തിരുവനന്തപുരം: ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് വെല്ലുവിളിയെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി. നിയമം നടപ്പിലാക്കിയാല്‍ അത് വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. ഇത് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.
Read MoreCategory: Loud Speaker
നിലവിലില്ലാത്ത കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ ഒന്നരക്കോടിയുടെ തട്ടിപ്പ് ! പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന
കൊച്ചി നഗരസഭയുടെ കീഴിലുള്ള പ്രവര്‍ത്തനരഹിതമായ ഏഴ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ വന്‍ വായ്പാത്തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. കൗണ്‍സിലര്‍മാരുടെയും എ.ഡി.എസിന്റെയും സി.ഡി.എസ് ഉദ്യോഗസ്ഥരുടെയും മെമ്പര്‍ സെക്രട്ടറിയുടെയും ശുപാര്‍ശക്കത്ത് ലഭിച്ചശേഷമാണ് ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പനല്കുന്നത്. എന്നാല്‍ പല ഡിവിഷനുകളിലും കൗണ്‍സിലര്‍മാരോ എ.ഡി.എസോ അറിയാതെ പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടം യൂണിറ്റുകളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. 20 ലക്ഷം രൂപവരെയാണ് ബാങ്കുകള്‍ ലിങ്കേജ് വായ്പ നല്‍കുന്നത്. ഒരു ഡിവിഷനില്‍മാത്രം നൂറോളം അയല്‍ക്കൂട്ട ഗ്രൂപ്പുകളുണ്ട്. പള്ളുരുത്തി മേഖലയിലെ ചില ഡിവിഷനിലെ നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ക്ക് സി.ഡി.എസ് പ്രസിഡന്റിന്റെ മാത്രം ശുപാര്ശക്കത്തോടുകൂടിയും ബാങ്കുകള്‍ ലിങ്കേജ് വായ്പകള്‍ നല്‍കുന്നുണ്ട്. തട്ടിപ്പിനെതിരെ വിജിലന്‍സിനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷം. അതേസമയം സി.ഡി.എസ് പ്രസിഡന്റിന്റെയും മെമ്പര്‍ സെക്രട്ടറിയുടെയും ഡിവിഷന് കൗണ്‍സിലറുടെയും വ്യാജ ഒപ്പും സീലും നിര്‍മ്മിച്ചാണ് ലോണ്‍ എടുത്തിരിക്കുന്നതെന്ന് കൊച്ചി വെസ്റ്റ് സി.ഡി.എസ്…
Read Moreസന്ദർശനം മാറ്റില്ല; രാഹുൽ ഗാന്ധി നാളെ മണിപ്പുരിലേക്ക്; കലാപം പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പുരിൽ സന്ദർശനം നടത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ ബിജെപി കടുത്ത വിമർശനം ഉയർത്തിയെങ്കിലും പിന്നോട്ടില്ലെന്നു കോൺഗ്രസ്. വിമർശിക്കുന്നവർ ആദ്യം മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.മണിപ്പുർ കലാപം പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിൽനിന്നു ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നാളെയും മറ്റന്നാളുമായി മണിപ്പുരിൽ രണ്ട് ദിവസത്തെ സന്ദർശനമാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മണിപ്പുർ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. മണിപ്പുരിൽ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതിൽ ആശങ്ക കൂടുന്ന സാഹചര്യമാണുള്ളത്. മ്യാൻമറിലും ബംഗ്ലാദേശിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾ മെയ്തി,…
Read Moreപ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ! ഇരുപത്തിമൂന്നുകാരന് 27 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ യുവാവിന് കഠിന തടവ് വിധിച്ച് കോടതി. പാലക്കാട് തെങ്കര സ്വദേശിയായ വിപിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയോടു പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി വിപിന്‍ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരനായ വിപിനെ 27 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. മണ്ണാര്‍ക്കാട് എസ്ഐ സുരേഷ് ബാബു, അജിത്കുമാര്‍ എന്നിവരാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.
