എ​ഐ കാ​മ​റ​; ആദ്യദിനത്തിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക്  ഇന്നു മുതൽ നോട്ടീസ് അയയ്ക്കും

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് മു​ത​ൽ നോ​ട്ടീ​സ് അ​യ​ച്ച് തു​ട​ങ്ങും. നോ​ട്ടീ​സ് ല​ഭി​ച്ച് പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ഇ​ന്ന​ലെ മു​ത​ലാ​ണ് എ​ഐ കാ​മ​റ വ​ഴി​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ 38,520 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെത്തി​യെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​. നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​ത​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ഉ​ട​മ​യു​ടെ വി​ലാ​സ​ത്തി​ൽ നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്. നോ​ട്ടീ​സി​ന് മു​ൻ​പ് എ​സ്എം​എ​സ് വ​ഴി നി​യ​മ​ലം​ഘ​നം വാ​ഹ​ന​ഉ​ട​മ​യെ അ​റി​യി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

അനിമൽ ആംബുലൻസിൽ നിന്നും മോചനം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു

കമ്പം:  മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നു വിട്ടു. തമിഴ്നാട് വനംവകുപ്പ് മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടതെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്രാസ് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ അരിക്കൊമ്പനെ തുറന്ന് വിടുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി അനിമൽ ആംബുലൻസിലാണ് അരിക്കൊമ്പൻ കഴിഞ്ഞിരുന്നത്. അതേസമയം, ആനയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോള്‍ നടക്കുന്ന ദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്.

Read More

കോ​ട്ട​യ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ കൂ​ട്ട​യ​ടി; ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ത​ര്‍​ക്കം മുറുകുന്നു; ഗ്രൂപ്പുകളുടെ എണ്ണം ജില്ലയിൽ വർധിച്ചു

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ ത​ര്‍​ക്കം. ഇ​തോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ കെ​പി​സി​സി പു​ന: സം​ഘ​ട​നാ സ​മി​തി അം​ഗീ​ക​രി​ച്ച പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കോ​ട്ട​യം ലി​സ്റ്റ് പു​റ​ത്തു​വി​ടാ​തെ കെ​പി​സി​സി മാ​റ്റി​വ​ച്ചു. ഒ​മ്പ​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 18 ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്കു​ള്ള​ത്. ഇ​തി​ല്‍ ച​ങ്ങ​നാ​ശേ​രി ഈ​സ്റ്റ്, വെ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ജി​ല്ല​യി​ലെ ലി​സ്റ്റ് പു​റ​ത്തു​വി​ടാ​ന്‍ കെ​പി​സി​സി​യെ വി​സ​മ്മ​തി​ച്ച​ത്. വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, ജോ​സ​ഫ് തൃ​ക്കൊ​ടി​ത്താ​നം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഇ​വി​ടെ സ​ജീ​വ​മാ​യി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും മാ​റ്റി പു​തു​മു​ഖ​ങ്ങ​ള്‍​ക്കാ​ണു പ്രാ​തി​നി​ധ്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ലി​സ്റ്റ് കെ​പി​സി​സി പു​നഃ​സം​ഘ​ട​ന സ​മി​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രു സം​സ്ഥാ​ന നേ​താ​വ്, നേ​തൃ​ത്വ​ത്തി​ലെ ചി​ല​രു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ നീ​ക്ക​മാ​ണ് പു​നഃ​സം​ഘ​ട​ന​യി​ല്‍ ക​ല്ലു​ക​ടി​യാ​യി മാ​റി​യ​ത്. കോ​ട്ട​യം വെ​സ്റ്റ് ബ്ലോ​ക്കി​ല്‍ യു​വ​ജ​ന നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ പി.​കെ. വൈ​ശാ​ഖി​ന്‍റെ പേ​രാ​ണ്…

Read More

പി​രി​ച്ചു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും പേ​ടി​യി​ല്ല ! തൃ​ശൂ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി​ടി​യി​ല്‍…

തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ പി​ടി​കൂ​ടി വി​ജി​ല​ന്‍​സ്. കോ​ര്‍​പ്പ​റേ​ഷ​ന്‍ സോ​ണ​ല്‍ ഓ​ഫീ​സി​ലെ റ​വ​ന്യു ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​നാ​ദി​ര്‍​ഷ​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വീ​ടി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന​തി​നാ​യി പ​ന​മു​ക്ക് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് എ​ന്ന​യാ​ളി​ല്‍ നി​ന്നു ര​ണ്ടാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ള്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​ന്ദീ​പ് വി​വ​രം വി​ജി​ല​ന്‍​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം, വി​ജി​ല​ന്‍​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം സ​ന്ദീ​പ് പ​ണ​വു​മാ​യെ​ത്തി. പ​ണം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ വി​ജി​ല​ന്‍​സ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. പാ​ല​ക്ക​യം കൈ​ക്കൂ​ലി കേ​സി​ന് പി​ന്നാ​ലെ, സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടു​മെ​ന്നും റ​വ​ന്യു മ​ന്ത്രി കെ ​രാ​ജ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​ഭാ​വ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നാ​ണ് പു​തി​യ അ​റ​സ്റ്റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ പ്ര​തിഛാ​യ നോ​ക്കാ​തെ പ്രതിരോധിക്കം; റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി നി​ല​പാ​ടാ​ണെ​ന്ന് എം.​വി.​ ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ പ്ര​തിഛാ​യ നോ​ക്കാ​തെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി നി​ല​പാ​ടാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​വി​ൽ മ​ന്ത്രി​മാ​ർ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ ന്നും ​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. മ​ന്ത്രി​മാ​ർ രാ​ഷ്ട്രീ​യം കൂ​ടി പ​റ​യ​ണ​മെ​ന്നാ​ണ് റി​യാ​സ് പ​റ​ഞ്ഞ​ത്. മ​ന്ത്രി​മാ​ർ രാ​ഷ്ട്രീ​യം പ​റ​യ​ണ​മെ​ന്ന​ത് സി ​പി എം ​നി​ല​പാ​ടാ​ണ്. അ​ത് ത​ന്നെ​യാ​ണ് റി​യാ​സും പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ ശ​രി​യാ​യി​ത്ത​ന്നെ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു റി​യാ​സി​ന്‍റെ പ​രാ​മ​ർ​ശം. പ്ര​തി​ച്ഛാ​യ ഓ​ർ​ത്ത് മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യം പ​റ​യാ​ൻ മ​ടി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ മ​ന്ത്രി​മാ​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ട് എ​ന്നു​മാ​യി​രു​ന്നു റി​യാ​സി​ന്‍റെ പ​രാ​മ​ർ​ശം. മ​ന്ത്രി​മാ​ർ​ക്ക് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന് എ​ന്തെ​ങ്കി​ലും…

Read More

റാന്നിയിൽ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍; ബന്ധുവീട്ടിലേക്ക് പോയ ആഷിക് എങ്ങനെ കിണറ്റിൽപ്പെട്ടു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

റാ​ന്നി: പു​തു​ശേ​രി​മ​ല​യി​ല്‍ ആ​ള്‍​ത്താ​മ​സം ഇ​ല്ലാ​ത്ത വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. റാ​ന്നി അ​ങ്ങാ​ടി അ​ല​ങ്കാ​ര​ത്ത് വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ആ​ഷി​കി​നെ​യാ​ണ് (16) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടി​ന് ബ​ന്ധു​വീ​ട്ടി​ല്‍ പോ​കാ​നെ​ന്നും പ​റ​ഞ്ഞു വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​ണെ​ന്നു പ​റ​യു​ന്നു. രാ​വി​ലെ​യാ​യി​ട്ടും മു​ഹ​മ്മ​ദ് ആ​ഷി​കി​നെ കാ​ണാ​ത്ത​തി​നേ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​തു​ശേ​രി​മ​ല​യി​ലെ ആ​ള്‍​ത്താ​മ​സം ഇ​ല്ലാ​ത്ത കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ട​ക്കു​ളം ഗു​രു​കു​ലം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് മു​ഹ​മ്മ​ദ് ആ​ഷി​ക്. റാ​ന്നി​യി​ല്‍ നി​ന്ന് എ​ത്തി​യ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. കു​ട്ടി രാ​ത്രി​യി​ല്‍ ഈ ​സ്ഥ​ല​ത്ത് എ​ത്തി​യ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

