കണ്ണൂർ: തട്ടിപ്പും അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമൊക്കെ നടത്തിയ ശേഷം അന്വേഷണവും കേസും വരുമ്പോൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആക്ഷേപിക്കുന്നത് ജനങ്ങളെയും നിയമസംവിധാനത്തെയും പരിഹസിക്കലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. അന്വേഷണത്തെ പോലും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഭയപ്പെടുന്നത് കുറ്റം ചെയ്തതുകൊണ്ടാണ്. സുധാകരൻ പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാംപ്രതിയായത് കോടതിയിലും അന്വേഷണ ഏജൻസിയിലും പരാതിക്കാർ തെളിവുകളും വസ്തുതകളും സമർപ്പിച്ചതിനെ തുടർന്നാണ്. സിപിഎമ്മോ സർക്കാരോ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരെയോ അല്ലാത്തവരെയോ കള്ളക്കേസിൽ കുടുക്കാൻ ഇടപെടുന്നില്ല. കുറ്റം ചെയ്യുന്നവരാണ് കേസിൽ പ്രതികളാക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും
Read MoreCategory: Loud Speaker
കേരളത്തില്‍ ബലിപ്പെരുന്നാള്‍ മറ്റന്നാൾ; രണ്ടു ദിവസം പൊതുഅവധി
തിരുവനന്തപുരം: ബലിപ്പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബലിപ്പെരുന്നാളിന് നാളെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് പെരുന്നാൾ മറ്റന്നാൾ ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് അന്നേ ദിവസംകൂടി അവധി പ്രഖ്യാപിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് പെരുന്നാള്‍. ബലിപ്പെരുന്നാളിന്റെ അവധി മറ്റന്നാൾ കൂടി പ്രഖ്യാപിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതും കണക്കിലെടുത്താണ് തീരുമാനം.
Read Moreക്രിപ്റ്റോ കറന്‍സി ഇടപാട്; കണ്ണൂരിൽ സിപിഎമ്മിനെതിരേ ഇഡിക്ക് പരാതി; വാഹനാപകടവും അന്വേഷിക്കണമെന്നു ബിജെപി
പെരിങ്ങോം: സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴില്‍ നടന്ന ക്രിപ്റ്റോ കറന്‍സി ഇടപാടിനെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യവുമായി ഇഡിക്ക് ബിജെപിയുടെ പരാതി. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗംഗാധരന് കാളീശ്വരമാണ് ഇന്നലെ ഉച്ചയോടെ പരാതി നല്‍കിയത്. ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ പത്ത് കോടി രൂപയുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരും ഘടകകക്ഷി നേതാവിന്റെ മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ നേതാവിന്റെ മകനുണ്ടായ വാഹനാപകടം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് ആരോപണമുള്ളതിനാല്‍ ഇക്കാര്യവും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. പ്രതികളില്‍ മൂന്നുപേര്‍ ജോലി ചെയ്യുന്ന സഹകരണ ബാങ്കുകളെ കള്ളപ്പണ ഇടപാടില്‍ ഉപയോഗിക്കുകയും കോടികളുടെ കള്ളപ്പണം ഇതുവഴി നിക്ഷേപിച്ചുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങളെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. സ്വര്‍ണക്കടത്ത് കേസിലും സ്വര്‍ണം പൊട്ടിക്കല്‍ കേസിലും പ്രതിയും കാപ്പ ചുമത്തപ്പെട്ടവനുമായ അര്ജുന് ആയങ്കി ഒളിവില്‍ കഴിയവെ പിടിയിലായത് ഈ മേഖലയില്നിന്നായതിനാല് ഇയാളെ സംരക്ഷിച്ച പാര്‍ട്ടി നേതാക്കളുടെ…
Read Moreസര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍നിന്ന്; കുറ്റം സമ്മതിച്ച് അബിന്‍
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കുറ്റം സമ്മതിച്ച് അബിന്‍.സി.രാജ്. എറണാകുളത്തെ ഏജന്‍സിയില്‍നിന്നാണ് നിഖില്‍ തോമസിന് വേണ്ടി കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴിനല്‍കി. കായംകുളം പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണത്തോട് അബിന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. വ്യാജ ഡിഗ്രി തരപ്പെടുത്തി കൊടുക്കുന്ന ഏജന്‍സിയുടെ കണ്ണിയാണോ അബിന്‍ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കായംകുളത്ത് പലരുടെയും കൈവശം കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ഡിഗ്രി ഉണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും അബിനെ ചോദ്യംചെയ്യും. തനിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനാണെന്ന് നിഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് നാട്ടിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Moreഈ ‘കലിംഗ സര്‍വകലാശാല’യുടെ ആസ്ഥാനം കായംകുളം ? ഇത്തരത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ നിരവധിയെന്ന് സൂചന…
എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റേതിനു സമാനമായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത് നിരവധി പേരെന്ന് സൂചന. നിഖിലിന്റെ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്ത ‘കലിംഗ’ ബിരുദധാരികളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന. വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ അറസ്റ്റിന് പിന്നാലെ പ്രദേശത്തെ മറ്റു ചില നേതാക്കളെക്കുറിച്ചും ആക്ഷേപം ഉയരുകയാണ്. നിഖില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച കാലത്ത് തന്നെയാണ് ഇവര്‍ പലരും ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയില്‍നിന്ന് ബിരുദധാരികളായത്. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെക്കുറിച്ചുള്ള സൂചനകള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയാണ് പുറത്തുവിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് തമ്മില്‍ ബന്ധം ഉണ്ടെന്ന് സംശയം ഉണ്ടെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ഇതിന് പിന്നില്‍ ആരാണ് എന്നതിനെക്കുറിച്ചും ഇപ്പോള്‍ സൂചനകള്‍ ഇല്ല. മേഖലയിലെ…
