പാലക്കാട് : പാലക്കാട്ടെ പ്ലാച്ചിമട പ്ലാന്റ് സർക്കാരിന് സൗജന്യമായി കൈമാറാൻ സന്നദ്ധതയറിയിച്ച് കൊക്കകോള കന്പനി. ഇക്കാര്യം അറിയിച്ച് ഹിന്ദുസ്ഥാൻ കൊക്കകോള ലിമിറ്റഡ് മുഖ്യമന്ത്രിക്ക് കത്തെഴുതി. എന്നാൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള ആസൂത്രിതനീക്കമാണിതെന്നാണ് സമര സമിതിയുടെ നിലപാട്. പെരുമാട്ടി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കോള കന്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി വീണ്ടും സമരം ശക്തമാക്കിയിരിക്കെയാണ് കന്പനിയുടെ പുതിയ നീക്കം. 34.4 ഏക്കർ ഭൂമിയും 35,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുമാണ് ഇവിടെ കോള കന്പനിക്കുള്ളത്. കന്പനിയ്ക്ക് കേരളത്തിലുള്ള ഏക ആസ്തിയാണിത്. ഇവ സൗജന്യമായി കൈമാറാൻ സന്നദ്ധതയറിച്ചുള്ള കന്പനിയുടെ കത്ത് സർക്കാരിന്റെ പരിഗണനയിലാണ്.
Read MoreCategory: Loud Speaker
കളക്ടറുടെ കരുതൽ..! മെഡിസിന് അഡ്മിഷന് കിട്ടിയിട്ടും പണമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് ആറുലക്ഷം നൽകി കളക്ടർ കൃഷ്ണതേജ
ആലപ്പുഴ: ഒരു ജന്മസാഫല്യത്തിന്റെ നിറവിലാണ് സ്മൃതിലക്ഷ്മിയും കുടുംബവും. മെഡിസിന് അഡ്മിഷൻ കിട്ടിയെങ്കിലും സാമ്പത്തിക വിഷമത തടസമായി നിൽക്കുമ്പോഴാണ് ഭാഗ്യദേവത കളക്ടറുടെ രൂപത്തിൽ കടന്നുവന്നത്. അഡ്മിഷന് മുൻപായി നൽകേണ്ട 10 ലക്ഷം രൂപ, അഡ്മിഷന് ശേഷം സാവധാനം നൽകാൻ സാഹചര്യം ഒരുക്കണമെന്ന അഭ്യർഥനയുമായാണ് സ്മൃതിലക്ഷ്മി ബന്ധുക്കൾക്കൊപ്പം കളക്ടർ കൃഷ്ണ തേജ ഐഎഎസിനെ കാണാൻ എത്തിയത്. മലബാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് സ്മൃതിലക്ഷ്മിക്ക് അഡ്മിഷൻ ലഭിച്ചത്.ആലപ്പുഴയിൽനിന്ന് ചേർത്തലയ്ക്കു പോകാൻ ഒരുങ്ങുമ്പോഴാണ് കളക്ടറുടെ വിളി എത്തിയത്. പറ്റുമെങ്കിൽ മടങ്ങിയെത്താനായിരുന്നു നിർദേശം. വീണ്ടും കളക്ടർക്കു മുന്നിലെത്തിയപ്പോൾ സ്മൃതി ലക്ഷ്മിക്ക് കൈമാറിയത് ആറു ലക്ഷത്തിന്റെ ചെക്ക്. ഒട്ടും നിനയ്ക്കാതെ ഭാഗ്യദേവത കടന്നുവന്നതിന്റെ അമ്പരപ്പിൽ നിൽക്കുമ്പോൾ കളക്ടറുടെ സാന്ത്വനം വീണ്ടുമെത്തി. ബാക്കി തുകയ്ക്കു കൂടി ശ്രമം നടത്താം. തുടർന്ന് സോഷ്യൽ മീഡിയ വഴി നടത്തിയ പണസമാഹരണത്തിൽ ലഭിച്ചത് നാലു ലക്ഷം. സ്മൃതിലക്ഷ്മിയുടെ…
Read Moreലൈംഗിക ബന്ധം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതത്തോടെ; നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമല്ലെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരുടെ സമ്മതം നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമല്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ആധാർ കാർഡിൽ കുട്ടിയുടെ ജനനത്തീയതി മാറ്റുകയും ചെയ്ത കേസിലെ പ്രതിയുടെ ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ആധാർ കാർഡിൽ പെൺകുട്ടിയുടെ ജനനതീയതിയിൽ മാറ്റം വരുത്തിയ പ്രതിയുടെ പെരുമാറ്റം ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയിൽ നിന്നും ആനുകൂല്യം നേടാനാണ് പ്രതി ആധാർ കാർഡിൽ മാറ്റം വരുത്തിയത്. അതുതന്നെ പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണെന്ന് തെളിയിക്കുന്നെന്നും കോടതി വ്യക്തമാക്കി. 2019ലാണ് കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നിന്നുമാണ് 16കാരിയായ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. പിന്നീട് പോലീസ് പെൺകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. പെൺകുട്ടി, മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ, ഇയാൾ തന്റെ കാമുകനാണെന്നും ഒന്നര മാസത്തോളം തങ്ങൾ ഒരുമിച്ച് താമസിച്ചുവെന്നും പറഞ്ഞു. തന്റെ സമ്മതത്തോടെയാണ് പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും ഒന്നിച്ചു താമസിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി…
