തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നാളെയും യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ ഉണ്ടാകാനാണ് സാധ്യത. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പത്തനംതിട്ടയുടെ വനമേഖലകളിൽ ശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്. ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഇന്നലെ രാത്രി ഉരുൾപൊട്ടൽ ഉണ്ടായതായി പത്തനംതിട്ട കളക്ടർ അറിയിച്ചു. ഗവിയിലേക്കുള്ള ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.…
Read MoreCategory: Loud Speaker
ഭാര്യയോടൊപ്പം അനധികൃതമായി ഹൈദരാബാദിൽ താമസം; പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ
ഇന്ത്യയിൽ അനധികൃതമായെത്തി തെലങ്കാനയിലെ ഹൈദരാബാദിൽ ഭാര്യയോടൊപ്പം താമസിച്ചിരുന്ന പാകിസ്ഥാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ഷാങ്ഹായ് ജില്ലയിൽ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ള ഫായിസ് മുഹമ്മദ് എന്നയാളാണ് ഇന്നലെ അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പി സായ് ചൈതന്യ അറിയിച്ചു. വിസയില്ലാതെ നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന ഫായിസ് ഹൈദരാബാദിലെ കിഷൻ ബാഗ് ഏരിയ സ്വദേശിയായ ഭാര്യയുടെ വസതിയിൽ കഴിഞ്ഞ വർഷം മുതൽ അനധികൃതമായി താമസിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പാകിസ്ഥാൻ പാസ്പോർട്ടും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തു. ഇന്ത്യയിൽ തുടരാൻ വ്യാജ ഐഡി പ്രൂഫ് വാങ്ങാമെന്ന് ഭാര്യാ സഹോദരൻ നൽകിയ വാഗ്ദാനത്തെ തുടർന്നാണ് ഇയാൾ ഭാര്യയെയും മകനെയും കാണാൻ ഹൈദരാബാദിലെത്തിയത്. ഫായിസിനെതിരെ ഐപിസിയിലെയും ഫോറിനേഴ്സ് ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2018-ൽ ഫായിസ് ഒരു ഗാർമെന്റ്സ് കമ്പനിയിൽ ജോലിക്കായി യുഎഇയിലേക്ക് പോയിരുന്നു.…
Read Moreഐഐടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
ഡൽഹി ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 2019-2023 ബാച്ചിലെ 21 കാരനായ അനിൽ കുമാർ എന്ന വിദ്യാർഥിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. വൈകുന്നേരം ആറ് മണിയോടെയാണ് ആത്മഹത്യയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. 2019-2023 സെഷനിൽ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗിൽ ബിടെക് പഠിക്കുകയായിരുന്നു അനിൽ. കാമ്പസിലെ വിന്ധ്യാഞ്ചൽ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥി ചില വിഷയങ്ങൾ പൂർത്തിയാക്കാത്തതിനാൽ എക്സ്റ്റൻഷനിലായിരുന്നു. ആറ് മാസത്തെ എക്സ്റ്റൻഷനിൽ ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു ഇയാൾ. ഹോസ്റ്റൽ നിയമമനുസരിച്ച് ജൂൺ മാസത്തിൽ അനിൽ തന്റെ ഹോസ്റ്റൽ മുറി ഒഴിയേണ്ടതായിരുന്നു. എന്നിരുന്നാലും, ചില വിഷയങ്ങളിൽ യോഗ്യത നേടാൻ കഴിഞ്ഞില്ല. തീർപ്പാക്കാത്ത വിഷയങ്ങൾ പാസാകുവാൻ ആറ് മാസത്തേക്ക് സമയം നീട്ടി നൽകിയിരുന്നു. അകത്ത് നിന്ന് അടച്ച വാതിൽ ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ സിഎംഒ ഐഐടി, ചീഫ് സെക്യൂരിറ്റി ഓഫീസർ, ക്രൈം ടീം, വിദ്യാർഥികൾ എന്നിവരുടെ…
Read Moreയുവതിയുടെ ആത്മഹത്യ; നാല് വർഷത്തെ ഡയറിക്കുറിപ്പുകൾ കണ്ടെത്തി, ജോലി ചെയ്യുന്ന ജിംനേഷ്യത്തിന്റെ ഉടമ പോലീസ് പിടിയിൽ
