ആ​രാ​ണ് വി​ജ​യ് പി​ള്ള ? 30 കോ​ടി കൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച തെ​ളിവ് എന്ത് ? ​ ഗോ​വി​ന്ദ​ൻ മ​റു​പ​ടി പ​റ​യണം! സു​രേ​ന്ദ്ര​ൻ പറയുന്നു…

തൃ​ശൂ​ർ: സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പെ​ടു​ത്ത​ലി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷൻ കെ. ​സു​രേ​ന്ദ്ര​ൻ. ആ​രാ​ണ് വി​ജ​യ​ൻ പി​ള്ള​യെ​ന്നും എ​ന്താ​ണ് 30 കോ​ടി കൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച തെ​ളി​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഗോ​വി​ന്ദ​ന്‍റെ പേ​ര് പ​ല​ത​വ​ണ​യാ​യി പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്ര​മ​ല്ല, പാ​ർ​ട്ടി​ക്കും പ​ങ്കു​ണ്ടെ​ന്ന് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​പ്ന മു​മ്പ് പ​റ​ഞ്ഞ​ത് പ​ല​തും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ര്, എ​ന്തി​ന​യ​ച്ചു എ​ന്ന കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എ​ല്ലാ​ത്തി​നും ഗോ​വി​ന്ദ​ൻ മ​റു​പ​ടി പ​റ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ജ​യ് പി​ള്ള എ​ന്ന ഇ​ട​നി​ല​ക്കാ​ര​നെ വെ​ച്ച് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ൽ എം​.വി. ഗോ​വി​ന്ദ​ന​ട​ക്കം ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​മാ​ണ് സ്വ​പ്ന ഉ​ന്ന​യി​ച്ച​ത്.

Read More

ബാ​ൻ​ഡി​കൂ​ട്ട്! സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ…

ല​ഖ്‌​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ കേ​ര​ളം ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി നി​ർ​മി​ച്ച റോ​ബോ​ട്ടു​ക​ൾ റെ​ഡി. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ളും മാ​ൻ​ഹോ​ളു​ക​ളും ആ​ഴ​ത്തി​ലെ​ത്തി വൃ​ത്തി​യാ​ക്കു​ന്ന സ്മാ​ർ​ട്ട് റോ​ബോ​ട്ടു​ക​ൾ ആ​ണ് ഇ​നി ഈ ​പ​ണി എ​ടു​ക്കു​ക. പ​ദ്ധ​തി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​യാ​ഗ്‌​രാ​ജ് ന​ഗ​ർ നി​ഗ​ത്തി​നും (പി.​എ​ൻ.​എ​ൻ) ജ​ല​കാ​ൽ വ​കു​പ്പി​നും മൂ​ന്ന് ബാ​ൻ​ഡി​കൂ​ട്ട് റോ​ബോ​ട്ടി​ക് സ്‌​കാ​വെ​ഞ്ച​ർ​മാ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ര​ണ്ട് പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് ജ​ല​കാ​ൽ വ​കു​പ്പും പി.​എ​ൻ.​എ​ന്നും. ഹോ​ളി​ക്ക് ശേ​ഷം റോ​ബോ​ട്ടു​ക​ളു​ടെ സ​മ്പൂ​ർ​ണ സേ​വ​നം ല​ഭ്യ​മാ​ക്കും. ഏ​ത് ത​ര​ത്തി​ലു​ള്ള മ​ലി​ന​ജ​ല മാ​ൻ​ഹോ​ളു​ക​ളും വൃ​ത്തി​യാ​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത റോ​ബോ​ട്ടി​ക് മെ​ഷീ​നാ​ണ് ബാ​ൻ​ഡി​കൂ​ട്ട്. അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ചെ​യ്യാ​ൻ 1.18 കോ​ടി രൂ​പ വി​ല​യു​ള്ള മൂ​ന്ന് ബാ​ൻ​ഡി​കൂ​ട്ട് റോ​ബോ​ട്ടു​ക​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല​കാ​ൽ വ​കു​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ കു​മാ​ർ ഗൗ​ര​വ് പ​റ​ഞ്ഞു.…

