ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ഹി​ജാ​ബ് ധ​രി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ന്യാ​യ​മെ​ന്ന് എം​എ​സ്എ​ഫ് ! ക​ത്ത് പു​റ​ത്താ​യ​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ ​തൊ​ഹാ​നി

ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ശി​ര​സ്സും കൈ​ക​ളും പൂ​ര്‍​ണ​മാ​യി മ​റ​യ്ക്കു​ന്ന ഹി​ജാ​ബ് സ​മാ​ന​മാ​യ വ​സ്ത്രം ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ആ​വ​ശ്യം തി​ക​ച്ചും ന്യാ​യ​മെ​ന്ന് എം​എ​സ്എ​ഫ്. വി​ഷ​യം വി​വാ​ദ​വ​ല്‍​ക്ക​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​റാ​ണെ​ന്ന് എം​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ ​തൊ​ഹാ​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ ക​ത്തെ​ങ്ങ​നെ പു​റ​ത്ത് പോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​ലു​ള്ള ആ​ശ​ങ്ക​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യും ശി​ര​സ്സും കൈ​ക​ളും പൂ​ര്‍​ണ​മാ​യി മ​റ​യ്ക്കു​ന്ന വ​സ്ത്രം ധ​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ഏ​ഴ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്നി​രു​ന്നു. 2020 എം​ബി​ബി​എ​സ് ബാ​ച്ചി​ലെ ഒ​രു വി​ദ്യാ​ര്‍​ത്ഥി​നി എ​ഴു​തി​യ ക​ത്തി​ല്‍ 2018, 2021, 2022 ബാ​ച്ചു​ക​ളി​ലെ ആ​റു വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ഒ​പ്പു​മു​ണ്ട്. ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ശി​ര​സ്സ് മ​റ​യ്ക്കാ​ന്‍ ത​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മ​ത​വി​ശ്വാ​സ​മ​നു​സ​രി​ച്ച് മു​സ്ലീം സ്ത്രീ​ക​ള്‍​ക്ക് എ​ല്ലാ…

Read More

തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ; ഞായറാഴ്ച 12 ജില്ലകളിൽ യെ​ല്ലോ അ​ല​ര്‍​ട്ട്; ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വിലക്ക്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെല്ലോ അലർട്ട്.നാളെ തൃ​ശൂര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. കേ​ര​ള, ക​ര്‍​ണാ​ട​ക,ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം മൂ​ന്നു വ​രെ ക​ര്‍​ണാ​ട​ക തീ​രം, കേ​ര​ള തീ​രം, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത.

Read More

അനിൽ കാന്തിന് പോലീസ് യാത്രയയപ്പു നൽകി; പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇന്നു ചുമതലയേൽക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ 48-ാമ​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ.​വി.​വേ​ണു​വും 35-ാമ​ത് പോ​ലീ​സ് മേ​ധാ​വി​യാ​യി ഡോ. ​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബും ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ന് വി​ര​മി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി​യു​ടേ​യും ഡി​ജി​പി അ​നി​ൽ കാ​ന്തി​ന്‍റെ​യും ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് വൈ​കു​ന്നേ​രം നാ​ലി​ന് ഡ​ർ​ബാ​ർ ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​യി ഇ​ന്ന് വൈ​കു​ന്നേ​രം പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ധീ​ര​സ്മൃ​തി​ഭൂ​മി​യി​ല്‍ ആ​ദ​രം അ​ര്‍​പ്പി​ച്ച​ശേ​ഷം സേ​ന​യു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് ഡി​ജി​പി​യു​ടെ ചേം​ബ​റി​ലെ​ത്തി നി​ല​വി​ലെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യി​ല്‍ നി​ന്ന് അ​ധി​കാ​ര​ദ​ണ്ഡ് ഏ​റ്റു​വാ​ങ്ങി ചു​മ​ത​ല​യേ​ല്‍​ക്കും. അതേസമയം സ്ഥാ​ന​മൊ​ഴി​യു​ന്ന അ​നി​ല്‍ കാ​ന്തി​ന് പൊ​ലീ​സ് സേ​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ന്നു രാ​വി​ലെ 7.40 ന് ​തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക്ക​ട എ​സ്എ​പി ഗ്രൗ​ണ്ടി​ല്‍ വി​ട​വാ​ങ്ങ​ല്‍ പ​രേ​ഡ് ന​ട​ന്നു. വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ അ​ദ്ദേ​ഹം പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ധീ​ര​സ്മൃ​തി​ഭൂ​മി​യി​ല്‍ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ച്…

