ബങ്കളം കൂട്ടുപ്പുന്നയില് പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂട്ടുപുന്ന സ്വദേശി തമ്പാന് (65) ആണ് മരിച്ചത്. 16കാരനെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്നു. ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇന്നു രാവിലെ വീട്ടിനകത്ത് തമ്പാനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ മെയ് മാസം ആയിരുന്നു ഉയര്‍ന്ന ജോലി നല്‍കാമെന്ന് പറഞ്ഞ് 16കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read MoreCategory: Loud Speaker
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന് അവശനായ നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ് സറ്റാന്‍ഡിനുളളില്‍ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം.പി ജോയി (65) യെയാണ് എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ കറുകച്ചാല്‍ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4:30 ഓടെ എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴാണ് ജോയിയാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണു പോലീസ് കരുതുന്നത്. ഇന്നലെ രാവിലെ 9:30 നോടെ ജോയിയുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ നെടുംകുന്നം സ്വദേശി വീട്ടമ്മയെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോടു വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍…
Read Moreഓപ്പറേഷന് ട്രഷര്‍ ഹണ്ട് ! ചെക്ക്പോസ്റ്റുകളില്‍ വ്യാപക പരിശോധന; നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി
സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പലതരത്തിലുള്ള വെട്ടിപ്പ് വ്യാപകമായി നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന. ഓപ്പറേഷന് ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി ഒമ്പത് അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍, 19 കന്നുകാലി ചെക്ക്പോസ്റ്റുകള്‍, 12 ആര്‍ടിഒ ചെക്ക്പോസ്റ്റുകള്‍ എന്നിവിടങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വാളയാറിലും പാറശാലയിലുമാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധയില്‍ പാറശാല ആര്‍ടിഒ ചെക്ക്പോസ്റ്റില്‍നിന്ന് 11,000 രൂപ പിടിച്ചെടുത്തു. വാളയാര്‍ ചെക്ക്പോസ്റ്റിന് 85,000 രൂപ പിഴയീടാക്കി. മതിയായ പരിശോധനയില്ലാതെ വാഹനങ്ങള്‍ കടത്തിവിടുക, കൈക്കൂലി വാങ്ങുക എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ. വേലന്താവളം െചക്ക്പോസ്റ്റില്നിന്ന് 4000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. കോഴിയും അറവുമാടുകളും എണ്ണത്തിലും തൂക്കത്തിലും ക്രമക്കേടു കാണിച്ച് സംസ്ഥാനത്തേക്ക് കടത്തുന്ന സാഹചര്യത്തിലാണ് മുഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തുന്നത്.
Read Moreഓണക്കിറ്റ് വിതരണം: അന്ത്യശാസനവുമായി ഭക്ഷ്യമന്ത്രി; ഇന്നോടെ മുഴുവൻ ഓണക്കിറ്റുകളും തയാറാക്കണം
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം മന്ദഗതിയിലാകുന്നുവെന്ന പരാതി ഉയരുന്നതിനിടെ പാവപ്പെട്ടജനങ്ങൾക്ക് കിറ്റ് ലഭിക്കുന്നത് വൈകുന്നത് പരിഹരിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകി. ഓരോ ജില്ലയിലും വിതരണം ചെയ്ത് കിറ്റുകളുടെ പുരോഗതി വിശദമായി അറിയിക്കാനും മന്ത്രി നിർദേശം നൽകി. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു. സ്റ്റോക്കില്ലാത്ത പായസംമിക്സ്, നെയ് ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും.ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഇന്നലെ 14,000 പേർ മാത്രമാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കാണ് ആകെ കിറ്റ് നൽകേണ്ടത്. കിറ്റ് വിതരണം താറുമാറായെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കിറ്റുകൾ അടിയന്തിരമായി അർഹരായവർക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയത്. അതേസമയം ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. . കിറ്റിലെ മിൽമയുടെ…
