തോ​ക്ക്, വ്യാ​ജ ഐ​ഡി, യൂ​ണി​ഫോം..! യു​വാ​വി​നെ സൈ​ന്യ​ത്തി​ൽ “റി​ക്രൂ​ട്ട്’ ചെ​യ്ത് പ​ണം ത​ട്ടി

ല​ക്നോ: ടെ​റി​റ്റോ​റി​യ​ൽ ആ​ർ​മി ബ​റ്റാ​ലി​യ​നി​ൽ വ്യാ​ജ “റി​ക്രൂ​ട്ട്മെ​ന്‍റ്’ ന​ട​ത്തി യു​വാ​വി​നെ ക്യാ​ന്പി​ലെ​ത്തി​ച്ച് ശി​പാ​യി ജോ​ലി ചെ​യ്യി​പ്പി​ച്ച മു​ൻ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. 16 ല​ക്ഷം രൂ​പ വാ​ങ്ങി മ​നോ​ജ് കു​മാ​ർ എ​ന്ന യു​വാ​വി​ന് വ്യാ​ജ സൈ​നി​ക ജോ​ലി ന​ൽ​കി​യ മീ​റ​റ്റ് സ്വ​ദേ​ശി രാ​ഹു​ൽ സിം​ഗ് എ​ന്ന​യാ​ളെ​യാ​ണ് മി​ലി​റ്റ​റി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​ഞ്ചാ​ബി​ലെ പ​ത്താ​ൻ​കോ​ട്ട് 272 ട്രാ​ൻ​സി​റ്റ് ക്യാ​ന്പി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന ടെ​റി​റ്റോ​റി​യ​ൽ ആ​ർ​മി​യു​ടെ 108 ബ​റ്റാ​ലി​യ​നി​ൽ നാ​ല് മാ​സം ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​യാ​യ മ​നോ​ജ് കു​മാ​റി​ന് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. സൈ​ന്യ​ത്തി​ലെ ശി​പാ​യി റാ​ങ്ക് ഉ​ദ്യാ​ഗ​സ്ഥ​നാ​യിരുന്ന സിം​ഗ്, ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പ​ണം വാ​ങ്ങി കു​മാ​റി​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സൈ​നി​ക ക്യാ​ന്പി​ൽ വ​ച്ച് പാ​ച​ക പ​രി​ശോ​ധ​ന ന​ട​ത്തി​യും വ്യാ​ജ ശാ​രീ​രി​ക ക്ഷ​മ​താ പ​രീ​ക്ഷ ന​ട​ത്തി​യും കു​മാ​റി​ന്‍റെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത ശേ​ഷ​മാ​ണ് പ​ണം ത​ട്ടി‌​യ​ത്. യ​ഥാ​ർ​ഥ സൈ​നി​ക…

Read More

സ്കൂ​ൾ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ന അ​വ​സ​രം ന​ഷ്ട​മാ​മായി! പ്ര​ധാ​നാ​ധ്യാ​പ​ക​നെ ത​ല്ലി എം​എ​ൽ​എ

ഹൈ​ദ​രാ​ബാ​ദ്: സ്കൂ​ൾ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ന അ​വ​സ​രം ന​ഷ്ട​മാ​യ​തി​ന്‍റെ ദേ​ഷ്യ‌​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(​ബി​ആ​ർ​എ​സ്) എം​എ​ൽ​എ മ​ർ​ദി​ച്ചു. ഗ​ഡ്‌​വാ​ൽ എം​എ​ൽ​എ കൃ​ഷ്ണ​മോ​ഹ​ൻ റെ​ഡ്ഡി​യാ​ണ് ന​ഗ​ർ​ക​ർ​ണൂ​ൽ ബി​സി വെ​ൽ​ഫേ​ർ ഗു​രു​കു​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വെ​ങ്ക​ട്ട് റെ​ഡ്ഡി​യെ മ​ർ​ദി​ച്ച​ത്. ചൊ​വ്വാ​ഴ്ച സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ചി​യി​ച്ചി​രു​ന്ന എം​എ​ൽ​എ പ​രി​പാ​ടി​ക്കെ​ത്താ​ൻ വൈ​കി​യ​തോ​ടെ വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു. വൈ​കി​യെ​ത്തി​യ എം​എ​ൽ​എ ഈ ​വി​വ​രം അ​റി​ഞ്ഞ​തോ‌​ടെ അ​ധ്യാ​പ​ക​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും ഷ​ർ​ട്ടി​ൽ പി​ടി​ച്ച് കൊ​ണ്ട് അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും ചെ​യ്തു. ച​ട​ങ്ങി​ന്‍റെ സ​മ​യം ത​ന്നോ​ട് കൃ​ത്യ​മാ​യി പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​ര മ​ണി​ക്കൂ​ർ വൈ​കി​യെ​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ന​ൽ​കി ത​ന്നെ വ​ഞ്ചി​ച്ചു​വെ​ന്നും എം​എ​ൽ​എ പി​ന്നീ​ട് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സം​ഭ​വം വി​വാ​ദ​മാ​യ​തോ‌‌​ടെ എം​എ​ൽ​എ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​ന് പ​രാ​തി ന​ൽ​കി.

