ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും പിടിയില്‍. കോലാര്‍ ജില്ലയിലെ ചംബേ സ്വദേശിയായ ആനന്ദയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഹൊസ്കോട്ടയ്ക്ക് സമീപം അഴുകിയ നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബീമകനഹള്ളിയിലെ ഒരു ക്വാറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളില്‍ ചിലര്‍ ക്വാറിയില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും തുടര്‍ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ആനന്ദയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ആനന്ദയുടെ ഭാര്യ ചൈത്ര( 28), കാമുകന് ചലപതി( 35). വാടക കൊലയാളി പൃത്വിരാജ്( 26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു വാടക കൊലയാളിയായ നവീന്‍ വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ട്രക്ക് ഡ്രൈവറായിരുന്നു ആനന്ദ. പ്രണയവിവാഹമായിരുന്നു ആനന്ദയുടെയും ചൈത്രയുടെയും. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ഇതിനിടെ തന്റെ അയല്‍വാസിയായ ചലപതിയുമായി ചൈത്രയ്ക്ക് ബന്ധമുണ്ടെന്ന് ആനന്ദ…
Read MoreCategory: Loud Speaker
ഭരണഘടനാ വിരുദ്ധ പ്രസംഗം: ജനപ്രതിനിധി സ്ഥാനത്ത് നിന്ന് സജി ചെറിയാനെ അയോഗ്യനാക്കാനുള്ള ഹർജി തള്ളി
കൊച്ചി: ഭരണഘടനയെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയ സജി ചെറിയാൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ജനപ്രതിനിധി സ്ഥാനത്ത് നിന്ന് സജി ചെറിയാനെ അയോഗ്യനാക്കാനുള്ള വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മല്ലപ്പള്ളിയിലെ പാർട്ടി വേദിയിൽ ഭരണഘടനയുടെ അന്തഃസത്തയെ ഹനിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ ഉൾപ്പെടുത്തി സജി ചെറിയാൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. അഭിഭാഷകനായ ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നടപടികൾ അവസാനിപ്പിച്ചിരുന്നു.
Read More300 ഗ്രാമിന് 10 ലക്ഷംരൂപ, എം ഡിഎംഎയുമായി ഉളിയിൽ സ്വദേശികൾ അറസ്റ്റിൽ; കണ്ണൂരിൽ വിതരണം ചെയ്യാൻ സാധനം എത്തിച്ചിരുന്നത് ബംഗളൂരിവിൽ നിന്ന്
കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിൽ വൻ ലഹരിവേട്ട. വാഹന പരിശോധനയ്ക്കിടെ 300 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ. ഉളിയിൽ സ്വദേശികളായ ജസീർ, ഷമീർ എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടിയത്. കണ്ണൂർ റൂറൽ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽനിന്നു മാരക മയക്കുമരുന്നായ എംഡിഎംഎ വാങ്ങി അത് കണ്ണൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും വില്പനക്കായി കൊണ്ടുവരുന്പോഴാണ് പോലീസിന്റെ പിടിയിലായത്. വിപണിയിൽ 10 ലക്ഷത്തോളം വില വരുന്ന 300 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെഎൽ 58 ടി 1234 നന്പർ കാറും പോലീസ് പിടിച്ചെടുത്തു.
Read Moreപഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; മാനേജര്‍ക്കായി ലുക്കൗട്ട് നോട്ടീസ് ; മാനേജരുടെ ജാമ്യഹര്‍ജി ഇന്ന് കോടതിയിൽ
സ്വന്തം ലേഖകന്‍ കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖയിൽനിന്ന് കോടികൾ തിരിമറി നടത്തിയ സീനിയർ മാനേജർ എം.പി. റിജിൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതേസമയം, റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും പ്രതിയെ അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരു. ഇത്രയും വിദഗ്ധമായി തട്ടിപ്പ് നടത്തിയ റിജിലിനെ തന്ത്രപരമായി തന്നെ ചോദ്യം ചെയ്താലേ തട്ടിപ്പ് നടത്തിയ രീതിയും മറ്റ് സാങ്കേതിക വശങ്ങളും വ്യക്തമാകുകയുള്ളു. റിജില്‍ നടത്തിയ തട്ടിപ്പിന്റെ കണക്ക് തിട്ടപ്പെടുത്താന്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞത്. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഇടപാടുകള്‍ നിത്യേനെ പരിശോധിക്കാന്‍ കോര്പറേഷന് നടപടി തുടങ്ങി. കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിന്…
Read More“ഓപറേഷൻ താമര”…അട്ടിമഫി നീക്കം മുന്നിൽ കണ്ട് ഹിമാചൽ എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്
ന്യൂഡൽഹി: ഹിമാചലിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്. ബിജെപിയുടെ അട്ടിമറിനീക്കം മുന്നിൽ കണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമാണ് “ഓപ്പറേഷന് താമര’ തകര്‍ക്കാൻ പാർട്ടി ചുമതല നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണു നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര ഹിമാചലിലെ സ്ഥിതിഗതികള്‍ നേരിട്ടു നിരീക്ഷിച്ചുവരികയാണ്. പ്രിയങ്ക ഇന്ന് ഷിംലയില്‍ എത്തും. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ 11 മണിക്കു ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച് കോൺഗ്രസ് 34 സീറ്റിലും ബിജെപി 31 സീറ്റിലും ലീഡ് ചെയ്യുകയാണ്. മൂന്നു സീറ്റിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നു. സ്വതന്ത്രർ നിർണായകശക്തിയാകുമെന്ന് സൂചനകളുമുണ്ട്.