Read Moreവ്യാജ ബിരുദ സർട്ടിഫിക്കറ്റ് ; അബിന്റെ മാഫിയബന്ധം പരിശോധിക്കുന്നു ; നിഖിൽ നൽകിയ രണ്ടു ലക്ഷത്തിൽ 75,000 രൂപ അബിന്റെ പോക്കറ്റിൽ
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി. രാജിന് വ്യാജ സർട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു. എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് കലിംഗ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി നൽകിയതിൽ പ്രതിയായ അബിനെ മാലിയിലെ ജോലി സ്ഥലത്തുനിന്നു നാട്ടിൽ എത്തിച്ചാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ലക്ഷം രൂപ വാങ്ങിയാണ് നിഖിലിന് സർട്ടിഫിക്കറ്റ് നൽകിയത്. മറ്റു ചിലർക്കും അബിൻ പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി പോലീസിന് സൂചനയുണ്ട്. തിരുവനന്തപുരത്തു പ്രവർത്തിച്ചശേഷം എറണാകുളത്തേക്കു മാറിയ ഓറിയോൻ എഡ്യു വിംഗ്സ് എന്ന സ്ഥാപനത്തിൽനിന്നാണ് നിഖിലിന് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. യൂണിവേഴ്സിറ്റി കോളജിൽ ബിരുദത്തിന് പഠിക്കുമ്പോൾ തുടങ്ങി ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് അബിന്റെ മൊഴി. വിസാ തട്ടിപ്പു കേസിൽ കുടുങ്ങിയതോടെ ഈ സ്ഥാപനത്തിന്റെ എറണാകുളത്തെ ഓഫീസ് പിന്നീട്…
Read Moreഭരണത്തണലിലെ അഴിഞ്ഞാട്ടം; തൊഴിലാളിമുഖം നഷ്ടപ്പെട്ട് സിഐടിയു; തിരുവാര്‍പ്പ് സമരത്തില്‍ കണ്ടത് സിഐടിയുവിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും
കോട്ടയം: ജില്ലയിലെ തൊഴിലാളിസംഘടനയുടെ മുഖം നഷ്ടപ്പെട്ട് അപമാനിതരായിരിക്കുകയാണ് സിഐടിയു നേതൃത്വം. തിരുവാര്‍പ്പിലെ പ്രാദേശിക നേതൃത്വവും മോട്ടോര്‍ തൊഴിലാളി യൂണിയനുമാണ് വിഷയം ഇത്രയധികം വഷളാക്കിയതെന്ന് സിഐടിയു ജില്ലാ നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നു. സിപിഎം ജില്ലാ നേതൃത്വത്തിനും സമരത്തില്‍ അതൃപ്തിയുണ്ട്. ജില്ലയില്‍നിന്നുള്ള മന്ത്രിയുടെ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള സമരം നടന്നതില്‍ മന്ത്രിയും അതൃപ്തി രേഖപ്പെടുത്തി. സമരം കൈവിട്ടുപോകുകയും ആക്രമണത്തിലേക്ക് കലാശിക്കുകയും ചെയ്തതോടെ മന്ത്രി ഇടപെട്ടാണ് തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി ലേബര്‍ ഓഫീസറുടെ മുമ്പിലെ ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കൊടികുത്തി സമരവും അതിനെത്തുടര്‍ന്ന് ബസ് ഉടമ കോട്ടും സ്യൂട്ടുമണിഞ്ഞ് ഇരുമ്പു കസേരയിലിരുന്ന് സമരം നടത്തിയതും സംസ്ഥാനമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയായില്‍ സിപിഎമ്മും സിഐടിയുവും വലിയ ആക്രമണം നേരിട്ടു. ട്രോളുകളിലൂടെയും വരവേല്പ് സിനിമയുമായി ഉപമിച്ചും വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളുമുണ്ടായി. ഇതോടെയാണ് സിഐടിയുവിന്റെ മുഖം നഷ്ടപ്പെട്ട് അപമാനിതനായത്. മോട്ടോര്‍ തൊഴിലാളി യൂണിയനിലെ ചില…
Read Moreകോട്ടയത്തിനൊപ്പം പത്തനംതിട്ടയും വേണം ! വിലപേശലുമായി കേരള കോണ്‍ഗ്രസ്(എം)
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ രണ്ട് സീറ്റ് ചോദിക്കാന്‍ കേരള കോണ്‍ഗ്രസ് (എം). തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗവും ഇക്കാര്യത്തില്‍ ഒരേ വികാരം പങ്കിട്ടു. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റാണ് കോട്ടയം. ഇതിനൊപ്പം പത്തനംതിട്ടയും കൂടിയാണ് ചോദിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ പാര്‍ട്ടിക്ക് മൂന്ന് എം.എല്‍.