മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി​യ​തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​! ആ​രോ​പ​ണ​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല; പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ത്തി​ന് വി​ല കു​ട്ടി​യ​തി​ന് പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് ആ​രോ​പ​ണ​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. ഇ​ന്ത്യ​ൻ നി​ർ​മി​ത മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ നേ​ട്ടം കി​ട്ടി​യ​ത് വ​ൻ​കി​ട മ​ദ്യ​നി​ർ​മാ​താ​ക്ക​ൾ​ക്കാ​ണ്. മു​ൻ എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ ചെ​യ്യാ​ൻ മ​ടി​ച്ച​ത് എം.​ബി.​രാ​ജേ​ഷ് ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ദ്യ​ത്തി​ന് ഏ​റ്റ​വും കൂ​ടി​യ വി​ല​യു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ക​യാ​ണ്. സി​പി​എ​മ്മു​മാ​യി വ​ൻ​കി​ട മ​ദ്യ​ക്ക​മ്പ​നി​ക​ൾ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ​നു​സ​രി​ച്ചാ​ണ് നി​കു​തി ഒ​ഴി​വാ​ക്കി​യ​ത്. ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ല​ക്ക​യ​റ്റം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ ജ​ന​ത്തി​ന് മേ​ൽ വ​ലി​യ ഭാ​ര​മാ​ണ് പാ​ൽ​വി​ല വ​ർ​ധ​ന​വു​കൊ​ണ്ട് ഉ​ണ്ടാ​യ​ത്. കോ​ർ​പ്പ​റേ​ഷ​ൻ ക​ത്ത് വി​വാ​ദ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ക​ത്തെ​ഴു​തി​യെ​ന്ന് സ​മ്മ​തി​ച്ച ഡി.​ആ​ർ.​അ​നി​ലും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നു​മാ​ണ് യ​ഥാ​ർ​ഥ പ്ര​തി​ക​ൾ. ഇ​വ​രെ ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

Read More

യൂ​ണി​ഫോ​മി​ന് അ​ള​വെ​ടു​ക്കാ​ന്‍ വ​ന്ന പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു !ത​യ്യ​ല്‍​ക്കാ​ര​ന് ക​ന​ത്ത​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി…

ത​യ്യ​ല്‍​ക്ക​ട​യി​ല്‍ യൂ​ണി​ഫോ​മി​ന് അ​ള​വെ​ടു​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ത​യ്യ​ല്‍​ക്കാ​ര​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. പ്ര​തി​ക്ക് 17 വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ​യാ​യി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴു വ​ര്‍​ഷം മു​മ്പു ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ത​ളി​ക്കു​ളം കാ​ളി​ദാ​സാ​ന​ഗ​ര്‍ ക​റു​പ്പ​ന്‍ വീ​ട്ടി​ല്‍ രാ​ജ​നെ​യാ​ണ്(51) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2015ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​സ്‌​കൂ​ള്‍ യൂ​ണി​ഫോം ത​യ്ക്കു​ന്ന​തി​നു അ​ള​വെ​ടു​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ല്‍ വ​ന്ന ബാ​ലി​ക​യെ പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സി​ല്‍ പോ​ക്സോ കേ​സ് പ്ര​കാ​ര​മു​ള്ള പ​രാ​തി ന​ല്‍​കി​യ​ത്. വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന ഡി ​ശ്രീ​ജി​ത്താ​ണ് തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍(​പോ​ക്‌​സോ) കെ ​എ​സ് ബി​നോ​യി ഹാ​ജ​രാ​യി.​കേ​സി​ല്‍ 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 18 രേ​ഖ​ക​ളും,തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കു​ക​യും,ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍…

