അഗളി: പാൽശേഖരണത്തിൽ മിൽമ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്ഷീര കർഷകർക്ക് കനത്ത തിരിച്ചടിയായി. പ്രതിദിനം 60 ശതമാനത്തിലധികം പാൽ ശേഖരിക്കേണ്ടതില്ലെന്ന നിർദ്ദേശമാണ് ക്ഷീരകർഷകരെ ദുരിതത്തിലാക്കിയത്. ക്ഷീരോൽപാദനം ഒന്നുകൊണ്ട് മാത്രം ദൈനംദിന ജീവിതം നയിക്കുന്ന രണ്ടായിരത്തിലധികം ക്ഷീരകർഷക കുടുംബങ്ങളാണ് അട്ടപ്പാടിയിലുള്ളത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 2021 മെയ് ഒന്ന് മുതൽ പത്ത് വരെ ക്ഷീര കർഷകർ സംഘങ്ങളിൽ അളന്ന ശരാശരി പ്രതിദിന പാലിന്റെ 60 ശതമാനത്തിൽ അധികം പാൽ ക്ഷീരകർഷകരിൽ നിന്ന് ശേഖരിക്കരുതെന്നും മെയ് 18 മുതൽ ഉച്ച കഴിഞ്ഞുള്ള പാൽ ക്ഷീര സംഘങ്ങളിൽ സ്വീകരിക്കരുതെന്നും ഏതെങ്കിലും ക്ഷീരസംഘങ്ങൾ മേൽപ്പറഞ്ഞ 60 ശതമാനത്തിലധികം പാൽ മിൽമയിലേക്കയക്കുന്ന പക്ഷം അധിക പാലിന് വില നൽകുന്നതല്ലെന്നും മിൽമ മലബാർ റീജിയണൽ കോർപറേറ്റീവ് മിൽക്ക് പ്രൊഡക്ഷൻ യൂണിയൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സർക്കുലർ പ്രകാരം ഇന്നലെ അട്ടപ്പാടിയിലെ ക്ഷീരസംഘങ്ങൾ ഉച്ചക്ക് ശേഷം പാൽ…
Read MoreCategory: Thrissur
നാട്ടിലെ എല്ലാ വീട്ടിലും പത്രം എത്തിക്കുന്ന പത്രം ഏജന്റിനു കോവിഡ് ! തൃശൂരില്‍ വീട്ടുകാരെല്ലാം ക്വാറന്റൈനിലായി; ഒടുവില്‍…
തൃശൂർ: നാട്ടിലെ എല്ലാ വീട്ടിലും പത്രം എത്തിക്കുന്ന പത്രം ഏജന്റിനു കോവിഡ് ബാധിച്ചു. വീട്ടുകാരെല്ലാം ക്വാറന്റൈനിലായി. നാട്ടുവിശേഷങ്ങളും ലോകവിശേഷങ്ങളുമെല്ലാം അറിയാനുള്ള പത്രം വിതരണം മുടങ്ങുമെന്ന അവസ്ഥയായപ്പോൾ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. നാട്ടിലെ എല്ലാ വീട്ടിലും പത്രം എത്തിക്കാൻ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും കെഎസ്യു പ്രവർത്തകരുമെല്ലാം കൈകോർത്തു. നെടുപുഴയിലാണു സംഭവം. പത്രം ഏജന്റ ആന്റോ ചീനിക്കലിനു കോവിഡ് ബാധിച്ചതോടെയാണ് നാട്ടിലെ പത്രം വിതരണം മുടങ്ങുമെന്ന അവസ്ഥയായത്. വാർത്ത മുടങ്ങാതിരിക്കാൻ കോർപറേഷൻ കൗണ്‍സിലർ എബി വർഗീസിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പത്രവിതരണത്തിനു തയാറായത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ചിരിയങ്കണ്ടത്ത്, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, കെ.പി. ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പത്രവിതരണത്തിനു ക്രമീകരണമുണ്ടായത്. ഏതെല്ലാം പത്രം ആരുടെയെല്ലാം വീടുകളിൽ എന്ന് അറിയാത്തതാണ് വിതരണത്തിനു തടസമായത്. ഏജന്റ് ആന്റോയെ ഫോണിൽ വിളിച്ച് ഏതെല്ലാം…
