കൊച്ചി: സംസ്ഥാനത്തെ എല്ലാ വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും ഉടമകള്‍ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇക്കാര്യം വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടന്‍ പൊതു നോട്ടീസ് ഇറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഇനി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ വേണമെന്നും ഇതിനായി ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിക്കുമ്പോള്‍ ജംബോ സമിതി വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കുറച്ചുപേര്‍ ഉള്‍പ്പെട്ട സമിതിയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. മൃഗക്ഷേമ ബോര്‍ഡ് പുനഃ സംഘടിപ്പിക്കാന്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ ഹര്‍ജി തിങ്കളാഴ്ചയിലേക്ക് മാറ്റി. ബോര്‍ഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ പുനസംഘടിപ്പിക്കുമെന്നു അഡി. അഡ്വക്കേറ്റ് ജനറല്‍ അശോക് എം. ചെറിയാന് വ്യക്തമാക്കി.…
Read MoreCategory: Loud Speaker
പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്..? നിർണായക സ്ഥാനം നൽകിയേക്കും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് സൂചന. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭ്യുഹങ്ങൾ പ്രചരിക്കുന്നത്. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്തിന് പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനം വാഗ്ദാനം ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നത് ഉചിതമാകുമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. നേരത്തേ, എന്‍സിപി നേതാവ് ശരദ് പവാറുമായി പ്രശാന്ത് കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
Read Moreസർക്കാർഭൂമി കൈയേറി സംസ്ഥാന സാക്ഷരത മിഷൻ;കെട്ടിട നിർമാണ അനുമതിയിലും ഗുരുതരമായ ക്രമക്കേട് നടത്തിയതായി നഗരസഭയുടെ കണ്ടെത്തൽ
ജിജി ലൂക്കോസ് തിരുവനന്തപുരം: സർക്കാർ ഭൂമി കൈയേറി സംസ്ഥാന സാക്ഷരത മിഷൻ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം കൈയേറിയാണ് സംസ്ഥാന സാക്ഷരതാ മിഷന്റെ ആസ്ഥാന മന്ദിരം നിർമിച്ചതെന്നു തിരുവനന്തപുരം നഗരസഭ കണ്ടെത്തി. നഗരസഭ നൽകിയ കെട്ടിട നിർമാണ അനുമതിയിലും സാക്ഷരത മിഷൻ ഗുരുതരമായ ക്രമക്കേട് നടത്തിയതായും നഗരസഭ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അയച്ച കത്തിൽ പറയുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വഞ്ചിയൂർ പേട്ടയിലുള്ള ഒരേക്കർ 40 സെന്റ് സ്ഥലത്തിൽ 16 സെന്റിൽ ആസ്ഥാന മന്ദിരം നിർമിക്കുന്നതിനായാണ് സാക്ഷരത മിഷന് അനുവാദം നൽകിയിരുന്നത്. എന്നാൽ, 43 സെന്റ് കൈയേറി കെട്ടിടം നിർമിച്ചെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. 16 സെന്റിൽ 7000 ചതുരശ്ര അടിയിൽ കെട്ടിടം നിർമിക്കാനുള്ള അനുമതിയിന്മേൽ 13,654 ചതുരശ്ര അടിയിൽ കെട്ടിടം പണികഴിപ്പിച്ചെന്നും നഗരസഭ ചൂണ്ടിക്കാട്ടുന്നു. കെട്ടിടം നിർമിക്കുന്നതിനായി നഗരസഭയുടെ മുൻകൂർ അനുമതി തേടണമെന്നിരിക്കേ അതിനുള്ള നടപടികൾ സജീവമാക്കിയത്…
Read Moreഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; “ചോദിച്ചത് എന്തെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ലെന്ന് കെ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തൃശൂർ പോലീസ് ക്ലബിൽ ഒന്നരമണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ബിജെപിക്ക് കള്ളപ്പണം ഇടപാടുമായി യാതോരു ബന്ധവുമില്ലെന്നും വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം. എന്തൊക്കെ ചോദിച്ചെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ല എന്നും പരിഹാസ രൂപേണ മാധ്യമങ്ങളോട് സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരനായ ധർമരാജനുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ചോദിക്കാനാണ് സുരേന്ദ്രനെ വിളിച്ചു വരുത്തിയത്. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്കിയ ശേഷമാണ് സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായത്.