Read Moreകൂണുപോലെ മുളച്ചുപൊന്തിയ പുത്തൻപണക്കാർ; ബിനാമിപേരിൽ സംശയാസ്പദ സംരംഭങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: രാജ്യത്ത് ബിനാമി ഇടപാടുകളും ബിനാമി വ്യാപാര സ്ഥാപനങ്ങളും വർധിക്കുന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉയർന്ന ചെറുകിട, വൻകിട വ്യാപാര സ്ഥാപനങ്ങളെ കുറിച്ചും അരക്കോടിക്കു മുകളിലുള്ള വിവിധ ഇടപാടുകളെ കുറിച്ചും വിജിലൻസ് പരിശോധിക്കുന്നു. കൂണുപോലെ മുളച്ചുപൊന്തിയ പുത്തൻപണക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതര സംസ്ഥാനങ്ങളിലും അതാതു രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തുന്നുണ്ട്. തൃശൂർ ടൗണിന്റെ പ്രാന്തപ്രദേശങ്ങളിലും ജില്ലയിലെ വിവിധയിടങ്ങളിലും ബിനാമി സ്ഥലക്കച്ചവടങ്ങൾ നടന്നതായും ചെറിയ സെന്ററുകളിൽ ബിനാമി വ്യാപാര സ്ഥാപനങ്ങൾ ഉയർന്നതായും റിപ്പോർട്ടുണ്ട്. ഇത്തരത്തിലുള്ള പല ഇടപാടുകളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും ചില വ്യാപാരികളും പൗരപ്രമുഖരും ബിനാമികളാണെന്നാണു രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. കൂട്ടായ്മകളുടെ നേതൃത്വത്തിൽ സഹകരണാടിസ്ഥാനത്തിൽ ധനകാര്യ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിക്കുന്നവർ വർധിച്ചതായാണു മറ്റൊരു…
Read Moreകളം നിറഞ്ഞ് സ്ഥാനാർഥികൾ; സൈബര്‍ ആക്രമണത്തില്‍ പുതുപ്പള്ളി ചൂടുപിടിക്കുന്നു
ജോണ്സണ് വേങ്ങത്തടം പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം തകര്‍ക്കുകയാണ്. പുതുപ്പള്ളിയില്‍നിന്നു ലഭിക്കുന്ന ജനകീയപിന്തുണയില് മുന്നേറ്റംതുടരുന്ന ചാണ്ടി ഉമ്മനും മുഖ്യമന്ത്രിയുടെ വരവ് സൃഷ്ടിച്ച ആവേശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തില്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും പുതിയൊരു തരംഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പുതുപ്പള്ളിയെ ചൂടുപ്പിടിപ്പിച്ചിരിക്കുകയാണ്. കുടുംബസമ്മേളനങ്ങളും വികസനസദസുകളും വാഹനപ്രചാരണകളും കൊണ്ട് പുതുപ്പള്ളി ആവേശത്തിലാണ്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ തെരഞ്ഞെടുപ്പിനെ ആവേശേത്തോടെ നോക്കികാണുന്നതാണ് സ്ഥാനാര്‍ഥികളെയും ആവേശത്തിലാക്കുന്നത്. പുതുപ്പള്ളിയെക്കുറിച്ചു സ്ഥാനാര്‍ഥികളും നേതാക്കളും മാത്രമല്ല, പുതുപ്പള്ളി ഒന്നാകെ സംസാരിച്ചുതുടങ്ങിയിരിക്കുന്നു. സൈബര്ആക്രമണംപതിവുപോലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉപതെരഞ്ഞെടുപ്പ് കാമ്പയിന് സജീവമാണ്. ഉമ്മന്‍ചാണ്ടിയുടെ കബറടത്തില്‍ നിന്ന് ആരംഭിച്ച സൈബര്‍ ആക്രമണം അവസാനം മകള്‍ അച്ചു ഉമ്മനില്‍ വന്നു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേ പ്രചാരണമാകാമെങ്കില് ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരേയും ആകാമെന്ന നിലപാടുമായിട്ടാണ് സൈബര്‍ ആക്രമണം തുടരുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ഉമ്മന്റെ…
Read Moreചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലം ഇനി “ശിവശക്തി”; ബഹിരാകാശത്തെ ഇന്ത്യയുടെ ശംഖനാദമെന്ന് പ്രധാനമന്ത്രി
ബംഗളൂരു: ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി “ശിവശക്തി’ പോയിന്റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സ്ഥലം ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമായിരിക്കുമെന്നും മോദി പറഞ്ഞു. ചന്ദ്രയാന്‍ 3ന്റെ ദൗത്യസംഘത്തെ ബംഗളൂരു ഇസ്ട്രാക്കിലെത്തി അഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തിലെത്തിച്ചു. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്തെ ഇന്ത്യയുടെ ശംഖനാദമാണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെയാണ് ആഘോഷിച്ചു.