എ. മാരുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നിവയാണവ. സ്വാഭാവികമായും മുന്നണിയില്‍ ഈ സീറ്റ് ചോദിക്കാന്‍ പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി. കരുതല്‍മേഖല, വന്യജീവി ആക്രമണം, കാര്‍ഷികവിളകളുടെ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങളില്‍ ശക്തമായ നിലപാട് തുടരണം. പ്രതിസന്ധിയിലായ റബ്ബര്‍കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കൃഷിച്ചെലവും ഉല്പാദനച്ചെലവും കണക്കിലെടുത്ത് റബ്ബറിന് താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കണമെന്നും ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി…
Read Moreമലപ്പുറത്ത് അമ്മവീട്ടില്‍ വിരുന്നു വന്ന 16കാരനെ പീഡിപ്പിച്ച 52കാരന് അറസ്റ്റില്‍
മലപ്പുറത്ത് ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുവന്ന പതിനാറുകാരനെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍. കുറുവ പഞ്ചായത്ത് സമൂസപ്പടിയിലെ കെകെബി ഓഡിറ്റോറിയം ഉടമ പഴമള്ളൂര്‍ തെക്കുംകുളമ്പിലെ കൊട്ടേക്കാരന്‍ അബ്ദുല്‍ ബഷീറിനെ (52) ആണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതിനെത്തുടര്‍ന്ന് പ്രതിക്കെതിരെ പോക്സോ കേസെടുത്തിരുന്നു. ബെഡ്റൂമില്വെച്ചാണ് പീഡിപ്പിച്ചതെന്നാണ് മൊഴി. തെക്കുംകുളമ്പിലെ വീട്ടില്‍നിന്നാണ് ബഷീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreപുകവലിച്ചതിന് അധ്യാപകര്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു ! പത്താംക്ലാസുകാരന് ദാരുണാന്ത്യം
ബിഹാറില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് അധ്യാപകരുടെ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന 15കാരന് ദാരുണാന്ത്യം. ചമ്പാരന്‍ സ്വദേശിയായ ബജ്രംഗി കുമാര്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അമ്മയുടെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പില്‍ നിന്ന് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിച്ചത്. ഇതു നേരില്‍ കണ്ട സ്കൂളിന്റെ ചെയര്മാന് കുട്ടിയോട് ദേഷ്യപ്പെട്ടു. ഈ സമയത്ത് ചെയര്‍മാനോടൊപ്പം ബന്ധുവായ ഒരു അധ്യാപകനും ഉണ്ടായിരുന്നു. തുടര്‍ന്ന് ചെയര്മാന് കുട്ടിയുടെ പിതാവിനെ ഇക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു. വിദ്യാര്‍ഥിയെ മറ്റ് അധ്യാപകര്‍ സ്കൂള്‍ കോമ്പൗണ്ടിലേക്ക് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മയും സഹോദരിയും പറഞ്ഞു. കുട്ടിയെ ശരീരരമാസകലം ബെല്‍റ്റ് കൊണ്ട് അടിച്ചതായും ഇവര്‍ പറയുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മുസാഫര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരമാസകലം…
Read Moreഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു ! പന്നികളെ ദയാവധത്തിന് വിധേയമാക്കും…
പന്നി കര്‍ഷകരെ ആശങ്കയിലാഴ്ത്തി ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കും. പടമുഖത്തെ ബീനാ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമില്‍ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പന്നികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ച് ബംഗളൂരുവിലെ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളാണ് ഈ രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുക. പനി സ്ഥിരീകരിച്ച ഫാമില്‍ ബാക്കിയുണ്ടായിരുന്ന പന്നികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും അടുത്തിടെ മറ്റ് എവിടെക്ക് എങ്കിലും പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ…
Read More