചുറ്റുന്നവർ…
Read More