Read More

പാ​ൽ വി​ല  കേ​ര​ളം 6 രൂ​പ കൂ​ട്ടി  ത​മി​ഴ്നാ​ട്  3 രൂ​പ കു​റ​ച്ചു; ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ വി​ല​യീ​ടാ​ക്കു​ന്ന സം​സ്ഥാ​നം കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ മി​ൽ​മ പാ​ലി​ന് വി​ല വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ലി​റ്റ​റി​ന് ആ​റു രൂ​പ​യാ​ണ് കൂ​ടു​ന്ന​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് പാ​ൽ വി​ല കൂ​ട്ടി​യ​പ്പോ​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പാ​ൽ വി​ല കു​റ​ച്ചു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം മു​ഖേ​ന​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ പാ​ൽ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. പാ​ൽ വാ​ങ്ങാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഡി​സ്കൗ​ണ്ട് കാ​ർ​ഡും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് സ​ർ​ക്കാ​ർ. പാ​ൽ​വി​ല മൂ​ന്നു രൂ​പ കു​റ​ച്ച​പ്പോ​ഴു​ണ്ടാ​കു​ന്ന ന​ഷ്ടം നി​ക​ത്താ​ൻ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ടോ​ൺ​ഡ് മി​ൽ​ക്ക് ലി​റ്റ​റി​ന് 43 രൂ​പ​യാ​യി​രു​ന്ന​ത് 40 ആ​യി കു​റ​ഞ്ഞു. അ​തേ​സ​മ​യം ഡി​സ്കൗ​ണ്ട് കാ​ർ​ഡു​ള്ള​വ​ർ​ക്ക് 37 രൂ​പ​യ്ക്കു ല​ഭി​ക്കും. സ്റ്റാ​ന്‍റേ​ഡൈ​സ്ഡ് മി​ൽ​ക്ക് 47 രൂ​പാ​യി​രു​ന്ന​ത് 44 ആ​യി കു​റ​ഞ്ഞു. കാ​ർ​ഡു​ള്ള​വ​ർ​ക്ക് 42 രൂ​പ​യ്ക്കും ല​ഭി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ ലി​റ്റ​റി​ന് ആ​റു​രു​പ വ​ർ​ധി​പ്പി​ച്ച​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ വി​ല​യീ​ടാ​ക്കു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ മ​റ്റൊ​രു…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; കാലുകൾക്കിടയിൽ പോസ്റ്റ് രൂപത്തിലാക്കിയാണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്; പിടിച്ചെടു സ്വർണത്തിന്‍റെ വില ഞെട്ടിക്കുന്നത്

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. 80 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​സ്ക്ക​റ്റി​ൽനി​ന്നെ​ത്തി​യ ചോ​മ്പാ​ല​യി​ലെ പി.​ അ​ജാ​സി​ൽനി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. മ​സ്ക റ്റി​ൽനി​ന്നു ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ചോ​മ്പാ​ല​യി​ലെ പി.​അ​ജാ​സ്. ക​ണ്ണൂ​രി​ൽനി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പൊ​ളി​ത്തീ​ൻ ക​വ​റി​ലാ​ക്കി ഇ​രു​കാ​ലു​ക​ളി​ലും കെ​ട്ടി​യാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള​ത് പി​ടി​കൂ​ടു​മ്പോ​ൾ 1763 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും 1578 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 80 ല​ക്ഷം രൂ​പ വ​രും. ക​ഴി​ഞ്ഞ​ദി​വ​സം അ​ബു​ദാ​ബി, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നെ​ത്തി​യ കാ​സ​ർ​ഗോ​ഡ്, ത​ല​ശേ​രി മൂ​ഴി​ക്ക​ര സ്വ​ദേ​ശി​ക​ളി​ൽനി​ന്നു വി​മാ​ന​ത്തി​ലെ ശു​ചി മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ച​തു​മാ​യ ഒ​രു കോ​ടി​യോ​ളം രൂ​പ വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

Read More

സൗ​ഹൃ​ദം ന​ടി​ച്ച് ഫോ​ട്ടോ പ​ക​ര്‍​ത്തി ! പി​ന്നീ​ട് ഇ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ നി​ര​വ​ധ ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍…

യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ക​ര്‍​ത്തി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ പ​ല​വ​ട്ടം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് റോ​സ് ഹൗ​സി​ല്‍ മോ​ന്‍​കു​ട്ട​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന അ​രു​ണ്‍ എ​സ്. (33) ആ​ണ് കൊ​ടു​മ​ണ്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ശ​ല്യം തു​ട​ര്‍​ന്ന​പ്പോ​ള്‍ യു​വ​തി പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു. കൊ​ടു​മ​ണ്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Read More

ഒന്നും രണ്ടും പറഞ്ഞിരുന്നത് ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച്; പാ​ണ​ക്കാ​ട് സ​ന്ദ​ർ​ശി​ച്ച് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ 

  മ​ല​പ്പു​റം: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ പാ​ണ​ക്കാ​ട് സ​ന്ദ​ർ​ശി​ച്ചു. മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ഷം​സീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ആ​യി​രു​ന്നു സ്പീ​ക്ക​റു​ടെ സ​ന്ദ​ർ​ശ​നം. പാ​ണ​ക്കാ​ട് നേ​ര​ത്തെ​യും വ​ന്നി​ട്ടു​ണ്ടെ​ന്നും മു​ന​വ്വ​റ​ലി ത​ങ്ങ​ളു​മാ​യി വ​ർ​ഷ​ങ്ങ​ളു​ടെ അ​ടു​പ്പ​മു​ണ്ടെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.രാ​ഷ്‌​ട്രീ​യം ഒ​ന്നും ച​ർ​ച്ച​യാ​യി​ല്ലെ​ന്നും ഫു​ട്ബോ​ൾ ലോകകപ്പ് വി​ശേ​ഷ​ങ്ങ​ളാ​യി​രു​ന്നു കൂ​ടു​ത​ലും സം​സാ​രി​ച്ച​തെ​ന്നും ഷം​സീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്പീ​ക്ക​ർ പ​ദ​വി ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ആ​ണ് ഷം​സീ​ർ പാ​ണ​ക്കാ​ട് എ​ത്തു​ന്ന​ത്