Read Moreആറ് മാസം ബഹിരാകാശത്ത്! ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി
ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ചെൻ ഡോങ്, ലിയു യാങ്, കായ് സുഴെ എന്നിവരുടെ ദൗത്യ സംഘമാണ് 183 ദിവസം ബഹിരാകാശത്ത് കഴിഞ്ഞത്. തിങ്കളാഴ്ച പ്രാദേശിക സമയം 12. 10നാണ് ബഹിരാകാശ യാത്രികരേയും വഹിച്ച് ഷെൻഷോവ് 14 പേടകം ഭൂമിയിലെത്തിയത്. ഗോബി മരുഭൂമിയുടെ വടക്കൻ മേഖലയായ ഇന്നെർ മംഗോളിയയിലാണ് പേടകം ഇറങ്ങിയത്. ചൈനയുടെ ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ജൂൺ അഞ്ചിന് ബഹിരാകാശ നിലയത്തിലേക്ക് പോയത്. ചൈനയുടെ ബഹിരാകാശ നിലയം അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ മൂന്ന് ബഹിരാകാശ യാത്രികരും അവിടെ ജോലി ചെയ്യുകയായിരുന്നു. ബഹിരാകാശ നിലയത്തിലെ ബാക്കി ജോലികൾ കൈകാര്യം ചെയ്യാനായി ചൈന ഷെൻഷൗ 15 എന്ന ബഹിരാകാശ പേടകത്തിൽ മൂന്ന് സഞ്ചാരികളെ അയച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരെ ബഹിരാകാശത്തേയ്ക്ക് എത്തിച്ചത്. ബഹിരാകാശ നിലയം കൂട്ടിച്ചേർക്കാൻ…
Read Moreട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി, ഒടുവില്‍..
വിശാഖപട്ടണം: ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ ട്രാക്കില്‍ കുടുങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഗുണ്ടൂര്‍-രായഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്നിറങ്ങവെ കാല് വഴുതി യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ട്രെയിന്‍ നിര്‍ത്തി യുവതിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
Read Moreവിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്നും ചെയ്ത മേക്കപ്പ് ഇഷ്ടമായില്ല! ബ്യൂട്ടീഷനെതിരെ പരാതി നൽകി വധു
വിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്നും ചെയ്ത മേക്കപ്പ് ഇഷ്ടമാകാത്തതിൽ ബ്യൂട്ടീഷനെതിരെ പരാതി നൽകി വധു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടക്കുന്നത്. ഇത് സംബന്ധിച്ച് ബ്യൂട്ടിപാർലർ നടത്തിപ്പുകാരോട് പരാതിപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായി വധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. കോട്വാലി പോലീസിന്റേതാണ് നടപടി. മോണിക്ക മേക്കപ്പ് സ്റ്റുഡിയോയ്ക്കെതിരെയാണ് പരാതി. പാർലർ ഉടമ മോണിക്ക പഥക്കിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസംബർ മൂന്നിനായിരുന്നു വിവാഹം. വിവാദ ദിവസം മോണിക്ക അവിടെ ഉണ്ടായിരുന്നില്ല. മോണിക്കയുടെ പാർലറിലെ ജീവനക്കാർ വധുവിന്റെ മേക്കപ്പ് ചെയ്ത് ചീത്തയാക്കി. വധു മോണിക്കയെ വിളിച്ച് പരാതി പറയുകയും ചെയ്തു. വധുവിന്റെ പ്രതികരണത്തിൽ പ്രകോപിതയായ മോണിക യുവതിയോട് മോശമായി സംസാരിക്കുകയായിരുന്നു. ജാതി അധിക്ഷേപം നടത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ ബ്യൂട്ടിപാർലർ നടത്തിപ്പുകാരനെതിരെ കേസെടുത്തിട്ടുണ്ട്.