Read Moreതൃശൂർ ജില്ലയിലെ മരണനിരക്ക് സർക്കാർ ‘സംസ്കരിക്കുന്നു’! 10 ദിവസത്തിനുള്ളിൽ മരിച്ചത് 475 പേർ, സർക്കാർ കണക്കിൽ 104
സ്വന്തംലേഖകൻ തൃശൂർ: മരണ നിരക്കിൽ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കിൽ പൊരുത്തക്കേടുള്ളതായി സംശയമുയരുന്നു. ജില്ലകൾ നൽകുന്ന കണക്ക് തലസ്ഥാനത്ത് ചെല്ലുന്പോൾ പലതും ഭസ്മമായി പോകുന്നുവെന്നതാണു യാഥാർഥ്യം. മനപ്പൂർവം മരണനിരക്കു കുറച്ചുകാണിക്കുന്നതിനുള്ള നീക്കമാണിതെന്നും പറയുന്നു. ജില്ലാ ആരോഗ്യവകുപ്പ് കൃത്യമായി രോഗികളുടെ എണ്ണവും മരണനിരക്കും നൽകാറുണ്ട്. ദിവസവും ഉച്ചയ്ക്കാണ് കണക്ക് നൽകുന്നത്. ഇത്തരത്തിൽ നൽകുന്ന കണക്കിൽ നിന്ന് വളരെ കുറച്ചു പേരുടെ മാത്രമേ മരണ നിരക്കിൽ സർക്കാർ കണക്കിൽ വരാറുള്ളൂ. ഈ മാസം ആദ്യ ആഴ്ചയിലെ കണക്കെടുത്താൽ തന്നെ ഇതു വ്യക്തം. ഒന്നാം തീയതി ജില്ലയിൽ മരിച്ചവരുടെ യഥാർഥ കണക്ക് 53 ആണ്. എന്നാൽ, സംസ്ഥാനതലത്തിൽ ജില്ലയുടെ മരണ നിരക്ക് 21 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മൂന്നിന് 38 പേർ മരിച്ചുവെന്ന കണക്കു നൽകിയെങ്കിലും ഏഴു പേർ മരിച്ചുവെന്നു മാത്രമാണ് സംസ്ഥാനത്തിന്റെ കണക്കിലുള്ളത്. മേയ് നാലിനാകട്ടെ 41 പേർ ജില്ലയിൽ…
Read Moreപച്ചക്കറിക്ക് വിലയില്ല! കിട്ടിയ വിലയ്ക്ക് പച്ചക്കറി വിൽപ്പന നടത്തി കർഷകർ; വിൽപ്പന അറിഞ്ഞ് എംപി എത്തി
ചിറ്റൂർ : കോവിഡും ലോക് ഡൗണും എൽപ്പിച്ച പ്രഹരത്തിൽ ദുരിതത്തിലായ പച്ചക്കറി കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ കിട്ടിയ വിലയ്ക്ക് പച്ചക്കറി വിൽപ്പന നടത്തി. ഇന്നലെ അണിക്കോട് ആയിരുന്നു വിൽപ്പന. കേട്ടറിഞ്ഞ് പച്ചക്കറി വാങ്ങാൻ ഒട്ടേറെ പേർ എത്തി. വടകരപ്പതി, ഏരുത്തേന്പതി മേഘലയിലെ കർഷകരാണ് പച്ചക്കറിയുമായി അണിക്കോട് എത്തിയത് കർഷകരുടെ ദുരിതമറിഞ്ഞ എംപി രമ്യ ഹരിദാസ് അണിക്കോട് എത്തി കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. കോവിഡും അടച്ചിടലും മൂലം ദുരിതത്തിലായ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറി വാങ്ങാൻ ആളില്ല. തോട്ടത്തിൽ മൂത്തും പഴുത്തും നശിക്കുന്നു. പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും കർഷകർ പറഞ്ഞു. കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഇതിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് രമ്യ ഹരിദാസ് കർഷകരോട് പറഞ്ഞു. ആർ.സദാനന്ദൻ, സുമേഷ് അച്യുതൻ, കെപിസിസി അംഗം പാളയം പ്രദീപ് എന്നിവർ എംപിയോടോപ്പം ഉണ്ടായിരുന്നു.