Read More

സ​ര്‍​വ​ക​ലാ​ശാ​ല ഗേ​റ്റ് ക​ട​ന്ന് വീ​ട്ടി​ലേ​ക്കല്ലേ പോകേണ്ടത്; ഓർത്തോ യുവജന സംഘനകൾ ഉണ്ടെന്ന്; കാർഷി സ​ര്‍​വ​ക​ലാ​ശാ​ല വിസിക്കെ ​തി​രെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വിന്‍റെ ഭീഷണി

തൃ​ശൂ​ര്‍: കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രെ ഭീ​ഷ​ണയുമായി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് . ഇ​ട​തു സം​ഘ​ട​ന നേ​താ​വി​നെ​തി​രെ​യു​ള്ള ന​ട​പ​ടി പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ തെ​രു​വി​ല്‍ നേ​രി​ടു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഡി​വൈ​എ​ഫ്‌​ഐ മ​ണ്ണൂ​ത്തി മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും തൃ​ശൂ​ര്‍ കോ​ര്‍​പറേ​ഷ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ അ​നീ​സ് അ​ഹ​മ​ദാ​ണ് ഭീ​ഷ​ണി പ്ര​സം​ഗം ന​ട​ത്തി​യ​ത്. സി​പി​എം അ​നു​കൂ​ല നേ​താ​വി​നെ​തി​രെ വി​സി സ്വീ​ക​രി​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​വ​ല​ക​ലാ​ശാ​ല​യി​ല്‍ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഭീ​ഷ​ണി. സ​ര്‍​വ​ക​ലാ​ശാ​ല ഗേ​റ്റ് ക​ട​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ യു​വ​ജ​ന, വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ ഉ​ണ്ടെ​ന്ന കാ​ര്യം ഓ​ര്‍​ക്ക​ണ​മെ​ന്നും, തെ​രു​വി​ല്‍ നേ​രി​ടു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്. സി​പി​ഐ മ​ന്ത്രി​യാ​യ കെ.രാ​ജ​നെ​തി​രെ​യും വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു. സ​ര്‍​വ​ലാ​ശാ​ല​യി​ലെ ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍​ക്ക് വി​സി നേ​തൃ​ത്വം ന​ല്‍​കു​മ്പോ​ള്‍ അ​തി​നു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് കെ ​രാ​ജ​നാ​ണ്. കു​ര​ങ്ങ​ന്‍റെ കൈ​യി​ല്‍ പൂ​മാ​ല കൊ​ടു​ത്ത​ത് മ​ന്ത്രി​യാ​ണെ​ന്നും അ​നീ​സ് പ​റ​ഞ്ഞു.

Read More

പത്തുകോടി ലഭിച്ച ഭാഗ്യശാലി എവിടെ ? പൂജ ബമ്പർ ടിക്കറ്റ് വിറ്റ പായസക്കട ഷട്ടർ പാതി താഴ്ത്തിയനിലയിൽ

തൃശൂർ: ഈ വർഷത്തെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായെങ്കിലും ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗുരുവായൂരിൽ പായസക്കട നടത്തുന്ന രാമചന്ദ്രൻ എന്നയാൾ വിറ്റ JC 110398 എന്ന ടിക്കറ്റിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഗുരുവായൂർ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്നാണ് ചില്ലറ വിൽപനക്കാരനായ രാമചന്ദ്രൻ ടിക്കറ്റ് വാങ്ഹിയത്. കിഴക്കേനടയിലെ പെട്രോൾ പമ്പിനു സമീപം പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രൻ. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രൻ വിൽക്കാറുണ്ട്. താനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു. 250 ഓളം ടിക്കറ്റ് ഐശ്വര്യയിൽ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പർ അടിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. നാൽപ്പത് കൊല്ലത്തോളമായി ലോട്ടറി ടിക്കറ്റ് കച്ചവടം തുടങ്ങിയിട്ടെന്ന് രാമചന്ദ്രൻ പറഞ്ഞു. എന്നാൽ ഇക്കാലയളവിൽ വലിയ സമ്മാനങ്ങളൊന്നും അടിച്ചിട്ടില്ലെന്നും,…