സീലിംഗ് ഫാനിൽ തൂങ്ങി യുവതി ആത്മഹത്യ ചെയ്തു. സാഹിബാബാദിലെ വൈശാലി കോളനിയിലാണ് സംഭവം. 25 കാരിയായ യുവതിയെ വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പിങ്കി ഗുപ്ത ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലുവർഷത്തെ ജീവിതത്തിലെ ഓരോ സംഭവങ്ങളെക്കുറിച്ചും അവർ എഴുതിയ ഡയറി മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഡയറി വായിച്ച ശേഷം സാക്കിബ് അലി എന്നയാൾ നടത്തുന്ന ജിംനേഷ്യത്തിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതായി പോലീസ് കണ്ടെത്തി. യുവതിയുടെ സഹോദരൻ ശുഭം ഗുപ്ത നൽകിയ പരാതിയെ തുടർന്ന് ഐപിസി സെക്ഷൻ 306 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അലിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡിസിപി (ട്രാൻസ് ഹിൻഡൻ) ശുഭം പട്ടേൽ പറഞ്ഞു. തന്റെ സഹോദരി കഴിഞ്ഞ നാല് വർഷമായി അലിയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നും അയാളും കുടുംബാംഗങ്ങളും ചേർന്നാണ് അവളെ കൊലപ്പെടുത്തിയതെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും…
Read Moreവിദേശ പൗരന്മാരുടെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് ! അദാനി ഗ്രൂപ്പ് പ്രതിരോധത്തിൽ
ന്യുഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയവര്‍ക്ക് ഗൗതം അദാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേണലിസ്റ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അദാനിയുടെ കമ്പനിയിലെ ഉദ്യോഗസ്ഥരുമായി നാസിര്‍ അലി ഷബാന്‍, ചാംഗ് ചുംഗ് ലിംഗ് എന്ന രണ്ടു വിദേശികൾ നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം. ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് സെബി അന്വേഷണ സംഘം പറഞ്ഞു.ചാംഗ് ചുംഗ് ലിംഗ് സ്ഥാപിച്ച കമ്പനിയില്‍ ഡയറക്ടറായിരുന്നത് ഒരു ഗുജറാത്ത് സ്വദേശിയാണ്. ഇയാള്‍ക്ക് പിന്നീട് അദാനിയുടെ കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസിര്‍ അലി ഷബാന്‍ അദാനി കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് പവര്‍ ഓഫ് അറ്റോണി നല്‍കിയിട്ടുണ്ട് എന്നതിന് തെളിവും ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേണലിസ്റ്റ്സിനു കിട്ടിയിട്ടുണ്ടെന്നു പറയുന്നു.
Read Moreജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവം ! നടന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്ന് മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ കൃഷി മന്ത്രി പി. പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ജയസൂര്യ അസത്യങ്ങൾ പറഞ്ഞത് ബോധപൂർവമാണെന്നും അദ്ദേഹം ആരോപിച്ചു. ജയസൂര്യയുടെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന് നടന് ജയസൂര്യ പൊതുവേദിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പി.പ്രസാദ്. ജയസൂര്യയുടെ പരാമർശം തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടായതാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്.അനിൽ ഇന്നലെ പറഞ്ഞിരുന്നു. എറണാകുളത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിമാരായ പി. പ്രസാദിന്റെയും പി.രാജീവിന്റെയും സാന്നിധ്യത്തിൽ കർഷകർക്ക് കിട്ടാനുള്ള പണം സർക്കാർ കൊടുക്കുന്നില്ലെന്നും തിരുവോണനാളുകളിൽ പോലും കർഷകർ പട്ടിണിയിലാണെന്നും പണം ലഭിക്കാൻ സമരം നടത്തേണ്ട അവസ്ഥയാണെന്നും ജയസൂര്യ തുറന്നടിച്ചത്. കൃഷ്ണപ്രസാദ് നെൽകൃഷി നടത്തി സർക്കാരിന് നൽകിയ നെല്ലിന്റെ പണം നൽകിയില്ലെന്നും…
Read Moreആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ ! മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും
കോഴഞ്ചേരി : പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം നാളെ. ഉച്ചകഴിഞ്ഞ് 1.30ന് ജലഘോഷയാത്രയോടെയാണ് ഉത്രട്ടാതി ജലോത്സവത്തിനു തുടക്കമാകുക. ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ. എസ്. രാജന് മൂലവീട്ടില്‍ അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാന് ജലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പതാക ഉയര്‍ത്തുന്നതോടുകൂടി ജലോത്സവ പരിപാടികള്‍ ആരംഭിക്കും. ജലഘോഷയാത്രയില്‍ 51 പള്ളിയോടങ്ങളും മത്സര വള്ളംകളിയില്‍ 48 പള്ളിയോടങ്ങളും പങ്കെടുക്കും. ജലോത്സവവുമായി ബന്ധപ്പെട്ട് പള്ളിയോടസേവാസംഘം നല്കുന്ന രാമപുരത്ത് വാര്യര്‍ പുരസ്കാരം ‘മാളികപ്പുറം’ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനവേദിയില്‍ വച്ച് സമ്മാനിക്കും. ജലോത്സവവുമായി ബന്ധപ്പെട്ട് പള്ളിയോടസേവാസംഘം പുറത്തിറക്കുന്ന ‘പാഞ്ചജന്യം’ സുവനീര്‍ പ്രകാശനം മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം…