Read More

എ​ന്തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹം ചെ​യ്യു​ന്നി​ല്ല; വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി സ്വ​യം തീ​കൊ​ളു​ത്തി​യ​ശേ​ഷം കെ​ട്ടി​പ്പി​ടി​ച്ചു

  മും​ബൈ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി സ്വ​യം തീ​കൊ​ളു​ത്തി​യ​ശേ​ഷം സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ കെ​ട്ടി​പ്പി​ടി​ച്ചു. ഔ​റം​ഗാ​ബാ​ദി​ലെ ഹ​നു​മാ​ൻ തേ​ക്ഡി​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ജ​ന്തു​ശാ​സ്ത്ര ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യ ഗ​ജാ​ന​ൻ മു​ണ്ടെ​യാ​ണ് (30) തീ​കൊ​ളു​ത്തി​യ​ശേ​ഷം സ​ഹ​പാ​ഠി​യാ​യ പൂ​ജാ സാ​ൽ​വേ​യെ (28) കെ​ട്ടി​പ്പി​ടി​ച്ച​ത്. ഇ​രു​വ​രും പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഗ​ജാ​ന​ൻ മു​ണ്ടെ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പൂ​ജ സാ​ൽ​വേ​ക്ക് അ​മ്പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പ​ർ​ഭ​ണി സ്വ​ദേ​ശി​യാ​ണ് ഗ​ജാ​ന​ൻ മു​ണ്ടെ. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഒ​രു പ്ര​ഫ​സ​റു​ടെ കാ​ബി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ഫ​സ​റെ കാ​ണാ​നാ​ണ് വി​ദ്യാ​ർ​ഥി​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​നി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ മു​ണ്ടെ പ്ര​ഫ​സ​റു​ടെ കാ​ബി​നി​ൽ വി​ദ്യാ​ർ​ഥി​നി ക​യ​റി​യ​പ്പോ​ൾ ക​ന്നാ​സി​ൽ ക​രു​തി​യ പെ​ട്രോ​ൾ ഒ​ഴി​ച്ച് സ്വ​യം തീ​കൊ​ളു​ത്തി. എ​ന്തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹം ചെ​യ്യു​ന്നി​ല്ലെ​ന്ന് ചോ​ദി​ച്ച് മു​ണ്ടെ വി​ദ്യാ​ർ​ഥി​നി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ത​നി​ക്ക് 16 വ​യ​സേ​യു​ള്ളൂ എ​ന്ന് വാ​ദി​ച്ച് പീ​ഡ​ക​ന്‍ ! 19 വ​യ​സു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍; 13കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഇ​ങ്ങ​നെ…

ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം പ്രാ​യം ക​ണ​ക്കാ​ക്കാ​ന്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് മ​തി​യാ​യ രേ​ഖ​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​കോ​ട​തി. സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ത​ദ്ദേ​ശ​സ്ഥാ​പ​നം ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റോ മാ​ത്ര​മേ ഇ​തി​നാ​യി പ​രി​ഗ​ണി​ക്കാ​വൂ​വെ​ന്നും ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി. 13കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​സം സ്വ​ദേ​ശി​യു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പീ​രു​മേ​ട്ടി​ലെ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് പ്ര​തി​യാ​യ ഹ​ര്‍​ജി​ക്കാ​ര​ന്‍ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ള്‍ ജൂ​ണ്‍ മൂ​ന്നി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നീ​ട് ആ​ധാ​ര്‍ കാ​ര്‍​ഡ് പ്ര​കാ​രം ത​നി​ക്ക് 16 വ​യ​സ്സേ​യു​ള്ളൂ​വെ​ന്നും ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ ഹൈ​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കു​ക​യാ​യി​രു​ന്നു. 2006 ജ​നു​വ​രി ര​ണ്ടാ​ണ് ജ​ന​ന​ത്തീ​യ​തി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ് ത​നി​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി അ​സം ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കി. എ​ന്നാ​ല്‍, ഈ ​വാ​ദ​ത്തെ എ​തി​ര്‍​ത്ത പ്രോ​സി​ക്യൂ​ഷ​ന്‍, പ്ര​തി​യു​ടെ ജ​ന​ന​ത്തീ​യ​തി 2003 ഫെ​ബ്രു​വ​രി…