Read More

ബ​ക്ക​റ്റു​ക​ളി​ല്‍ മ​ണ്ണ് നി​റ​ച്ച് ടെ​റ​സി​ല്‍ ക​ഞ്ചാ​വ് കൃ​ഷി​യു​മാ​യി 26കാ​ര​ന്‍ ! ക​ഞ്ചാ​വ് ത​ഴ​ച്ചു വ​ള​രാ​ന്‍ ചെ​യ്ത സൂ​ത്ര​പ്പ​ണി ഇ​ങ്ങ​നെ…

വീ​ടി​ന്റെ ടെ​റ​സി​ല്‍ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ചി​റ്റാ​റ്റു​ക​ര​യി​ല്‍ ത​യ്യേ​ത്ത് സി​ജോ​യെ(26)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ വീ​ടി​ന്റെ ടെ​റ​സി​ല്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യ അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി. വെ​ട്ടി ഉ​ണ​ക്കാ​നി​ട്ട രീ​തി​യി​ലും ഒ​രു ചെ​ടി ക​ണ്ടെ​ത്തി. ടെ​റ​സി​ല്‍ ചെ​റി​യ തൈ​ക​ള്‍ വേ​റെ​യും ഉ​ണ്ടാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റു​ക​ളി​ല്‍ മ​ണ്ണ് നി​റ​ച്ചാ​യി​രു​ന്നു ഇ​യാ​ള്‍ ചെ​ടി​ക​ള്‍ ന​ട്ടി​രു​ന്ന​ത്. ചെ​ടി ത​ഴ​ച്ചു വ​ള​രു​ന്ന​തി​നാ​യി ഇ​യാ​ള്‍ ജൈ​വ​വ​ള​വും പ്ര​യോ​ഗി​ച്ചി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് വ​ട​ക്കേ​ക്ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ജോ പി​ടി​യി​ലാ​യ​ത്. പെ​യി​ന്റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​യാ​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും പോ​കു​മാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

തോ​ക്ക്, വ്യാ​ജ ഐ​ഡി, യൂ​ണി​ഫോം..! യു​വാ​വി​നെ സൈ​ന്യ​ത്തി​ൽ “റി​ക്രൂ​ട്ട്’ ചെ​യ്ത് പ​ണം ത​ട്ടി

ല​ക്നോ: ടെ​റി​റ്റോ​റി​യ​ൽ ആ​ർ​മി ബ​റ്റാ​ലി​യ​നി​ൽ വ്യാ​ജ “റി​ക്രൂ​ട്ട്മെ​ന്‍റ്’ ന​ട​ത്തി യു​വാ​വി​നെ ക്യാ​ന്പി​ലെ​ത്തി​ച്ച് ശി​പാ​യി ജോ​ലി ചെ​യ്യി​പ്പി​ച്ച മു​ൻ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. 16 ല​ക്ഷം രൂ​പ വാ​ങ്ങി മ​നോ​ജ് കു​മാ​ർ എ​ന്ന യു​വാ​വി​ന് വ്യാ​ജ സൈ​നി​ക ജോ​ലി ന​ൽ​കി​യ മീ​റ​റ്റ് സ്വ​ദേ​ശി രാ​ഹു​ൽ സിം​ഗ് എ​ന്ന​യാ​ളെ​യാ​ണ് മി​ലി​റ്റ​റി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​ഞ്ചാ​ബി​ലെ പ​ത്താ​ൻ​കോ​ട്ട് 272 ട്രാ​ൻ​സി​റ്റ് ക്യാ​ന്പി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന ടെ​റി​റ്റോ​റി​യ​ൽ ആ​ർ​മി​യു​ടെ 108 ബ​റ്റാ​ലി​യ​നി​ൽ നാ​ല് മാ​സം ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​യാ​യ മ​നോ​ജ് കു​മാ​റി​ന് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. സൈ​ന്യ​ത്തി​ലെ ശി​പാ​യി റാ​ങ്ക് ഉ​ദ്യാ​ഗ​സ്ഥ​നാ​യിരുന്ന സിം​ഗ്, ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പ​ണം വാ​ങ്ങി കു​മാ​റി​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സൈ​നി​ക ക്യാ​ന്പി​ൽ വ​ച്ച് പാ​ച​ക പ​രി​ശോ​ധ​ന ന​ട​ത്തി​യും വ്യാ​ജ ശാ​രീ​രി​ക ക്ഷ​മ​താ പ​രീ​ക്ഷ ന​ട​ത്തി​യും കു​മാ​റി​ന്‍റെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത ശേ​ഷ​മാ​ണ് പ​ണം ത​ട്ടി‌​യ​ത്. യ​ഥാ​ർ​ഥ സൈ​നി​ക…

Read More