Read Moreഫോണിൽ കുത്തി ഇരിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ അറിവിലേക്ക്! ലോക്ഡൗണ്‍ കാലത്ത് ലോണ്‍ തട്ടിപ്പിന് ഇരകളാകരുതെന്ന് പോലീസ് മുന്നറിയിപ്പ്; സംഭവം ഇങ്ങനെ…
ഒറ്റപ്പാലം: ലോക്ഡൗണ്‍ കാലത്ത് ലോണ്‍ തട്ടിപ്പിന് ഇരകളാകരുതെന്ന് പോലീസ് മുന്നറിയിപ്പ്. ഫോണിൽ കുത്തി ഇരിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ അറിവിലേക്കാണ് തൃശൂർ സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ കെ.ബ്രീജുകുമാർ മേൽ പറഞ്ഞ മുന്നറിയിപ്പ് തരുന്നത്. ഫോണിലേക്ക് രണ്ട് ശതമാനം പലിശയ്ക്ക് ലക്ഷ്മി ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നും ലോണ്‍ എന്നൊരു എസ്എംഎസ് വരുന്നതോടുകൂടിയാണ് തട്ടിപ്പിന്റെ തുടക്കം. കോണ്ടാക്റ്റ് നന്പർ സഹിതമാണ് മെസേജ് എത്തുന്നത്. ആവശ്യക്കാരൻ പത്ത് ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചാൽ ശ്രമിച്ച ആളുടെ പക്കൽ നിന്നും പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഇവർ പല കാര്യങ്ങളും നിരത്തി അവരുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുമെന്നാണ് ഇരകൾ പറയുന്നത്. ലോണിനായി ബന്ധപ്പെടുന്നവരോട് മലയാളത്തിൽ തന്നെയാവും ഇവർ സംസാരിക്കുക. ലോണിനായി ആധാർ വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുകയും തുടർന്ന് ലോണ്‍ അപ്രൂവലിനായ് 10,000രൂപ അടക്കാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. പതിനായിരം…
Read Moreനിവിയ കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ കണ്ട് പേടിച്ചില്ല; പകരം കത്തനാരെ പഠിച്ച് ഡോക്ടറേറ്റ് നേടി
സ്വന്തം ലേഖകൻ തൃശൂർ: കലാനിലയത്തിന്റെ സൂപ്പർഹിറ്റ് നാടകമായ കടമറ്റത്ത് കത്തനാർ കണ്ടു കെെയടിച്ചവരും പേടിച്ചവരും നിരവധിയാണെങ്കിലും കത്തനാരെ പഠിച്ച് ഡോക്ടറേറ്റ് നേടിയവർ കുറവായിരിക്കും. കൊടുങ്ങല്ലൂർ സ്വദേശിനി നിവിയ തോമസ് കടമറ്റത്ത് കത്തനാരെ കലാനിലയത്തിന്റെ അരങ്ങിൽ കണ്ടു പഠിച്ച് പിഎച്ച്ഡി നേടുന്പോൾ അതു മലയാള നാടക അരങ്ങിനും അഭിമാനമാകുന്നു. കടമറ്റത്ത് കത്തനാർ പരിണാമിയായ ഐതിഹ്യം എന്ന വിഷയത്തിലാണ് ഇംഗ്ലീഷ് ഭാഷയിൽ നിവിയ പ്രബന്ധം തയാറാക്കിയത്. കടമറ്റത്ത് കത്തനാർ എന്ന അതികായനെക്കുറിച്ചു തീസിസ് തയാറാക്കാൻ തീരുമാനിച്ച നിവിയയുടെ പഠന ഗവേഷണത്തിൽ കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ ഒരു പ്രധാന ഭാഗമായി. വാമൊഴിയായും വരമൊഴിയായും ദൃശ്യാവിഷ്കാരമായുമെല്ലാം ജനപ്രീതി നേടിയ കടമറ്റത്ത് കത്തനാരെ കുറിച്ചു നിവിയ ഗവേഷണപ്രബന്ധം തയാറാക്കാനായി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രബന്ധത്തിന്റെ പ്രധാനഭാഗവും കൂടുതൽ വിവരങ്ങളും കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാരെ ആസ്പദമാക്കിയായിരുന്നു. 1965ൽ ആദ്യം അരങ്ങിലെത്തിയ കത്തനാർ നാടകത്തിന്റെ ചിത്രങ്ങളും വിവരണങ്ങളും കലാനിലയം…