Read More

“വി​ജ​യി​ച്ചാ​ൽ മീ​റ​റ്റ് ന​ഗ​ര​ത്തി​ന്  നാ​ഥു​റാം ഗോ​ഡ്സെ ന​ഗ​ർ എ​ന്ന് പേ​ര് ന​ൽ​കും’; അ​ഖി​ൽ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭയുടെ  പ്ര​ക​ട​ന പ​ത്രി​യിലെ മറ്റ് വാഗ്ദാനങ്ങൾഇങ്ങനെ…

ല​ക്നോ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വി​ജ​യം നേ‌​ടി​യാ​ൽ മീ​റ​റ്റ് ന​ഗ​ര​ത്തി​ന് നാ​ഥു​റാം ഗോ​ഡ്സെ ന​ഗ​ർ എ​ന്ന പേ​രു ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​ഖി​ൽ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ (എ​ബി​എ​ച്ച്എം​എ​സ്). ഡി​സം​ബ​റി​ൽ ന​ട​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഈ ​വാ​ഗ്ദാ​നം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.പ്ര​ദേ​ശ​ത്തെ ഇ​സ്ലാ​മി​ക സ്ഥ​ല​പ്പേ​രു​ക​ൾ മാ​റ്റു​മെ​ന്നും രാ​ജ്യം ഹി​ന്ദു​രാ​ഷ്ട്ര​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും പ​ത്രി​ക​യി​ൽ വാ​ഗ്ദാ​ന​മു​ണ്ട്. ബി​ജെ​പി, ശി​വ​സേ​ന തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ഹി​ന്ദു​ത്വ​ന​യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കു​ക​യാ​ണെ​ന്നും ന്യൂ​ന​പ‍​ക്ഷ പ്രീ​ണ​ന​ത്തി​നു വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്നും എ​ബി​എ​ച്ച്എം​എ​സ് ആ​രോ​പി​ച്ചു. മീ​റ​റ്റ് ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച എ​ബി​എ​ച്ച്എം​എ​സ്, ദേ​ശ​സ്നേ​ഹ​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തു​മെ​ന്നും ഗോ​മാ​താ​വി​നെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Read More

വി.​ഡി. സ​തീ​ശ​നെ ട്രോ​ളി കെ. ​മു​ര​ളീ​ധ​ര​ൻ; ‘ആ​ളുകളെ വി​ല​കു​റ​ച്ചു ക​ണ്ടാ​ൽ  മെ​സി​യു​ടെ അ​വ​സ്ഥ​യാ​കും; ​തല​യി​ലൂ​ടെ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി വ​രുമെന്ന പരിഹാസവും

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. ശ​തീ​ശ​ന്‍റെ ബ​ലൂ​ൺ വി​മ​ർ​ശ​ന​ത്തി​നെ​തി​രേ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ​രി​ഹാ​സം. ആ​ളുകളെ വി​ല​കു​റ​ച്ചു ക​ണ്ടാ​ൽ ഇ​ന്ന​ലെ മെ​സി​ക്ക് സം​ഭ​വി​ച്ച​ത് പോ​ലെ​യാ​കു​മെ​ന്നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. പ​ല​രെ​യും വി​ല കു​റ​ച്ചു ക​ണ്ടാ​ൽ പി​ന്നീ​ട് ത​ല​യി​ലൂ​ടെ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ റോ​ൾ ഉ​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ആ​രെ​യും നി​സാ​ര​വത്​ക്ക​രി​ക്കേ​ണ്ട​തി​ല്ല. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ കാ​ലം മു​ത​ൽ കോ​ൺ​ഗ്ര​സ് ശീ​ല​മാ​ക്കി​യ രീ​തി​യാ​ണി​ത്. ഓ​രോ​രു​ത്ത​രും അ​വ​രു​ടെ റോ​ൾ ചെ​യ്യു​ന്പോ​ഴാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ട് നീ​ങ്ങു​ക​യെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ശി ത​രൂ​ർ കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത് വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യ​ല്ല. പാ​ർ​ട്ടി വേ​ദി​ക​ളി​ലാ​ണ് അ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.പാ​ർ​ട്ടി​യു​ടെ ക്ഷ​ണം കി​ട്ടി​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യ​ത്.  കോ​ഴി​ക്കോ​ട്ട് നി​ശ്ച​യി​ച്ച പ​രി​പാ​ടി ന​ട​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന് വ​ലി​യ ക്ഷീ​ണ​മാ​യി മാ​റു​മാ​യി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Read More