Read More

വീണ്ടും പിടിയിൽ; അ​രി​ക്കൊ​മ്പ​നു മ​യ​ക്കു​വെ​ടിവച്ച് തമിഴ്നാട്; ആ​ന​യെ ഉ​ള്‍​ക്കാ​ട്ടി​ലെ​ത്തി​ച്ചു തു​റ​ന്നു വി​ടാ​നാ​ണു തീ​രു​മാ​നം

തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​നെ വീ​ണ്ടും മ​യ​ക്കു വെ​ടി​വ​ച്ചു. പി​ടി​കൂ​ടി​യ ആ​ന​യെ ഉ​ള്‍​ക്കാ​ട്ടി​ലെ​ത്തി​ച്ചു തു​റ​ന്നു വി​ടാ​നാ​ണു തീ​രു​മാ​നം. ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പാ​ണ് കാ​ട്ടി​ല്‍​നി​ന്നു നാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ ആ​ന​യെ മ​യ​ക്കു വെ​ടി​വ​ച്ച​ത്. തേ​നി​യ്ക്ക​ടു​ത്ത് പൂ​ശാ​രം​പെ​ട്ടി​യ്ക്ക​ടു​ത്തു വ​ച്ച് രാ​ത്രി 12.30നാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച​ത്. മ​യ​ക്കു​വെ​ടി വ​ച്ച കൊ​മ്പ​നെ അ​നി​മ​ല്‍ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി തി​രു​ന​ല്‍​വേ​ലി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​ണ്. കാ​ര​യാ​ര്‍ ഡാ​മി​നു സ​മീ​പം വ​ന​മേ​ഖ​ല​യി​ല്‍ ആ​ന​യെ തു​റ​ന്നു വി​ടു​മെ​ന്നാ​ണു സൂ​ച​ന. ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പ് ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ ആ​ന​യെ തു​റ​ന്നു​വി​ടു​ന്ന സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല. ഒ​രാ​ഴ്ച​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വ​ച്ച​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങി​യ ഉ​ട​നെ വെ​ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ഡോ​സ് മ​യ​ക്കു​വെ​ടി​യാ​ണ് വ​ച്ച​ത്. ലോ​റി​യി​ല്‍ വ​ച്ച് ബൂ​സ്റ്റ​ര്‍ ഡോ​സും ന​ല്‍​കി. ലോ​റി​യി​ല്‍ തു​മ്പി​ക്കൈ പു​റ​ത്തി​ട്ട് ശൗ​ര്യം കാ​ട്ടി​യ​തോ​ടെ​യാ​ണ് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കി​യ​ത്. മൂ​ന്നു കു​ങ്കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ന​യെ ആ​നി​മ​ല്‍ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി​യ​ത്. അ​രി​ക്കൊ​മ്പ​ന്‍…