Read More

ര​ണ്ടു ല​ക്ഷം കൊ​ടു​ത്ത​പ്പോ​ള്‍ നി​ഖി​ലി​ന് ന​ല്‍​കി​യ​ത് ടി​സി മു​ത​ല്‍ മൈ​ഗ്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ​രെ ! ഏ​ജ​ന്‍​സി ഉ​ട​മ അ​റ​സ്റ്റി​ല്‍

വ്യാ​ജ ഡി​ഗ്രി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ കാ​യം​കു​ള​ത്തെ മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് നി​ഖി​ല്‍ തോ​മ​സി​ന് എം​കോം പ്ര​വേ​ശ​ന​ത്തി​നാ​യി ഛത്തി​സ്ഗ​ഡി​ലെ ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ എ​റ​ണാ​കു​ള​ത്തെ എ​ജ​ന്‍​സി ന​ട​ത്തി​പ്പു​കാ​ര​ന്‍ പി​ടി​യി​ല്‍. കൊ​ച്ചി​യി​ലെ ഓ​റി​യോ​ണ്‍ എ​ഡ്യു​വി​ങ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​ന്‍ സ​ജു എ​സ്. ശ​ശി​ധ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​എ​ജ​ന്‍​സി വ​ഴി​യാ​ണ് സു​ഹൃ​ത്തും മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വു​മാ​യ അ​ബി​ന്‍ സി.​രാ​ജ് നി​ഖി​ലി​നു വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം ഒ​ന്നാം പ്ര​തി നി​ഖി​ല്‍ തോ​മ​സി​ന്റെ ഏ​ഴു ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന​വ​സാ​നി​ക്കും. ര​ണ്ടാം പ്ര​തി അ​ബി​ന്‍ സി. ​രാ​ജി​നെ ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ പോ​ലീ​സ് ഇ​ന്ന് അ​പേ​ക്ഷ ന​ല്‍​കും. വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ കം​പ്യൂ​ട്ട​ര്‍ അ​ട​ക്ക​മു​ള്ള​വ​യും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നും മ​റ്റ് രേ​ഖ​ക​ള്‍​ക്കു​മാ​യി നി​ഖി​ല്‍ തോ​മ​സ്, അ​ബി​ന്‍ സി.​രാ​ജി​നു ന​ല്‍​കി​യ​ത്. ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മാ​ര്‍​ക്ക് ലി​സ്റ്റ്, ടി​സി, മൈ​ഗ്രേ​ഷ​ന്‍, പ്രൊ​വി​ഷ​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്…

Read More

അ​വ​സാ​ന തു​റു​പ്പുചീ​ട്ട് പുറത്തെടുത്ത് ബി​ജെ​പി; സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​ മ​ന്ത്രി​യാ​ക്കും, തൃ​ശൂ​രിൽ മത്സരിപ്പിക്കും

തൃ​ശൂ​ർ: തൃ​ശൂ​ർ ലോക്സഭാ മണ്ഡലത്തിൽ വിജയമുറപ്പിക്കാ​ൻ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പി. സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര മ​ന്ത്രി​യാ​ക്കാനും തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഏ​താ​ണ്ട് തീ​രു​മാ​ന​മാ​യി. തൃ​ശൂ​ർ പി​ടി​ക്കാ​നു​ള്ള ര​ണ്ടാം അ​ങ്ക​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​യാ​യി സു​രേ​ഷ് ഗോ​പി എ​ത്തു​ന്ന​തോ​ടെ ചിത്രം മാറുകയാണ്. നിലവിലെ എംപി ടി.​എ​ൻ. പ്ര​താ​പ​ൻ ത​ന്നെയായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി. പ്രതാപൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ​റ​ഞ്ഞു കഴിഞ്ഞു. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ മ​ന്ത്രി സി​പി​ഐ​യി​ലെ വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. ഇ​തോ​ടെ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ പോ​രാ​ട്ടം ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​താ​യി മാ​റും. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ഴാ​ണ് സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തൃ​ശൂ​ർ താ​നി​ങ്ങെ​ടു​ക്കു​വാ എ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. പ​ക്ഷേ തൃ​ശൂ​രു​കാ​ർ അ​ങ്ങ​നെ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. മ​ത്സ​രം ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ക്കി മാ​റ്റി​യെ​ങ്കി​ലും വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ലെ ടി.​എ​ൻ. പ്ര​താ​പ​ൻ വി​ജ​യി​ച്ചു. ഇ​ത്ത​വ​ണ അ​ത​ല്ല സ്ഥി​തി​യെ​ന്നാ​ണ് സൂ​ച​ന.…