ഫോട്ടോസ്റ്റാറ്റ് തട്ടിപ്പ് ഇനി നടക്കില്ല; ‘ഭാ​​ഗ്യം’ വ​​രും  പു​​തി​​യ​​ രൂ​​പ​​ത്തി​​ല്‍; വ്യാ​​​​ജ​​​​ന്മാ​​​​രെ പൂ​​​​ട്ടാ​​​​ന്‍ പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മാ​​​​യി ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ന്‍കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് ലോ​​​​ട്ട​​​​റി ത​​​​ട്ടി​​​​പ്പു വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ വ്യാ​​​​ജ​​​​ന്മാ​​​​രെ പൂ​​​​ട്ടാ​​​​ന്‍ പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മാ​​​​യി ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പ്. ഓ​​​​ണം ബം​​പ​​റി​​​​ല്‍ പ​​​​രീ​​​​ക്ഷി​​​​ച്ച് വി​​​​ജ​​​​യി​​​​ച്ച ഫ്ളൂ​​​റ​​​സെ​​​​ന്‍റ് അ​​​​ച്ച​​​​ടി​​മ​​​​ഷി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​നാ​​​​ണ് ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പു നീ​​​​ക്കം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തു​​​​പ്ര​​​​കാ​​​​രം പു​​​​തി​​​​യ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ല്‍ സ​​​​മ്മാ​​​​ന​​​​ത്തു​​​​ക, ന​​​​മ്പ​​​​ര്‍, തീ​​​​യ​​​​തി എ​​​​ന്നി​​​​വ തി​​​​ള​​​​ങ്ങു​​​​ന്ന (ഫ്‌​​​​ളൂ​​​​റ​​​​സെ​​​ന്‍റ്) അ​​​​ക്ഷ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും. ക​​​​ള​​​​ര്‍ ഫോ​​​​ട്ടോ​​​​സ്റ്റാ​​​​റ്റ് എ​​​​ടു​​​​ത്ത് ത​​​​ട്ടി​​​​പ്പു​​​​ന​​​​ട​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ചാ​​​​ല്‍ ഫോ​​​​ട്ടോ​​​​സ്റ്റാ​​​​റ്റി​​​​ല്‍ തി​​​​ള​​​​ക്ക​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. ക​​​​റ​​​​ന്‍​സി​​​​നോ​​​​ട്ടു​​​​ക​​​​ളി​​​​ലേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ സു​​​​ര​​​​ക്ഷാ​​​​കോ​​​​ഡും ലേ​​​​ബ​​​​ലും പു​​​​തി​​​​യ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ല്‍ അ​​​​ച്ച​​​​ടി​​​​ക്കും. ഓ​​​​ണം ബം​​പ​​​റി​​​​ല്‍ വി​​​​ജ​​​​യം ക​​​​ണ്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക്രി​​​​സ്മ​​​​സ് ന്യൂ​​​​ഇ​​​​യ​​​​ര്‍ ലോ​​​​ട്ട​​​​റി​​​​യി​​​​ലും സ​​​​മാ​​​​ന രീ​​​​തി​​​​യി​​​​ലു​​​​ള്ള സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി​​​​യാ​​​​കും ഭാ​​​​ഗ്യ​​​​ക്കു​​​​റി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ക. അ​​​​ഞ്ചു മു​​​​ത​​​​ല്‍ ആ​​​​റു മാ​​​​സം വ​​​​രെ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ലെ ഈ ​​​​തി​​​​ള​​​​ക്കം നി​​​​ല്‍​ക്കും. നാ​​​​ലു ക​​​​ള​​​​റു​​​​ക​​​​ളി​​​​ലാ​​​​കും ന​​​​മ്പ​​​​റു​​​​ക​​​​ള്‍. അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​രും കാ​​​​ഴ്ച​​​​ശേ​​​​ഷി കു​​​​റ​​​​ഞ്ഞ​​​​വ​​​​രു​​​​മാ​​​​യ ലോ​​​​ട്ട​​​​റി വി​​​​ല്പ​​​​ന​​​​ക്കാ​​​​രാ​​​​ണു നി​​​​ല​​​​വി​​​​ല്‍ ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​രി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും. ന​​​​മ്പ​​​​റി​​​​ല്‍ തി​​​​രു​​​​ത്തു വ​​​​രു​​​​ത്തി​​​​യാ​​​​ണ് ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ത​​​​ട്ടി​​​​പ്പു​​​​ക​​​​ളും അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​തും. ക്യൂ​​​​ആ​​​​ര്‍…