Read Moreസ്ത്രീകളെ കണ്ടാല്‍ പാന്റ്സ് അഴിച്ച് അശ്ലീലചേഷ്ടകള്‍ കാട്ടും ! ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് നൂറോളം സ്ത്രീകളെ; ഗുസ്തി താരം പിടിയില്‍…
യോഗ അധ്യാപികയായ യുവതിയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഗുജറാത്തിലെ ഗുസ്തി താരം അറസ്റ്റില്‍. രാജ്കോട്ട് സ്വദേശിയായ കൗശല്‍ പിപാലിയ(24)യെയാണ് മാളവ്യനഗര്‍ പോലീസ് പിടികൂടിയത്. ഗുസ്തിയില്‍ സംസ്ഥാന ചാമ്പ്യനായ ഇയാള്‍ നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 74 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിരവധി സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് കൗശല്‍. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. പത്തുദിവസം മുമ്പാണ് ഇയാള്‍ യോഗ അധ്യാപികയായ യുവതിയെ ഉപദ്രവിച്ചത്. തുടര്‍ന്ന് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടാനായതും. അജ്ഞാതനായ യുവാവ് ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് നവംബര്‍ 23-നാണ് യോഗ അധ്യാപിക പോലീസില്‍ പരാതി നല്‍കിയത്. നഗരത്തിലെ കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്വെച്ചായിരുന്നു സംഭവം. ഇരുചക്രവാഹനം നിര്‍ത്തിയ ശേഷം ലിഫ്റ്റിലേക്ക് കയറാനിരിക്കെ അധ്യാപികയെ യുവാവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തലയില്‍ തൊപ്പിയും…
Read Moreകത്ത് വിവാദം: പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണം; താൽക്കാലിക നിയമനങ്ങളിൽ സർക്കാർ ഉടപെടാറില്ലെന്ന് എം.ബി. രാജേഷ്
തിരുവനന്തപുരം: പിൻവാതിൽ നിയമനം സംബന്ധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോർപറേഷനിലെ കത്ത് വിവാദം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് പി.സി. വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്. ഭരിക്കുന്ന പാർട്ടി റിക്രൂട്ടിംഗ് ഏജൻസി നടത്തുകയാണെന്നും പാർട്ടിക്കാരെ അനധികൃതമായി പിൻവാതിൽ നിയമനം നടത്തുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. എന്നാൽ, വിഷ്ണുനാഥിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. എഴുതിയില്ലെന്നും കിട്ടിയില്ലെന്നും പറയുന്ന കത്തിനെചൊല്ലിയാണ് കത്ത് വിവാദം എന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണമാണ്. ഇക്കഴിഞ്ഞ ആറര വർഷക്കാലത്തിനിടെ 1.99 ലക്ഷം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. താൽക്കാലിക നിയമനങ്ങൾ മാനദണ്ഡമനുസരിച്ചാണെന്നും സർക്കാർ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.
Read Moreഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; സബർമതി നിയോജകമണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഗാന്ധിനഗർ, അഹമ്മദാബാദ് ഉൾപ്പെടെ മധ്യഗുജറാത്തും വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 833 സ്ഥാനാര്‍ത്ഥികൾ മത്സരരംഗത്തുണ്ട്. രണ്ടരക്കോടിയിലധികം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി റാണിപ് നിഷാൻ പബ്ലിക് സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സബർമതി നിയോജകമണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ വോട്ട്. ഡിസംബര്‍ ഒന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെ 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ നടക്കും.