Read Moreസേനയില്‍ മനുഷ്യാവകാശ ലംഘനം; ഫേസ്ബുക്കില്‍ കുറിപ്പുമായി പോലീസുകാരന്
സ്വന്തംലേഖകന്‍ കോഴിക്കോട് : സമൂഹമാധ്യങ്ങളില്‍ അഭിപ്രായം പറയുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയ ഡിജിപിയുടെ ഉത്തരവിന് പിന്നാലെ സേനയിലെ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്ന മനുഷ്യാവകാശ ലംഘനത്തെ തുറന്നു കാട്ടി പോലീസുകാരൻ. മൂവാറ്റുപുഴ കല്ലൂര്‍കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷിബുജോസാണ് സേനാംഗങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം സംബന്ധിച്ച് വ്യക്തമാക്കിയത്. നിസഹായരാണ് പോലീസുകാർഅച്ചടക്കത്തിന്റെ കൊടുവാളും സ്പെഷല്‍ റിപ്പോര്‍ട്ടിന്റെ ഗുരുതരാവസ്ഥയും അറിയാവുന്നത് കൊണ്ടാണ് ആരും പ്രതിസന്ധിയിലും പ്രതികരിക്കാത്തതെന്നും ഷിബു വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരില്‍ ആത്മഹത്യാ കൂടുന്നതിനെ പറ്റി ഡിജിപിക്ക് പരാതി കൊടുത്ത എനിക്ക് ഏഴ് ദിവസത്തിനുള്ളില്‍ അച്ചടക്ക നടപടി വന്നതായും ഷിബു ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യാവകാശം സംരക്ഷിക്കാന്‍ പോലീസ് അഹോരാത്രം പ്രവര്‍ത്തിക്കുമ്പോള്‍ സേനയില്‍ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ഷിബുവിന്റെ പോസ്റ്റ്. ‘ഞാന്‍ ജോലി ചെയ്യുന്ന ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു. തുടര്‍ച്ചയായ…
Read Moreഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്; അറിയാൻ ചെയ്യേണ്ടത്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshab havan.in, https://sslcexam.kerala.gov.in, www.results.kit e.kerala.gov.in, www.prd.kerala.gov.in, www.results.keral a.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും. എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslch iexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. എസ്എസ്എൽസി ഫലമറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടലും “സഫലം 2021′ മൊബൈൽ ആപ്പും എസ്എസ്എൽസി ഫലമറിയാൻ www.results.kite.kera la.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ “സഫലം 2021 ‘ മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ…
Read More“സുരക്ഷിതമായ കേരളം’… സ്ത്രീധന നിരോധനത്തിനും സ്ത്രീ സുരക്ഷയ്ക്കുമായി ഗവർണറുടെ ഉപവാസം
തിരുവനന്തപുരം: സ്ത്രീധന നിരോധനത്തിനും കേരളത്തിലെ സ്ത്രീ സുരക്ഷയ്ക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് രാജ്ഭവനിലാണ് അദ്ദേഹം ഉപവാസം ആരംഭിച്ചത്. ഗാന്ധിയൻ സംഘടനകൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ഗവർണർ രാജ്ഭവനിൽ ഉപവാസം തുടങ്ങിയത്. തൈക്കാട് ഗാന്ധിഭവനിൽ ഗാന്ധിയൻ സംഘടനകൾ സ്തീധന നിരോധനത്തിനും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് കൊണ്ട് രാവിലെ മുതൽ ഉപവാസം ആരംഭിച്ചിട്ടുണ്ട്. ഉപവാസ സമരത്തിൽ വൈകുന്നേരം നാലരക്ക് ഗവർണർ പങ്കെടുക്കും. വൈകുന്നേരം ആറ് മണിക്ക് ഉപവാസ പരിപാടികൾ അവസാനിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സമരപരിപാടിയിൽ ഗവർണർ പങ്കെടുക്കുന്നത്. കോളജ് തലം മുതൽ വിദ്യാർഥികളിലൂടെ സ്ത്രീധന നിരോധനത്തിനെതിരെ അവബോധം വളർത്തുന്നതിനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ചേരാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷിതമായ കേരളം എന്ന മുദ്രാവാക്യമാണ് ഗവർണർ ഉയർത്തുന്നത്.
