ന്യൂഡല്‍ഹി: ലോക്സഭാ നടപടികളില്‍ വലിയ മാറ്റത്തിനു തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ നിശ്ചിത സീറ്റുകളില്‍ ഇരുന്നുകൊണ്ടു മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ നടന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് സ്പീക്കര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. മുന്‍പു സഭയ്ക്ക് പുറത്തുള്ള ലോബിയിലെ രജിസ്റ്ററില്‍ ഒപ്പിട്ടോ മറ്റ് കൗണ്ടറുകളിലോ ഹാജര്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം സഭയ്ക്കുള്ളിലെ ഓരോ അംഗത്തിന്റെയും സീറ്റിലുള്ള മള്‍ട്ടിമീഡിയ കണ്‍സോളിലൂടെ മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കൂ. എംപിമാരുടെ വിരലടയാളം ഉപയോഗിച്ചായിരിക്കും ഹാജര്‍ രേഖപ്പെടുത്തുക. ഇത് ഹാജര്‍ നിലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കും. സഭ നിര്‍ത്തിവച്ചിരിക്കുന്ന സമയത്തോ ബഹളം മൂലം തടസപ്പെട്ടിരിക്കുന്ന സമയത്തോ ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയില്ല. സഭ കൃത്യമായി നടക്കുമ്പോള്‍ മാത്രമേ ഈ ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.…
Read MoreCategory: Loud Speaker
സുരക്ഷാ ആശങ്ക: ബംഗ്ലാദേശിലെ നയതന്ത്രജ്ഞരുടെ കുടുംബങ്ങളെ തിരികെയെത്തിക്കും
ന്യൂഡൽഹി: ബംഗ്ലാദേശിൽ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം വർധിക്കുന്ന സാഹചര്യത്തിൽ, അവിടെ ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും അടിയന്തരമായി തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി അയൽരാജ്യത്തെ സുരക്ഷാസ്ഥിതി വഷളാകുന്നതു കണക്കിലെടുത്താണ് മുൻകരുതൽ നടപടി. കുടുംബങ്ങൾ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസയം, ധാക്ക, ചിറ്റഗോംഗ്, ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതു തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനു പിന്നാലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. ഡിസംബർ 12ന് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചതും ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാട്ന്യൂനപക്ഷങ്ങൾക്കും…
Read Moreകേരളത്തിന് അനുവദിച്ച അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം നിശ്ചയിച്ചു; ഉദ്ഘാടനം 23ന് തിരുവനന്തപുരത്ത്
പരവൂർ: കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളും പ്രതിവാര ട്രെയിനുകൾ.ഇവയുടെ സമയക്രമം റെയിൽവേ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് 23ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രേമോദി ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കും.താംബരം -തിരുവനന്തപുരം ട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30 ന് താംബരത്ത് നിന്ന് പുറപ്പെട്ട് വ്യാഴം രാവിലെ എട്ടിന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരികെയുള്ള സർവീസ് വ്യാഴം രാവിലെ 10.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 11.45 ന് താംബരത്ത് എത്തും. നാഗർകോവിൽ, തിരുനെൽവേലി, മധുര വഴിയാണ് സർവീസ് നടത്തുക. ഹൈദരാബാദ്-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) അമൃത് ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിൽ രാവിലെ 7.15 ന് ഹൈദരാബാദിലെ ചർലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് ബുധൻ ഉച്ചകഴിഞ്ഞ് 2.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് വ്യാഴം…
Read Moreശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും? സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി കണ്ടെടുത്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൂര്‍ത്തിയായി. ഇന്നലെ രാവിലെ ആറ് മണിയോടെ തുടങ്ങിയ പരിശോധന 22 മണിക്കൂറോളം സമയം നീണ്ടു. മരാമത്ത് പണികളുടെ കോണ്‍ട്രാക്ട് സംബന്ധിച്ച സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച തുകയുടെയും വഴിപാടിനത്തില്‍ ലഭിച്ച തുകയുടെയും രേഖകള്‍ ഇഡി പിടിച്ചെടുത്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ ഓരോ കാര്യങ്ങളും വിശദമായി ചോദിച്ച് മനസിലാക്കിയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ രേഖകള്‍ പിടിച്ചെടുത്തത്. ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി ഇന്നലത്തെ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഇഡി റെയ്ഡ് ഇനിയും തുടരുമെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടാപാടുകളുടെയും ബാങ്ക് ഇടപാടുകളുടെയും രേഖകള്‍ ഇഡി കണ്ടെടുത്തു. പ്രതികളുടെ ബാങ്ക്…
Read Moreവീണ് പരിക്കേറ്റ് കിടക്കുകയാണെങ്കിലും ജി. സുധാകരനെ ചേർത്ത് പിടിച്ച് സിപിഎം; വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്കി