Read Moreമന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാട്ടിയവർക്കു കൈവിലങ്ങ്: വിവാദം കനക്കുന്നു; പിണറായിയുടെ പോലീസ് കൂലിപ്പട്ടാളമെന്ന് എം.കെ മുനീര്‍
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികളെ പോലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതില്‍ വിവാദം കനക്കുന്നു. കൊടുംകുറ്റവാളികളെ പോലെയാണ് വിദ്യാര്‍ഥികളെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോലീസ് നടപടിക്കെതിരേ വിവിധ സംഘടനകള്‍ രംഗത്തുവന്നു. പോലീസ് നടപടി അടിയന്തിരാവസ്ഥകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിമര്‍ശനം. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എപ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് എംഎസ്എഫ് പ്രവര്‍ത്തകരാണ് കൊയിലാണ്ടിയില്‍ ഇന്നലെ വിദ്യാഭ്യാസമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ചത്. എംഎസ്എഫ് ജില്ലാ കണ്‍വീനര്‍ ടി.ടി. അഫ്രീന്, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി.ഫസീഫ് എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൈയില്‍ വിലങ്ങുവച്ചാണ് കൊയിലാണ്ടി പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്. അറസ്റ്റ് ചെയ്ത നേതാക്കളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ആറ് പ്രവര്‍ത്തകരെയായിരുന്നു അറസ്റ്റ് ചെയ്തത്. പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ.ബാലനാരായണന്‍, ജനറല്‍…
Read Moreഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ട; ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ
മയ്യിൽ: സുധാകരന്റെ മാനനഷ്ടക്കേസ് കേസായിതന്നെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിനെ ആരും ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ടന്നും അദ്ദേഹം പറഞ്ഞു. മയ്യിൽ ചെറുപഴശിയിൽ എൻജിഒ യൂണിയൻ ഭവന രഹിതർക്കായി നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. കോൺഗ്രസുകാരാണ് ഇനി സുധാകരന്റെ കാര്യത്തിൽ തീരുമാനിക്കേണ്ടത്. സാമ്പത്തിക കേസ് രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. രാഷ്ട്രീയ വിഷയമല്ലാത്തതിനാൽ നിയമത്തിന് മുന്നിൽ വരികയാണ് വേണ്ടത്. ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
Read Moreപുഴയരികിൽ നിർത്തിയിട്ട കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചണ്ഡീഗഡ്: പുഴയരികിൽ നിർത്തിയിട്ട കാർ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന യുവതി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഹരിയാനയിലെ പഞ്ച്കുളയ്ക്കടുത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഖാർജ് മാൻഗൊലിയിലെ ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു യുവതി. നദിയോടു ചേർന്നാണ് കാർ നിർത്തിയത്. നിമിഷനേരംകൊണ്ട് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും കാർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. കാർ ഒഴുകിപ്പോയി.
Read Moreപെട്ടെന്ന് മുങ്ങേണ്ടി വന്നതിനാൽ വ്യാജനെടുക്കാൻ പറ്റിയില്ല; നിഖിലിന്റെ വീട്ടിൽ നിന്ന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെത്തി പോലീസ്
ആലപ്പുഴ: എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് എംകോം പ്രവേശത്തിനായി കോളജിൽ സമർപ്പിച്ച വ്യാജ ബിരുദ സർട്ടഫിക്കറ്റുകൾ നിഖിലിന്റെ വീട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. കായംകുളം മാർക്കറ്റിനു സമീപത്തെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയത്. ബികോം (ബാങ്കിംഗ് ആൻഡ് ഫിനാൻസ്) എന്നു രേഖപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റിനൊപ്പം മൂന്നു വർഷത്തെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടഫിക്കറ്റ് തുടങ്ങിയവയുമുണ്ടായിരുന്നു. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് മാർക്ക് ലിസ്റ്റ്. നിഖിലിന്റെ മുറിയിലെ അലമാരയിലായിരുന്നു സർട്ടിഫിക്കറ്റുകൾ. പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ല. നിഖിലിന്റെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. അതേസമയം, വ്യാജ രേഖ ചമച്ച കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഇന്ന് തെളിവെടുത്തേക്കും. കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ശനിയാഴ്ച പുലർച്ചെയാണ് ഇന്നലെ…
Read Moreഅടിസ്ഥാനശമ്പളം 40,000 ആക്കണം ! സമരത്തിനൊരുങ്ങി യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ! ജൂലായ് 19ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ദേശീയ അധ്യക്ഷന്‍ ജാസ്മിന് ഷാ പറഞ്ഞു. ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്സുമാര്‍ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് രൂപീകരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ ലോങ്മാര്‍ച്ച് നടത്താനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read More