Read More

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നത്തിന് പി​ഴ ഇ​ന്നു​മു​ത​ൽ; എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കും; 12 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് പി​ഴ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ൾ ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു പി​ഴ ചു​മ​ത്തും. ഇ​ന്നു രാ​വി​ലെ എ​ട്ടി​നാ​ണ് കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. എ​ട്ടി​നു ത​ന്നെ നി​യ​മ​ലം​ഘ​ക​ർ​ക്ക് ചെ​ലാ​ൻ അ​യ​യ്ക്ക​ൽ ആ​രം​ഭി​ക്കും. 726 എ​ഐ കാ​മ​റ​ക​ളാ​ണ് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 692 റോ​ഡ് കാ​മ​റ​ക​ളാ​ണ് ഇ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക. ദി​വ​സ​വും 25,000 നോ​ട്ടീ​സ് വീ​തം അ​യ​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് പി​ന്നീ​ട് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി പ​രി​ഷ്ക​രി​ക്കാ​നാ​ണു തീ​രു​മാ​നം. ത​പാ​ൽ വ​ഴി​യാ​കും നി​യ​മ​ലം​ഘ​നം വാ​ഹ​ന ഉ​ട​മ​ക​ളെ അ​റി​യി​ക്കു​ക. എ​സ്എം​എ​സ് ആ​യു​ള്ള അ​റി​യി​പ്പ് ത​ത്്കാ​ലം ല​ഭി​ക്കി​ല്ല. സം​സ്ഥാ​ന​ത്ത് ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​ന്ന​ര​ക്കോ​ടി​യോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ 70 ല​ക്ഷ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ, ഇ -​മെ​യി​ൽ ഐ​ഡി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ മോ​ട്ട​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നാ​ലാ​ണ് ത​പാ​ൽ മു​ഖേ​ന നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്. റോ​ഡ് കാ​മ​റ​യു​ടെ…

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ എ​ടി​എ​മ്മി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍ ! സി​നി​മ​ക്ക​ഥ​യെ വെ​ല്ലു​ന്ന​ത്…

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ എ​ടി​എ​മ്മി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പ​ണം സി​നി​മാ​സ്റ്റൈ​ലി​ല്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഫ്രാ​ഞ്ചൈ​സി ജീ​വ​ന​ക്കാ​ര​നെ സ്‌​കോ​ര്‍​പി​യോ വാ​ന്‍ കൊ​ണ്ട് ഇ​ടി​ച്ചി​ട്ട് 13.6 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് മൂ​ന്നു​പേ​രെ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം സ്ട്രീ​റ്റി​ല്‍ ബി​നീ​ഷ് ഭ​വ​നി​ല്‍ ബി​നീ​ഷ് കു​മാ​ര്‍, ശാ​സ്താ​മു​ക​ള്‍ ച​രി​വു​ള്ള വീ​ട്ടി​ല്‍ മു​ജീ​ബ്, സ​ഹോ​ദ​ര​ന്‍ മു​ബാ​റ​ക്ക് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 27ന് ​വൈ​കി​ട്ട് 6 30ന് ​പ​ട്ടാ​ഴി വി​രു​ത്തി​യി​ല്‍ വ​ച്ചാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കു​ന്ന ഫ്രാ​ഞ്ചൈ​സി ജീ​വ​ന​ക്കാ​ര​നാ​യ മൈ​ലം അ​ന്ത​മ​ണ്‍ ക​ള​പ്പി​ല തെ​ക്കേ​തി​ല്‍ ഗോ​കു​ല്‍ സ​ഞ്ച​രി​ക്കു​ന്ന ബൈ​ക്ക് സ്‌​കോ​ര്‍​പി​യോ കൊ​ണ്ട് ഇ​ടി​ച്ചി​ട്ട ശേ​ഷം 13.6 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു​വെ​ന്നാ​ണ് കേ​സ്. സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള മോ​ഷ​ണ​മാ​ണ് ബി​നീ​ഷും സു​ഹൃ​ത്തു​ക്ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ ബി​നീ​ഷ് ബ​ഷീ​ര്‍ അ​ഡ്വാ​ന്‍​സ്…

Read More

അ​ടു​ത്ത അ​ഞ്ചു​ദി​വ​സം സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ ! ര​ണ്ടു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്; അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രു​ന്ന അ​ഞ്ചു​ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് കൊ​ണ്ട് അ​ര്‍​ത്ഥ​മാ​ക്കു​ന്ന​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദ സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ പ്ര​വ​ച​നം. തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ തി​ങ്ക​ളാ​ഴ്ച​യോ​ടെ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ടേ​ക്കും. തു​ട​ര്‍​ന്നു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ ഇ​ത് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ ക​ണ​ക്കു​കൂ​ട്ട​ല്‍. പ്ര​തീ​ക്ഷി​ച്ച​തി​ലും വൈ​കി​യാ​ണ് മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

Read More