Read Moreമുഹൂർത്തം നോക്കാതെ പണികൊടുത്തു; മാസ്ക് ധരിക്കാതെ വെഡ്ഡിംഗ് ഷൂട്ട്; വധുവിനെതിരെ കേസ്
പുനെ: വെഡ്ഡിംഗ് ഷൂട്ട് ചിത്രീകരിക്കാന്‍ മാസ്ക് ധരിക്കാതെ വാഹനത്തിന് മുകളില്‍ ഇരുന്ന വധുവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ പുനെയ്ക്ക് സമീപമുള്ള ദിവ് ഘട്ട് മേഖലയിലാണ് സംഭവം. വാഹനത്തിനുള്ളില്‍ മാസ്ക് ധരിക്കാതെയിരുന്നവര്ക്കെതിരെയും കേസുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
Read Moreഡൽഹിയിൽ സീറോ മലബാര്‍ സഭയുടെ പള്ളി പൊളിച്ചുനീക്കിയതിൽ വ്യാപക പ്രതിഷേധം; ഡൽഹിലെത്തിയ മുഖ്യമന്ത്രി പിണറായിയെ കണ്ട് വിശ്വാസികൾ
ന്യൂഡൽഹി:ഡൽഹി ലാഡോസറായിൽ സീറോ മലബാര്‍ സഭയുടെ ലിറ്റിൽ ഫ്ളവർ പള്ളി പൊളിച്ചുനീക്കിയതിൽ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു വിശ്വാസികൾ പരാതി അറിയിച്ചു. ചട്ടങ്ങൾ മറികടന്ന് പൊളിച്ചു നീക്കിയ പള്ളി പൂർണമായും പുനർനിർമിച്ചു നൽകണം എന്നതാണ് വിശ്വാസികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പരാതി നൽകും. പ്രദേശത്ത് സമാന സ്വഭാവമുള്ള കെട്ടിടങ്ങൾ നിലനിൽക്കുമ്പോൾ ആണ് അതിൽ ഒന്നും തൊടാതെ ഡൽഹി സർക്കാർ അധികൃതർ പള്ളി പൂർണമായും പൊളിച്ചു നീക്കിയതെന്ന് വിശ്വാസി സമൂഹം ആരോപിക്കുന്നു. ഹൈക്കോടതിയുടെ പരിഗണനയിൽ പള്ളിയുടെ നിർമാണം സംബന്ധിച്ച കേസ് പരിഗണനയിൽ ഇരിക്കുകയാണ്. മാത്രമല്ല ഈ വിഷയത്തിൽ ഡൽഹി സർക്കാരിന്റെ തന്നെ മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമിതി അന്തിമ തീരുമാനം എടുക്കണം എന്ന ചാട്ടവും അട്ടിമറിക്കപ്പെട്ടു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള…
Read Moreഅടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ കാറ്റും മഴയും; 11 ജില്ലകളിൽ യെല്ലോ അലർട്ട്
കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചപ്പോൾ ഇടുക്കിയിൽ ഓറഞ്ച് മുന്നറിയിപ്പും നൽകി. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം. കഴിഞ്ഞ ദിവസം രാത്രി മുതൽ മധ്യകേരളത്തിൽ ചുഴലിക്കാറ്റും കനത്ത മഴയും വലിയ നാശമാണ് വിതച്ചത്. എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിലും നിരവധി വീടുകളുടെ മേൽക്കൂര മരം വീണു തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
Read More