ചാലക്കുടി: ചാലക്കുടിയിലെ ജ്വല്ലറി കവർച്ചയ്ക്കു പിന്നിലെ മോഷ്ടാക്കൾ തന്പടിച്ചിരിക്കുന്നത് ഉത്തരേന്ത്യയിലെ തിരുട്ടുഗ്രാമത്തിൽ. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിന് തുല്യമായി ഉത്തരേന്ത്യയിലുള്ള തിരുട്ടുഗ്രാമത്തിലാണ് ചാലക്കുടി ജ്വല്ലറിയിൽ കവർച്ച നടത്തിയ ഏഴോളം പേരടങ്ങുന്ന സംഘമുള്ളതെന്നാണ് സൂചന. എന്നാൽ ശക്തമായ കാവലും സുരക്ഷസന്നാഹങ്ങളുമുള്ള ഈ തിരുട്ടുഗ്രാമത്തിനകത്തേക്ക് കടക്കുക എളുപ്പമുള്ള കാര്യമല്ല. നേരിയ സംശയം തോന്നിയാൽ ആളുകളെ വകവരുത്തുന്ന രീതിയാണ് ഇവരുടേതത്രെ. അതുകൊണ്ടുതന്നെ ചാലക്കുടിയിൽ നിന്നും ഉത്തരേന്ത്യയിലെത്തിയ കേരള പോലീസ് തിരുട്ടുഗ്രാമത്തിനകത്തേക്ക് കടക്കാനാകാതെ പുറത്തുനിൽപ്പാണ്. പിടിയിലായ ഒരാളെ മുൻനിർത്തി സംഘത്തെ തിരുട്ടുഗ്രാമത്തിനു പുറത്തിറക്കി പിടികൂടാനാണ് കേരള പോലീസ് ഇപ്പോൾ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇത് എളുപ്പമല്ലെങ്കിലും പിടിയിലായ മോഷണസംഘാംഗത്തെ ഉപയോഗപ്പെടുത്തി ലക്ഷ്യം നേടാനാകുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്. മോഷ്ടാക്കൾക്ക് കേരളത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷ്ടിച്ച സ്വർണം മുഴുവൻ ഉത്തരേന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. സ്വർണം കേരളത്തിലെവിടെയെങ്കിലും വിറ്റഴിക്കപ്പെടാനുള്ള സാധ്യതയും പോലീസ്…
Read MoreCategory: Thrissur
മദ്യപിച്ചെത്തിയ യുവാവ് അനിയന്റെ അടിയേറ്റ് മരിച്ചു; അവധിക്ക് നാട്ടിലെത്തുന്ന പ്രകാശൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് സ്ഥിരം പരിപാടിയാണെന്ന് നാട്ടുകാർ; അനിയൻ കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തു
കൊല്ലങ്കോട്: എലവഞ്ചേരി കാരക്കാട് കുടുംബവഴക്കിനെ തുടർന്ന് അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. കാരക്കാട് പരേതനായ നാരായണൻ സ്വാമി യുടെ മകന് പ്രകാശൻ (32) ആണ് മരിച്ചത്. സഹോദരൻ കൃഷ്ണദാസിനെ (29) പോലീസ് അറസ്റ്റുചെയ്തു. വെൽഡിംഗ് തൊഴിലാളിയാണ് പ്രകാശൻ. അയൽ ജില്ലകളിൽ ജോലിചെയ്ത് അവധിക്ക് വീട്ടിലെത്തിയാൽ മദ്യപിച്ച് പ്രശനങ്ങൾ ഉണ്ടാക്കുക പതിവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ വീണ്ടും വഴക്കുണ്ടായി. വീടിന് സമീപത്തുള്ള മൈതാനത്തിൽവച്ച് ഇരുന്പു പൈപ്പ് കൊണ്ട് സഹോദരൻ ജ്യേഷ്ഠന്റെ തലയിൽ അടിക്കുകയായിരുന്നത്രേ. കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച പ്രകാശനെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴി മരിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. ആലത്തൂർ ഡിവൈഎസ്പി ഷംസുദീൻ, കൊല്ലങ്കോട് സി ഐ കെ പി ബെന്നി, എസ് ഐ പി.ബി അനീഷ്, ഫോറൻസിക് വിദഗ്ധ റിനി…
Read Moreനാലു വയസുകാരനെ കൊന്ന പുലി കെണിയിൽ കുടുങ്ങി; കാട്ടിലേക്കു തിരിച്ചു വിടാൻ സാധ്യത കുറവ്; തമിഴ്നാട്ടിലെ മൃഗശാലയിലേക്കു മാറ്റും