Read Moreഇതൊരു പെണ്കുട്ടിയല്ലേ… ഈ പണിക്കു പെണ്‍കുട്ടികളുമുണ്ടോ…? ശ്രുതിഭംഗം വരാതെ ശ്രുതി സേവനപാതയിലുണ്ട്
കെ.കെ. അർജുനൻ അയ്യന്തോൾ: പിപിഇ കിറ്റും ധരിച്ച് കൈകളിൽ അണുനാശിനിയുമേന്തി പാടൂരിലെ കോളനിയിലേക്ക് അവൾ കടന്നു ചെന്നപ്പോൾ കോളനിക്കാർ ആദ്യം ഒന്നന്പരന്നു… ഇതൊരു പെണ്കുട്ടിയല്ലേ… ഈ പണിക്കു പെണ്‍കുട്ടികളുമുണ്ടോ… കോളനിക്കാരുടെ പകപ്പു വകവയ്ക്കാതെ കോളനിയെ കോവിഡ് മഹാമാരിയിൽ നിന്നും സംരക്ഷിച്ചു പിടിക്കാൻ അണുനശീകരണം നടത്തി പൂർത്തിയാക്കുന്പോൾ ആരോ ചോദിച്ചു, ന്താ മോൾടെ പേര്..? ചിരിച്ചുകൊണ്ട് ആ യുവതി പറഞ്ഞു, ശ്രുതി. അതെ, ശ്രുതിയെന്ന ഈ യുവതി കേരള ഫയർ ഫോഴ്സിന്റെ ഗുരുവായൂർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗമാണ്. എഴുത്തുകാരിയും ജില്ല ഇൻഫർമേഷൻ ഓഫീസിലെ ഇൻഫർമേഷൻ അസിസ്റ്റന്റുമൊക്കെയാണു ശ്രുതി. രാവും പകലും ഭേദമില്ലാതെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശ്രുതി യാതൊരു ഭംഗവും വരാതെ രംഗത്തിറങ്ങുന്നു. പാടൂരിലെ കോളനിയിൽ നാൽപതോളം വീടുകളിൽ അണുനശീകരണം നടത്താൻ ഗുരുവായൂർ സിവിൽ ഡിഫൻസിലെ തൃശൂർ ഡിവിഷൻ വാർഡൻ ഷെൽബീർ അലി, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷെബീർ…
Read Moreഎഴുതാന്‍ ഉപയോഗിച്ചത് 32 പേന! സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിളുമായി ദമ്പതികള്‍; ബൈബിള്‍ പൂര്‍ത്തിയാക്കാനെടുത്തത് 14 മാസം…
സിജോ ഡോമിനിക് ആലക്കോട്: സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിള്‍ എഴുതി ദമ്പതികള്‍. വായാട്ടുപറമ്പ് കവലയ്ക്കു സമീപം കരിവേടന്‍കുണ്ടിലെ പഴുവന്‍കാലായില്‍ സിബി മാത്യു, ഭാര്യ സോണി സിബി എന്നിവരാണ് സ്വന്തം കൈപ്പടയില്‍ ബൈബിള്‍ പൂര്‍ണമായും എഴുതിയത്. ബൈബിള്‍ പൂര്‍ത്തിയാക്കാനെടുത്തത് 14 മാസം. ഒഴിവ് സമയങ്ങള്‍ കണ്ടെത്തിയാണ് ബൈബിള്‍ എഴുതിയത്. സിബി പുതുതായി നിര്‍മിച്ച വീടിന്റെ പൂര്‍ത്തീകരണത്തിനായുള്ള നിയോഗംവച്ചാണ് ബൈബിള്‍ എഴുതിയത്. പഴയ വീട്ടില്‍ നിന്ന് ആരംഭിച്ച ബൈബിള്‍ രചന പുതിയ വീട്ടില്‍വച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ബൈബിള്‍ വചനങ്ങളോടുള്ള താത്പര്യവും വിശ്വാസവുമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ഇരുവരും പറയുന്നു. 1765 പേജ് ആണ് ഇവര്‍ ഈ ചുരുങ്ങിയ കാലംകൊണ്ട് എഴുതിത്തീര്‍ത്തത്. എ ഫോര്‍ സൈസ് പേപ്പര്‍ ആണ് ഇതിനായി ഉപയോഗിച്ചത്. ബൈബിള്‍ എഴുതാന്‍ ഉപയോഗിച്ച 32 പേനയും ഇവര്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ബൈബിളിന്റെ അതേഘടനയിലും രൂപത്തിലും തന്നെയാണ് രചന പൂര്‍ത്തിയാക്കിയത്. ബൈബിളില്‍ ഉള്ളതുപോലെ…
Read Moreപാടി തീരാതെ, മൊഹീ ‘വേദി’യൊഴിഞ്ഞു! വിടവാങ്ങിയത് വിവാഹ വാർഷിക ദിനത്തിൽ; നാടിന്റെ നൊന്പരമായി പ്രിയ ഗായകൻ