Read More

ഈ പൂജ നടത്തിയാല്‍ വിവാഹം നടക്കും! മന്ത്രവാദത്തിന്റെ മറവില്‍ യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തു; ഇരയായത് വിവാഹമോചിതയായ യുവതി

കൊ​ച്ചി: മ​ന്ത്ര​വാ​ദ പൂ​ജ ന​ട​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചാ​ൽ വി​വാ​ഹം ന​ട​ക്കു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യു​ടെ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ ഉ​ട​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​തി​നാ​യി അ​ടു​ത്ത ദി​വ​സം എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ർ പാ​വ​റ​ട്ടി പ​ള്ളി​പ്പ​റ​ന്പി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (39) നെ​യാ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. പ​ച്ചാ​ള​ത്ത് താ​മ​സി​ക്കു​ന്ന വി​വാ​ഹ മോ​ചി​ത​യാ​യ യു​വ​തി​യെ​യാ​ണ് പ്ര​തി ഇ​ര​യാ​ക്കി​യ​ത്. 2021 മു​ത​ൽ പ​ല ത​വ​ണ​ക​ളാ​യി 17 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ട്ട് ല​ക്ഷം രൂ​പ​യും ഇ​യാ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

ഇ​ത് പു​തി​യ ഇ​ന്ത്യ ! മു​മ്പ​ത്തെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തി​രി​ച്ച​ടി​ക്കു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ​മാ​റി​യെ​ന്ന് യു.​എ​സ്; പാ​ക്, ചൈ​ന ബ​ന്ധ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക…

അ​യ​ല്‍​രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​നും ചൈ​ന​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധ​ത്തി​ല്‍ ആ​ശ​ങ്ക​യെ​ന്ന് യു.​എ​സ്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ശ​ത്രു​ത വ​ര്‍​ധി​ച്ചു വ​രു​ന്ന​താ​യാ​ണ് യു.​എ​സ്. ഇ​ന്റ​ലി​ജ​ന്‍​സ് ക​മ്മ്യൂ​ണി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. പാ​ക് പ്ര​കോ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ മോ​ദി​യു​ടെ കീ​ഴി​ല്‍ ഇ​ന്ത്യ കൂ​ടു​ത​ല്‍ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ച്ച് മ​റു​പ​ടി ന​ല്‍​കു​ന്നു​ണ്ടെ​ന്നും യു.​എ​സ്. വ്യ​ക്ത​മാ​ക്കി. പ്ര​സ്തു​ത റി​പ്പോ​ര്‍​ട്ട് ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗം യു.​എ​സ്. കോ​ണ്‍​ഗ്ര​സി​നു​മു​ന്‍​പി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി സം​ബ​ന്ധ​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ച​ര്‍​ച്ച​ക​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​യ്യാ​റാ​വു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​തി ശാ​ന്ത​മ​ല്ല. 2020-ലെ ​ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്റെ അ​സ്വ​സ്ഥ​ത​ക​ള്‍ ഇ​രു​രാ​ഷ്ട്ര​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ഇ​ന്ത്യ-​പാ​ക് ബ​ന്ധ​ത്തി​ലും യു.​എ​സ്. ഇ​ന്റ​ലി​ജ​ന്‍​സ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. നി​ല​വി​ല്‍ സ്ഥി​തി ശാ​ന്ത​മാ​ണെ​ങ്കി​ലും ഏ​ത് സ​മ​യ​വും ആ​ക്ര​മ​ണം പൊ​ട്ടി​പ്പു​റ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് യു.​എ​സ്. മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. പാ​കി​സ്താ​നെ സം​ബ​ന്ധി​ച്ച്, തീ​വ്ര​വാ​ദ​സം​ഘ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്റെ ദീ​ര്‍​ഘ​മാ​യ ച​രി​ത്ര​മു​ണ്ടെ​ന്നും എ​ന്നാ​ല്‍ ഇ​ന്ത്യ​യാ​വ​ട്ടെ മു​മ്പ​ത്തെ​ക്കാ​ള്‍ തി​രി​ച്ച​ടി​ക്കു​ന്ന രാ​ജ്യ​മാ​യി…