Read Moreസിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരേ പ്രതികരിച്ച ചിത്രലേഖയുടെ ഓട്ടോറിക്ഷ അജ്ഞാതര്‍ കത്തിച്ചു
സിപിഎമ്മുകാര്‍ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിനശിച്ചു. കാട്ടാമ്പള്ളിയിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ കത്തുന്നത് പുലര്‍ച്ചെ രണ്ടുമണിക്കാണ് വീട്ടുകാര്‍ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വളപട്ടണം പോലീസിന്റെ നേതൃത്വത്തില്‍ തീ അണച്ചു. പോലീസ് ചിത്രലേഖയുടെ മൊഴിയെടുത്തിട്ടുണ്ട്. മുന്‍പും ഇവരുടെ ഓട്ടോയ്ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ എത്തിയത്. എന്നാല്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജോലി ചെയ്യാനായില്ല. അതിനിടെ, ചിത്രലേഖയുടെ ഓട്ടോ തീവച്ച് നശിപ്പിച്ചു. സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് പിരിവിട്ട് വാങ്ങിനല്‍കിയ ഓട്ടോയും തീവച്ച് നശിപ്പിച്ചു. സിപിഎം നല്കിയ പരാതിയില്‍ പോലീസ് പല തവണ ചിത്രലേഖയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. സിപിഎം അതിക്രമത്തിനെതിരേ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നാല് മാസത്തോളം കുടില്‍കെട്ട സമരവും ചിത്രലേഖ നടത്തിയിരുന്നു. പിന്നീട്…
Read Moreവന്ദേഭാരതിനു കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പ്രതി ! ഇത് മുഖവിലയ്ക്കെടുക്കാതെ ആര്‍പിഎഫ്
മാഹി റെയില്‍വേ സ്റ്റേഷനു സമീപം സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞ ആള് പിടിയില്‍. ട്രെയിന്‍ കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസ്(32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസില്‍ ആര്‍പിഎഫ് പിടികൂടിയത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്റെ ദേഷ്യത്തിലാണ് ട്രെയിന്‍ കല്ലെറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ നല്കിയ മൊഴി ആര്‍പിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുമെന്ന് ആര്‍പിഎഫ് അറിയിച്ചു. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കല്ലെറിഞ്ഞതാകാമെന്ന സംശയവും നിലവിലുണ്ട്. കല്ലേറില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകര്‍ന്നിരുന്നു. അതേസമയം തലശേരി റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഏറനാട്…
Read Moreഎംഡി ബിജു പ്രഭാകറിന്റെ ശബ്ദ സന്ദേശം; കെഎസ്ആർടിസിക്ക് ഉദ്ദേശിച്ച ഉല്പാദനക്ഷമത നേടാനാകുന്നില്ലെന്ന് മന്ത്രിമാർക്ക് പരാതി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : ശമ്പള പരിഷ്കരണം നടപ്പാക്കി ഒന്നര വർഷമായിട്ടും സർക്കാരിന്റെ പ്രതീക്ഷയ്ക്കൊത്ത് കെ എസ് ആർ ടി സി ഉയരുന്നില്ലെന്നാണ് സർക്കാരിനന്റെ വിലയിരുത്തലെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ ശബ്ദ സന്ദേശം. ഉദ്ദേശിച്ച ഉല്പാദനക്ഷമത നേടാനാകുന്നില്ല എന്നാണ് മന്ത്രിമാരുടെ പരാതിയെന്നും ജീവനക്കാർക്കുള്ള ഓണ സന്ദേശത്തിൽ ബിജു പ്രഭാകർ വ്യക്തമാക്കുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കെ എസ് ആർ ടി സിയേയും ബാധിക്കുന്നുണ്ട്. അംഗീകൃത യൂണിയനുകൾ ആവശ്യപ്പെട്ടത് പോലെ ഓണം അലവൻസും ഓണം അഡ്വാൻസും നല്‍കും. ഇതിനായി ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ട്. ജീവനക്കാരുടെ എല്ലാ കാര്യങ്ങളിലും പരമാവധി വിട്ടുവീഴ്ച ചെയ്യുന്നുണ്ട്. ഇനിയും ചെയ്യും. കെ എസ് ആർടിസി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസാന ഓണമായിരിക്കും ഇതെന്ന് സിഎംഡി പ്രത്യാശിക്കുന്നു. ഓണക്കാലത്ത് പ്രതിദിന വരുമാനം ഒമ്പത് കോടിയായി വർധിപ്പിക്കണം. പ്രതിമാസ വരുമാനം 300 കോടിയിലെത്തിക്കാൻ കൂട്ടായ പരിശ്രമം നടത്തണം. ഡോക്കുകളിൽ…
Read More