അമ്പലപ്പുഴ: മുതിര്‍ന്ന നേതാവ് ജി. സുധാകരനെ ചേര്‍ത്തുപിടിച്ച് സിപിഎം. വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്കി. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കമ്മിറ്റിയില്‍ ജി. സുധാകരനെ ഉള്‍പ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്നുള്ള സ്ഥാനാര്‍ഥികള്‍ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതുള്‍പ്പെടെ തീരുമാനം എടുക്കുന്ന കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ജി. സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു ജി. സുധാകരൻ. പൊതുപരിപാടികളിൽ പാർട്ടിയെ വിമർശിച്ച് സംസാരിക്കുന്നത് സിപിഎമ്മിന് തലവേദനയായിരുന്നു. പ്രതിപക്ഷനേതാവ് വി. ഡി. സതീശനെ പ്രശംസിച്ച് പരാമർശം നടത്തിയതും വിവാദമായിരുന്നു. തുടർന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ അനുനയനീക്കവുമായി സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. കുളിമുറിയിൽ തെന്നിവീണ് കാലിന് പരിക്കേറ്റ ജി. സുധാകരൻ നിലവിൽ വിശ്രമത്തിലാണ്. അതിനിടെയാണ്…
Read Moreബൈക്കില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരുണ്ടായതുകൊണ്ട് മാത്രം ഇൻഷ്വറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: മോട്ടോര്‍ വാഹന അപകടക്കേസുകളിൽ, ബൈക്കില്‍ നിയമവിരുദ്ധമായി രണ്ട് പിന്‍സീറ്റ് യാത്രക്കാരെ കയറ്റി എന്ന കാരണത്താല്‍ മാത്രം ഇന്‍ഷ്വറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. ക്ലെയിമുകള്‍ കുറയ്ക്കുന്നതിനായി ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഇൻഷ്വറൻസ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ വിധി. ബൈക്കില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍, ഈ നിയമലംഘനം തന്നെയാണ് അപകടത്തിന് കാരണമായതെന്ന് തെളിയിക്കാന്‍ ഇൻഷ്വറൻസ് കമ്പനിക്ക് ബാധ്യതയുണ്ട്. അത്തരം തെളിവുകളില്ലാതെ നഷ്ടപരിഹാര തുക കുറയ്ക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. അപകടം നടന്നത് മറ്റൊരു വാഹനത്തിന്റെ അശ്രദ്ധ മൂലമാണെന്ന് വ്യക്തമായാൽ, ബൈക്കിലെ യാത്രക്കാരുടെ എണ്ണം നോക്കി മാത്രം നഷ്ടപരിഹാരം വെട്ടിക്കുറയ്ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ നിരീക്ഷിച്ചു. 2011-ല്‍ നടന്ന ഒരു അപകടവുമായി ബന്ധപ്പെട്ട അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ട്രൈബ്യൂണൽ നിശ്ചയിച്ചിരുന്ന വരുമാനവും അംഗവൈകല്യത്തിന്റെ ശതമാനവും കുറവാണെന്ന്…
Read Moreശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ തുടരും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപപാളികളുടെ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.
Read Moreകിഷ്ത്വാറിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു
ജമ്മു: ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി. ഭീകരരുടെ ഒളിസങ്കേതം ഉൾപ്പെടെയുള്ള ഇടങ്ങൾ സുരക്ഷാസേന പരിശോധിച്ചു വരികയാണ്. പോലീസും അർധസൈനിക വിഭാഗവും സൈനികർക്കൊപ്പം തെരച്ചിലിൽ സഹായിക്കുന്നുണ്ട്. കൂടാതെ ഡോഗ് സ്ക്വാഡും ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയും തെരച്ചിലിന്റെ ഭാഗമായുണ്ട്. ഭീകരരെ ഒരുകാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സോന്നാൽ ഗ്രാമത്തിലെ വനമേഖലയിൽ ഞായറാഴ്ച രാത്രിയാണ് ഭീകരർ സുരക്ഷാസേനയ്ക്കുനേരേ ഗ്രനേഡ് ആക്രമണം നടത്തിയത്.
Read Moreവിവാദ വീഡിയോ പ്രചരണം; യുവതി മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്. മുൻ ജനപ്രതിനിധി അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓള് കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.…
Read Moreശബരിമല സ്വര്‍ണക്കൊള്ള;’ ഓപ്പറേഷൻ ഗോൾഡൺ ഷാഡോ; മൂന്നു സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിൽ ഇഡി റെയ്ഡ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡിയുടെ വ്യാപക പരിശോധന. കേരളം, തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്. ഓപ്പറേഷൻ ഗോൾഡൺ ഷാഡോ എന്ന പേരിലാണ് റെയ്ഡ് നടത്തുന്നത്.ഇന്നു പുലര്‍ച്ചെ ആറോടെയാണ് പരിശോധന തുടങ്ങിയത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന പുരോഗമിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നന്ദന്‍കോട്ടെ ആസ്ഥാനത്തും പരിശോധന പുരോഗമിക്കുകയാണ്.ഡല്‍ഹി. ചെന്നൈ, ബംഗളൂരു, കൊച്ചി യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് ഇഡിയുടെ പരിശോധന തുടങ്ങിയത്. പണമിടപാടുകളുടെ രേഖകള്‍ ലഭിച്ചതിനെത്തുടർന്നു പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ ഇഡി ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് നടന്നുവെന്നതിന്റെ തെളിവുകള്‍ ഇഡിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാപകമായ പരിശോധനക്ക് ഇഡി തുടക്കം കുറിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ ഇഡി അന്തിമ തീരുമാനമെടുത്തത്.…
Read More