Read Moreവിശ്വാസം അതാണല്ലോ എല്ലാം..! പാപം ചെയ്തവര്‍ ഇത്തരത്തില്‍ പ്രതിമയ്ക്കിടയിലൂടെ നൂഴ്ന്നിറങ്ങുമ്പോള്‍ കുടുങ്ങുമെന്ന്; ഒടുവില്‍…
ഭാരതത്തില്‍ പല മതങ്ങളും പലതരം വിശ്വാസങ്ങളും നിലനില്ക്കുന്നുണ്ടല്ലൊ. അതിനോടനുബന്ധിച്ചുള്ള ആരാധന ക്രമങ്ങളും ആചാരങ്ങളും കാണാനുമാകും. ഇവയില്‍ വിശ്വസിക്കുന്നവരും ചോദ്യംചെയ്യുന്നവരും സമൂഹൂഹത്തിലുണ്ടുതാനും. കഴിഞ്ഞിടെ ഒരു യുവാവിന് ക്ഷേത്രത്തില്‍ സംഭവിച്ചതാണ് ഇപ്പോള്‍ നെറ്റിസണില്‍ ചര്‍ച്ചയാകുന്നത്. നിതിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ ഒരു യുവാവ് ക്ഷേത്രത്തിലെ ആനയുടെ പ്രതിമയുടെ ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. എത്ര ശ്രമിച്ചിട്ടും യുവാവിന് അതില്‍ നിന്നും ഊരാന്‍ കഴിയുന്നില്ല. പൂജാരിയടക്കമുള്ളവര്‍ ശ്രമിച്ചിട്ടും യുവാവ് കുടുങ്ങിത്തന്നെ കിടക്കുകയാണ്. ഈ സംഭവം മധ്യപ്രദേശിലെ നര്‍മദാ മന്ദറിലാണെന്ന് ചിലര്‍ കമന്റുകളില്‍ പറയുന്നു. പാപം ചെയ്തവര്‍ ഇത്തരത്തില്‍ പ്രതിമയ്ക്കിടയിലൂടെ നൂഴ്ന്നിറങ്ങുമ്പോള്‍ കുടുങ്ങുമത്രെ. ഏതായാലും ഈ യുവാവ് രക്ഷപ്പെട്ടെന്ന് പ്രത്യാശിക്കാമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Read Moreഇതാണോ സ്വര്ണക്കിണര്..? കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 18 സ്വര്‍ണനാണയങ്ങള്‍
സാധാരണ നമ്മള് മുത്തശി കഥകളില്‍ മാത്രമാണല്ലൊ സ്വര്‍ണനാണയം അല്ലെങ്കില്‍ നിധിയൊക്കെ ലഭിച്ച കാര്യങ്ങള്‍ കേള്‍ക്കാറുള്ളത്. അന്നത് കേള്‍ക്കുമ്പോള്‍ അത്തരത്തിലൊരിക്കല്‍ നമുക്കും നിധി ലഭിക്കുമെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കും. എന്നാല്‍ അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. സംഭവം നമ്മുടെ കേരളത്തിലല്ല; അങ്ങ് ആന്ധ്രാപ്രദേശിലാണ്. ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലെ സത്യ നാരായണ എന്നയാളുടെ വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെ ഒരു മണ്‍പാത്രം ലഭിക്കുകയുണ്ടായി. ആളുകള്‍ അത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അതില്‍ സ്വര്‍ണനാണയങ്ങള്‍. ഒന്നും രണ്ടുമല്ല 18 സ്വര്‍ണനാണയങ്ങളാണ് ഈ മണ്‍പാത്രത്തിലുണ്ടായിരുന്നത്. ഏതായാലും 61 ഗ്രാം സ്വര്‍ണത്തിന്റെ 18 നാണയങ്ങളുടെ കാര്യം അദ്ദേഹം തഹസില്‍ദാറെ അറിയിക്കുകയുണ്ടായി. പിന്നീട് ഈ നാണയങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് അവരുടെ ഓഫീസില്‍ കൈമാറി ട്രഷറിയില്‍ നിക്ഷേപിച്ചു. ഏതായാലും ഈ കാര്യം നാട്ടുകാരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇനിയെത്ര കിണറുകള്‍ അവിടങ്ങളില്‍ കുത്തപ്പെടുമെന്ന് വൈകാതെ അറിയാം.
Read More