മലക്കപ്പാറ: വാൽപ്പാറയ്ക്കടുത്ത് നാലുവയസുകാരനെ കൊന്ന പുലി കെണിയിൽ. വനംവകുപ്പ് വച്ച കൂട്ടിലാണ് ഇന്നു പുലർച്ചെ 4.30ന് പുലി കുടുങ്ങിയത്. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ മൃതദേഹം കിടന്നിരുന്നതിന് സമീപത്തുവച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെ പുലിയുടെ അലർച്ച കേട്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പുലി കെണിയിൽപെട്ടു കിടക്കുന്നത് ആദ്യം കണ്ടത്. ഉദ്യോഗസ്ഥർ കൂടിനു സമീപത്ത് ക്യാന്പ് ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് കെണി പൂർണമായും ഷീറ്റുകൊണ്ട് മറച്ചു. തമിഴ്നാട്ടിൽനിന്നുള്ള സീനിയർ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരുമെത്തി പുലിയെ വിശദായി പരിശോധിച്ചശേഷമേ തുടർനടപടികളുണ്ടാകൂ. പുലിയ കാട്ടിലേക്കു തന്നെ വിടണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. കാട്ടിലേക്കു വിട്ടാൽ വീണ്ടും പുലി കാടിറങ്ങി നാട്ടിലെത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് പുലിയെ തമിഴ്നാട്ടിലെ മൃഗശാലയിലേക്കു മാറ്റാനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്. ഈ മേഖലയിൽ ഇനിയും പുലികളുണ്ടെന്നും കൂടുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടുദിവസം മുൻപ് പുലി ഈ…
Read Moreവിഷുപ്പുലരിയിൽ കണിയൊരുക്കാനുള്ള വെള്ളരിക്കായി പന്തല്ലൂർപാടം ഒരുങ്ങി; വേനൽ മഴ ചതിക്കില്ലെന്ന വിശ്വാസത്തിൽ കർഷകരും
കൊടകര: വെള്ളരികൃഷിക്ക് ഏറെ പ്രസിദ്ധമാണ് പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടം . വിഷുപ്പുലരിയിൽ കണിയൊരുക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തുന്ന സ്വർണവർണത്തിലുള്ള വെള്ളരിക്കായ്കൾ മിക്കതും വിളയുന്നതാണ ഈ പാടശേഖരത്താണ്. ് മകരകൊയത്തുകഴിഞ്ഞതോടെ പന്തല്ലൂർപാടത്തെ കർഷകർ പതിവുപോലെ വെള്ളരികൃഷിയുടെ തിരക്കിലായി കഴിഞ്ഞു. മൂന്നുപതിറ്റാണ്ടേ ാളമായി ഈ പാടത്ത് വേനൽവിളയായി വെള്ളരി കൃഷിചെയ്യുന്ന കർഷകർ ഇക്കൊല്ലം മികച്ച വിലകി്ട്ടുമെന്ന പ്രതീക്ഷയിലാണ്. പന്തല്ലൂരിലെ ഇരുപത്തഞ്ചേക്കറോളം വരുന്ന പാടത്താണ് കർഷകർ വെള്ളരി കൃഷി ചെയ്തിട്ടുള്ളത്. കൃഷിക്കാവശ്യമായ വിത്ത് തലേ വർഷത്തെ വിളവെടുപ്പു കാലത്ത് തന്നെ ഇവർ സംഭരിച്ചുവെക്കും. ധനു മകരം മാസത്തിൽ പന്തല്ലൂർ പാടത്ത് നടക്കുന്ന കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ വെള്ളരികൃഷിക്കുള്ള ഒരുക്കം തുടങ്ങുകയായി. മണ്ണിളക്കി നിലമൊരുക്കി കഴിഞ്ഞാൽ വെള്ളരിവിത്തുകൾ നടും. ഇവ മുളയെടുക്കുന്നതോടെ ചാണകപ്പൊടി വളമായി ചേർക്കും. പിന്നീട് മുടങ്ങാതെ ജലസേചനവും വളപ്രയോഗവും അടക്കമുള്ള പരിചരണം നൽകിയാണ് വെള്ളരിവള്ളികൾ വളർത്തിയെടുക്കുന്നത്. ഒരു മാസത്തിനകം…