Read More

ലൈഫ് മിഷൻ കോഴക്കേസ്; സി.എം. രവീന്ദ്രനെ വിടാതെ ഇഡി; എം. ശിവശങ്കറിന്‍റെ റിമാൻഡ് 23 വരെ നീട്ടി

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ വി​ടാ​തെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). കേ​സി​ൽ ര​വീ​ന്ദ്ര​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 20 മ​ണി​ക്കൂ​റോ​ളം ഇ​ഡി ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ ഉ​ത്ത​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ ലൈ​ഫ് മി​ഷ​ൻ ക​രാ​റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ഇ​ട​പെ​ട​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്ക്, സ്വ​പ്ന സു​രേ​ഷു​മാ​യു​ള്ള ബ​ന്ധം, ക​രാ​റു​മാ​യി ര​വീ​ന്ദ്ര​നു​ള്ള ബ​ന്ധം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഇ​ഡി വ്യ​ക്ത​ത തേ​ടി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ലൈ​ഫ് മി​ഷ​ൻ ക​രാ​ർ ഒ​പ്പി​ട്ട കാ​ല​ത്ത് എം. ​ശി​വ​ശ​ങ്ക​റും സ്വ​പ്ന സു​രേ​ഷും ത​മ്മി​ൽ ന​ട​ത്തി​യ വാ​ട്സാ​പ്പ് ചാ​റ്റു​ക​ൾ, സ്വ​പ്ന​യും ര​വീ​ന്ദ്ര​നും ത​മ്മി​ൽ ന​ട​ത്തി​യ ചാ​റ്റു​ക​ൾ തു​ട​ങ്ങി​യ…

Read More

വർക്കലയിൽ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​ ഇട​ഞ്ഞു;  നാലുപാടും ചിതറിയോടി ഭക്തജനങ്ങൾ; ആനപ്പുറത്ത് നിന്ന് വീണ് പൂ​ജാ​രി​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​ള​യംകു​ന്ന് ശ്രീ ​ധ​ർമശാ​സ്താ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​ ഇട​ഞ്ഞു. പൂ​ജാ​രി​ക്കും സ​ഹാ​യി​ക്കും പ​രി​ക്കേ​റ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ബുധനാഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ ഏ​തോ വ​സ്തു ത​ട്ടി​യ​താ​ണ് ഇ​ട​യാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ന​പ്പു​റ​ത്തി​രു​ന്ന പൂ​ജാ​രി​യും സ​ഹാ​യി​യും നി​ല​ത്തു വീഴുകയായിരുന്നു.ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ആ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. ക്ഷേ​ത്രപ്പ​റ​ന്പി​ൽ ഏ​റെ നേ​രം ഓ​ടി​ന​ട​ന്നു പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ആ​ന​യെ പാ​പ്പാ​ൻ​മാ​ർ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണു ത​ള​ച്ച​ത്. ആ​ന​യി​ട​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് ക്ഷേ​ത്രപ്പ​റ​ന്പി​ൽ ത​ടി​ച്ചുകൂ​ടി​യി​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ നാ​ലു​പാ​ടും ചി​ത​റി​യോ​ടി.പാ​ള​യംകു​ന്ന് ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തേ​ക്കു പോ​യ ആ​ന​യെ പാ​പ്പാ​ൻ​മാ​ർ ഏ​റെ പ​ണി​പ്പെ​ട്ടു ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; നാ​ല് ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും ആ​റെ​ണ്ണം ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. ഹ​രി​പ്പാ​ട്, ചേ​പ്പാ​ട്, പു​തു​ക്കാ​ട്, തൃ​പ്പൂ​ണി​ത്തു​റ, മു​ള​ന്തു​രു​ത്തി, ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ല്‍ പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കു ന്നത്. നാ​ല് ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും ആ​റെ​ണ്ണം ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി.​ മാ​ര്‍​ച്ച് 26ന് ​തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം- ഷൊ​ര്‍​ണൂ​ര്‍ മെ​മു, എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് എ​ന്നി​വ​യും മാ​ര്‍​ച്ച് 27ലെ ​ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്‌ദിയും റ​ദ്ദാ​ക്കി. മാ​ര്‍​ച്ച് 8, 9, 13, 17, 19 ദി​വ​സ​ങ്ങ​ളി​ല്‍ കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു കാ​യം​കു​ള​ത്തും 26ന് ​തൃ​ശൂ​രും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 25ന് ​പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം 26ന് ​തൃ​ശൂ​രും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ തൃ​ശൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടും.​മാ​ര്‍​ച്ച് 12 മു​ത​ല്‍ 31 വ​രെ (19നും 26​നും ഒ​ഴി​കെ) നി​ല​മ്പൂ​ര്‍-​കോ​ട്ട​യം എ​റ​ണാ​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഇന്നത്തെ കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് സൂ​പ്പ​ര്‍​ഫാ​സ്റ്റ്…