Read More

കേ​ര​ള സ​ര്‍​ക്കാ​ര്‍ ഓ​ടി​ച്ചു വി​ട്ട കി​റ്റ​ക്‌​സ് തെ​ലു​ങ്കാ​ന​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു ! ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി 1350ലെ ​ആ​ദ്യ ഫാ​ക്ട​റി; 40000 പേ​ര്‍​ക്ക് തൊ​ഴി​ല്‍

കേ​ര​ള സ​ര്‍​ക്കാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​നം വി​ട്ട കി​റ്റ​ക്‌​സ് തെ​ല​ങ്കാ​ന​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു. തെ​ല​ങ്കാ​ന​യി​ലെ ആ​ദ്യ ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. തെ​ലു​ങ്കാ​ന വ്യ​വ​സാ​യ മ​ന്ത്രി കെ.​ടി.​രാ​മ​റാ​വു കി​റ്റ​ക്സി​ന്റെ പു​തി​യ ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സ് ഫാ​ക്ട​റി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. വാ​റ​ങ്ക​ലി​ല്‍ 1350 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ക​ക​തി​യ മെ​ഗാ ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് പാ​ര്‍​ക്കി​ലാ​ണ് കി​റ്റ​ക്സ് ഫാ​ക്ട​റി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. 2,400 കോ​ടി​യു​ടെ ര​ണ്ടു നി​ക്ഷേ​പം സം​സ്ഥാ​ന​ത്ത് ന​ട​ത്താ​ന്‍ തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രും കി​റ്റെ​ക്സും ത​മ്മി​ല്‍ ധാ​ര​ണ​യാ​യി​രു​ന്നു. ര​ണ്ട് പ​ദ്ധ​തി​ക​ളി​ലു​മാ​യി 40,000 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നി​ല​വി​ല്‍ കി​റ്റെ​ക്സ് തെ​ല​ങ്കാ​ന​യി​ല്‍ പൂ​ര്‍​ത്തി​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കി​റ്റ​ക്സ് വാ​റ​ങ്ക​ലി​ലെ ക​കാ​തി​യ മെ​ഗാ ടെ​ക്സ്റ്റ​യി​ല്‍ പാ​ര്‍​ക്കി​ലെ​യും സീ​താ​റാം​പൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പാ​ര്‍​ക്കി​ലു​മാ​യി ര​ണ്ട് പ​ദ്ധ​തി​ക​ള്‍​കാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തി​നെ വാ​റ​ങ്ക​ലി​ലെ പ​ദ്ധ​തി​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ര​ണ്ട് പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​യി 22,000 പേ​ര്‍​ക്ക് നേ​രി​ട്ട് തൊ​ഴി​ല്‍ ല​ഭി​ക്കു​മ്പോ​ള്‍ 18000 പേ​ര്‍​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ കി​ട്ടും. തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രി​ന്റെ നി​ക്ഷേ​പ​ക​രോ​ടു​ള്ള സ​മീ​പ​നം…

Read More

അ​രി​ക്കൊ​മ്പ​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കണം; ജൂ​ലൈ ര​ണ്ടി​ന് മാ​നാ​ഞ്ചി​റ സ്‌​ക്വ​യറിൽ അരിക്കൊമ്പൻ ഫാൻസ് ഒത്തുചേരുന്നു