Read More

വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ യു​വാ​വ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്നു! അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ക്കി​ലൂ​ടെ ര​ക്തം വാ​ര്‍​ന്നൊ​ഴി​കി​

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട മാ​റാ​ന​ല്ലൂ​രി​ല്‍ വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്നു. മാ​റാ​ന​ല്ലൂ​ര്‍ അ​രു​മാ​ളൂ​ര്‍ ക​ണ്ട​ല മ​യൂ​രം വീ​ട്ടി​ല്‍ അ​രു​ന്ധ​തി​യു​ടെ(68) ര​ണ്ട് പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ര്‍​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്കളാഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​രു​ന്ധ​തി വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് യു​വാ​വ് വീ​ട്ടി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ചു. ഇ​ത് കു​ടി​ച്ച് ഗ്ലാ​സ് തി​രി​കെ ന​ല്‍​കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ വൃ​ദ്ധ​യു​ടെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ചു. ഇ​തി​നി​ടെ ഇ​യാ​ള്‍ മാ​ല​പൊ​ട്ടി​ച്ച് ബൈ​ക്കി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ക്കി​ലൂ​ടെ ര​ക്തം വാ​ര്‍​ന്നൊ​ഴി​കി​യ​തോ​ടെ ഇ​വ​ര്‍ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

മോ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ..! അ​വ​ലം​ബി​ച്ചിരുന്ന രീതി ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ പ​ര​ന്പ​ര​ക​ൾ ന​ട​ത്തി​യ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളെ​ന്ന് തെ​ളി​ഞ്ഞു. പോ​ക്ക​റ്റ​ടി സം​ഘ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ഈ​ശ്വ​ർ പ്ര​സാ​ദ്(35) എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സെ​രി​ലിം​ഗന്പള്ളി മേ​ഖ​ല​യി​ൽ ടാ​സ്ക് ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കു​ന്ന പ്ര​സാ​ദ്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രു​ൾ​പ്പെ​ടെ ഒ​ന്പ​ത് സ്ഥി​രം പോ​ക്ക​റ്റ​ടി​ക്കാ​രു​ടെ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണ്. ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി ചെ​യ്യ​വേ പ​രി​ച​യ​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ന​ൽ​ഗോ​ണ്ട, മി​രി​യാ​ല​ഗു​ഡ, സൂ​ര്യ​പേ​ട്ട് മേ​ഖ​ല​ക​ളി​ലും വി​ന്യ​സി​ച്ച പ്ര​സാ​ദ്, വി​പു​ല​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. ന​ൽ​ഗോ​ണ്ട ടൗ​ൺ സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച ഫോ​ൺ മോ​ഷ​ണ പ​രാ​തിയിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ട് പ്ര​തി​ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് പ്ര​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഇ​യാ​ൾ ഫോ​ൺ വി​റ്റ് ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഓ​ഹ​രി…

Read More

ഒടുവില്‍ കുറ്റസമ്മതം! കാ​മു​കി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഷ്ണ​ങ്ങ​ളാ​ക്കി​; കാരണം….

ന്യൂ​ഡ​ല്‍​ഹി: കാ​മു​കി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കോ​ട​തി​യി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി പ്ര​തി അ​ഫ്താ​ബ് അ​മീ​ന്‍ പൂ​ന​വ​ല്ല. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ച്ച​തോ​ടെ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി താ​ന്‍ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ക്ര​മ​മാ​യി ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യു​ന്നി​ല്ല. ഇ​താ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ വൈ​രു​ദ്ധ്യ​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി യു​വ​തി​യു​ടെ പി​താ​വ് പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ മേ​യി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. പ​ങ്കാ​ളി​യാ​യ ശ്ര​ദ്ധ​യെ(26) കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം 35 ക​ഷ​ണ​ങ്ങ​ളാ​ക്കി, പ്ര​ത്യേ​കം ഫ്രി​ഡ്ജ് വാ​ങ്ങി ഇ​ത് സൂ​ക്ഷി​ച്ചു. പി​ന്നീ​ട് അ​ടു​ത്ത 18 ദി​വ​സ​ങ്ങ​ളി​ലാ​യി മെ​ഹ്‌​റൗ​ളി വ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More