Read Moreഓക്സിജൻ തീരും എന്ന ഭയം വേണ്ട..! ആശ്വാസത്തോടെ ശ്വസിക്കാൻ മുഹമ്മദലിക്കു യന്ത്രം നൽകി കാരുണ്യ സംഘടനകൾ; വൈദ്യുതിയിൽനിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രമാണ് ഇവര്കിർ നൽകിയത്
കുന്നംകുളം: ആശ്വാസത്തോടെ ശ്വസിക്കാനുള്ള ഓക്സിജൻ തീരുമോ എന്ന ഭയം വേണ്ട, ആത്മവിശ്വാസത്തോടെ ഓക്സിജൻ ശ്വസിക്കാൻ മുഹമ്മദലിക്ക് വൈദ്യുതിയിൽനിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രം സ്വന്തം. ശ്വാസസംബന്ധമായ രോഗത്തത്തുടർന്ന് കഴിഞ്ഞ നാലുവർഷമായി ഓക്സിജൻ സിലണ്ടറിന്റെ സഹായത്തോടെ ശ്വസിക്കുന്ന കുന്നംകുളം കിഴൂർ കാക്കതിരുത്ത് നാറാണത്ത് വീട്ടിൽ മുഹമ്മദ് അലിക്കാണ് നാട്ടിലെ ജീവകാരുണ്യ സംഘടനകൾ ഒത്തൊരുമിച്ച് വൈദ്യുതിയിൽനിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രം നൽകിയത്. ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വടുതല നാഥാ നിനക്കായ്, കിഴൂർ മഹൽ സാന്ത്വനം കമ്മിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് അന്പതിനായിരം രൂപ വിലവരുന്ന വൈദ്യുതിയിൽനിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രം നൽകിയത്. മാസത്തിൽ 20 കുറ്റി ഓക്സിജനോളം മുഹമ്മദലിക്ക് ആവശ്യമായി വന്നിരുന്നു . ഷെയർ ഏന്റ് കെയർ ചാരിറ്റബൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസൻ, പെയിൻ ഏന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് കെ.എം ഗഫൂറിനു യന്ത്രം…
Read Moreഇത് ഓഫർ പ്രസിഡന്റ് സ്ഥാനം..! ഉത്രാളിക്കാവ് ഭഗവതി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി സിപിഎം നേതാവിനെ നിയമിച്ച നടപടിക്കെതിരെ ആരോപണം; തോറ്റനേതാവിന്റെ ഓഫർ സീറ്റിനെക്കുറിച്ച് നാട്ടിൽ പരക്കുന കഥയിങ്ങനെ…
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതിയിൽ പ്രസിഡന്റായി സിപിഎം നേതാവിനെ നിയമിച്ച നടപടിക്കതിരെ ആരോപണവുമായി മറ്റു ദേശ കമ്മിറ്റി പ്രതിനിധികൾ രംഗത്ത്.കൊച്ചിൻ ദേവസ്വം ബോർഡാണ് ഉത്തരവിറക്കിയരിക്കുന്നത്. എന്നാൽ കുമരനെല്ലൂർ ദേശകാരനായ സിപിഎം അംഗത്തെപ്രസിഡന്റാക്കി വെച്ച നടപടിയിൽ വടക്കാഞ്ചേരി, എങ്കക്കാട് വിഭാഗത്തിലെ പ്രതിനിധികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. നിലവിലെ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ രാജി വച്ചതിനെ തുടർന്ന് സമിതി നിർദ്ദേശിച്ച പുഴങ്കര ബാലഗോപാലനെ സമിതി പ്രസിഡന്റായി അംഗീകരിച്ച് ഉത്തരവാകുന്നു എന്ന് എഴുതിയ കത്താണ് ദേവസ്വം സെക്രട്ടറി പുറത്തെറുക്കിയത്. എന്നാൽ നിലവിലെ പ്രസിഡന്റിന്റെ രാജി സമിതി അംഗികരിച്ചിട്ടില്ലെന്നും പകരം ആരുടെയുംപേര് സമിതി നിർദേശിച്ചിട്ടില്ലെന്നും സമിതി സെക്രട്ടറി തുളസി കണ്ണൻ, ട്രഷറർ പി.ആർ.സുരേഷ് കുമാർ, സമിതി അംഗം അഡ്വ.ടി.എസ്.മായാഭാസ് എന്നിവർ സംയുക്ത പ്രസ്ഥാനവനയിൽ പറഞ്ഞു. അത് സമിതി യോഗത്തിന്റെ മിനിട്സ് ബുക്ക് പരിശോധിച്ചാൽ ഇക്കാര്യം തെളിയുമെന്നും, സമിതിയുടെ പേരിൽ രാഷ്ടീയ നിയമനം…