Read More

75-ാം വാ​ര്‍​ഷി​കത്തിൽ സി​പി​ഐ​യെ വ​ല​തു​പ​ക്ഷ​ത്തേ​ക്ക് ക്ഷ​ണി​ച്ച് ലീ​ഗ്; സി​പി​എ​മ്മി​ന് കൊ​ട്ട്

കോ​ഴി​ക്കാ​ട്: സി​പി​ഐ​യെ വ​ല​തു​പ​ക്ഷ​മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് ലീ​ഗ് നേ​താ​വ് ഡോ.​ എം.​കെ.​ മു​നീ​ര്‍ എം​എ​ല്‍​എ. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ സി​പി​ഐ ചേ​ര്‍​ന്ന​ത് മാ​തൃ​കാ​പ​ര​മാ​ണ്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടി​ലേ​ക്ക് സി​പി​ഐ മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള സി​പി​എം നി​ല​പാ​ട് ദു​രൂ​ഹ​മാ​ണെ​ന്നും ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ മു​നീ​ര്‍ പ​റ​ഞ്ഞു.​ ജോ​ഡോ യാ​ത്ര​ത്തി​ല്‍ ബി​നോ​യ് വി​ശ്വം അ​ട​ക്ക​മു​ള്ള​വ​ര്‍ ക​ഷ്മീ​രി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​തേ​ത​ര​ചേ​രി കോ​ണ്‍​ഗ്ര​സി​നൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ ബി​ജെ​പി​ക്കു ഗു​ണ​ക​ര​മാ​കു​ന്ന​ത് പ്ര​തി​പ​ക്ഷ അ​നൈ​ക്യ​മാ​ണെ​ന്ന നി​ല​പാ​ടു​മാ​യി ലീഗ് ദേശീയ സെക്രട്ടറി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും രം​ഗ​ത്തെ​ത്തി. സി​പി​എം നി​ല​പാ​ട് അ​പ​ക്വ​മാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ല്‍ സി​പി​എം പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തു രാ​ഷ്ട്രീ​യ​മാ​യി അ​പ​ക്വ​മാ​ണ്. കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​തം എ​ന്നു പ​റ​യു​ന്ന​തും കോ​ണ്‍​ഗ്ര​സ് ഇ​ത​ര​മു​ന്ന​ണി എ​ന്നു പ​റ​യു​ന്ന​തും ഒ​രേ ഫ​ല​മാ​ണ് ഉ​ണ്ടാ​ക്കു​ക​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി…