Read Moreപുതുപ്പള്ളിയിൽ എ.കെ. ആന്റണിയും അനിൽ ആന്റണിയും നേർക്കുനേർ ! പോരാട്ടത്തിന്റെ ചൂടുകൂട്ടി മുഖ്യമന്ത്രിയും; തരൂരിന്റെ റോഡ്ഷോ നാളെ
ജിബിന്‍ കുര്യന് കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഞായറാഴ്ച സമാപിക്കാനിരിക്കെ പ്രചാരണപ്പാച്ചിലിലാണ് യുഡിഎഫ്-എൽഡിഎഫ്-എൻഡിഎ മുന്നണികൾ. പൊള്ളുന്ന ചൂടു വകവയ്ക്കാതെ പ്രചാരണച്ചൂടിലാണ് ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും. ചാണ്ടി ഉമ്മനു ഭൂരിപക്ഷം കുറഞ്ഞാല്‍ ഉത്തരവാദിത്വം തനിക്കാകുമെന്നു പ്രഖ്യാപിച്ചു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രചാരണം. യുഡിഎഫിന്റെ വാർ റൂം നായകനായാണ് പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്, ഉള്‍പ്പെടെയുള്ളവരും മണ്ഡലത്തിലുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി എല്ലാവരെയും പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ശ്രമവും തുടരുന്നു. യുഡിഎഫ് ക്യാമ്പിന് ആവേശം പകര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി ഇന്നു പുതുപ്പളളിയില്‍ പ്രചാരണത്തിനെത്തും. എ.കെ. ആന്റണി പ്രചാരണത്തിനായി ആദ്യമായാണ് മണ്ഡലത്തിലെത്തുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ആന്റണിയുടെ വരവു വലിയ ആവേശത്തോടെയാണ് യുഡിഎഫ്…
Read Moreഭർത്താവുമായി തർക്കം; കെട്ടിടത്തിന് മുകളിൽ നിന്ന് ഒരു വയസുള്ള മകനോടൊപ്പം ചാടി യുവതി ആത്മഹത്യ ചെയ്തു
കെട്ടിടത്തിൽ നിന്ന് ഒരു വയസ്സുള്ള മകനോടൊപ്പം അമ്മ ചാടി മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. 26 കാരിയായ യുവതിയും ഭർത്താവും തമ്മിൽ കുടുംബപ്രശ്നത്തെച്ചൊല്ലിയുണ്ടായ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രിയങ്ക ഭർത്താവിനും പിഞ്ചുകുഞ്ഞിനും ഒപ്പം ഗോഡ്ബന്ദർ റോഡിലുള്ള ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. രക്ഷാബന്ധൻ ദിനത്തിൽ സഹോദരിയുടെ വീട്ടിലേക്ക് പോകാൻ യുവതി ഒരുങ്ങിയിരുന്നു . എന്നാൽ കുട്ടിയുമായി യാത്ര ചെയ്യുന്നതിനെ ഭർത്താവ് എതിർത്തു. ഇത് ദമ്പതികൾക്കിടയിൽ തർക്കത്തിന് കാരണമായി. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ ഫലമായി വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് മകനോടൊപ്പം യുവതി ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് കൂട്ടിച്ചേർത്തു. ശബ്ദം കേട്ട് കെട്ടിടത്തിലെ മറ്റ് താമസക്കാർ പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും മകനെയുമാണ് കാണുന്നത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ…
Read Moreആശുപത്രിക്കുള്ളിൽ യുവാവിന് വെടിയേറ്റു; ആക്രമി സംഘം രക്ഷപ്പെട്ടത് സാഹസികമായി
ആശുപത്രി വളപ്പിനുള്ളിൽ ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാറിലെ അറാ നഗരത്തിലാണ് സംഭവം. ഗർഭിണിയായ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോയ യുവാവിനാണ് വെടിയേറ്റത്. ഉടൻ തന്നെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി വെടിയുണ്ടകൾ പുറത്തെടുത്തുവെങ്കിലും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജില്ലയിലെ ടൗൺ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ദരാഹ്റ ലോക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ വൻ സംഘർഷാവസ്ഥ ഉടലെടുക്കുകയും അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. ലോക്കൽ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Read More