Read Moreസിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് യുവതികളെ വലയിലാക്കും ! പിന്നീട് വേശ്യാവൃത്തിയിലേക്ക് തള്ളിവിടും; മലയാളി പിടിയില്‍…
ജോലി തേടി ചെന്നൈയില്‍ എത്തിയിരുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് മോഹിപ്പിച്ച് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിട്ടിരുന്ന മലയാളി പിടിയില്‍. തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്. അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒരു വീട്ടില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും എത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreജലബോംബ് നിറയുന്നു; ജലനിരപ്പ് 140 അടി പിന്നിട്ട് മുല്ലപ്പെരിയാർ; കൂടുൽ ജലം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യത്തോട് സഹകരിക്കാതെ തമിഴ്നാട്
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി ഏഴിന് 140.25 അടിയായി ഉയർന്നു. ജലനിരപ്പ് 140 അടി പിന്നിട്ടതോടെ ശനിയാഴ്ച തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പുനൽകിയിരുന്നു. വൃഷ്ടിപ്രദേശത്തെ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പുയരാൻ കാരണമായത്. ഇന്നലെ സെക്കന്റിൽ 511 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയത്. 1,261 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നിലവിൽ റൂൾ ലെവൽ ഇല്ലാത്തതിനാൽ പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാനാകും. കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തമിഴ്നാട് ഇതിനു തയാറാകാത്ത സാഹചര്യമാണ്. സ്പിൽവേ വഴി ജലം ഇടുക്കിയിലേക്കു തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
Read Moreപോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..! മാലമോഷണം; തമിഴ്നാട് സ്വദേശിനികളായ നാലുപേർ പിടിയില്‍
കൊച്ചി: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്ന നാല് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. കടലൂര്‍ സ്വദേശികളായ അനിത(57), സന്ധ്യ(34), അംബിക(31), ലക്ഷ്മി(45) എന്നിവരെയാണ് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തിയ പള്ളുരുത്തി സ്വദേശി ആനിയുടെ നാലു പവന്റെ മാല കവര്‍ന്ന കേസില്‍ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. ആരാധനാലയങ്ങളിലും ബസുകളിലും തിക്കുംതിരക്കുമുണ്ടാക്കിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം. പള്ളിയിലെത്തിയ ആനിയുടെ അടുത്തുകൂടിയ നാലുപേരും മനഃപൂര്‍വം തിക്കും തിരക്കുമുണ്ടാക്കി. ഇതിനിടെ ആനിയുടെ മാല മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കഴുത്തില്‍ മാലകാണാതായതോടെ പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. ഇവര്‍ തമ്മനത്തെ വാടക വീട്ടിലായിരുന്നു താമസം. തുണിവ്യാപാരികളാണെന്നാണ് പറഞ്ഞിരുന്നത്. മാസത്തില്‍ രണ്ടു തവണ മാത്രമാണ് ഇവര്‍ കൊച്ചിയിലെത്തിയിരുന്നത്. ഇതില്‍ സംശയം…
Read Moreവിഴിഞ്ഞം സമരം, സ്റ്റേഷന് ആക്രമണം, പിന്നെ…! ഡ്യൂപ്ലിക്കറ്റ് അസ്ഥികൂടം പോലീസിനെ വട്ടംകറക്കി…
വിഴിഞ്ഞം: വിഴിഞ്ഞം സമരവും സ്റ്റേഷൻ ആക്രമണവും കൊണ്ട് പൊറുതി മുട്ടിയ വിഴിഞ്ഞം പോലീസിനെ വട്ടംചുറ്റിച്ച് ഒരു മനുഷ്യന്റെ ഡ്യൂപ്ലിക്കറ്റ് അസ്ഥികൂടം. തലയോട്ടി ഉൾപ്പെടെ മനുഷ്യന്റെ പൂർണമായ അസ്ഥിപഞ്ജരം പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ് ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് അധികൃതരെ മണിക്കൂറോളം വെള്ളം കുടിപ്പിച്ചത്. പ്രശ്നബാധിത മേഖലയിൽ കണ്ടെത്തിയ അസ്തികൂടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും നാട്ടിൽ പരന്നു. കോവളം ബൈപാസിൽ വിഴിഞ്ഞത്തിന് സമീപം മുക്കോല പാലത്തിന് അടിയിലായിരുന്നു അസ്ഥികൂടം. മനുഷ്യന്റെ അസ്ഥികൂടം റോഡുവക്കിൽ കിടക്കുന്നതായ സന്ദേശം വാഹന യാത്രക്കാർ ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് വിഴിഞ്ഞം പോലീസിൽ അറിയിച്ചത്. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത പോലീസ് സ്ഥലത്തേക്ക് പാഞ്ഞു. പരിശോധനക്കായി ഫോറൻസിക് വിഭാഗത്തെയും വിളിച്ച് വരുത്തി. പ്ലാസ്റ്റിക് കവറിൽ കണ്ട അസ്ഥിക്കഷണങ്ങൾ പോലീസ് ഒരു ചാക്കിലാക്കി. എന്നാൽ ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമീക പരിശോധനയിൽ തന്നെ അസ്ഥികൂടത്തെക്കുറിച്ച് സംശയമുണ്ടായി. തുടർന്ന് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ച്…
Read More