കോ​ഴി​ക്കോ​ട്: നാ​ടു​ക​ട​ത്തി​യ അ​രി​ക്കൊ​മ്പ​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​നു കോ​ഴി​ക്കോ​ട്ട് കൂ​ട്ടാ​യ്മ ഒ​രു​ക്കു​ന്നു. ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​ലാ​ണ് സം​സ്ഥാ​ന​ത്തെ മൃ​ഗസ്‌​നേ​ഹി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും ഒ​ത്തു​ചേ​രു​ന്ന​ത്. അ​രി​ക്കൊ​മ്പ​ന്‍ ഫാ​ന്‍​സാ​ണ് ഈ ​കൂ​ട്ടാ​യ്മ​യ്ക്കു പി​ന്നി​ല്‍. സേ​വ് അ​രി​ക്കൊ​മ്പ​ന്‍ എ​ന്ന പേ​രി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ട്ടാ​യ്മ​യു​ടെ പ്ര​ചാ​ര​ണം സ​ജീ​വ​മാ​ണ്. വ​നം, റി​സോ​ര്‍​ട്ട്, ക​ഞ്ചാ​വ് മാ​ഫി​യ​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളും അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് വ​നം കൈ​യേ​റി വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് അ​രി​ക്കൊ​മ്പ​ന്‍ ഫാ​ന്‍​സു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. അ​രി​ക്കൊ​മ്പ​ന്‍ ജ​നി​ച്ച വ​ന​ത്തി​ല്‍നി​ന്നു മ​യ​ക്ക് വെ​ടി​വ​ച്ച് പി​ടി​കൂ​ടി സ്വ​ന്തം ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് വി​രു​ദ്ധ​മാ​യ ഒ​രു കാ​ട്ടി​ലേ​ക്കാ​ണ് ആ​ന​യെ മാ​റ്റി​യ​ത്. അ​മി​ത​മാ​യി മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ​തു കാ​ര​ണം അ​രി​ക്കൊ​മ്പ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. വ​ന്യ​ജീ​വി​ക​ളെ അ​വ​രു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റാ​ന്‍ പാ​ടി​ല്ല എ​ന്ന നി​യ​മം നി​ല​വി​ലി​രി​ക്കെ ഗൗ​ര​വ​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​തി​നെ​തി​രേ അ​രി​ക്കൊ​മ്പ​ന്‍റെ ജീ​വ​ന് സം​ര​ക്ഷ​ണം…

Read More

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം നീ​ങ്ങു​ന്ന​ത് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് ! ഗോ ​ഫ​സ്റ്റ് സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ കി​ത​യ്ക്കു​ന്നു. സ​ര്‍​വീ​സു​ക​ള്‍ നി​ല​ച്ച​തോ​ടെ വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് കി​യാ​ല്‍. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കാ​ത്ത​താ​ണ് ക​ണ്ണൂ​രി​നെ ആ​ളി​ല്ലാ വി​മാ​ന​ത്താ​വ​ള​മാ​ക്കി​യ​തി​ന്റെ മു​ഖ്യ കാ​ര​ണം എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 2018 ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് അ​ബു​ദാ​ബി​യി​ലേ​ക്ക് ആ​ദ്യ വി​മാ​നം ക​ണ്ണൂ​രി​ല്‍ നി​ന്നു പ​റ​ന്നു​യ​രു​മ്പോ​ള്‍ ഒ​രു നാ​ടി​ന്റെ യാ​ത്ര സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. മ​ല​ബാ​റി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഈ ​വി​മാ​ന​താ​വ​ളം കാ​വാ​ട​മാ​കു​മെ​ന്നും ക​രു​തി. ആ​ദ്യ വി​മാ​നം പ​റ​ന്നു 10 മാ​സം കൊ​ണ്ട് പ്ര​തി​ദി​ന സ​ര്‍​വീ​സ് 50ലേ​ക്ക് ഉ​യ​ര്‍​ന്നു, ആ​ഴ്ച്ച​യി​ല്‍ 65 രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സ് എ​ന്ന നേ​ട്ട​വും കി​യാ​ല്‍ സ്വ​ന്ത​മാ​ക്കി. ഈ ​കാ​ല​യ​ള​വി​ല്‍ 10 ല​ക്ഷം പേ​രും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്തു. എ​ന്നാ​ല്‍ അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ക​ണ്ണൂ​ര്‍ വി​മാ​ന താ​വ​ളം മു​ന്നോ​ട്ടു പോ​കാ​നാ​വാ​തെ കി​ത​യ്ക്കു​ക​യാ​ണ്. പ്ര​തി​മാ​സം…