Read Moreആകാശത്തിന്റെ കീഴിൽ എവിടെയായാലും പൊക്കും..! ചാലക്കുടിയിലെ ജ്വല്ലറി കവർച്ച സംഘത്തിലെ ഒരാൾ ഉത്തരേന്ത്യയിൽ അറസ്റ്റിൽ; ചാലക്കുടി ഡിവൈഎസ്പി ഷാഹുൽ ഹമീദിന്റ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കുടുക്കിയത്
ചാലക്കുടി: നഗരമധ്യത്തിലുള്ള ജ്വല്ലറി കുത്തിത്തുറന്ന് 15 കിലോയോളം സ്വർണവും ആറു ലക്ഷത്തിൽപരം രൂപയും മോഷ്ടിച്ച കേസിൽ ബീഹാർ സ്വദേശിയായ ഒരാൾ പോലീസ് പിടിയിലായതായി സൂചന. ചാലക്കുടി ഡിവൈഎസ്പി ഷാഹുൽ ഹമീദിന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെത്തിയാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല. കവർച്ച സംഘത്തിൽ ഒന്നിലധികം പേരുള്ളതിനാൽ സംഘത്തിലെ ബാക്കിയുള്ളവർക്കായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് സംഘം പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. പ്രതികളുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ചാലക്കുടി നോർത്ത് ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഇ.ടി.ദേവസി ആൻഡ് സണ്സ് ഇടശേരി ജ്വല്ലറിയിലാണ് കഴിഞ്ഞയാഴ്ച മോഷണം നടന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമരിൽ ഘടിപ്പിച്ചിട്ടുള്ള എക്സ്ഹോസ്റ്റ് ഫാൻ അഴിച്ചുമാറ്റി ഇതിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ജ്വല്ലറിയുടെ പിൻഭാഗം കാടുപിടിച്ച് വിജനമായി കിടന്നിരുന്നതിനാൽ മോഷ്ടാക്കൾക്ക് കൂടുതൽ സഹായകരമായി. അണ്ടർ…
Read Moreഞങ്ങളുടെ കാര്യം പരിഗണിക്കണേ..! ഏഴുവർഷമായിട്ടും വെളിച്ചമില്ലാതെ ഐസിഡിപി സബ്സെന്റർ; മൃഗങ്ങളുടെ ചികത്സിക്കാവശ്യമായ മരുന്നുകളും വാക്സിനുകളും സൂക്ഷിക്കാനാവാതെ കേടാവുന്നു; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ക്ഷീരകർഷകർ
മുല്ലശ്ശേരി: പ്രവർത്തനം തുടങ്ങി ഏഴു വർഷം കഴിഞ്ഞിട്ടും എലവത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ ഐസിഡിപി സബ്ബ് സെൻറർ ഇരുട്ടിൽതന്നെ. 2000 ഓഗസ്റ്റ് ആറിന് അന്ന് മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനാണ് സബ് സെൻറർ ഉദ്ഘാടനം ചെയ്തത്. ഒ.എ.അശോകൻ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റും റോസമ്മ ചാക്കോ മണലൂർ എംഎൽഎയും ആയിരുന്ന കാലഘട്ടത്തിലാണ് സബ് സെന്ററിന്റെ നിർമാണം. മുല്ലശ്ശേരി പഞ്ചായത്തിന്റെ കാർഷിക മേഖലയായ അന്നകര, എലവത്തൂർ , ഉൗരകം, മതു ക്കര, പേനകം തുടങ്ങിയ പ്രദേശത്തെ ക്ഷീരകർക്ക് സഹായകരമായാണ് മുല്ലശ്ശേരി മൃഗാശുപത്രിയുടെ കീഴിൽ സബ് സെന്റർ ആരംഭിച്ചത്.എലവത്തൂർ പുല്ലാനി പറന്പിൽ പി.എസ്.ശേഖരൻ സൗജന്യമായി നൽകിയ സ്ഥലത്താണ് സബ്ബ് സെന്റർ നിർമിച്ചത്. മൃഗങ്ങളുടെ ചികത്സിക്കാവശ്യമായ മരുന്നുകളും വാക്സിനുകളും സൂക്ഷിക്കാനും പ്രവർത്തനക്ഷമതയ്ക്കും വൈദ്യുതീകരണം അത്യാശ്യമാണ്.സബ്ബ് സെന്ററിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് സെന്റർ ഉടനെ വൈദ്യുതീകരിക്കണമെന്ന് ക്ഷീര കർഷകർ ആവശ്യപ്പെടുന്നു.