എൽത്തുരുത്ത്: ഇടയ്ക്കുവച്ച് മുറിഞ്ഞ സംഗീതം പോലെ എൽത്തുരുത്തിന്റെ പ്രിയ ഗായകൻ മൊഹീയുടെ വിടവാങ്ങൽ നാടിന്റെ നൊന്പരമായി. വിവാഹ വാർഷിക ദിനത്തിൽ തന്നെ എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ അധ്യാപകൻ മൊഹീന്ദർ(36) വിടവാങ്ങിയത് അധ്യാപകരിലും വിദ്യാർഥികളിലുമൊക്കെ വേദനയായി പടരുകയാണ്. കോവിഡ് ബാധിതനായി ന്യൂമോണിയ പിടിപെട്ടു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെങ്കിലും ജീവൻ നിലനിർത്താനായില്ല. എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ യുപി വിഭാഗത്തിൽ ഐടി യും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും പഠിപ്പിച്ചിരുന്ന മൊഹീന്ദർ മോഹൻ, ദേവമാതാ പബ്ലിക് സ്കൂളിൽ സിസിഇ അധ്യാപകനായും തലോർ ദീപ്തി സ്കൂളിൽ സംഗീത അധ്യാപകനായും കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ വിദ്യാർഥിയായിരിക്കെത്തന്നെ മികച്ച ഗായകനും സമർഥനായ വിദ്യാർഥിയും എന്ന പേർ നേടിയിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ മോഹൻ സിതാരയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച മൊഹീന്ദർ ഗാനമേളകളിലും ഫേസ്ബുക്ക് കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്ന സംഗീത മത്സരങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ഓട്ടോറിക്ഷ…
Read Moreഎനിക്ക് വിശേഷണങ്ങള്‍ വേണ്ട… ഞാന്‍ മാടമ്പ് കുഞ്ഞുകുട്ടന് ! ഓക്സിജന്‍ കിട്ടാക്കനിയാകുമ്പോള്‍ ഓര്‍ക്കുക… മാടമ്പ് പറഞ്ഞത്…
തൃശൂര്‍: മരണം മാടമ്പിനെ കവര്‍ന്നെടുത്ത് കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനും വാര്‍ത്തയ്ക്ക് നല്ലൊരു ഇന്‍ട്രൊ കൊടുക്കാനും വിശേഷണങ്ങള്‍ തപ്പുകയാണ് മാധ്യമങ്ങള്‍. സത്യത്തില്‍ വിശേഷണങ്ങളോട് മാടമ്പിന് ആഭിമുഖ്യമുണ്ടായിരുന്നില്ല. മാടമ്പിനെ വിശേഷിപ്പിക്കാന്‍ എന്താണ് ഉചിതം എന്ന് ചോദിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് എനിക്ക് വിശേഷണങ്ങളൊന്നും വേണ്ടെന്നും മാടമ്പ് കുഞ്ഞുകുട്ടന് എന്ന വിശേഷണം മാത്രം മതിയെന്നുമായിരുന്നു. വിശേഷണം നാമത്തിന്റെ ശത്രുവാണ് എന്ന ഹെമിംഗ് വേയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിക്കാറുണ്ട്. ഓക്സിജന്‍ കിട്ടാക്കനിയാകുമ്പോള്‍ ഓര്‍ക്കുക… മാടമ്പ് പറഞ്ഞത്… തൃശൂര്‍: ഓക്സിജന്‍ കിട്ടാക്കനിയായി മാറുന്ന ഈ കോവിഡ് കാലത്ത് മാടമ്പ് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കേണ്ടതും ഓര്മിക്കപ്പെടേണ്ടതുമാണ്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ മാടമ്പിന് പ്രകൃതിയോടുള്ള കാഴ്ചപ്പാടെന്താണ് എന്ന ചോദ്യം വന്നപ്പോള്‍ മാടമ്പ് പറഞ്ഞു – പ്രകൃതി സംരക്ഷിക്കപ്പെടണം. വൃക്ഷങ്ങളോടും, ജീവികളോടും നമുക്ക് ആദരവുണ്ടാകണം. പണ്ടൊക്കെയിവിടെ ആശാരിമാര് വീടുപണിക്കൊക്കെ മരം മുറിക്കാനായി വരുമ്പോള്‍ മരങ്ങളോട് മാപ്പുപറയുമായിരുന്നു… മാടമ്പിന്റെ എഴുത്തിലും പ്രകൃതി…
Read More