Read More

പ​ഞ്ചാ​ബി​ൽ “കു​റു​പ്പ് മോ​ഡ​ൽ” കൊ​ല​പാ​ത​കം; ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​ വ്യാ​പാ​രി​യും കു​ടും​ബ​വും 

അ​മൃ​ത്സ​ർ: ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ വ്യാ​പാ​രി​യും കു​ടും​ബ​വും അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ലെ ഫ​ത്തേ​ഗ​ർ സാ​ഹി​ബ് മേ​ഖ​ല​യി​ലെ ഗു​ർ​പ്രീ​ത് സിം​ഗ് ആ​ണ് സ്വ​ന്തം മ​ര​ണം വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. സു​ഖ്ജീ​ത് സിം​ഗ് എ​ന്ന​യാ​ളെ ട്ര​ക്കി​ന് അ​ടി​യി​ലേ​ക്കു ത​ള്ളി​യി​ട്ടു കൊ​ന്നാ​ണ് ഇ​യാ​ളും കു​ടും​ബ​വും ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഗു​ർ​പ്രീ​തും ഭാ​ര്യ​യും ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ പി​ടി​യി​ലാ​യി. രാം​ദാ​സ് ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഗു​ർ​പ്രീ​തി​ന് ഈ​യി​ടെ വ്യാ​പാ​ര​ത്തി​ൽ ക​ന​ത്ത ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണു ത​ന്‍റെ പേ​രി​ലു​ള്ള നാ​ലു കോ​ടി രൂ​പ​യു​ടെ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ഇ​യാ​ൾ ശ്ര​മം ന​ട​ത്തി​യ​ത്. സൈ​ൻ​പു​ർ സ്വ​ദേ​ശി​യാ​യ സു​ഖ്ജീ​തി​നെ പ​രി​ച​യ​പ്പെ​ട്ട ഗു​ർ​പ്രീ​ത്, ഇ​യാ​ൾ​ക്കു പ​തി​വാ​യി മ​ദ്യം വാ​ങ്ങി ന​ൽ​കി. തു​ട​ർ​ന്ന് ജൂ​ൺ 19ന് ​മ​ദ്യ​ത്തി​ൽ മ​യ​ക്കു​പൊ​ടി ക​ല​ക്കി ന​ൽ​കി സു​ഖ്ജീ​തി​നെ ഇ​യാ​ൾ ബോ​ധ​ര​ഹി​ത​നാ​ക്കി. സ്വ​ന്തം വ​സ്ത്ര​ങ്ങ​ൾ സു​ഖ്ജീ​തി​നെ ധ​രി​പ്പി​ച്ച ഗു​ർ​പ്രീ​ത് ഇ​യാ​ളെ…

Read More

നി​ഖി​ൽ തോ​മ​സി​നാ​യി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച സ​ജു ഒ​ളി​വി​ൽ; അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാതെ നി​ഖി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ നേ​താ​വ് നി​ഖി​ൽ തോ​മ​സി​ന് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് ന​ൽ​കി​യ പാ​ലാ​രി​വ​ട്ട​ത്തെ ഏ​ജ​ൻ​സി ഉ​ട​മ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ജു എ​സ്. ശ​ശി​ധ​ര​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.  മാ​ൾ​ട്ട​യി​ൽ ജോ​ലി​ക്കാ​യി വി​സ വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ​നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ അ​ങ്ക​മാ​ലി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യി.  എ​ട്ട് പേ​രി​ൽ​നി​ന്ന് വി​സ​യ്ക്കാ​യി പ​ണം വാ​ങ്ങി​യ​തി​ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ണ്ട്.  സ​ജു​വി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞാ​ൽ കേ​സി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.  ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​സ്റ്റ​ഡി​യി​ലു​ള്ള ഒ​ന്നാം പ്ര​തി   നി​ഖി​ൽ തോ​മ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്  അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. പ​ല കാ​ര്യ​ങ്ങ​ളും ഇ​യാ​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ ര​ണ്ടാം​പ്ര​തി അ​ബി​ൻ സി.…

Read More