Read More

ഇത് ചരിത്രം! ഇന്ത്യന്‍ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാവുന്ന ആദ്യ വനിതയായി ഷാലിസ ധാമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി അലങ്കരിച്ച് ഷാലിസ ധാമി ഇനി പടനയിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതാ ഓഫീസറെ മുന്നണിപ്പോരാളികളുടെ യൂനിറ്റ് മേധാവിയായി നിയമിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ യൂനിറ്റിന്റെ മേധാവിസ്ഥാനത്തേക്കാണ് ഷാലിസയെ തിരഞ്ഞെടുത്തത്. പാകിസ്താന്‍ അതിര്‍ത്തിയായ പടിഞ്ഞാറന്‍ മേഖലയിലെ മിസൈല്‍ സ്‌ക്വാഡ്രന്റെ കമാന്‍ഡിങ് ഓഫീസര്‍ സ്ഥാനത്തേക്കാണ് ഷാലിസ എത്തുന്നത്. ഫ്‌ലൈയിങ് ഇന്‍സ്ട്രക്ടര്‍ കൂടിയായ ഷാലിസ 2800ല്‍ അധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയമുണ്ട്.  പഞ്ചാബിലെ ലുധിയാന സ്വദേശിനിയാണ് ഷാലിസ. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ഹെലിക്കോപ്ടര്‍ പൈലറ്റായി 2003-ലാണ് ഷാലിസ, വ്യോമസേനയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് 2005-ല്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റും 2009-ല്‍ സ്‌ക്വാഡ്രണ്‍ ലീഡറുമായി. മാര്‍ച്ച് മാസം ആദ്യത്തോടെ ഇന്ത്യന്‍ ആര്‍മിയും വനിത ഓഫീസർമാരെ കമാന്‍ഡിങ്ങ് ചുമതലകളിലേക്ക് വിന്യസിക്കാന്‍ ആരംഭിച്ചിരുന്നു. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇത് നടപ്പാവുക.

Read More

തൊഴിലെടുക്കാതെ തൊഴിലുറപ്പ്! പ്രധാന അധ്യാപകന്‍ കൈക്കലാക്കിയത് 22 ദിവസത്തെ വേതനം

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യാ​തെ റ​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ കൈ​ക്ക​ലാ​ക്കി​യ​ത് 22 ദി​വ​സ​ത്തെ വേ​ത​നം. മ​ല​പ്പു​റം എ​ട​യൂ​ര്‍ വ​ട​ക്കും​പു​റം എ​യു​പി സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ൻ അ​ലി അ​ക്ബ​ര്‍ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ച​ട​യ്ക്കാ​ന്‍ ഒാം​ബു​ഡ്സ്മാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കൃ​ഷി​ഭൂ​മി​യു​ടെ ഉ​ട​മ​യ്ക്ക് വേ​ത​നം ന​ല്‍​കാ​ന്‍ വ്യ​വ​സ്ഥ​യു​ണ്ട്. ഈ ​പ​ഴു​തു​പ​യോ​ഗി​ച്ചാ​ണ് അ​ലി അ​ക്ബ​ര്‍ തൊ​ഴി​ലു​റ​പ്പ് റ​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട് 22 ദി​വ​സ​ത്തെ വേ​ത​ന​മാ​യ 6842 രൂ​പ കൈ​ക്ക​ലാ​ക്കി​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജോ​ലി ചെ​യ്തു​വെ​ന്ന് പ​റ​യു​ന്ന മി​ക്ക ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സ്കൂ​ളി​ലെ റ​ജി​സ്റ്റ​റി​ലും ഒ​പ്പു​വെ​ന്നാ​ണ് ഒാം​ബു​സ്മാ​ന്‍റെ ക​ണ്ടെ​ത്ത​ല്‍. നാ​ട്ടു​കാ​ര​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഒാം​ബു​ഡ്സ്മാ​ന്‍റെ ഇ​ട​പെ​ട​ല്‍. ഓം​ബു​ഡ്സ്മാ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ തു​ക പ​ഞ്ചാ​യ​ത്തി​ൽ തി​രി​ച്ച​ട​ച്ചു. എ​ന്നാ​ൽ പ​ണം പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വ്. ഇ​തോ​ടൊ​പ്പം വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കാ​യി ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്കും ഉ​ത്ത​ര​വ് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​ണി​യെ​ടു​ത്ത​തെ​ന്നും…

Read More