Read Moreതോൽപ്പിക്കാനാവില്ല മക്കളെ ഇത് കേരള പോലീസ്..! റൗഡി നിഷാദിനെയും വിനീതിനെയും പോലീസ് പിടിച്ചത് സാഹസികമായി; കഞ്ചാവുമായി കടന്ന ഇവരെ പിടികൂടാനെത്തിയ പോലീസിനെ കത്തികാട്ടി ആക്രമിച്ചെങ്കിലും ഇരുവരേയും പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു
ചാലക്കുടി: നിരവധി ക്രിമിനൽ ഹൈവേ കവർച്ചക്കേസുകളിൽ പ്രതികളും കുപ്രസിദ്ധ ഗുണ്ടകളുമായ രണ്ടുപേരെ ഒരു കിലോ കഞ്ചാവുമായിചാലക്കുടി പോലീസ് അറസ്റ്റുചെയ്തു. പോട്ട പനന്പിള്ളി കോളജിനു സമീപം കായകുളം വീട്ടിൽ അണ്ണൻ എന്നു വിളിക്കുന്ന നിഷാദ് (42), ആലുവ പന്നിയങ്കര വീട്ടിൽ മങ്കി എന്നു വിളിക്കുന്ന വിനീത് (34) എന്നിവരെയാണ് കഞ്ചാവുസഹിതം എസ്ഐ ജയേഷ് ബാലൻ പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള നിഷാദ് കേരളത്തിനകത്തും പുറത്തും ഹൈവേ കവർച്ച, കുഴൽപ്പണം, കൊലപാതക ശ്രമം എന്നീ കേസുകളിൽ പ്രതിയാണ്. വളരെ അപകടകാരികളായ ഇവരെ പോലീസ് സാഹസികമായാണ് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ആഡംബര ബൈക്കുകളിൽ വലിയ ടൂറിസ്റ്റ് ബാഗുകളുമായാണ് ഇവരുടെ യാത്ര. വ്യാജ നന്പർ പ്ലേറ്റുകളും രജിസ്ട്രേഷൻ നന്പറുകളുമാണ് ബൈക്കിൽ ഉപയോഗിച്ചിരുന്നത്. തമിഴ്നാട്ടിലെ തേനിയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് ഫോണ് മുഖേന ഓർഡർ എടുത്താണ് വില്പന നടത്തിയിരുന്നത്. എപ്പോഴും ആയുധവുമായി നടക്കുന്ന…
Read Moreഎല്ലാം കണ്ടുകൊണ്ട് ഒരു പിതാവ്..! സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്ന സംഭവം; പ്രതി മിഥുനെ തെളിവെടുപ്പിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെത്തിച്ചു; പ്രതിയുടെ ആത്മഹത്യ നാടകമെന്ന് സുജിത്തിന്റെ അച്ഛൻ
ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സുജിത്ത് വേണുഗോപാൽ എന്ന യുവാവിനെ കന്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി മിഥുനെ തെളിവെടുപ്പിന് കൊണ്ടുവന്നു. സംഭവം നടന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ പേട്ടയിലാണ് പോലീസ് പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. ഇന്ന് രാവിലെ സിഐ എം.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിന് എത്തിച്ചത്. സംഭവത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കഴിഞ്ഞദിവസം ആശുപത്രിയിൽനിന്നും വിടുതൽ വാങ്ങി സബ് ജയിലിൽ എത്തിച്ചിരുന്നു. തെളിവെടുപ്പിനും മറ്റു നടപടികൾക്കുമായി പ്രതിയെ പോലീസ് രണ്ട് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. നഗരമധ്യത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ വൻ ജനരോക്ഷമാണ് പ്രതീയ്ക്കെതിരെ ഉയർന്നിരുന്നത് . കൊലപാതകം നടന്നത് എങ്ങനേ നടത്തിയതെന്ന് മിഥുൻ പോലിസിനോട് വിശദികരിച്ചു.കൊലപാതകം നടത്താൻ ഉപയോഗിച്ച ഇരുന്പ് വടി മിഥുന്റെ പടിയൂരിലെ വീട്ടിലെ മോട്ടോർ ഷെഡിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു. മിഥുനെ…
Read More